Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഭാര്യ കൂടെയില്ലാത്ത ഭര്‍ത്താവോ,ഒരു അവിവാഹിതനോ ചെയ്യുന്നത് ???

Print Friendly and PDF
ലക്കെട്ട്‌ കണ്ടു പൂരം കാണാന്‍ എത്തിയെങ്കില്‍ ആദ്യമേ ഞാന്‍ ഒരു ക്ഷമ അങ്ങ് പറഞ്ഞേക്കാം. ഇത് മറ്റൊന്നുമല്ല. ചുമ്മാ വീട്ടില്‍ തനിച്ചിരുന്നപ്പോള്‍ ഒരു അവിവാഹിതന് തോന്നിയ അലവലാതിത്തരം എന്ന് വേണമെങ്കില്‍ പറയാം. രണ്ടു ദിവസം മുന്‍പേ മീന്‍ മാര്‍കറ്റില്‍ പോയപ്പോള്‍ "വത്തള്‍" എന്ന് മലപ്പുറംകാര്‍ പറയാറുള്ള ഒരു കുഞ്ഞു മീന്‍ കണ്ടു. അത് കണ്ടപ്പോഴേ അമ്മയുടെ നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ വന്നു. വല്ലപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ ചേച്ചി ഉണ്ടാക്കി തരാറുള്ള മീന്‍ വെച്ചത് മനസിലേക്ക് ഓടിയെത്തി.അങ്ങനെ മീന്‍ ഉണ്ടാക്കാം എന്ന് തീരുമാനിച്ചു. ഉണ്ടാക്കിയപ്പോള്‍ തോന്നി നിങ്ങളോടൊക്കെ ഇതൊന്നു പങ്കു വെക്കണം എന്ന്. അപ്പോള്‍ ഈ ബൂലോകത്തെ അവിവാഹിതര്‍ക്കും, വിവാഹിതരായ ഏകാന്തവാസികള്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ സമര്‍പ്പിച്ചു കൊണ്ട് തുടങ്ങട്ടെ.

ആദ്യം ആയി വേണ്ടത് കുഞ്ഞു മീനുകള്‍, പിന്നെ പറമ്പില്‍ ഇറങ്ങി പുളിമരത്തില്‍ നിന്നും കുറച്ചു ഇല പൊട്ടിച്ചു വെക്കുക. നല്ല കടും എരിവുള്ള കുറച്ചധികം മുളകുകള്‍ ഒരു വശത്ത് കഴുകി വൃത്തിയാക്കി വെക്കുക. പിന്നെ നല്ല രണ്ടു വാഴയില വെട്ടി വെക്കുക.ഉപ്പ്, ഒരു മിക്സിയോ അരകല്ലോ വേണം. പിന്നെ ആവശ്യത്തിന് പാത്രങ്ങള്‍, ചട്ടുകം.അടുപ്പ് നിര്‍ബന്ധം ആയും വേണം. തീയും.
അപ്പൊ ഇനി പാചകത്തിലേക്ക്കടക്കാം.  

  ചിത്രത്തില്‍ കാണുന്ന പോലെ മീന്‍ വൃത്തിയായി കഴുകി നന്നാക്കി ഒരു പാത്രത്തില്‍ വെക്കുക.


അതിനു ശേഷം താഴെ കാണുന്നത് പോലെ പുളിയിലയും(ചിത്രത്തില്‍ ഉള്ള അത്ര വേണ്ട കേട്ടോ), മുളകും (മുളക് കൂടുതല്‍ വേണം) വെള്ളവും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക.പിന്നീട് രണ്ടും കൂട്ടി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ഇടണം. ഉപ്പിടുമ്പോള്‍ കുറച്ചധികം ഇടണേ. കാരണം ആ ഉപ്പ് മീനിലും എത്തേണ്ടതാണ്.


അതിനു ശേഷം താഴെ കാണുന്നത് പോലെ മീനിന് അനുസരിച്ച് അരവ് എടുത്തു മീനും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. അല്പം വെളിച്ചെണ്ണ ഇതിനു കൂടെ ചേര്‍ക്കാന്‍ മറക്കരുത്. ഈ കൂട്ട് മീനില്‍ നന്നായി പിടിക്കണം. എങ്കിലേ കഴിക്കാന്‍ ഒരു ഇതുണ്ടാവൂ.


