Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, മാർച്ച് 26, ചൊവ്വാഴ്ച

ഹോളി ഓര്‍മ്മകള്‍

Print Friendly and PDF

കദേശം 1999 കാലഘട്ടത്തില്‍..യു പി സംസ്ഥാനത്തിലെ മേജാഖാസ് എന്ന കൊച്ചു ഗ്രാമത്തിലെ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് പഠിക്കാന്‍ ഒരവസരം ജീവിതത്തില്‍ കൈവന്നിരുന്നു. അവിടെയായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഹോളി ഞാന്‍ ആഘോഷിച്ചത്. രാവിലെ തന്നെ ഹോസ്റ്റലിന്‍റെ മുകളിലെല്ലാം ബക്കറ്റില്‍ വിവിധ നിറത്തിലുള്ള ചായങ്ങള്‍ കലക്കി കുട്ടികള്‍ സ്ഥാനം പിടിച്ചിരുന്നു. താഴെ ബലൂണുകളിലും, തോക്കുകളിലും പിന്നെ കൈകളിലും വെള്ളവും, പൊടികളുമായി മറ്റൊരു സംഘം. ഈ പൊടി വിഭാഗം അല്പം പിശകാണ്. ആണുങ്ങള്‍ അല്ല മറിച്ച് തൊട്ടപ്പുറത്തെ പെണ്‍കിടാങ്ങള്‍ ആയിരുന്നു അവരുടെ ലക്‌ഷ്യം. അങ്ങനെയെങ്കിലും അവരുടെ ഇഷ്ടസുന്ദരികളെ തൊട്ടു തലോടാം എന്ന ചിന്ത. ഹോളിയല്ലേ ആരും ഒന്നും പറയുകയുമില്ല.

ഏകദേശം പുലര്‍ച്ചെ ഒരു അഞ്ചര, ആറുമണി ആയിക്കാണും. ഞാന്‍ ഇങ്ങനെ വായുവിലൂടെ ഉയര്‍ന്നു പോകുന്നു. സ്വപ്നം കാണുകയാണെന്ന് കരുതി വല്ലാതെ കാര്യമാക്കിയില്ല. വായുവിലൂടെയുള്ള സഞ്ചാരം നിലയ്ക്കുന്നില്ല. ഞെട്ടി കണ്ണുതുറന്ന ഞാന്‍ ആകെ ഒരു അന്താളിപ്പിലായിരുന്നു. ലങ്ക ചാടിക്കടക്കുന്ന ഹനുമാന്‍റെ അതെ പോസില്‍ ഞാന്‍ വായുവില്‍. കാലിലും, കയ്യിലും നാലുപേര്‍ കൂട്ടി പിടിച്ചിട്ടുണ്ട്. കുതറി നോക്കി രക്ഷയില്ല. നേരെ ഹോസ്റ്റലിനു പുറത്തേക്ക് ആണ് കൊണ്ട് പോകുന്നത്. എനിക്ക് കണ്ണുകള്‍ മാത്രം അങ്ങോട്ടുമിങ്ങോട്ടും അനക്കാന്‍ കഴിയുന്നുണ്ട്.
കാഴ്ചകള്‍ ഓടി മറയുന്നു. ഹോസ്റ്റലിനു മുകളില്‍ നിന്നും ആരുടെയൊക്കെയോ തലയിലേക്ക് നിറക്കൂട്ടുകള്‍ ധാരധാരയായി ഒഴുകുന്നു. അപ്പുറത്ത് എന്‍റെ മലയാളികളായ ചിലസുഹൃത്തുക്കള്‍ നല്ല എം എഫ് ഹുസൈന്‍റെ അവാര്‍ഡ് ചിത്രം പോലെ ആയിട്ടുണ്ട്. ചിരിക്കുമ്പോള്‍ പല്ല് മാത്രം കാണാം. 

തൊട്ടപ്പുറത്തെ വനിതാ ഹോസ്റ്റല്‍ മതില് ചാടി പൊടി വിതറുകയും, തേയ്ക്കുകയും ചെയ്യുന്ന ചില വില്ലന്മാര്‍.,പെണ്‍കുട്ടികളുടെ അലമുറ അങ്ങ് അലഹാബാദ് വരെ കേള്‍ക്കും. എന്നെ റോഡിലേക്ക് ആണ് കൊണ്ട് പോകുന്നത്. ഇളം നീല നിറത്തിലുള്ള നൈറ്റ്‌ ഡ്രസ്സ്‌ ആയിരുന്നു എന്‍റെ വേഷം. മെസ്സിന് മുന്നിലുള്ള നടുറോഡില്‍ അവര്‍ എന്നെ കിടത്തി. രണ്ടുപേര്‍ കാലും, രണ്ടു പേര്‍ കയ്യും കൂട്ടി പിടിച്ചു. ദൈന്യമായി അവരെ നോക്കി "ചോടോ..ചോടോ.." എന്ന് പറഞ്ഞു അലറുന്ന എന്നെ ഒരു തരി പോലും ശ്രദ്ധിക്കാതെ ചായം കലക്കിയ ബക്കറ്റുകളും ആയി എന്‍റെ സഹപാഠികള്‍ വരിവരിയായി വന്നു. ചുവപ്പ്, പച്ച, നീല, മഞ്ഞ..അങ്ങനെ അങ്ങനെ..നിറങ്ങള്‍ എന്‍റെ മേല്‍ വര്‍ണങ്ങള്‍ തീര്‍ത്തു.
വെള്ളമൊഴി കഴിഞ്ഞപ്പോള്‍ ചൊറിയുന്ന വര്‍ണങ്ങള്‍ മുഖത്ത് വാരിതേച്ചു. അപ്പോഴേക്കും എന്നിലെ മര്‍ത്ത്യനും ഉണര്‍ന്നു. പൊടി കയ്യിട്ടു വാരി അവരെയും തേപ്പിക്കാന്‍ തുടങ്ങി.  പിന്നെ പെണ്‍കിടാങ്ങളുടെ വക മധുരം. കേരളത്തില്‍ നിന്നും ഒരിക്കലും കിട്ടുകയില്ലാത്ത ഒരു ഹോളി അനുഭവം . ഒരു അത്യുഗ്രന്‍ ഹോളി.

 

4 അഭിപ്രായങ്ങള്‍:

drpmalankot പറഞ്ഞു...

നല്ല അനുഭവം.
ഹോളിയിലെ ഈ സന്തോഷനിമിഷങ്ങൾ ചില സ്ഥലങ്ങളിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കുന്നുമുണ്ട്. അതിലേക്കു നീങ്ങാതിരിക്കാൻ - ആഘോഷം അലങ്കോലമാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
http://drpmalankot0.blogspot.com Mal
http://drpmalankot2000.blogspot.com Eng

ശ്രീ പറഞ്ഞു...

നല്ല അനുഭവം :)

ajith പറഞ്ഞു...

ഹോളോ ഹോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