Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

പാചകം

Print Friendly and PDF
ശ്രീദേവി ജോയ് ചേച്ചിക്ക് നന്ദി ..അവിടെ നിന്നും ഇവിടെ നിന്നും കോപ്പിയതാണ് കേട്ടോ....കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)


ആവോലി - 1 കിലോ
വെളുത്തുള്ളി - 200 ഗ്രാം
ഇഞ്ചി- 2 വലിയ കഷണം
ചുവന്നുള്ളി- 100 ഗ്രാം
കുടം പുളി- 4 കഷണം
കടുക്‌, ഉലുവ - അല്‍പം
മുളകു പൊടി - 4 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ- 4 സ്പൂണ്‍


ഉണ്ടാക്കുന്ന വിധം


ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക
ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക
കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക
കാഞ്ഞ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.
വറുത്തെടുത്ത കൂട്ട്‌ തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.
ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ്‌ എന്നിവ കൂടി ചേര്‍ത്ത്‌ മൂപ്പിക്കുക.
ഇതിലേക്‌ക്‍ 1 കുപ്പ്‌ വെള്ളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.


മീന്‍ മുളകിട്ടത്‌ തയ്യാര്‍ !!!
By: Kottayam Ktm
ബട്ടര്‍ ചിക്കന്‍ 

ആവശ്യമുള്ള സാധനങ്ങള്‍:

1. ചെറിയ കോഴി -1
2. തൈര് - 1/2 കപ്പ്
3. വെളുത്തുള്ളി - 1/2 കൂട് അരച്ചത്
4. ഇഞ്ചി - 1 ഇഞ്ച് കഷണം അരച്ചത്
5. മുളകു പൊടി - 1/2 ടീസ്പൂണ്‍
6. ഉപ്പ് - പാകത്തിന്
സോസിന്:
1. തക്കാളി - 1/2 കിലോ
2. ടൊമാറ്റോ കച്ചപ്പ് - 4 ടേബിള്‍ സ്പൂണ്‍
3. മുളകു പൊടി - 1/4 ടീസ്പൂണ്‍
4. വെണ്ണ - 4 ടേബിള്‍ സ്പൂണ്‍
5. പഞ്ചസാര - 1 ടീസ്പൂണ്‍
6. ചുവന്ന കളര്‍ പൗഡര്‍ - കുറച്ച്

തയ്യാറാക്കുന്ന വിധം:

അരച്ച ഇഞ്ചി, വെളുത്തുള്ളി, മുളകു പൊടി, ഉപ്പ് ഇവ തൈരില്‍ ചേര്‍ത്ത് കോഴിക്കഷണങ്ങള്‍ ഇതിലിട്ട് 45 മണിക്കൂറില്‍ വെച്ചശേഷം പ്രഷര്‍ കുക്കറില്‍ വേവിക്കുക. (വെള്ളം ചേര്‍ക്കേണ്ടതില്ല. തൈരില്‍ നിന്നു വരുന്ന വെള്ളം മതിയാകും) തക്കാളി ചൂടുവെള്ളത്തിലിട്ട് പിഴിഞ്ഞരിച്ചെടുക്കുക. ഇതില്‍ ഉപ്പ്, മുളകു പൊടി, പഞ്ചസാര ഇവ ചേര്‍ത്ത് സോസ് കട്ടിയാകുന്നതുവരെ വേവിച്ച് 2 ടേബിള്‍സ്പൂണ്‍ വെണ്ണയും ടൊമാറ്റോ കച്ചപ്പും കോഴിക്കഷണങ്ങളും ചേര്‍ത്ത് അല്പനേരം കൂടെ വേവിക്കുക. ഉരുകുമ്പോള്‍ ഇറക്കി പാത്രത്തില്‍ വിളമ്പി വീണ്ടും ബാക്കിയുള്ള ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണകൂടെ ചേര്‍ത്ത് ഉപയോഗിക്കാം.
kada: mathrubhumiബീട്രൂട്റ്റ് തോരന്‍

പൊതുവേ ബീട്രൂറ്റ് ...ആളുകള്‍ക്ക് ഇഷ്ട്ടമല്ല....അതിനു ഒരു...മണ്ണിന്റെയോ..എന്തോ ഒരു മണമുണ്ട്...
ഇതൊന്നു പരീക്ഷിക്കു..നിങ്ങള്ക്ക് .ഇഷ്ട്ടപെട്ടില്ലേലും ..എനിക്കിഷ്ട്ടാ...
4 പേര്‍ക്കുള്ള തോരന് ..രണ്ടു ബീട്രൂറ്റ് മതിയാവുംതൊലി കളഞ്ഞു ഗ്രേറ്റു ചെയ്തു വെക്കുക (ഇതൊക്കെ ആരെകൊന്ടെങ്കിലും ചെയ്യിക്കണം...പരസ്പര സഹകരണം..ആണ്..കുടുംബ ഭദ്രത...) ചീന ചട്ടി അടുപ്പത് വെച്ച് ചൂടാകുമ്പോള്‍..2 or 3 ..ടാബ്ലെസ്പൂന്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക...അതിലോട്ടു..കുറച്ചു ചെറിയ ഉള്ളി ചെറുതായി അറിഞ്ഞതും 3 പച്ചമുളകും ചേര്‍ത്ത് വറക്കുക..കറിവേപ്പിലയും ഇട്ടോള് ...അങ്ങനെ ഉള്ളിയുടെ വറുത്ത മണം വരുമ്പോള്‍..ബീട്രൂറ്റ്..ചീനച്ചട്ടിയില്‍ത്ടു ഇട്ടു പാകത്തിന് ഉപ്പും ചേര്‍ത്ത്...തവി വെച്ച് അങ്ങോട്ടും ഇങ്ങോട്ടും...ഉലതുകയോ..മറിക്കുകയോ..എന്താന്നു വെച്ചാല്‍ ചെയ്യുക...ചീന ചട്ടീല് തന്നെ ബീട്രൂറ്റ് ഉണ്ടാവണം..
ബീട്രൂറ്റ് വേവാന്‍ വേണ്ടി ഇടയ്ക്ക്..വെള്ളം തളിക്കാം..കൂടുതല്‍ ആവരുത്....ഇതിലോട്ടു ചിരകിയ തേങ്ങ..ഇടാം..കുറച്ചു മതീട്ടോ....ബീട്രൂടും തേങ്ങയും..കറിവേപ്പിലയും ഉള്ളിയും എല്ലാരും നല്ല..സ്നേഹത്തില്‍ ആയതിനു ശേഷം....കുരുമുളക് പൊടി ...വിതറുക...കുറച്ചു മതി...ആ ബീട്രൂട്ടിന്റെ..മണ്ണ് മണം ..പോകാന...കേട്ടോ ..കുറച്ചു നേരം കൂടി അടുപ്പില്‍ വെച്ചതിനുശേഷം..കൈ പുണ്യംവും ചേര്‍ത്ത്..വിളമ്പി കഴിക്കാം..