ഇപ്പോള്‍ മീനും കൂട്ടും നന്നായി ചേര്‍ന്ന പരുവത്തില്‍ ആണ്. ഇനി വാഴയില എടുത്തു കൊള്ളൂ.ഇനി താഴെ ചിത്രത്തില്‍ കാണുന്ന പോലെ മീന്‍ വാഴയിലയില്‍ നിരത്തുക. നിരത്തുമ്പോള്‍ മീന്‍ കൂടുതലും പള്‍പ്പ്‌ കുറവും ആവാന്‍ ശ്രദ്ധിക്കുമല്ലോ.ഇനി അടയുണ്ടാക്കുമ്പോള്‍ മടക്കുന്ന പോലെ ഇതും മടക്കാം.എന്നിട്ട് അടുപ്പ് കത്തിക്കൂ. ഒരു പാന്‍ തയാറാക്കി വെക്കൂ.


ചിത്രത്തില്‍ കാണുന്ന പോലെ പാനില്‍ മീന്‍ അട വെക്കൂ.ഇനി എങ്ങോട്ടും പോകരുത് കേട്ടോ. അടുപ്പിനടുത്തു തന്നെ നില്‍ക്കണം. കാരണം ഇത് പെട്ടെന്ന് കരിയാന്‍ സാധ്യത ഉണ്ട്. ഇടയ്ക്കിടയ്ക്ക് ഇലയുടെ അടിഭാഗം ഇളക്കി കൊടുക്കണം. അരവിലെ വെള്ളം എല്ലാം വലിഞ്ഞ് അട കട്ടിയാകുന്നത് ചട്ടുകം കൊണ്ട് അമര്‍ത്തി നോക്കിയാല്‍ മനസിലാകും.  


ഏകദേശം തിരിച്ചിടാറായി എന്ന് ദേ താഴെയുള്ള ഈ ചിത്രത്തിലെ പോലെ കണ്ടാല്‍ തീരുമാനിച്ചോളൂ.കണ്ടില്ലേ കുറേശെ മൊരിഞ്ഞ് ഇരിക്കുന്നത്.ഇടയ്ക്കിടയ്ക്ക് ഇളക്കണം കേട്ടോ. അല്ലെങ്കില്‍ കരിഞ്ഞു പാത്രത്തില്‍ പറ്റി പിടിക്കും.


ദേ നല്ല മണം വരുന്നുണ്ട് കേട്ടോ.ആ വാഴയിലയും, പുളിയിലയും, മുളകും,മീനും എല്ലാം കൂടി ചേര്‍ന്ന ഒരു മണം. വായില്‍ വെള്ളം ചെറുതായി വന്നു തുടങ്ങും തീര്‍ച്ച.ദേ അല്പം കൂടി കരിഞ്ഞു തുടങ്ങിയാല്‍(ഇലയാണ് കേട്ടോ) നമുക്ക് മെല്ലെ പാചകം നിര്‍ത്താം. ഇനി മെല്ലെ ഒന്ന് വേണമെങ്കില്‍ തുറന്നു നോക്കാം. ദേ ഇങ്ങനെ ഇരിക്കും കേട്ടോ. കുറച്ചു കൂടി മൊരിക്കാമായിരുന്നു. അല്പം കറുപ്പ് നിറം ഉള്ളിലും കൂടി ആവണം. അപ്പോഴേ യഥാര്‍ത്ഥ രുചി കിട്ടൂ. നല്ല ചൂടുണ്ടായിരിക്കും. അല്‍പനേരം തുറന്നു വെക്കൂ. ദേ ഇങ്ങനെ !!


ഇനി നിങ്ങളുടെ ഇഷ്ടാനുസരണം അത് തീന്‍ മേശമേല്‍ എത്തിക്കൂ. ഒരു പച്ച വാഴയിലയില്‍ താഴെ കൊടുത്ത പോലെ നിങ്ങള്ക്ക് കഴിക്കാം. രുചി നൂറു ശതമാനം ഉറപ്പ്. പിന്നെ ആര്‍ക്കും കഴിക്കാവുന്ന ഒരു വിഭവം ആണിത്. അധികം എണ്ണയോ ഉപ്പോ ഉപയോഗിക്കാത്ത ഒരു വിഭവം.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
  1. കൈ ചൂട് പാനില്‍ തട്ടാതെ നോക്കണം.
  2. പള്‍പ്പ്‌ കൂടുതല്‍ ആവരുത്. പ്രത്യേകിച്ച് പുളിയില പള്‍പ്പ്‌.
  3. നന്നായി മൊരിഞ്ഞ ശേഷം മാത്രമേ എടുക്കാവൂ.
  4. പിന്നെ മീന്‍ മാത്രം എടുത്തു കഴിക്കുക.
ഭാര്യ കൂടെയില്ലാത്ത ഭര്‍ത്താവോ, ഒരു അവിവാഹിതനോ ചെയ്യുന്ന ഈ നളപാചകം നിങ്ങള്‍ക്ക്  ഇഷ്ട്പെട്ടു എന്ന്  വിചാരിക്കുന്നു.സ്നേഹത്തോടെ 


സ്വന്തം 

38 അഭിപ്രായങ്ങള്‍:

- സോണി - പറഞ്ഞു...

