


ഏകദേശം പുലര്‍ച്ചെ ഒരു അഞ്ചര, ആറുമണി ആയിക്കാണും. ഞാന്‍ ഇങ്ങനെ വായുവിലൂടെ ഉയര്‍ന്നു പോകുന്നു. സ്വപ്നം കാണുകയാണെന്ന് കരുതി വല്ലാതെ കാര്യമാക്കിയില്ല. വായുവിലൂടെയുള്ള സഞ്ചാരം നിലയ്ക്കുന്നില്ല. ഞെട്ടി കണ്ണുതുറന്ന ഞാന്‍ ആകെ ഒരു അന്താളിപ്പിലായിരുന്നു. ലങ്ക ചാടിക്കടക്കുന്ന ഹനുമാന്‍റെ അതെ പോസില്‍ ഞാന്‍ വായുവില്‍. കാലിലും, കയ്യിലും നാലുപേര്‍ കൂട്ടി പിടിച്ചിട്ടുണ്ട്. കുതറി നോക്കി രക്ഷയില്ല. നേരെ ഹോസ്റ്റലിനു പുറത്തേക്ക് ആണ് കൊണ്ട് പോകുന്നത്. എനിക്ക് കണ്ണുകള്‍ മാത്രം അങ്ങോട്ടുമിങ്ങോട്ടും അനക്കാന്‍ കഴിയുന്നുണ്ട്.
കാഴ്ചകള്‍ ഓടി മറയുന്നു. ഹോസ്റ്റലിനു മുകളില്‍ നിന്നും ആരുടെയൊക്കെയോ തലയിലേക്ക് നിറക്കൂട്ടുകള്‍ ധാരധാരയായി ഒഴുകുന്നു. അപ്പുറത്ത് എന്‍റെ മലയാളികളായ ചിലസുഹൃത്തുക്കള്‍ നല്ല എം എഫ് ഹുസൈന്‍റെ അവാര്‍ഡ് ചിത്രം പോലെ ആയിട്ടുണ്ട്. ചിരിക്കുമ്പോള്‍ പല്ല് മാത്രം കാണാം.

വെള്ളമൊഴി കഴിഞ്ഞപ്പോള്‍ ചൊറിയുന്ന വര്‍ണങ്ങള്‍ മുഖത്ത് വാരിതേച്ചു. അപ്പോഴേക്കും എന്നിലെ മര്‍ത്ത്യനും ഉണര്‍ന്നു. പൊടി കയ്യിട്ടു വാരി അവരെയും തേപ്പിക്കാന്‍ തുടങ്ങി. പിന്നെ പെണ്‍കിടാങ്ങളുടെ വക മധുരം. കേരളത്തില്‍ നിന്നും ഒരിക്കലും കിട്ടുകയില്ലാത്ത ഒരു ഹോളി അനുഭവം . ഒരു അത്യുഗ്രന്‍ ഹോളി.


4 അഭിപ്രായങ്ങള്‍:
നല്ല അനുഭവം.
ഹോളിയിലെ ഈ സന്തോഷനിമിഷങ്ങൾ ചില സ്ഥലങ്ങളിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കുന്നുമുണ്ട്. അതിലേക്കു നീങ്ങാതിരിക്കാൻ - ആഘോഷം അലങ്കോലമാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
http://drpmalankot0.blogspot.com Mal
http://drpmalankot2000.blogspot.com Eng
happy holy
നല്ല അനുഭവം :)
ഹോളോ ഹോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)