ചക്ക പുട്ട്‌ (Jackfruit Puttu)

ചേരുവകള്‍

വരിക്ക ചക്ക ചുളകള്‍ -250 ഗ്രാം
അരിപ്പൊടി - 500 ഗ്രാം
ജീരകം - 5 ഗ്രാം
ഉപ്പ്‌ - ആവശ്യത്തിന്‌
വെള്ളം - 1 കപ്പ്‌

ഉണ്ടാക്കുന്ന വിധം

വരിക്ക ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞൂ വെക്കുക.
അരിപ്പൊടി അല്‍പം ഉപ്പും ആവശ്യത്തിനു വെള്ളം, ജീരകം എന്നിവയും ചേര്‍ത്തു പുട്ടിനു പാകത്തില്‍ നനയ്ക്കുക. നനച്ചു വെച്ച അരിപ്പൊടിയും അരിഞ്ഞ ചക്ക ചുളകളും കൂടി യോജിപ്പിച്ച്‌ പുട്ടു പുഴുങ്ങുക.ചിരട്ടപുട്ട് ഗോതമ്പ് പൊടിയില്‍ ഒരു നുള്ള് ജീരകവും ഉപ്പും ചേര്‍ത്ത് തിരുമ്മുക. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് പുട്ടിനു പാകത്തില്‍ തിരുമ്മുക. ഈ പൊടി മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക, ഇനി ഒരു കപ്പ് തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളക്കുക. നല്ല ചിരട്ടയെടുത്തു നന്നായി വൃത്തിയാക്കുക. നടുക്ക് തുളക്കുക. പ്രഷര്‍ കുക്കറില്‍ കുറച്ചു വെള്ളം വെച്ച ശേഷം മൂടി വിസില്‍ വെക്കുന്നതിനു പകരം ചിരട്ടയില്‍ തേങ്ങ ചേര്‍ത്ത പൊടി നിറച്ചു മൂടി വെക്കുക. മൂന്നോ നാലോ മിനിറ്റു കഴിഞ്ഞാല്‍ ചിരട്ട പാത്രത്തിലേക്ക് കമത്തുക. അപ്പോള്‍ പൊട്ടാതെ ചിരട്ട പുട്ട് കഴിക്കാം. ഗോതമ്പ് പൊടിക്ക് പകരം അറിപോടിയായാലും നല്ലതാണു.

കടല കറി 

കടല വേവിച്ചത് -അര കപ്പ്
(രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിക്കുക.)
സവാള അരിഞ്ഞത്‌- കാല്‍ കപ്പ്
പച്ചമുളക്- രണ്ടെണ്ണം
വെളുത്തുള്ളി അരച്ചത്‌- ഒരു സ്‌പൂണ്‍
തേങ്ങ കൊത്ത്- കുറച്ച്‌
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- കാല്‍ സ്‌പൂണ്‍
ഗരം മസാല- ഒരു സ്‌പൂണ്‍
ഉപ്പ്- പാകത്തിന്‌
എണ്ണ- ആവശ്യത്തിനു
കറിവേപ്പില- ഒരു തണ്ട്
കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം

പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതില്‍ സവാള, പച്ചമുളക്, തേങ്ങ കൊത്ത്, വെളുത്തുള്ളി അരച്ചത്‌ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ മൂപ്പിച്ചു ചേര്‍ക്കുക.ചേരുവകളെല്ലാം കൂടി യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് പാകത്തിന്‌ വെള്ളവും വേവിച്ച കടലയും ചേര്‍ക്കുക. ചാറ് കുറുകി വരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.ചിപ്സ് മയായി 

പൊതുവേ മടിയന്മാരാണ് ടാന്സാൊനിയകാര്‍ അതുകൊണ്ടുതന്നെ അവരുടെ ഭക്ഷണം ലളിതവും എളുപ്പം ഉണ്ടാക്കവുന്നതും ആണ്.

ചിപ്സ് മയായി അഥവാ ഒമ്ലറ്റ്‌ ചിപ്സ് 

വേണ്ട സാധനങ്ങള്‍ : കുറച്ചു പൊട്ടറ്റോ ചിപ്സ്, രണ്ടു കോഴിമുട്ട , കുറച്ചു എണ്ണ

ഒമ്ലറ്റ്‌ ഉണ്ടാക്കുന്നത് പോലെ മുട്ട ഫ്രയിംഗ് പാനില്‍ ഒഴിച്ചു ഉറയ്ക്കുന്നതിനു മുന്പ്്, വേവിച്ച പൊട്ടറ്റോ ചിപ്സ് അതിന്റെ മുകളില്‍ വിതറുക ഒരു മഞ്ഞ നിറം ആവുന്നത് വരെ തിരിച്ചും മറച്ചും ഇടുക.

കുറച്ചു ഉപ്പും, ടൊമാറ്റോ / ചില്ലി സോസും, ചിലപ്പോ കുറച്ചു സലാഡും കൂടി കൂട്ടി കഴിയ്ക്കുക.