കൊള്ളാല്ലോ.
ഞാന്‍ ഭാര്യ കൂടെയില്ലാത്ത ഭര്‍ത്താവോ
അവിവാഹിതനോ അല്ലെങ്കിലും
ഒരിക്കല്‍ പരീക്ഷിച്ചുനോക്കിയിട്ട് പറയാം.

സുനില്‍ പറഞ്ഞു...

ഹോ .. ഇപ്പൊ തന്നെ വായില്‍ കപ്പലോടിക്കാന്‍ വെള്ളമായി
ഇനി ഇതൊന്നു പരീക്ഷിച്ചിട്ട് തന്നെ ബാക്കി .... വളരെ നന്ദി
ഇത്ര സ്വതിഷ്ടമായ വിഭവത്തിന്റെ കുറിപ്പിന്.

പഥികൻ പറഞ്ഞു...

കണ്ടിട്ട് അതിഗംഭീരം...എന്നാൽ ഇതുണ്ടക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഈ മറുനാട്ടിൽ കിട്ടില്ലെന്നു മാത്രം

faisalbabu പറഞ്ഞു...

മാഷേ പുലി വരുന്നേ പുലി .....അടുത്ത പോസ്റ്റിടൂ ...കാണിച്ചു തരാം ...
-----------------------------------------
ഈ ചോദ്യങ്ങള്‍ക് ഉത്തരം തന്നെ മതിയാകൂ ,
ചോദ്യം ഒന്ന് > പുളിയില സൌദിയില്‍ എവിടെ കിട്ടും ?
ചോദ്യം രണ്ടു , വാഴയിലക്ക് യമനില്‍ പോകാന്‍ വിസ തരുമോ ?
ചോദ്യം മൂന്ന്, ‌ അരക്കല്ല് , വാട്ടീസ് ദിസ്‌ ?
ചോദ്യം നാല് ] വത്തല്‍. നാട്ടില്‍ പോകുമ്പോള്‍ പാര്‍സല്‍ കൊണ്ട് വരാം ,ചീയും അത് കൊണ്ട് എന്തങ്കിലും പ്രോബ്ലെംസ് ഉണ്ടാകുമോ ?
ഒന്നും കൂടി ..ഏക്ക് റിയാലിന് 4കുബ്ബ്‌സ് കിട്ടുമ്പോള്‍ എന്തിനു റിസ്ക്‌ എടുക്കണം ? .
------------------------------------------
ഇങ്ങനെയൊക്കെ യാണങ്കിലും നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും പരീക്ഷിക്കും കേട്ടോ

Sandeep.A.K പറഞ്ഞു...

അര്‍ജുന്‍..
സംഭവം നല്ല ടേസ്റ്റ് ആയിട്ടുണ്ടല്ലോ.. ആദ്യമായ ഇങ്ങനെയൊരു മീന്‍ വിഭവം കേള്‍ക്കണേ.. അപ്പൊ ഒരു കൈ നോക്കുക തന്നെ.. വടക്കന്‍ പാചകരീതികള്‍ കൂടുതലായി പഠിക്കാനുണ്ട്.. ഇതിന്റെ പേര് മീന്‍ വെച്ചത് എന്ന് തന്നെയാണോ...??

ഞാന്‍ ഒരു chef ആയത് കൊണ്ട് മനസ്സില്‍ വന്ന കുറച്ചു കൂട്ടിചേര്‍ക്കലുകള്‍ നിര്‍ദ്ദേശിച്ചുകൊള്ളട്ടെ.. പള്‍പ്പ് ഉണ്ടാക്കുമ്പോള്‍ അതില്‍ കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അല്പം ചെറിയഉള്ളിയും കുരുമുളകും കൂടി ചേര്‍ത്താല്‍ രുചി കൂടുമെന്ന് തോന്നുന്നു.. പിന്നെ അടയുടെ ആ texture നന്നായി കിട്ടാന്‍ അല്‍പം (വളരെ കുറച്ചു മാത്രം) അരിപ്പൊടി കൂടി ചേര്‍ത്തു നോക്കൂ.. ടേസ്റ്റ് കൂടിയാല്‍ പറയണം ട്ടോ.. എനിക്കും ഉണ്ടാക്കി നോക്കാനാ.. :)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അര്‍ജുന്‍,

പോസ്റ്റിന്റെ പേര് കണ്ടു എന്തെങ്കിലും എരിവിം പുളിവും പ്രതീക്ഷിച്ചു വന്നിട്ട്...ഇത് ഒരുമാതിരി ക്നാപ്പിലെ ഇടപാടയിപോയ്..ഞാന്‍ മുസ്ലിങ്ങല്‍ക്കിടയിലെ നമ്പൂരി ആയതു കൊണ്ട് മീന്‍ കഴിക്കില്ല..സൊ എനിക്ക് ഇത് കൊണ്ട് ഒരു ഗുണവും കിട്ടിയില്ല :-( പുളിയില കൊണ്ട് ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായി..

