Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

ഒന്ന് വേഗം വാ.. ആഫ്രിക്കന്‍ സഫാരിക്ക് സമയം ആയി !!!

Print Friendly and PDF
" ത് ശരിയല്ല കേട്ടോ. എത്ര നേരം ആയി ഞാന്‍ കാത്തു നില്‍ക്കുന്നു. അല്ലാ നിങ്ങളെ പറഞ്ഞിട്ടെന്താ കാര്യം. ഒരു വിധം മലയാളികള്‍ , അതായത് ഞാന്‍ ഉള്‍പ്പടെ കൃത്യ സമയം പാലിക്കുന്നവര്‍ ആണല്ലോ. ഇതിപ്പം ഒരു സഫാരിക്ക് വരുമ്പോള്‍ എങ്കിലും കൃത്യസമയത്തിന്  വരുമെന്ന് പ്രതീക്ഷിച്ചു. അപ്പൊ പുറപ്പെടുന്നതിനു മുന്‍പ്‌ ഒരു ലഘു വിവരണം ഞാന്‍ തരാം. നമ്മള്‍ പോകുന്ന സ്ഥലം ടാന്‍സാനിയയില്‍ ഉള്ള " സെലൌസ് പാര്‍ക്ക്‌ " ആണ്. സാധാരണ വരണ്ട കുട്ടി ചെടികള്‍ നിറഞ്ഞ ആഫ്രിക്കന്‍ പാര്‍ക്കുകള്‍ക്ക് ഒരു അപവാദം ആണിത്. നല്ല മരങ്ങളും, തടാകവും, ചതുപ്പ് നിലങ്ങളും കൊണ്ട് സമ്പന്നം ആണ് ഈ സ്ഥലം. ആനകളുടെയും, ജിരാഫുകളുടെയും, ഹിപ്പോകളുടെയും എണ്ണത്തില്‍ മറ്റേതൊരു പാര്‍ക്കുകലെക്കാളും മുന്നില്‍ ആണ് ഈ പാര്‍ക്കിന്റെ സ്ഥാനം".

"നമ്മള്‍ പോകുന്നത് മൂന്നു വണ്ടികളില്‍ ആണ്. മുകള്‍ ഭാഗം തുറന്നു കാഴ്ച കാണാവുന്ന തരത്തില്‍ മൂന്നെണ്ണം. രണ്ടു വാനും, ഒരു ജീപ്പും. അപ്പോഴേക്കും പെണ്ണുങ്ങള്‍ ഉള്ളതില്‍ ചാടി കയറാണോ ?? നമുക്കുള്ള വണ്ടി അതാ അവിടെയാ. എന്റെ കൂടെ വന്നു കയറി ഇരിക്കൂ.ഡ്രൈവര്‍ ചേട്ടാ.. പോട്ടെ റൈറ്റ് ..."

രണ്ടു പാട്ടൊക്കെ പാടി നമുക്കിങ്ങനെ പോകാം.."തന്നന്നം താനന്നം താളത്തിലാടി.. മന്ദാര കൊമ്പത്തോരൂഞ്ഞാലില്‍ ആടി..."

ടാര്‍ ഇട്ട റോഡ്‌ കഴിഞ്ഞെന്നു തോന്നുന്നു.. നോക്കിക്കേ മുന്‍പില്‍ നിറയെ പൊടി പറക്കുന്ന മണ്‍പാത .


"ഇനി അവിടം വരെ ഇങ്ങനെയാ റോഡ്‌. വല്ല തൂവാലയും ഉണ്ടേല്‍ മൂക്കും വായയും അടച്ചു പിടിച്ചോ."

ഡ്രൈവര്‍ ആണ്. എന്നും പോകുന്നത് കാരണം ഈ പറയുന്നതൊന്നും പുള്ളിക്ക് ബാധകം അല്ലെന്നു തോന്നുന്നു.രാവിലെ തുടങ്ങിയ യാത്രയാണ്. പ്രാതല്‍ പോലും കഴിച്ചിട്ടില്ല. നല്ല വിശപ്പ്‌. ഇനി വല്ലോം കഴിക്കാം അല്ലെ. ഇവിടെ മലയാളികള്‍ നടത്തുന്ന സ്വാദ്‌ എന്ന ഒരു രേസ്റൊരന്റ്റ്‌ ഉണ്ട്. അവിടെ നിന്നും ഉണ്ടാക്കിയ നല്ല മീന്‍ കറിയും, ബ്രെഡും ഉണ്ട്.

"വിശന്നിട്ടാണോ എന്തോ ഭക്ഷണത്തിന് എന്താ രുചി..."
റോഡിനു ഇരു വശവും കുട്ടികള്‍ എത്തി നോക്കുന്നു. ഇവര്‍ ഇതെന്തുവാണ് ചെയ്യുന്നതെന്ന്.