നല്ല സ്വാദാ

ഒരു ടാന്സാനിയന്‍ ( ആഫ്രിക്ക ) വിഭവം


ഗോതമ്പ് അലീസ


നോമ്പ് കാലത്ത് അറബികളുടെ പ്രിയപ്പെട്ട ആഹാരമാണ് അലീസ ഇതിപ്പോള്‍ ഗള്‍ഫുമലയാളികളുടെയും പ്രിയപ്പെട്ടതായിരിക്കുന്നു...... എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം...ഞാനുണ്ടാക്കിയതല്ല ഒരു പാചകകുറിപ്പീന്ന് ചൂണ്ടിയതാ.....1. ഗോതമ്പ് 250 ഗ്രാം
ഏലക്കായ, പട്ട - 1 വീതം
സവാള - 1
കോഴി - 4 കഷ്ണം
ഉപ്പ് - ആവശ്യത്തിന്
2. തേങ്ങാപ്പാല്‍ -3 കപ്പ് (ഒന്നാംപാല്‍ 1 കപ്പ്, രണ്ടാംപാല്‍ 2 കപ്പ്)
അണ്ടി, കിസ്മിസ് - 10 എണ്ണം
പശുവിന്‍ നെയ്യ് - 1 സ്പൂണ്‍

ഒന്നാമത്തെ ചേരുവകളെല്ലാം രണ്ടാം പാലില്‍ വേവിച്ചെടുക്കുക. വെന്തതിനുശേഷം കോഴിക്കഷ്ണങ്ങള്‍ അതില്‍നിന്നും മാറ്റി ബാക്കിയെല്ലാം നന്നായി ഉടയ്ക്കുക. അതിനുശേഷം കോഴിക്കഷ്ണങ്ങള്‍ എല്ല് ഒഴിവാക്കി ചെറിയ ചെറിയ കഷ്ണങ്ങളാക്കി ഇടുക. അതിനുശേഷം ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങിവെക്കുക.

വറുത്ത അണ്ടിയും കിസ്മസും ചേര്‍ത്ത് അലങ്കരിക്കുക. ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് കഴിക്കാം.


മാങ്ങ ചമ്മന്തി

എന്തൊക്കെ പറഞ്ഞാലും നമ്മുടെ മാങ്ങച്ചമ്മന്തിയുടെ രുചി ഒന്ന് വേറെ തന്നെയാ. നല്ല ചൂട് കഞ്ഞിയും മാങ്ങ ചമ്മന്തിയും ഒരു പപ്പടവും കൂടി ഉണ്ടെങ്കില്‍ കുശാലായി .
ഒരു പച്ച മാങ്ങാ ചെറിയ കഷണങ്ങള്‍ ആക്കിയത്, മൂന്ന് കാന്താരി മുളക്, അഞ്ചു കഷണം ചെറിയ ഉള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, പാകത്തിന്‌ ഉപ്പു കാല്‍ കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്ത് മിക്സിയില്‍ അരക്കുക. അധികം അരയരുത്. അവസാനം കറിവേപ്പിലയും ചതച്ചിടുക. ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി യോജിപ്പിക്കുക.
മീന്‍ വറുക്കുന്നത് 


മുറിച്ച്, വൃത്തിയാക്കിയ മത്സ്യം (ഏതു മത്സ്യവുമാകാം..) വരഞ്ഞ്, മുളകുപൊടി, അല്പം മഞ്ഞള്‍‌പൊടി, കുരുമുളക് പൊടി, റവ, വിനാഗിരി, ഉപ്പ് ഇവ കുഴച്ച് പുരട്ടി, അരമണിക്കൂര്‍ കഴിഞ്ഞ്, ഫ്രൈപാനിലെ വെളിച്ചെണ്ണ ചൂടാവുമ്പോള്‍ ഇട്ട്, പിന്നെ മറിച്ചും ഇട്ട്, മൊരിയുമ്പോള്‍ .. എടുക്കും..


കൊളസ്ട്രോള്‍ ചമ്മന്തി 
മോര് - ഇരുനൂറു മില്ലി.
തേങ്ങാ തിരുമ്മിയത് ഒരു കപ്പു
വെളുത്തുള്ളി :ഒരുണ്ട
പച്ചമുളക് :നാലെണ്ണം -അല്ലെങ്കില്‍ എരിവിന് അനുസരിച്ച്.
കറിവേപ്പില ;മൂന്നു തണ്ട്(കതുപ്പു)
പുതിന ഇല ; ഒരു പിടി.
മല്ലി ഇല: ഒരു പിടി.
ഇഞ്ചി :ഒരു ചെറിയ കഷണം
ഉള്ളി : സവാള ആണെങ്കില്‍ ഒരെണ്ണം,ചെറിയ ഉള്ളി എങ്കില്‍ ആറെണ്ണം.
ഉപ്പ് : ആവശ്യത്തിന്.

ചെയ്യുന്ന വിധം.
ഇല വര്‍ഗങ്ങള്‍ നല്ല വണ്ണം കഴുകി അരിഞ്ഞു വെക്കുക.
ഉള്ളി,വെളുത്തുള്ളി,ഇഞ്ചി ,മുളക് അരിഞ്ഞു ഇതെല്ലാം കൂടെ മിക്സിയില്‍ ഇട്ടു മോര് ഒഴിച്ച് പകുതി അരഞ്ഞു കഴിയുമ്പോള്‍ തിരുമ്മിയ തെങ്ങ ചേര്‍ത്ത് അരച്ചെടുക്കുക.അതില്‍ ആവശ്യാനുസരണം ഉപ്പ് ചേര്‍ക്കുക.

ഇത് ഒരു പരിധി വരെ  പ്രഷറും കൊലെസ്ട്രോളും നിയന്തിക്കുന്നുണ്ട് അനുഭവത്തില്‍. ഇതൊക്കെ കുറഞ്ഞു നില്‍കുന്നു എന്ന് കരുതി ഒരു ചികില്‍സാ വിധി എന്ന് ധരിക്കണ്ട. കുറഞ്ഞില്ല എന്ന് പരാതി പറഞ്ഞുകൊണ്ട് വരരുത്. ഹൈപ്പെര്‍ അസിടിടി ഉള്ളവര്‍ മല്ലി ഇല ഒഴിവാക്കുക. 
രാവിലെ ദോശ/ഇഡ്ഡലി ക്കും ഊണിനും ഉപയോഗിക്കാം അല്പം വെളുത്തുള്ളി ഘ്രാണം മുന്തി നില്കും.

Rava Kesari

Ingredients:

Rava: 1 cup

sugar: 1.5-2 cups

cashewnuts: 10-12

raisins: 15-20

ghee: 4 tbsp or more

orange food color (kesari): a pinch

saffron: a pinch (optional)

cloves: 3-4 (optional)

Method:

Heat 1 tbsp of ghee in a thick bottomed pan, fry the broken cashews and raisins (and optional cloves) and keep aside.

Add another tbsp of ghee and fry the rava to a light pink color and keep aside.
Heat 3 cups of water in the same pan, add the coloring and the saffron when it comes to a boil.