ജാനകി.... പറഞ്ഞു...

ഓ പിന്നേ വല്യ കാര്യമായിപോയി
അതു വേറെ ആരെങ്കിലും കഴിച്ചൊ എന്നു കൂടി പറയാത്തതെന്ത്..?
(എന്നാലും കൊള്ളാം)

INTIMATE STRANGER പറഞ്ഞു...

ശോ...അര്‍ജുന്‍ ..ഞാന്‍ veggie ആ..:( കണ്ടിട്ട് കൊള്ളം ..സന്ദീപ്‌ ഷെഫ് ന്റെ ടിപ്സ് ഉം കേട്ടില്ലേ ..ഏതായാലും ഈ റെസിപ്പി ഞാന്‍ കൂട്ടുകാര്‍ക്ക് ഷയര്‍ ചെയ്തേക്കാം ...അവരെലും കഴിക്കട്ടെ..ഹാ ..
ആത്മഗതം : ഇവരൊക്കെ പറയുന്ന പോലെ ഈ മീനിനു ഒക്കെ നല്ല ടെയിസ്റ്റ് ആരിക്കുവോ??ഒരുമാതിരി സ്മെല്‍ അല്ലിയോ
ആവോ ആര്‍ക്കറിയാം..
Drishya

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

ഇനി പുളിയിലക്ക് ഡിമാന്റ് കൂടുമോ ആശാനേ? എങ്കില്‍ ഗള്‍ഫിലേക്കും കുറച്ചു കയറ്റി അയച്ചു ഒരു കച്ചവടം തുടങ്ങാന്‍ വല്ല ചാന്‍സും ഉണ്ടോ?
ലീവിന് നാട്ടീ പോയിട്ട് ഒന്ന് പരീക്ഷിക്കാം. പക്ഷെ ചെറുപ്പത്തില്‍ പുളിയുടെ തളിരില തിന്നുമ്പോള്‍ ഉമ്മ പറയുമായിരുന്നു, വയറിളക്കം പിടിക്കും എന്ന്. അതിനാല്‍ ഒരു പേടി...

mad|മാഡ് പറഞ്ഞു...

@ഹ ഹ ഹ സോണി അത് കലക്കി..പരീക്ഷിച്ചു നോക്കിയിട്ട് ഒന്ന് വന്നു ഇവിടെ കമെന്റുമല്ലോ..

@ഹായ് സുനില്‍ ഇവിടെ ആദ്യം ആണല്ലേ. ഈ കൊച്ചു കോളനിയിലേക്ക് സ്വാഗതം. ഒന്ന് പരീക്ഷിച്ചു നോക്കണെ എന്നിട്ട് അഭിപ്രായങ്ങള്‍ എഴുതി അറിയിക്കുക.
@പഥികന്‍ നാട്ടില്‍ പോകുമ്പോള്‍ ഉണ്ടാക്കിയാല്‍ മതി. പിന്നെ മന്ച്ചട്ടിയില്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ രസകരം ആകും.
@ഫൈസല്‍ ഇക്ക അങ്ങനെ പറയരുത്. പുലി വരുന്നേ പുലി എന്നാകല്ലേ കേട്ടോ. നമ്മള്‍ ഒക്കെ ഒന്നല്ലേ.ഇടയ്ക്കൊക്കെ ഇങ്ങനെ പറ്റിക്കാം.പിന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍
ഒന്ന് : നാട്ടില്‍ നിന്നും ആരേലും വരുമ്പോള്‍ പാക്കറ്റില്‍ കൊടുത്തയക്കാന്‍ പറയണം..
രണ്ട്:വാഴയിലയ്ക്ക് യമനില്‍ പോകാന്‍ വിസ കിട്ടുമോ എന്നറിയില്ല..പക്ഷെ ഇക്കയ്ക്ക് കിട്ടും.
മൂന്ന്: അരകല്ല് എന്നാല്‍ അരയ്ക്കാന്‍ ഉപയോഗിക്കുന്ന കല്ല്‌..അമ്മിക്കല്ല് എന്നും പറയാം.
നാല്:ഹേ..ഒരു കുഴപ്പോമില്ല..അച്ചാര്‍ മാസങ്ങളോളം നമ്മള്‍ വെച്ചിരിക്കുന്നില്ലേ..റിസ്ക്‌ എടുക്കുമ്പോള്‍ അല്ലെ ഇക്ക ഒരു സുഖം.
ഇതിന്റെ പേര് എനിക്ക് കൃത്യം ആയി അറിയില്ല സന്ദീപ്‌..എന്തായാലും നല്ല രുചി ആണ് ഇതിനു. പറഞ്ഞ കൂട്ടൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കാം.
ഹ ഹ ഹ ദുബൈകാരാ കലക്കി. എനിക്കറിയാമാരുന്നു ഈ പേരില്‍ കുറച്ചു പേരെങ്കിലും വീഴും എന്ന്.
@ജാനകി ഒന്ന് കഴിച്ചു നോക്കി പറയൂ..വേറെ ആര്‍ക്കേലും കൊടുക്കണോ എന്ന്.
@ദൃശ്യ സാരമില്ല ഫോട്ടോ ആയത് കൊണ്ട്. ഇത് ശരിക്കും ആയിരുന്നേല്‍ ഇപ്പം പാത്രം കാലിയായി ഇല മാത്രം ബാക്കി വെച്ചേനെ. അപ്പോള്‍ ഉണ്ടാക്കി കഴിഞ്ഞു അധികം വൈകാതെ കഴിച്ചോളു..
ഇസ്മായില്‍ ഇക്ക..തളിരില മാത്രം കഴിച്ചാല്‍ കുഴപ്പം ആകുമായിരുന്നു.. അത് കുട്ടികള്‍ക്ക് ഇതിപ്പം നല്ലവണ്ണം വേവിച്ചു മുഴുവന്‍ സത്തും പോയതിനു ശേഷം ആ മീന്‍ ആണ് നാം കഴിക്കുന്നത്‌, പുളിയില അല്ല. അത് കൊണ്ട് ഒരു പേടിയും വേണ്ട.