ഇതാണ് എന്റെ കുഴപ്പം ഒരു ചാന്‍സ് കിട്ടിയാല്‍ അപ്പൊ ചാടി കേറി ഫോട്ടോക്ക് പോസ് ചെയ്യും.


എന്താ പോസിംഗ് അല്ലെ.. ഇവരൊക്കെ എന്റെ കൂട്ടുകാരാണ് കേട്ടോ. ഇവിടെ വിവിധ ജോലികള്‍ ചെയ്യുന്ന മലയാളികള്‍.
മതി ഇനി വീണ്ടും നമുക്ക് യാത്ര തിരിക്കാം. വണ്ടി കുലുങ്ങി കുലുങ്ങി വീണ്ടും മുന്നോട്ട്. ഉച്ചയായി .ഇനി ഉച്ച ഊണ് കഴിച്ചിട്ടാനത്രേ നമ്മള്‍ പോകുന്നത്. മീന്‍ കറി അവശേഷിച്ചതും ബ്രെഡും തന്നെ ഊണിനും. താഴെയുള്ള വണ്ടിയില്‍ അല്ല കേട്ടോ പോകുന്നത്. അത് കേടായി കിടന്ന പഴയ വണ്ടിയാ. ചുമ്മാ ഒന്ന് കേറി നിരങ്ങി. അത്ര തന്നെ.


ഭക്ഷണം കഴിച്ചുവെങ്കില്‍ ഇനി നമുക്കിറങ്ങാം അല്ലെ. വണ്ടിയെല്ലാം തയാര്‍. വണ്ടി മെല്ലെ മെല്ലെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു. അതെ മണ്‍പാത തന്നെ. മുന്നില്‍ പോകുന്ന വണ്ടി പൊടി പാറിച്ചു കൊണ്ടേ ഇരിക്കുന്നു. ഒപ്പം കത്തുന്ന വെയിലും. ദൂരെ ഒരു ഉയര്‍ന്ന കമാനം കാണാന്‍ ഉണ്ട്. ഓല കൊണ്ട് മേഞ്ഞു ഭംഗിയാക്കിയ ഒരു കവാടം. അതാണെന്ന് തോന്നുന്നു പാര്‍ക്കിലെക്കുള്ള പ്രവേശനകവാടം. ഒന്ന് നോക്കിയെക്കാം അല്ലെ ?


വണ്ടി നിര്‍ത്തി കേട്ടോ. ഇറങ്ങെണ്ടവര്‍ക്ക് ഒന്നിറങ്ങി ചുറ്റും ഉള്ള കാഴ്ചകള്‍ കാണുകയോ ഫോട്ടോ എടുക്കുകയോ ആകാം. താഴെ നോക്ക് ഓരോ മരത്തിനു കീഴെയും ചുറ്റില്‍ പ്രത്യേക ഭംഗിയില്‍ നിരത്തിയിരിക്കുന്ന വിവിധയിനം തലയോടുകള്‍. മാനുകളുടെയും, വൈല്‍ഡ്‌ ബീസ്റ്റ് എന്നാ ജീവിയുടെയും ആണെന്ന് തോന്നുന്നു. 


അതൊക്കെ കണ്ടു കൊണ്ട് നിലക്ക് കേട്ടോ ഞങ്ങള്‍ പോയി ടിക്കറ്റ്‌ എടുത്തിട്ട് വരാം. ദേ ഈ കാണുന്നതാണ് ടിക്കറ്റ്‌ കൌണ്ടര്‍. വിദേശികള്‍ക്കും സ്വദേശികള്‍ക്കും വിവിധ നിരക്കുകള്‍ ആണ് കേട്ടോ. പക്ഷെ ഇവിടെ ജോലി ചെയ്യുന്ന ആളുകള്‍ക്കും കുറഞ്ഞ നിരക്കുകള്‍ നല്‍കുന്നുണ്ട്.

" ടിക്കറ്റ്‌ കിട്ടി... എല്ലാം വേഗം വണ്ടിയില്‍ കയറിക്കെ. ഇനി അങ്ങോട്ട്‌ സൂക്ഷിച്ചു ഇരിക്കണം കേട്ടോ. നല്ല കാടാ.."താഴെ കണ്ടില്ലേ കരിബൂ..അഥവാ സ്വാഗതം എന്നാണ്. നമ്മള്‍ കാടിലേക്ക് കയറാന്‍ പോകുന്നു.


വണ്ടി കുലുങ്ങി കുലുങ്ങി മെല്ലെ നീങ്ങാന്‍ തുടങ്ങി.