Add the rava slowly, constantly stirring, and mix well.

Allow the rava to be cooked at medium heat.

The rava has to cook well.

When it is fully cooked, add the sugar and stir well.

When the sugar is fully dissolved, add the remaining ghee.

Keep stirring until the rava starts leaving the sides of the pan.Kerala Easy Unniyappam Recipe

Ingredients
Rice flour(Ari podi) - 2 cups
Allpurpose flour(Maida) - 1/2 cup
Jaggery(Sharkkara) syrup - 3/4 cup
Grated coconut - 1/4 - 1/2 cup
Banana - 2 nos
Cardamom(Elakka) - 2 - 3 nos
(powdered)
Ghee - 2 tsp
Water - 1 1/2 cups
Oil for frying

Preparation Method of Kerala Easy Unniyappam
1)Heat ghee in a pan.

2)Roast coconut, till it turns light brown.

3)Grind together the banana, roasted coconut and cardamom powder in a blender.

4)Mix together the rice flour, maida, jaggery syrup(warm) and the ground mixture, slowly adding water.

5)Stir well and make into a idli-batter like consistency. Keep aside for 3 - 4 hrs.

6)Heat the oil in an unniyappam kara.

7)Slowly pour batter into the moulds and cook, till both sides are done.

;- Can also add roasted coconut pieces in the batter.
:- This can be made with fried puttu podi or normal rice flour.


മീന്‍ ഉലര്‍ത്ത് 

നല്ല ദശകട്ടിയുള്ള മീന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
സവാള നീളത്തില്‍ അറിഞ്ഞത്- ഒരു കപ്പു
ഇഞ്ചി അരിഞ്ഞത്- കുറച്ചു
വെളുത്തുള്ളി അരിഞ്ഞത്- പത്തെണ്ണം
പച്ചമുളക് അരിഞ്ഞത് -നാലെണ്ണം'
തേങ്ങ കൊത്- കാല്‍ കപ്പു
മുളക് പൊടി- രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം
മീന്‍ ഉപ്പു , മഞ്ഞള്‍, മുളക് എന്നിവ പുരട്ടി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തെങ്ങകൊത് എന്നിവ വഴറ്റുക. പാകത്തിന് ഉപ്പു ചേര്‍ക്കുക. മുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വറുത്ത മീന്‍ കഷണങ്ങള്‍ കുടി ഇട്ടു നന്നായി ഉലര്‍ത്തി എടുക്കുക.മീന്‍ കറി വയ്ക്കുന്നത്...

ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ , കടുകും,മൂന്ന് ഉണക്കമുളകും ഇട്ട് പൊട്ടിച്ച്, മൂക്കുമ്പോള്‍ , ഒരു സവാള അരിഞ്ഞതും, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും, പച്ചമുളകു അറ്റം കീറിയതും, കറിവേപ്പിലയും, ഒന്നോ രണ്ടോ അല്ലി കുടം‌പുളിയും ഇടും. ഈ വഹകള്‍ മൂത്താല്‍ , മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി ഇവകള്‍ ഇട്ട്, അരമുറി തേങ്ങയുടെ രണ്ടാം പാല്‍ ഒഴിക്
കും. തിളച്ചാല്‍ , ഇവകളെ ഒരു പരന്ന മണ്‍‌ചട്ടിയിലെയ്ക്കു മാറ്റി;.. നന്നാക്കി, മുറിച്ച, മീന്‍ കഷണങ്ങള്‍ ഇട്ട്, തിരിതാഴ്ത്തി തിളപ്പിക്കും.. ഇപ്പോളാ ഉപ്പ് ഇടേണ്ടത്..ചാറുകുറുകുമ്പോള്‍ , എണ്ണ മേലെ വരാന്‍ തുടങ്ങും. അപ്പോള്‍‌ , ഒന്നാം പാലൊഴിച്ച് ഇറക്കി വച്ച്.. ചോറിന്റേയോ, ചപ്പാത്തിയുടേയോ, അപ്പം, ബ്രഡ്ഡ്‌ എന്നിവയുടേയൊ കൂടെ തട്ടിവിടും.


മട്ടന്‍ ബിരിയാണി ഒരു കിലോ ബസ്മതി അരി ഒരു കിലോ ആട്ടിറച്ചി ചേരുവകള്‍ :നാല് സവാള, ഒരു കഷണം ഇഞ്ചി, ആറു അല്ലി വെളുത്തുള്ളി ,ഇരുനൂറു ഗ്രാം കട്ട തയിര്,എഴുപത്തഞ്ചു ഗ്രാം അണ്ടി പരിപ്പ്, മല്ലി പൊടി മൂന്നു സ്പൂണ്‍, മുളകുപൊടി ഒരു സ്പൂണ്‍,ഏലക്ക,കറുവപ്പട്ട,ഗ്രാമ്പൂ.പെരുംജീരകം ഇവ മനോധര്‍മം അനുസരിച്ച്.നെയ്യ്‌ ആവശ്യത്തിന്.അല്പം റോസ് വാട്ടര്‍,കുറച്ചു പുതിന ഇല,മല്ലി ഇല .

ആദ്യം മട്ടന്‍ തയ്യാറാക്കുന്നത്,
ഇടത്തരം കഷണങ്ങള്‍ ആക്കുക,
നെയ്യ്‌ കഴിയുന്നതും എടുക്കാതിരിക്കുക
നല്ലവണ്ണം വെള്ളത്തില്‍ കഴുകി രക്താംശം ഇല്ലാതെ ഞെക്കി പിഴിഞ്ഞെടുക്കുക.
അണ്ടിപരിപ്പ് കുറച്ചു നേരം വെള്ളത്തില്‍ ഇട്ടു കുതിര്തെടുക്കുക.
കട്ട തയിര് ഒരു മിക്സിയില്‍ ഒഴിക്കുക അതില്‍ ചെറിയ കഷണങ്ങള്‍ ആക്കി യ സവാള,ഇഞ്ചി,വെളുത്തുള്ളി ,അണ്ടിപരിപ്പ് ,മല്ലിപൊടി,മുളകുപൊടി,പെരുംജീരകം,ഗ്രാമ്പൂ,പട്ട ഏലക്ക ഇവകള്‍ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .അരച്ചെടുത്ത മിക്സ് എല്ലാം കൂടെ കഴുകി റെഡി ആക്കി വെച്ചിരിക്കുന്ന മട്ടനില്‍ ഒഴിച്ച് നല്ലവണ്ണം കൈ കൊണ്ട് മിക്സ് ചെയ്യുക. കൂട്ട് അരക്കാന്‍ വെള്ളം ഒഴിക്കരുത്.നല്ലവണ്ണം മസാലയില്‍ പത്തു മിനിട്ടോളം വെക്കുക.അതിനു ശേഷം ചെറിയ തീയില്‍ അടുപ്പില്‍ വെച്ച് വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണമ ഇല്ലെങ്കില്‍ അടിയില്‍ പിടിക്കും.മട്ടന്‍ കഷണം വെന്തു കഴിഞ്ഞാല്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി വെക്കുക.
ഉപ്പ് ചേര്‍ത്ത് കഴിഞ്ഞാല്‍ തീ കെടുത്താം.