ബൈജുവചനം പറഞ്ഞു...

മത്തിപ്പാചകം വല്ലതുമുണ്ടോടേയ്?

അസീസ്‌ പറഞ്ഞു...

ഇതൊക്കെ ഒള്ളത് തന്നെ ആണോ ഡേയ്.........

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങനെയും ഉണ്ടാക്കി നോക്കാം അല്ലെ?? നെല്ലിക്ക അരച്ച് ചേര്‍ത്ത് ഇങ്ങനെ ഉണ്ടാക്കുന്നത് കേട്ടിട്ടുണ്ട് ഇതു ആദ്യമായിട്ടാ.. ഏതായാലും നാട്ടിലെത്തിയിട്ട് പരീക്ഷിച്ചു നോക്കാം.... വലിയ ചെലവില്ലല്ലോ ഇത്തിരി ക്ഷമ വേണം അത് വേവുന്നത് വരെ .. ഇനിയും ഇങ്ങനെയുള്ള പരീക്ഷണം ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ അല്ലെ..

ചീരാമുളക് പറഞ്ഞു...

നോമ്പ് നോറ്റ് ഇത് വായിക്കാന്‍ ഇത്തിരി......
ഈ പറഞ്ഞ മീനും വാഴയിലയുമൊക്കെ ദുബൈയില്‍ സംഘടിപ്പിക്കാം, തത്ക്കാലം ഒരാഴ്ച കൂടി ഭാര്യയും കൂടെയില്ല. പക്ഷേ പുളിയില കിട്ടാന്‍ പ്രയാസം തന്നെ. നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്തു നോക്കാം. സന്ദീപ പറഞ്ഞ ചേരുവകളും കൂടി ചേര്‍ത്ത് നോക്കാം.

വിബിച്ചായന്‍ പറഞ്ഞു...

ജീവിതത്തില്‍ ഇതുവരെ അടുക്കളയില്‍ കേരത ഒരു അവിവാഹിതന്‍ ആണ് ഞാന്‍ . ഇപ്പോ ഇതുകൊണ്ട് ഒരു ഗുണവും എനിക്കില്ല, പക്ഷേ ഭാവിയില്‍ ഉപയോഗം വന്നേകം. അതുകൊണ്ട് സുക്ഷിച്ചു വെക്കുന്നു. പിന്നെ പാചകം അറിയാം എന്ന് പറയുന്ന ചില പെണ്‍പിള്ളാര്‍ക്കും ലിങ്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. അവര്‍ ആദ്യം പരിക്ഷണം നടത്തട്ടെ.... ഹി ഹി...

mad|മാഡ് പറഞ്ഞു...