"ശ് ശ് ശ് ശ് ........സംസാരിക്കാതെ മുന്നിലേക്ക്‌ നോക്കൂ... ദൈവമേ ആന...!!! ഒരാന അല്ല.. ഒരു കൂട്ടം ആനകള്‍ !!!കണി മോശമില്ല...!!കയ്യില്‍ ഇരുന്നു ക്യാമറ വിറച്ചു എങ്കിലും ഇത്രയൊക്കെ ക്ലിക്കാന്‍ കഴിഞ്ഞു. അങ്ങനെ ഒരു വിധം മനസിന്റെ താളം വീണ്ടെടുത്ത്‌ വീണ്ടും മുന്നോട്ട്. ദേ കണ്ടില്ലേ ഇങ്ങനെയാണ് നമ്മള്‍ കാടു കാണുന്നത്. മുകള്‍ ഭാഗം തുറന്നു വെച്ച്. അങ്ങോട്ടും ഇങ്ങോട്ടും നോക്കി..അങ്ങനെ അങ്ങനെ ആസ്വദിച്ചു കാണണം കാട്. ആ ഹൃദയം, ജീവ ജാലങ്ങള്‍ എല്ലാം തൊട്ടറിയണം. അവിടെ വീശുന്ന കാറ്റിനു പോലുമുണ്ട് ഒരു കാടിന്റെ മണം. മൃഗശാലയില്‍ കൂട്ടിലിട്ട ചില ജന്മങ്ങള്‍ക്ക് തരാന്‍ കഴിയാത്ത ഒന്ന്.
മുന്നോട്ട് പോകും തോറും കാടിന്റെ മുഖച്ഛായ മാറി വന്നു. ഇപ്പോള്‍ തുറസായ ഒരു സ്ഥലം ആണ്. ഒരു ജലാശയം വശങ്ങളില്‍ തെളിഞ്ഞു വരാന്‍ തുടങ്ങി.


രണ്ടു വണ്ടികള്‍ ഞങ്ങള്‍ക്ക് മുന്നേ പോകുന്നത് കാണാമായിരുന്നു.പൊടി അല്പം കുറഞ്ഞിരിക്കുന്നു. മണ്ണിനു നനവ്‌ വന്നത് കൊണ്ടാണെന്ന് തോന്നുന്നു.

"ഹേ അങ്ങോട്ട്‌ നോക്ക് ആ വെള്ളത്തിലേക്ക്‌..കറുത്ത മണ്‍ചട്ടി പോലെ എന്തോ ഒന്ന്.. അത് ഹിപ്പോപൊട്ടമസ് അല്ലെ..!! ആദ്യം ആയിട്ടാ ഹിപ്പോയെ ഇത്രേം വൃത്തിയില്‍ കാണുന്നത്. മൃഗശാലയില്‍ ചേറില്‍ കുളിച്ചു തിമിര്‍ക്കുന്ന ഈ ജീവികളെ അറപ്പോടെ ആയിരുന്നു അന്ന് നോക്കിയിരുന്നത്. പക്ഷെ ഇന്ന് നല്ല കുട്ടപ്പന്മാര്‍ ആയിട്ടുണ്ട് ഇവ. നല്ല തെളിഞ്ഞ വെള്ളം പോലെ തന്നെ വൃത്തിയുള്ള ശരീരവും. 


"ദൈവമേ ഇത് ഒരു പാടുണ്ടല്ലോ?? ഒരുപാട് മണ്‍ ചട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും നീന്തുന്നതും, വെള്ളം ഇടയ്ക്ക് മുകളിലേക്ക് ചീറ്റുന്നതും കാണാനില്ലേ ?? 
"ഹായ് ആരൊക്കെയാ ഇതെന്നു നോക്കിക്കേ..വരി വരിയായി വണ്ടികളുടെ സ്വരം കാതോര്‍ത്തു നില്‍ക്കുന്ന ജിറാഫുകള്‍!!" അല്പം അകലെ ആയതിനാല്‍ വല്ലാതെ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. വണ്ടി വീണ്ടും മുന്നോട്ട് ഇഴഞ്ഞു നീങ്ങുന്നു.


"ഹേയ് അങ്ങോട്ട്‌ നോക്ക്..സാമ്പാര്‍ ഡീര്‍ എന്ന് വിളിക്കുന്ന ഒരിനം മാനിന്റെ കൂട്ടങ്ങള്‍ വണ്ടികളുടെ ശബ്ദം കേട്ട് നോക്കി നില്‍ക്കുന്നത് കണ്ടില്ലേ..??