ചോറ്,

ബസ്മതി അരി നല്ലവണ്ണം കഴുകി വെള്ളം വാരാന്‍ വെക്കുക.
ഒരു ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം എന്ന കണക്കില്‍ ഒഴിച്ച് അതിന്റെ കൂടെ ഏലക്ക,കറുവപ്പട്ട ഗ്രാമ്പൂ.വയണ ഇല എന്നിവ ചേര്‍ത്ത് അല്പംഉപ്പും നെയ്യും ഒഴിച് ചേര്‍ത്ത് അടച്ചു വെച്ച് വെള്ളം വറ്റുന്നത് വരെ ചെറു തീയില്‍ വേവിച്ചു എടുക്കുക.

അലങ്കാരം
സവാള ഉള്ളി രണ്ടു എണ്ണം വട്ടത്തില്‍ അരിഞ്ഞത്,ഒരു ബീട്രൂറ്റ്‌ ചെറുതായി അരിഞ്ഞത്,കാരറ്റ്‌ ഒരെണ്ണം പൊടി ആയി കൊതി അരിഞ്ഞത്, ഗ്രീന്‍ പീസ്‌ ഒരു കപ്പു,ബീന്‍സ്‌ ചെറിയ കഷണം ആക്കിയത് ഒരു കപ്പു, അണ്ടി പരിപ്പ് രണ്ടായി പിളര്‍ന്നത് ഒരു കപ്പു,കിസ്മിസ്‌ ഒരു കപ്പു.ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി കല്ക്കിവെക്കുക(.നിറം കൊടുക്കാനാണ്) കാരറ്റ്‌,ബീന്‍സ്‌,ഗ്രീന്‍ പീസ്‌ ഇവ വെള്ളത്തില്‍ ഇട്ടു അല്പം ഉപ്പും ചേര്‍ത്ത് പുഴുങ്ങി എടുക്കുകവെവ്വേറെ വേണം പുഴുങ്ങാന്‍. ബീറ്റ്‌ റൂട്ട്അരിഞ്ഞു തിളച്ച വെള്ളത്തില്‍ ഇട്ടു വെക്കുക.
അണ്ടിപരിപ്പ്,ഉണക്ക മുന്തിരിങ്ങ,ഉള്ളി അരിഞ്ഞത് നെയ്യില്‍ മൂപ്പിച്ച് ഒരു പാത്രത്തില്‍ കോരി വെക്കുക്.

അടിവശം കട്ടിയുള്ള ഒരു ഉണങ്ങിയ പാത്രത്തില്‍ കുറച്ചു നെയ്യോഴിക്കുക അതിനു ശേഷം ഒരുലെയര്‍ വെന്ത ചോറ് നിരത്തുക. അതിനു മുകളില്‍ കുറച്ചു മഞ്ഞള്‍ വെള്ളം തളിക്കുക,റോസ് വാട്ടര്‍ തളിക്കുക. ബീറ്റ്‌ റൂട്ട് വേവിച്ചത് നിരത്തുക വെന്തിരിക്കുന്ന മട്ടന്‍ കറി നിരത്തി വെക്കുക.അതിനു മുകളില്‍ പുതിന ഇല അരിഞ്ഞത് മല്ലി ഇല അരിഞ്ഞത്,കാരറ്റ്‌,ബീന്‍സ്‌,ഗ്രീന്‍ പീസ്‌ പുഴുങ്ങിയതും അണ്ടി പരിപ്പ്,മുന്തിരിങ്ങവറുത്ത ഉള്ള ഇവ നിരത്തി വീണ്ടും ചോറ് നിരത്തി മുകളില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ നിരത്തി ഏറ്റവും മുകളില്‍ ചോഎരു വരത്തക്കവണ്ണം നിരത്തി വെച്ച അടച്ചു വെക്കുക.ചെറു തീയില്‍ മിക്സ് ഇട്ടിരിക്കുന്ന പാത്രം ചൂടാക്കുക.മുകളില്‍ അടപ്പ് ചൂട്‌ ആകുന്നതുവരെ തീയില്‍ വെക്കുക.അടപ്പ് തുറന്നു നോക്കിയാല്‍ പുതിന ഇല മല്ലി ഇല ഇവ വാടി ഇരിക്കും. വിളമ്പുമ്പോള്‍ പാത്രത്തിന്റെ ഒരു സൈഡില്‍ നിന്നും വിളമ്പാന്‍ ശ്രദ്ധിക്കുക.

ഇത് നല്ല ചിലവുള്ള ഒരു പരിപാടി ആണ്. പരീക്ഷിച്ചു നോക്കി അഭിപ്രായം അറിയിക്കുക.
 


പപ്പടം മെഴുക്കുപുരട്ടി 


വേണ്ട സാധനങ്ങള്‍
അഞ്ചു പപ്പടം ചെറുതായി അരിഞ്ഞ് വറുത്തത്‌
ചെറിയ ഉള്ളി അരിഞ്ഞത്‌- ഒരു കപ്പ്
വെളുത്തുള്ളി -രണ്ടെണ്ണം
ചതച്ച മുളക്- രണ്ടു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്‌
എണ്ണ- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ചതച്ച മുളകും കറിവേപ്പിലയും ചേര്‍ക്കുക. വറുത്ത പപ്പടം ചേര്‍ത്ത് നന്നായി വഴറ്റി പാകത്തിന്‌ ഉപ്പും ചേര്‍ത്ത് വാങ്ങാം. പപ്പടം വേണമെങ്കില്‍ വറുത്തു പൊടിച്ചും ഇതില്‍ ഉപയോഗിക്കാം.