@ ബിജു: മത്തി പ്രിപ്പറേഷന്‍ ഉണ്ട്..അത് കുറച്ചു കാലം കഴിഞ്ഞു പോസ്റ്റ്‌ ചെയ്യാം.കപ്പയും മത്തി കറിയും കഴിച്ചു തല്‍കാലം അഡ്ജസ്റ്റ് ചെയ്യൂ..
@അസീസ്‌ ഇക്ക ഇതൊക്കെ ഉള്ളത് തന്നെ. എറണാകുളം ഭാഗത്ത്‌ സാധാരണയായി ഉണ്ടാക്കാരുള്ളത് ആണിത്.
@ഉമ്മു അമ്മാര്‍: നെല്ലിക്ക അരച്ച് ഒരു വട്ടം ഉണ്ടാക്കി നോക്കണം. എങ്ങനെ ഉണ്ടെന്ന്..:)ഇത്തിരി ക്ഷമ വേണം. കരിയുന്നത് നോക്കി നില്‍ക്കണം.
@ചീരമുളക്: അല്പം ചീരമുളക് ആണ് അരച്ച് ചെര്‍ക്കുന്നതെങ്കില്‍ നല്ല എരിവ് കിട്ടും രുചിയും കൂടും.നോമ്പ് കഴിഞ്ഞു ട്രൈ ചെയ്യൂ.
@വിബിച്ചായോ: ഈ പാചകത്തിന് രണ്ടാം ക്ലാസ്സും ഗുസ്തിയും മതി. ലിങ്കുകള്‍ അയച്ചു കൊടുത്തതിനു റൊമ്പ നന്ദി. ഇനിയും വായിക്കുമല്ലോ അല്ലെ.

അജ്ഞാതന്‍ പറഞ്ഞു...

ee puliyila ennu paranjaal... Vaalam puly anoo atho kudappuly aano? atho ini irumpan puly anno?

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

ഇഷ്ട്ടായീട്ടോ..!
പെരുമ്പാവൂരുകാരന്‍ ഒരു സ്നേഹിതന്‍ വന്നപ്പോ ഈ വിഭവം തന്നു.
രുചിച്ചുനോക്കി.! ആ ഇലയും അതിനുള്ളിലെ ‘സംഭവങ്ങളും‘ പിന്നെ അവന്‍ കണ്ടില്ല..! ആക്രാന്തം മൂത്ത് അവന്റെ അമ്മയെ ഫോണില്‍വിളിച്ച് റസിപ്പി വശമാക്കി.!എങ്ങിനേയും ഇതു പരീക്ഷിച്ചേ അടങ്ങൂ എന്നായി. നാട്ടുകാരന്‍ പയ്യന്‍ വരുന്നൂ എന്നറിഞ്ഞപ്പോള്‍ പുളിയില കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കി കാത്തിരുന്നു. അവനെത്തി. സന്ദര്‍ഭവശാല്‍ അവനെ ക്കണ്ടെത്തി സാധനം കൈപ്പറ്റാന്‍ രണ്ടു നാള്‍ വൈകി..! ഭദ്രമായി പൊതിഞ്ഞ കെട്ടഴിച്ചപ്പോള്‍ സത്യം പറയാല്ലോ സങ്കടംവന്നു..! ഒന്നുപോലുമില്ലാതെ ഉണങ്ങിപ്പോയിരുന്നു..!
ഇതുകൊണ്ടൊന്നും ഞാന്‍ പിന്മാറൂല്ലാ..!
ഞാനാരാ മോന്‍...
സ്വന്തം പരീക്ഷണ ശാലയില്‍ സ്വയം വികസിപ്പിച്ചെടുത്ത കുറെ ഐറ്റങ്ങള്‍ പിന്നീടൊരിക്കല്‍ ഞാനും പങ്കുവയ്ക്കാം..!

^^ ^^ വേനൽപക്ഷി ^^ ^^ പറഞ്ഞു...

ഹാ ഇതു കൊള്ളാലോ...വെറുതേ ഇരിക്കുമ്പോൾ പാവം വത്തളിനെ ഉപദ്രവിക്കലാണല്ലേ പണി.... ഇനി ഈ മീൻ കിട്ടുമ്പോൾ ഒന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം..:)

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

Pradeep paima pradeeppaima@gmail.com to me
show details 6:28 PM (0 minutes ago)
അര്‍ജുന്‍ മാഷേ.. ഇത് ഒരു പാചക കുറിപ്പ് എന്നതിലേറെ എനിക്ക് ഇഷ്ട്ടയത് ഇതിന്റെ ടൈറ്റില്‍ ആണ് ..
പാചകം ഞാന്‍ ചെയ്തിട്ടുണ്ട് ...പിന്നെ എനിക്ക് അവിടെ ബോക്സില്‍ കമന്റ്‌ അയക്കാന്‍ പറ്റുന്നില്ല അതാണ് മെയില്‍ ചെയ്യുന്നത്
സ്നേഹത്തോടെ പ്രദീപ്‌