"ശോ ഇന്നത്തെ സമയം കഴിഞ്ഞു. എന്താ ചെയ്യാ. ആകെ വന്നത് നാലഞ്ചു സിംഹങ്ങള്‍ സ്വൈര വിഹാരം നടത്തുന്ന കാഴ്ച കാണാനാ. ഇതിപ്പം സിംഹം പോയിട്ട് സിംഹത്തിന്റെ പൂട പോലും കണ്ടില്ല."
ഇനി ഇപ്പം നാളെ ഉച്ച വരെ സമയം ഉണ്ട്. അപ്പൊ നോക്കാം. ഇനി ഡിന്നര്‍. അതിനോട് അനുബന്ധിച്ച് എന്തൊക്കെയോ അല്ലറ ചില്ലറ പരിപാടികള്‍ ചെയ്യണത് കണ്ടില്ലേ. എന്തോ ഹുക്കയോ മറ്റോ.പിന്നെ കുടിക്കാനും കഴിക്കാനും മറ്റു പലതും. ഈ ഹുക്കയ്ക്ക് ഒരു പ്രത്യേകത ഉണ്ടത്രേ. നികോട്ടിന്‍ എന്ന വിഷ പദാര്‍ത്ഥത്തെ മുഴുവനായും പുറംതള്ളി ശുദ്ധമായ പുക മാത്രം ആണത്രേ വലിക്കുമ്പോള്‍ ഉള്ളിലേക്ക് പോകുക. എന്തായാലും എനിക്ക് വേണ്ട.നിങ്ങള്ക്ക് വേണമെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്കിക്കൊട്ടോ.


"ഹി ഹി കണ്ടില്ലേ നല്ല വലിയാ കുത്തിയിരുന്ന്..."


ഇടയില്‍ കുട്ടികളുടെ കലാപരിപാടികളും, വലിയവരുടെ ചില പൊടികൈകളും അരങ്ങേറി.അങ്ങനെ ഭക്ഷണം കഴിഞ്ഞ് മുന്‍കൂട്ടി നിശ്ചയിച്ച വീടുകളിലേക്ക് ഓരോരുത്തരും മടങ്ങി.


രാവിലെ ആറു മണിയോട് കൂടി എഴുന്നേറ്റ് കുളിച്ചു റെഡി ആയി വീണ്ടും സഫാരിക്ക്...കാട്ടിലേക്ക്.. കാടിന്റെ രാജാവിനെ കാണാന്‍.


"കണ്ടില്ലേ ഒരു ജിറാഫ് ഓടുന്നത്.. വളരെ മെല്ലെ ആണെന്ന് തോന്നും ആ ഓട്ടം.സ്ലോ മോഷന്‍...പക്ഷെ വളരെ വേഗത്തില്‍ ആണ് കക്ഷിയുടെ ഓട്ടം.നല്ല ഭംഗിയുള്ള ചുവടുകള്‍.അതിന്റെ മുകളിലെ കളങ്ങള്‍ നോക്ക്..എന്താ രസം അല്ലെ"


"ഹോ എനിക്ക് വയ്യ കണ്ടില്ലേ കണ്ണും മിഴിച്ചു നോക്കി നില്‍ക്കുന്നത് !!!ഒരു പറ്റം മാനുകള്‍. എന്നാ ഭംഗിയാ എന്റെ ദൈവമേ ഇതിനെയൊക്കെ കാണാന്‍...ഇത് കലമാന്‍ ആണെന്ന് തോന്നുന്നു.കാരണം ശരീരത്തില്‍ പുള്ളിയില്ല!!


"പറഞ്ഞു തീര്‍ന്നില്ല..ദേ അവ പേടിച്ചു ഓടാന്‍ തുടങ്ങി.. എന്നാ ഓട്ടമാ.വെറുതെ അല്ല പുള്ളിപുലിയും ചീറ്റയും ഇവയെ പിടിക്കാന്‍ വിയര്‍ക്കുന്നത്. ഒരു ചാട്ടത്തില്‍ ഒരു കിലോമീറ്റര്‍ ദൂരെ എത്തുന്ന ഒരു പ്രതീതി.


"കാണില്ല എന്ന് വിചാരിച്ച "കുഡു " എന്ന് വിളിക്കുന്ന ജീവിയെ കണ്ടോ? നേരെ നോക്ക് റോഡിനു കുറുകെ...ഒരല്പ നേരം നമ്മളെ നോക്കി നില്‍ക്കുന്നത് കണ്ടില്ലേ !!!


"ഈശ്വരാ... അങ്ങോട്ട്‌ നോക്കിക്കേ.. ഞാന്‍ എന്താ ഈ കാണുന്നെ...കാടിന്റെ രാജന്‍, രാജാധി രാജന്‍ ..സാക്ഷാല്‍ സിംഹം...കൂട്ടിലിടാത്ത സ്വതന്ത്രന്‍ ആയ സിംഹം..സിംഹങ്ങള്‍...കണ്ടില്ലേ ദേ ഈ മരത്തിനു ചുവട്ടിലേക്ക് നോക്ക് !!!


കിട്ടിയ ചാന്‍സില്‍ ഒരു ഫോട്ടോ അങ്ങ് എടുത്തേക്കാം അല്ലെ. സിംഹം എന്റെ കൂടെ പോസ് ചെയ്തു എന്ന് പറയാമല്ലോ.വല്ലാതെ ചിരിക്കാന്‍ കഴിയുന്നില്ല. എങ്ങാനും സിംഹം ചാടി വന്നാലോ. ഒന്നാമത് വണ്ടി തുറന്നാണ് ഇരിക്കുന്നത്.പിന്നെ സിംഹത്തിനറിയില്ലല്ലോ ഒരു വിശ്വപ്രസിദ്ധ ബ്ലോഗര്‍ ആണ് ഞാനെന്ന്.