ബ്രെഡ്‌ ഉപ്പുമാവ് 


ബ്രഡ് ചെറുതായി പൊടിച്ചത്- ഒരു കപ്പു
സവാള പൊടിയായി അരിഞ്ഞത്- കാല്‍ കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത്- രണ്ടു സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത്- രണ്ടെണ്ണം
തേങ്ങ ചിരകിയത്- കാല്‍ കപ്പു

കോഴി മുട്ട- ഒന്ന്
കറിവേപ്പില- രണ്ടു തണ്ട്
കടുക്- അര സ്പൂണ്‍
വറ്റല്‍ മുളക്- മൂന്നെണ്ണം
വെളിച്ചെണ്ണ -പാകത്തിന്
ഉപ്പു-പാകത്തിന്

പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിക്കുക. ഇതിലേക്ക് സവാള,ഇഞ്ചി,പച്ചമുളക് എന്നിവ നന്നായി വഴറ്റുക. തേങ്ങ ചിരകിയതും പാകത്തിന് ഉപ്പും ചേര്‍ക്കുക. അതിലേക്കു മുട്ട പൊട്ടിച്ചു നന്നായി ചിക്കുക. പൊടിച്ച ബ്രഡും ചേര്‍ത്ത് നന്നായി ഇളക്കി രണ്ടു മൂന്നു മിനിറ്റു കഴിയുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.

ബുള്‍സൈ ആദ്യം ചെയ്യണ്ടത് ഒരു വറുക്കുന്ന പാത്രം എടുത്തു, അഞ്ചു ടി സ്പൂണ്‍ എണ്ണ ഒഴിക്കണം.. ഒരു കാര്യം ശ്രദ്ധിക്കണം ഒഴിക്കുന്ന കൂട്ടത്തില്‍ ചട്ടിയില്‍ തന്നെ വീഴുന്നോ എന്ന് നോക്കണം... അതിനു ശേഷം എണ്ണ ചൂടായതിനു ശേഷം അതിലേക്കു മുട്ട പൊട്ടിച്ചു അങ്ങനെ തന്നെ ഇടണം.. അതില്‍ കുരുമുളക് പൊടി വിതറി, ഇച്ചിരെ ഉപ്പു പാകത്തിന്.. നമ്മള്‍ കാണുമ്പോള്‍ കാളയുടെ കണ്ണുപോലെ തോന്നി കഴിഞ്ഞാല്‍ വാങ്ങി രുചിയോടു ഭക്ഷിക്കാന്‍ കഴിയും എന്ന് കരുതട്ടെ... എല്ലാവരും പഠിച്ചു കഴിഞ്ഞു എന്ന് കരുതട്ടെ...
ഇലപ്പത്തിരി 

*************
പത്തിരി ഇഷ്ടമില്ലാത്തവരും, ഇഷ്ടമുള്ളവരും തിന്നാത്തവരും, ഒക്കെയുണ്ടാവും. ഞങ്ങളുടെ വീട്ടില്‍ പത്തിരി ഒരു സ്ഥിരം വിഭവമൊന്നുമല്ല. എന്നാലും, ഇന്ന് പത്തിരി ആയിക്കളയാം എന്നുവിചാരിച്ചാല്‍ കുഴപ്പവുമില്ല. അധികം വസ്തുക്കളൊന്നും വേണ്ട. അരിപ്പൊടി വേണം. തേങ്ങ വേണം, ഉപ്പ് വേണം. ഇതിനു ഇലയും വേണം. അരച്ച് പുളിയ്ക്കാനൊന്നും കാത്തിരിക്കേണ്ട ജോലിയില്ല. പുളി ഇഷ്ടമില്ലാത്തവര്‍ക്കും, പറ്റാത്തവര്‍ക്കും, പുട്ടുപോലെയുള്ള ഒരു വിഭവമാണിത്. ചട്ണിയോ, കറിയോ വെച്ച് കഴിക്കുകയും ചെയ്യാം. നന്നായി, മിനുസമായി പൊടിച്ച്, വറുത്ത, അരി രണ്ട് ഗ്ലാസ്സ്/രണ്ട് കപ്പ് എടുത്ത് അല്‍പ്പം ഉപ്പും ഇട്ട്, വല്യ തേങ്ങയുടെ, അര മുറി തേങ്ങയും ഇട്ട്, നല്ല ചൂടുവെള്ളത്തില്‍ കുഴയ്ക്കുക. വെള്ളമായി ഒഴുകിനടക്കരുത്. ഉരുട്ടിവയ്ക്കാന്‍ പറ്റണം.

ഇല കഷണം കഷണമായി മുറിച്ച് കഴുകിത്തുടച്ച് അതില്‍ വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട്, കുഴച്ചുവെച്ചിരിക്കുന്നതില്‍ നിന്ന് ഓരോ ഉരുളയെടുത്ത് പരത്തുക. ഉരുളയുടെ വലുപ്പം, ഇലയില്‍ നേര്‍മ്മയായി പരത്താന്‍ പറ്റുന്ന വട്ടത്തിന് അനുസരിച്ച് മതി. പരത്തുമ്പോള്‍, കൈയില്‍ അല്‍പ്പം വെള്ളമോ, വെളിച്ചെണ്ണയോ തൊട്ടുകൊണ്ടിരുന്നാല്‍, വേഗം പരത്താം.

ദോശക്കല്ലോ ചപ്പാത്തിക്കല്ലോ ചൂടാക്കി വെളിച്ചെണ്ണ പുരട്ടി, ഇലയോടുകൂടെ അതിലേക്കിടുക.
ചൂടായാല്‍ ഇല എടുത്തുകളയുക. (കളയരുത്, അതില്‍ ഇനിയും പരത്താം.) വെന്താല്‍, ഇല എടുക്കുമ്പോള്‍ വേഗം കിട്ടും. വെന്തില്ലെങ്കില്‍ പറ്റിപ്പിടിക്കും. ഇല എടുത്തുകഴിഞ്ഞ് ഒരു പ്ലേറ്റ് കൊണ്ട് അടച്ചുവെയ്ക്കുക.
തീ കുറച്ച് താഴ്ത്തിവെക്കുക. അതുകഴിഞ്ഞ് പ്ലേറ്റ് നീക്കി മറിച്ചിട്ട്, പ്ലേറ്റ് കൊണ്ട് അടച്ച് ഒന്നുകൂടെ വേവിക്കുക. ഇലപ്പത്തിരി റെഡി.