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@അജ്ഞാതന്‍: അതൊരു നല്ല ചോദ്യം ആയിരുന്നു. ഇത് വാളം പുളിയുടെ ഇലയാണ്..
@പ്രഭന്‍ ചേട്ടാ: വളരെ നന്ദി..ഇത് കഴിച്ച ആരും ഇല്ലേ ഇവിടെ എന്ന് വിചാരിച്ചിരിക്കുമ്പോഴാ താങ്കള്‍ വന്നത്.പിന്മാറാതെ ഇനിയും ഉണ്ടാക്കൂ.. താങ്കളുടെ പൊടികൈകളും പങ്കു വെക്കൂ
@വിപിന്‍: അറിയാവുന്ന പണി ചെയ്താ മതി മകനെ.. ഹി ഹി അല്ലേല്‍ വത്തല്‍ ചീത്ത പറയും

Pradeep Kumar പറഞ്ഞു...

പേരു കേട്ട് എരിവും പുളിയും മസാലയും പ്രതീക്ഷിച്ചു വന്ന് ഒറിജിനല്‍ എരിവും പുളിയും മസാലയും രുചിച്ച് മടങ്ങണ്ട അവസ്ഥ... മനുഷ്യനെ ഇങ്ങിനെ കൊതിപ്പിച്ചു കൂട്ടിക്കൊണ്ടു വന്ന് മീന്‍ തീറ്റിക്കരുത്.:-)

ഏതായാലും ഒരു പുത്തന്‍ ടേസ്റ്റ് ശരിക്കങ്ങ് അനുഭവിപ്പിച്ചു,

സീത* പറഞ്ഞു...

ചുമ്മാ ഓരോന്നു കാട്ടിക്കൊതിപ്പിക്ക്യാ അല്ലേ...ഞാനൊരു വെജിറ്റേറിയനാ അല്ലേൽ കാണാരുന്നു..ആഹാ.. ഹിഹി

ഫെനില്‍ പറഞ്ഞു...

ശരിക്കിനും തല്ലുകൊള്ളിത്തരം തന്നെ

കൊമ്പന്‍ പറഞ്ഞു...

ഖുബൂസിലും തൈരിലും വല്ല വരൈട്ടി ഉണ്ടെങ്കില്‍ പറ അല്ലാതെ ഇതിനൊന്നും നേരമില്ല pinne ee nellikka thalam ingane aano?

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

പ്രദീപ്‌ ചേട്ടാ..അത് കലക്കി.. എന്തായാലും യഥാര്‍ത്ഥ എരിവും പുളിയും രുചിച്ചല്ലോ അല്ലെ.. അത് മതി.

@സീത: അത് ശരി അപ്പൊ വെജിറെരിയന്‍സിനും നോണ്‍ വേജ്‌ കണ്ടാല്‍ കൊതി തോന്നും അല്ലെ. അതെനിക്ക് പുതിയൊരു അറിവായിരുന്നു. :)എന്ന് വെച്ചാ എന്റെ പാചകം ബഹു കേമം അല്ലെ.
@ഫെനില്‍ ചേട്ടാ..തല്ലുകൊള്ളിത്തരം എന്നത് കൊണ്ട് എന്താ ഉദേശിച്ചേ? പേരോ അതോ പാചകമോ ?
@കൊമ്പന്‍ ചേട്ടോ : നെല്ലിക്ക തളം എനിക്കിട്ടൊന്നു വെച്ചതല്ലേ എന്നൊരു സംശയം..??പുതു വിഭവങ്ങള്‍ കണ്ടു പിടിച്ചു ഉണ്ടാക്കി ഇവിടെ ഇടുന്നതായിരിക്കും.. കുബൂസും തൈരും ഒക്കെ ഇട്ടു പരീക്ഷിക്കാം.. :)

ലീല എം ചന്ദ്രന്‍.. പറഞ്ഞു...

ആദ്യമായാണ് ഇവിടെയെത്തുന്നത്....പഴയ പോസ്റ്റുകളിലൂടെയും കടന്നു പോയി .കൊള്ളാമല്ലോ കാര്യങ്ങള്‍...ഇനിയും വരാം പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ലിങ്ക് തരണേ.

anupama പറഞ്ഞു...