ഡ്രൈവര്‍ ചേട്ടന്‍ പിന്നേം മുന്നിലേക്ക്‌ കൊണ്ട് പോയി നിര്‍ത്തി.ഇപ്പൊ ശരിക്കും കാണാം. എന്താ ആ എടുപ്പ്!! ഇവിടെ ആണ് നാം സിംഹത്തെ കാണുമ്പോള്‍ ഒരു രാജാവിന്റെ മുഖം.കൂട്ടില്‍ കിടക്കുമ്പോള്‍ ഉള്ള അടിമയുടെ മുഖം അല്ല.. വീര്യം തുളുമ്പുന്ന രാജാവിന്റെ മുഖം നമുക്കിവിടെ കാണാം.


ആരെയും കൂസാതെ..അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന ഒരു പറ്റം സിംഹങ്ങള്‍. കുട്ടികളും വലിയവരും ആയി പത്തു പതിനഞ്ചെണ്ണം.
"സന്തോഷം ആയി ഗോപിയേട്ടാ സന്തോഷം ആയി. കിട്ടിയ സമയം കൊണ്ട് ഒരുപാട് ഫോട്ടോയും, വീഡിയോയും അങ്ങ് പകര്‍ത്തി.


"ഇത് യുവ രാജാക്കന്മാര്‍ ആണെന്ന് തോന്നുന്നു. കാണാന്‍ നല്ല ഭംഗി !!"
ജീവനോടെ ബാക്കി ഉള്ളത് കൊണ്ട് ഒരു ഗ്രൂപ്പ്‌ ഫോട്ടോയും എടുത്തു. ഇവരൊക്കെയാണ് കൂടെ വന്നതും ഈ കണ്ട മനോഹര കാഴ്ചകള്‍ കണ്ടതും.


ഇനിയൊരു മടക്കയാത്ര..ജോലി തിരക്കുകളിലേക്ക്..ഈ മണ്ണിനോടും, കാടിനോടും, കാടിന്റെ മക്കളോടും വിട പറഞ്ഞ് ഒരു യാത്ര..ഈ അസ്തമയ സൂര്യന് എന്തോ എന്നത്തേക്കാളും ഭംഗി തോന്നുന്നു...

26 അഭിപ്രായങ്ങള്‍:

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

പ്രിയ കൂട്ടുകാരെ ഇഷ്ട്ടപെട്ടോ എന്റെ കൂടെയുള്ള ഈ യാത്ര?? ഒരു ചെലവുമില്ലാതെ ഒരു ആഫ്രിക്കന്‍ സഫാരി സംഘടിപ്പിച്ചു നല്‍കിയതിനു ഒരു അഭിപ്രായം ഇവിടെ ഇട്ടു പോകുമല്ലോ :)

പഥികൻ പറഞ്ഞു...

അത്യുഗ്രൻ ! സിംഹങ്ങളും ജിറാഫുകളും സീബ്രകളുമൊക്കെ സ്വതന്ത്രമായി വിഹരിക്കുന്ന ഇരുണ്ട ഭുഖണ്ഡം..

ആഫ്രിക്കൻ സഫാരി ജീവിതത്തിലെ വലിയ ഒരു മോഹമാണ്‌...എന്നെങ്കിലും നടക്കുമായിരിക്കും അല്ലെ ?

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

യാ എന്റെയും ഒരു മോഹം ആയിരുന്നു.. ഇനിയും ആ മോഹം തീര്‍ന്നിട്ടില്ല. സരംഗേട്ടി എന്ന കെനിയന്‍ അതിര്‍ത്തിയില്‍ ഒന്ന് പോകണം എന്നുണ്ട്..അവിടെ ഒരു സീസണില്‍ എല്ലാ ജീവികളും ഒന്നടങ്കം ടാന്സാനിയയിലേക്ക് ചെക്കേരുമത്രേ..അത് ഈ ലോകത്തെ മനോഹരം ആയ കാഴ്ചകളില്‍ ഒന്ന് തന്നെ

കൊമ്പന്‍ പറഞ്ഞു...

കിടിലോല്‍ കിടിലന്‍ ചിത്രങ്ങളും വിവരണങ്ങളും

ഷിബു തോവാള പറഞ്ഞു...

ഉഗ്രൻ....വളരെ നന്നായിരിക്കുന്നു....മനസ്സിൽ എന്നും സൂക്ഷിക്കുന്ന ഒരു ആഗ്രഹം......വായനയിലൂടെയെങ്കിലും തത്കാലം ആസ്വദിക്കാം...ആശംസകൾ..