തേങ്ങാപ്പാലും ചേര്‍ക്കാവുന്നതാണ്. നോണ്‍-സ്റ്റിക്ക് ആവുമ്പോള്‍, വെളിച്ചെണ്ണ ഒഴിക്കേണ്ട ആവശ്യവുമില്ലല്ലോ.

ഞണ്ട് ഉലര്‍ത്ത് 


ഞണ്ട് വൃത്തിയാക്കിയത്-ഒരു കിലോ
സവാള അരിഞ്ഞത്‌-ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത്‌-ഒരു വലിയ സ്‌പൂണ്‍
വെളുത്തുള്ളി- മൂന്നു അല്ലി
പച്ചമുളക്-രണ്ടെണ്ണം
തെങ്ങാകൊത്തു-അര കപ്പ്
കുടംപുളി-രണ്ടു കഷണം
മുളകുപൊടി-രണ്ടു സ്‌പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്‌പൂണ്‍
കുരുമുളകുപൊടി-ഒരു സ്‌പൂണ്‍
മല്ലിപൊടി-രണ്ടു സ്‌പൂണ്‍
ഉപ്പ്-പാകത്തിന്‌
എണ്ണ-ആവശ്യത്തിനു
കറിവേപ്പില-രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ഞണ്ട് ഉപ്പും കുടമ്പുളിയും,മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ,തെങ്ങകൊത് എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് പൊടികളെല്ലാം ചേര്‍ത്ത് കരുകര്‍പ്പായി വഴറ്റിയെടുക്കണം. ഇതിലേക്ക് വേവിച്ചു വെച്ച ഞണ്ടും ഇട്ടു നന്നായി ഉലര്‍ത്തിയെടുക്കുക. പാകത്തിന്‌ ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം..

Puli inchi (inchippuli)

Ingredients 
Ginger(Inji) 50 Gms 
Tamarind (Puli) 100 Gms dissolved in water to make a potion/liquid 
Green Chillies 2-3
Mustard seeds 1 tbsp
Bay leaves 2-3
Oil 2-3 tbsps
Red chilli powder and salt as per taste
A pinch of sugar/jaggery if required
Preparation
Cut ginger lengthwise into slices and again cut them lengthwise to get thin strips of ginger. Boil this ginger in water with green chillies, red chilli powder, salt and some jaggery (All as per taste). Make a potion of tamarind and add it to the boiling water. After boling for about 10 minutes put off the flame. Season the boiled potion, for this, heat 3 tea spoons of coconut oil in a spoon splutter one tea spoon of mustard with bay leaves. Garlic and tomatoes can also be added as per the taste .കലത്തപ്പം 

പച്ചരി 250 ഗ്രാം
ശര്‍ക്കര 250 ഗ്രാം
ചെറിയ ഉള്ളി 100 ഗ്രാം
ജീരകം 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് 2 കപ്പ്
ഉപ്പ് ആവശ്യത്തിനു
വെളിച്ചെണ്ണ 2 ടേബ്ള്‍ സ് പൂണ്‍
തേങ്ങ കൊത്ത് 1 ടേബ്ള്‍ സ് പൂണ്‍

പച്ചരി വെള്ളത്തില്‍ കുതിര്‍ത്ത് , 4 ചെറിയ ഉള്ളിയും ജീരകവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരക്കുക. പച്ചരിയുടെ കൂടെ ഒരല്‍പ്പം ചോറും കൂടി അരച്ചാല്‍ അപ്പത്തിന് മൃദുത്വം കൂടും.
ശര്‍ക്കര അല്പം വെള്ളമൊഴിച്ച് , അടുപ്പില്‍ വെച്ച് ഉരുക്കുക. തേങ്ങ ചിരകിയതും ശര്‍ക്കര ഉരുക്കിയതും പച്ചരി അരച്ചതില്‍ ചേര്‍ത്ത് ഒന്നുകൂടി മിക്സിയില്‍ അടിച്ചെടുക്കുക. അധികം അരക്കേണ്ട,തേങ്ങ ഒതുക്കിയാല്‍ മതി.ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഒരു നാലു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.
ചീനച്ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ബാക്കി ഉള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും മൂപ്പിക്കുക. അതിലേക്ക് പൊങ്ങിയ അരികൂട്ട് ചേര്‍ക്കുക. പാത്രം കൊണ്ട് മൂടി, മീതെ കനലിടുക.ഇരുപത് മിനിട്ടിനു ശേഷം കനല്‍ മാറ്റി പാത്രം അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.വിറകടുപ്പില്ലാത്തവര്‍ കേക്ക് ബേക്ക് ചെയ്യുന്ന പോലെ ഓവനില്‍ വെച്ച് ബേക്ക് ചെയ്യുക.
SWEET POTATO JAMUN

Ingredients:

Sweet Potato 5 to 6(Boiled)…I had to take only 1 because of the huge size
( fresh from my garden)

Corn flour 1 cup(varies depending upon sweet potato).

Powdered cashew ,badam, pista- 1 cup(together)

Oil/Ghee for deep frying

Sugar 1 1/2 cups

Water 3 cups

Elachi 3

Saffron (optional)-pinch

Procedure:

1.Peel the Boiled Sweet potatoes and Mash them.

2.Add Corn flour and powdered Nuts to the Sweet Potato paste (Add corn flour
until u can roll the dough as balls).

3.Heat the balls in oil/ghee and let them turn golden brown colour.

4.Prepare sugar syrup until half thread consistency.

5.Add Elachi and saffron to sugar syrup.