പ്രിയപ്പെട്ട അര്‍ജുന്‍,
അട കഴിക്കണം എന്ന വലിയ മോഹം അമ്മയോട് പറയുകയായിരുന്നു;അപ്പുറത്തെ വീട്ടില്‍ അട ഉണ്ടാക്കുന്ന്ടായിരുന്നു!അപ്പോഴാണ് ഇവിടെ വന്നത്...ഇതിപ്പോള്‍ മീന്‍ അട ആയി!ഞാന്‍ വെജിറ്റേറിയനാ!
വളരെ രസകരമായി ചിട്ടയോടെ പാചകം പഠിപ്പിച്ചു!ഫോട്ടോസ് സുന്ദരം...!കെട്ടുന്ന പെണ്‍കുട്ടിയുടെ ഭാഗ്യം!അടുക്കളയില്‍ കയറേണ്ടല്ലോ!:)
സസ്നേഹം,
അനു

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@ലീല ചേച്ചി : ചേച്ചിയെ പോലൊരു എഴുത്തുകാരി ഇവിടെ വന്നതിലും അഭിപ്രായം രേഖപെടുത്തിയതിലും ഒരുപാട് സന്തോഷം. ഇനിയും വരുമല്ലോ..
@അനുപമ: അട കഴിക്കണം എന്ന മോഹം അമ്മയോട് പറയാതെ സ്വയം ഉണ്ടാക്കി കഴിക്കാരൊന്നും ആയില്ല അല്ലെ. ഉണ്ടാക്കി പഠിച്ചോ അല്ലേല്‍ കെട്ടുന്ന പയ്യന്റെ കഷ്ടകാലം ഹ ഹ..മീന്‍ മാറ്റി വല്ല ഉരുളകിഴങ്ങും ഇട്ടൊന്നു പരീക്ഷിച്ചു നോക്ക്.. വിവരം അറിയിക്കണേ

സിദ്ധീക്ക.. പറഞ്ഞു...

നാട്ടിലെത്തിയ ശേഷം ഒന്ന് പരീക്ഷിക്കാം ..ഇവിടെ ഒന്നിനും നേരമില്ലന്നെ..

ഋതുസഞ്ജന പറഞ്ഞു...

പാചകക്കുറിപ്പായിരുന്നോ.. ഞാൻ ഒന്നു പേടിച്ചു.. ഹി ഹി.. കൊള്ളാം:)

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@സിദ്ധീക്ക.. നാട്ടിലെത്തിയിട്ട് പരീക്ഷിച്ചു നോക്ക്.. എന്നിട്ട് അഭിപ്രായം പറയാന്‍ മറക്കില്ലലോ അല്ലെ !!

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@ഋതുസഞ്ജന പേടിച്ചു എന്ന് പറയണത് ഞാന്‍ വിശ്വസിക്കില്ല.. കാരണം പേടിയുള്ള ഒരാള്‍ ഇവിടെ വരികയും ഇത് വായിക്കുകയും ചെയ്യൂലല്ലോ..സത്യം പറ കിങ്ങിണി കുട്ടി എന്ത് പ്രതീക്ഷിച്ചാ വന്നെ.. എന്തായാലും പോസ്റ്റ്‌ ഇഷ്ട്ടപെട്ടല്ലോ.. ഇനിയും വായിക്കണേ.. എന്റെ പഴയ പോസ്റ്റുകള്‍ ഒന്നും വായിച്ചിട്ടില്ല എന്ന് തോന്നുന്നു :)

അംജിത് പറഞ്ഞു...

ഇതിനിടയ്ക്ക് നീ ഇതും പഠിച്ചോ ഭീകരാ.. ഇതാണ് ഞാന്‍ നിനക്കൊന്നും ഒന്നും ഉണ്ടാക്കി തരാത്തത് !!! :)

jayarajmurukkumpuzha പറഞ്ഞു...

valare rasakarami karyangal...... aashamsakal..........

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

@അംജിത് : താങ്കള്‍ പഠിപ്പിച്ചു തരാത്തത് കൊണ്ടാണ് ഇത് വായില്‍ വെക്കാന്‍ കൊള്ളുന്നത്‌..അല്ലേല്‍ ഇതൊക്കെ കളയേണ്ട അവസ്ഥ വന്നേനെ.

@ജയരാജേട്ടന്‍: വളരെ നന്ദി ചേട്ടാ വന്നതിനും ആസ്വാദനത്തിനും

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഭാര്യയിപ്പോൾ കൂടെയില്ലാത്തത് കൊണ്ട് ഒരു കൂട്ടുകരിയെകൊണ്ടാണീ പണിയൊക്കെ ചെയ്യിച്ചത് കേട്ടൊ ഭായ്.
അസ്സല് ടേയ്സ്റ്റ്..!

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

ഹ ഹ അത് കൊള്ളാം.. ആരുണ്ടാക്കിയാലും കുഴപ്പം ഇല്ല മുരളിയേട്ടാ.. നല്ല രുചി ഉണ്ടായാല്‍ മതീലോ :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