'വൈൽഡ് ബീസ്റ്റ്' എന്ന് എഴുതിയിരിക്കുന്നത് യഥാർത്ഥത്തിൽ 'കുഡു' -Greater Kudu (Tragelaphus strepsiceros)എന്ന മൃഗത്തിന്റെ ചിത്രത്തിലാണ്..

TOMS/thattakam.com പറഞ്ഞു...

വളരെ നന്നായിരിക്കുന്നു.യാത്രകള്‍ നല്‍കുന്ന സന്തോഷം അത് പങ്കിടുമ്പോള്‍ ഇരട്ടിക്കുന്നു. അതാണ്‌ എന്റെ അനുഭവം താങ്കള്‍ക്കും അങ്ങനെ തന്നെ എന്ന് കരുതുന്നു.

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@കൊമ്പന്‍ ചേട്ടാ.. കിടിലോള്‍ കിടിലന്‍ അഭിപ്രായത്തിനു നന്ദി കേട്ടോ.
@ഷിബുജി: ആ തെറ്റ് തിരുത്തിയിട്ടുണ്ട്. താന്കള്‍ പറഞ്ഞ പേരും ചേര്‍ത്തിട്ടുണ്ട്. വളരെ നന്ദി കേട്ടോ അഭിപ്രായം പോസ്ടിയത്തിനു.
@ടോംസ്:താങ്കള്‍ പറഞ്ഞത് വളരെ സത്യം ആണ്. യാത്രകളുടെ അനുഭവം പങ്കു വെക്കുമ്പോള്‍ സന്തോഷം ഇരട്ടിക്കും.:)

Sandeep.A.K പറഞ്ഞു...

nice travel experience.. photos and descriptions are too good..
അപ്പൊ ഇനി പോവുമ്പോ നമ്മളെ കൂടെ വിളിക്കുമല്ലോ അല്ലെ.. :)

Musthu Kuttippuram പറഞ്ഞു...

അര്‍ജുന്‍ സൂപ്പറായിട്ടുണ്ട്,,,, നല്ല യാത്രാവിവരണം,,, വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ആഫ്രിക്കന്‍ യാത്ര നടത്തിയ ഫീല്‍... ഇനിയും ഇത്തരം വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു,,,,, എല്ലാവിധ ഭാവുകങ്ങളും,,,,

INTIMATE STRANGER പറഞ്ഞു...

വായിച്ചു തുടങ്ങിയപ്പോഴേ ഞാന്‍ പ്രാര്‍ത്ഥിച്ചു ദൈവമേ ഒരു പുല്ലി പുളി ഛെ പുളളി പുലി യെ കണ്ടു കാണണേന്നു ..ഹി ഹി .. അവസാനം ഒരു ശിഗ് മത്തെ കണ്ടല്ല ho..പിന്നെ ഒരു അക്ഷരത്തെറ്റ് ...പുളളിപുളി ന്ന ടൈപ്പിയെക്കുന്നത് ഹി ഹി .itz not a serious one...y ആ ജീവിടെ പേര് ആയോണ്ട് ഞാന്‍ പറഞ്ഞെന്നെ ഒള്ളു ഹി ഹി ...nyways thanks arjun.....
:drishya

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അര്‍ജുന്‍, യാത്ര വിവരണം അസ്സലായി..ഫോട്ടോസും നന്നായിട്ടുണ്ട്..വിശ്വപ്രസിദ്ധ ബ്ലോഗറെ വെറുതെ വിട്ട സിംഹങ്ങളോട് ബൂലോകത്തിന്റെ നന്ദി ഞാന്‍ അറിയിക്കുന്നു :-)

mottamanoj പറഞ്ഞു...

അടിപൊളി വിവരണങ്ങള്‍.
ഫോട്ടോ ഇനിയും നന്നാക്കമായിരിന്നു, കാണുന്നവര്‍ അറിയണ്ടേ ടാന്‍സാനിയ ഒരു സംഭവം ആണെന്ന്.

ഇനി ഇത് കണ്ടിട്ട് ആരെക്കെങ്കിലും അവിടെ പോകണം എന്ന് തോന്നുനവര്‍ക്ക്, how to reach there എന്ന വിവരണം കൂടി കൊടുക്കാം.

Serengetti, Ngorongoro, Lake manyara , Tarangire , Ruaha ഇതും ടാന്‍സാനിയയിലെ പ്രശസ്തമായ നാഷണല്‍ പാര്‍ക്കുകള്‍ ആണ്

- സോണി - പറഞ്ഞു...

നല്ല പോസ്റ്റ്‌.
എല്ലാം ഒന്ന് കണ്ടുവന്ന പോലെ.

സീത* പറഞ്ഞു...

ഹൊ ...വല്ലാത്ത ക്ഷീണം...സഫാരി കഴിഞ്ഞേന്റെയാ..പോയി കിടന്നൊന്നുറങ്ങി എണീറ്റ് ബരാം ട്ടാ..അപ്പോ അങ്ങനെ തന്നെ...ഹ്ഹ്ഹ്ഹ്ഹ്

വേനൽപക്ഷി പറഞ്ഞു...

ഇഷ്ടായിട്ടൊ ആഫ്രിക്കൻ സവാരി..അതും ഫ്രീയായിട്ട്!!!...
വിവരണവും ഫോട്ടോയും കൂടെ ആയപ്പോൾ ശെരിക്കും അവിടെ പോയി വന്നപോലെ...

Jefu Jailaf പറഞ്ഞു...

ഇതാൻണല്ലെ ആഫ്രിക്കൻ സഫാരി. അടിപൊളിയായിട്ടൊ. ചിത്രങ്ങളും അടിക്കുറിപ്പുകളുമെല്ലാം..

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@സന്ദീപേ തീര്‍ച്ചയായും ഇനി പോകുമ്പോള്‍ വിളിക്കാം കേട്ടോ..
@മുസ്തു: ഇനിയും പോകുമ്പോള്‍ ആ ചിത്രങ്ങളും, വിവരണങ്ങളും നല്‍കാം
@മനോജേട്ടാ.. ഇത്രേം ഫോട്ടോ എടുക്കാനെ കഴിഞ്ഞുള്ളു..പിന്നെ എന്റെ മൊബൈല്‍ ആണ് ഇതിനു ഉപയോഗിച്ചത് എന്ന ടിഫെക്ടും ഉണ്ട്.

@സോണി..ചിത്രം കണ്ടിട്ട് ഇങ്ങനെ എങ്കില്‍ നേരിട്ട് പോകുമ്പോള്‍ എത്ര മാത്രം നമുക്ക് ആസ്വദിക്കാന്‍ പറ്റും !!
@നല്ല ക്ഷീണം ഉണ്ടാവും ആ പൊടിയും യാത്രയും.. പോയി സുഖം ആയി ഉറങ്ങിക്കൊട്ടോ.
@വേനല്‍ പക്ഷി പറന്നു പറന്നു എല്ലാം നോക്കി കാണാലോ..
@ജെഫു ഇതാണ് നമ്മ പറഞ്ഞ സഫാരി.. ഇഷ്ട്ടപെട്ടല്ലോ അല്ലെ !!

അനശ്വര പറഞ്ഞു...

അടിപൊളി വിവരണം. ഫോട്ടൊസില്ലൂടെ യാത്രാ വിവരണം നല്‍കിയപ്പൊ ശരിക്കും യാത്രചെയ്തു വന്ന പ്രതീതി ഉണ്ടായി..രസകരമായിട്ടുണ്ട്..

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഓസിന് ഒരു വനയാത്ര നടത്തി.. ചിത്രങ്ങളും കൂടിയായപ്പോൾ അത്യുഗ്രൻ..!!

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@അനശ്വര എന്റെ പോസ്റ്റിനെ അനശ്വരം ആക്കിയതിന് നന്ദി.. പോസ്റ്റുകളെല്ലാം ഇനിയും സന്ദര്‍ശിക്കുകയും അഭിപ്രായം രേഖപെടുതുകയും ചെയ്യുമല്ലോ.

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

അങ്ങനെ ഓസിനു യാത്ര നടത്താനൊന്നും പറ്റില്ല കേട്ടോ ആയിരത്തില്‍ ഒരുവനെ.. നാട്ടില്‍ വരുമ്പോള്‍ ചെലവ് ചെയ്യണം. വളരെ നന്ദി കേട്ടോ പോസ്റ്റു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

രമേശ്‌ അരൂര്‍ പറഞ്ഞു...

നന്നായിട്ടുണ്ട് ...പക്ഷെ ഒരു സങ്കടം ..ജിരാഫും മാനും ,ഹിപ്പോ ,സിംഹം തുടങ്ങിയ മാന്യ ദേഹങ്ങളും കണ്ടു പക്ഷെ നമ്മുടെ പിതാമഹനായ കുരങ്ങന്മാരെ മാത്രം കണ്ടില്ല .. :)
പക്ഷികളെയും ...

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

ഇത്രേം കുരങ്ങന്മാര്‍ ഗ്രൂപ്പ്‌ ആയി ഫോട്ടോയില്‍ നില്‍ക്കുന്നത് കണ്ടില്ലേ രമേഷേട്ടാ!!! ഒന്നുമില്ലേലും ഞങ്ങള്‍ അവരുടെ പിന്മുറക്കാര്‍ അല്ലെ.. തല്‍ക്കാലം ഞങ്ങളെ കണ്ടു നിര്‍വൃതി അടയു..ഹി ഹി..പക്ഷികള്‍ ഉണ്ടായിരുന്നു. ഒരു ചിത്രം ഞാന്‍ കൂട്ടിയേക്കാം

അംജിത് പറഞ്ഞു...

വണ്‍സ് അപ്പോണ്‍ എ ടൈം , ദേര്‍ ലിവ്ട്‌ ആന്‍ എലി ഇന്‍ വെട്ടിച്ചിറ. മേ ബി ബികോസ് ഓഫ് ഹിസ്‌ കയ്യിലിരിപ്പ് , ബൈ ദി ഏജ് ഓഫ് പത്ത് , ഹി ഫൌണ്ട് ഹിമ്സേല്ഫ് വിത്ത്‌ ഇന്‍ ദി വാള്‍സ് ഓഫ് നവോദയ. താങ്ക്സ് ടു ദി സമ്പര്‍ക്കം വിത്ത്‌ ദി റയെര്‍സ്റ്റ് ഓഫ് ദി ബെസ്റ്റ് ബ്രീഡ്‌സ്, ദിസ്‌ എലി വാസ് ട്രാന്സ്ഫോംട് ഇന്ടു എ പെരുച്ചാഴി ബൈ ദി ടൈം ഹി വാസ് ഔട്ട്‌ ഓഫ് ദി ഫെന്സേസ് ഓഫ് നവോദയ. വണ്‍സ് ഉപ്പു നോക്കല്‍ട്‌ ട്രാന്‍സ്ഫോമേഷന്‍ , ദി എലി വാസ് ഓള്‍വെയ്സ് കീന്‍ ഇന്‍ ചെയ്ന്ജിംഗ് ഫോര്‍ ദി സെഇക് ഓഫ് മെച്ചപ്പെടല്‍ . ആന്‍ഡ്‌ ഇന്‍ ദി കോഴ്സ് ഓഫ് ടൈം , ടു ദി കണ്ണ് തള്ളല്‍ ഓഫ് ദി കാഴ്ചക്കാര്‍ ദി എലി ഹാഡ് ബികം എ പൂച്ച. ബട്ട്‌, ബൈ ദെന്‍ ദി കയ്യിലിരുപ്പു ഓഫ് പൂച്ച വാസ് അണ്‍സഹിക്കബിള്‍ ടു ദി പാവം ലോകാല്സ്. സൊ, ഇന്‍എവിട്ടബിളി ദി പൂച്ച വാസ് നാട് കടത്ത്തല്ട്. പൂച്ച കുഡ് നോട് സിറ്റ് വെറുതെ, ഇവന്‍ ആഫ്ടെര്‍ എക്സ്പല്ഷന് ‍. ഹി വാസ് പിന്നെയും പിന്നെയും ചെയ്ന്ജിംഗ് . ആന്‍ഡ്‌ ടു മേയ്ക്ക് ദി ലോകം നോ ദാറ്റ്‌ ഹി വാസ് ചെയ്ന്ജിംഗ് ഹി തുടങ്ങല്ട് എഴുത്ത്കുത്ത് ഇന്‍ ബൂലോകം. ബൈ ദി ടൈം ഹി ഹാഡ് പൂര്‍ത്തിയാക്കല്ട് വണ്‍ ഇയര്‍ ഇന്‍ ബൂലോകം..ഹി വാസ് ഓള്‍ റെഡി എ പുലി..

ചാള്‍സ് ഡാര്‍വിന്‍ സ്വര്‍ഗത്തില്‍ ഇരുന്നു ഉറക്കെ പറഞ്ഞു . " തള്ളെ പുലി.. സര്‍വൈവല്‍ ഓഫ് ദി ഫിട്ടെസ്റ്റ് "

ഇത് കേട്ട് ഞാനും പറഞ്ഞു " തള്ളേ... പുലി.." ‌

പരപ്പനാടന്‍ പറഞ്ഞു...

നല്ല യാത്രാനുഭവം...ഇനിയും ഇത്തരം നല്ല അനുഭവക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@intimate stranger: ഹി ഹി തന്റെ പോസ്റ്റ്‌ വായിച്ചു വായിച്ചു ഇപ്പം പുളിയും പുലിയും മാറിപോകാന്‍ തുടങ്ങി.. മാറ്റിയിട്ടുണ്ട്. അഭിപ്രായത്തിനു റൊമ്പ താങ്ക്സ്... അല്ലെങ്കിലും താന്‍ ഒരു പുളി.. ഛെ ഛെ ..പുലി തന്നെയാ..
@ദുബായിക്കാരന്‍: സിംഹങ്ങളോട് നന്ദി പറയാന്‍ പോവേണ്ട.. ദുബായിക്കാരന്‍ ആണെന്നൊന്നും സിംഹം നോക്കില്ല..
@അമ്ജിതെ.. ഇത് എനിക്കെമ്പാടും ഇഷ്ട്ടപെട്ടു. പോസ്ടിനെക്കാള്‍ നല്ല കമന്റ്‌.
@പരപ്പനാടന്‍: എന്റെ യാത്ര ആസ്വദിച്ചതിനു വളരെയധികം നന്ദി കേട്ടോ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