6.As these jamuns are little hard compared to regular jamuns..let these jamuns cook in sugar syrup for 5 mins

7.serve them hot.

evening special-veg burger


ആവശ്യമായവ
ബണ്ണ്‍-രണ്ടെണ്ണം
തക്കാളി-ഒരെണ്ണം
സവാള-ഒരെണ്ണം
കാപ്സിക്കം(മഞ്ഞ ,പച്ച)-ഓരോന്ന് വീതം
കുക്കുംബര്‍-പകുതി
ചീസ്‌-രണ്ടെണ്ണം
തക്കാളി സോസ്-രണ്ടു സ്‌പൂണ്‍
ബട്ടര്‍-രണ്ടു സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ എല്ലാം വട്ടത്തില്‍ അരിയുക. ബണ്ണ്‍ രണ്ടായി മുറിക്കുക. തവയില്‍ ബട്ടര്‍ ഒഴിച്ചു ചൂടാക്കുക. മുറിച്ചു വെച്ച ബണ്ണ്‍ രണ്ടു വശവും നന്നായി മൊരിക്കുക. ഒരു കഷണം ബണ്ണ്‍ എടുത്തു അതില്‍ ടൊമാറ്റോ സോസ് പുരട്ടുക. എന്നിട്ട് ഒന്നിന് മീതെ ഒന്നായി ഓരോ പച്ചക്കറികളും വെക്കുക. അതിനു മുകളിലേക്ക് ഒരു ചീസ്‌ കഷണം വെക്കുക. വീണ്ടും ഒരു ലയര്‍ കൂടി വട്ടത്തില്‍ അറിഞ്ഞ പച്ചക്കറികള്‍ വെക്കുക. അതിനു മീതെ വീണ്ടും തക്കാളി സോസ് ഒഴിക്കുക. ബന്നിന്റെ മറ്റേ പകുതി കൊണ്ട് മൂടിവെക്കുക. തവയില്‍ വെന്ന്ടും ബട്ടര്‍ ഒഴിച്ചു രണ്ടു വശവും ചൂടാക്കുക. ബന്നിന്റെ മുകളില്‍ ഒരു ചെറി പഴം വെച്ച് അലങ്കരിക്കുക. ഇതേ പോലെ തന്നെ ഓരോ ബണ്ണും പച്ചക്കറി വെച്ച് മൊരിക്കുക.ഉണങ്ങിയ സ്രാവ് വറക്കുന്നത്


ഇതുണ്ടാക്കാന്‍ 20-25 മിനിറ്റു മതീ, പക്ഷേ, അതിന്റെ തയ്യാറെടുപ്പ്, തലേന്നേ നടത്തും..)
ഇന്നലെ വൈകീട്ട്, കഞ്ഞിവെള്ളത്തെളിയിലോ, പച്ച വെള്ളത്തിലോ മുക്കി ഇട്ട (എന്നാലേ ഉപ്പു പോയിക്കിട്ടൂ..) ഉണങ്ങിയ സ്രാവ്, ഇന്ന് ഉച്ചയോടെ വറുക്കാന്‍ എടുക്കും. കട്ടിയുള്ള തൊലി ചെത്തിക്കളഞ്ഞ്, ചെറുകഷണങ്ങളാക്കി മുറിച്ച്, പിഴിഞ്ഞ്, നന്നായി ചതച്ച്, പൊട്ടിച്ച്, ചൂടാക്കിയ ചീനച്ചട്ടിയിലിടും. രണ്ടോ, മൂന്നോ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, രണ്ടോ മൂന്നോ ചുള വെളുത്തുള്ളി ഇട്ട്, ഇടയ്ക്ക് ഇളക്കി, അടിയില്‍ പിടിക്കാതെ നോക്കും. മൂത്തുകഴിഞ്ഞാല്‍ , ചെറിയ ഉള്ളിയും, ഉണക്കമുളകും ഇടിച്ചത് ചേര്‍ത്ത്, വേപ്പിലയിട്ട്; ഉള്ളി മൂത്ത്, മുളക് മൊരിഞ്ഞ്, എണ്ണ പുറത്തു വാലാന്‍ തുടങ്ങുമ്പോള്‍ , ഇറക്കി വച്ച് , ഉച്ചക്കഞ്ഞിയുടെ കൂടെ ചാമ്പും..
(ശ്രദ്ധിക്കുക. ഉപ്പു ഇടില്ല... തീരെ ഇല്ലാതെയായാല്‍ കുറച്ച് ഇടും.)‌‌‌

പരിപ്പു കറി ഉണ്ടാക്കുന്നത്


രണ്ടു പിടി പരിപ്പ്, ഒന്നര കപ്പ് വെള്ളത്തില്‍ , ഒരു സവാള അരിഞ്ഞതും, രണ്ടു പച്ചമുളക് അറ്റം കീറിയതും, അല്‍പ്പം മഞ്ഞള്‍ പൊടിയും ഇട്ട് കുക്കറില്‍ വേവിക്കും.. വെന്തു കഴിഞ്ഞാല്‍ , ഒരു നെല്ലിക്കയോളം വാളന്‍പുളിയുടെ ചാറും, അല്‍പ്പം ഉപ്പും ചേര്‍ക്കും. പിന്നെ , ചീനച്ചട്ടിയിലെ വെളിച്ചെണ്ണയില്‍ , ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി മൂക്കുമ്പോള്‍ , അല്പം മുളകുപൊടിയും, കറിവേപ്പിലയും ഇട്ട്, അവ മൂക്കുമ്പോള്‍ , വെന്ത പരിപ്പും ചേര്‍ത്ത് ഇളക്കും.. ദാള്‍ കറി റെഡി.
ശ്രദ്ധിക്കുക.
1.) വെള്ളം അധികം പാടില്ല.
2.) വേവിച്ചുകഴിഞ്ഞു മാത്രം ഉപ്പിടുക. അല്ലെങ്കില്‍ , പരിപ്പു വേവില്ല.

അരിയുണ്ട 

ആവശ്യമായ സാധനങ്ങള്‍
പച്ചരി - ഒരു കപ്പ്
ജീരകം- കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി- മൂന്നു അല്ലി
ചെറിയ ഉള്ളി- അര കപ്പ്
തേങ്ങ ചിരകിയത്- അര കപ്പ്
കടുക്-കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- മൂന്നെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- പാകത്തിന്‌

പാകം ചെയ്യുന്ന വിധം
പച്ചരി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പച്ചരി ജീരകം, വെളുത്തുള്ളി, രണ്ടു കഷണം ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് വെള്ളമില്ലാതെ അരച്ചെടുക്കുക. അല്പം തരുതരുപ്പായി അരച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതില്‍ ചെറിയ ഉള്ളി നന്നായി വഴറ്റുക. അതിലേക്കു അരച്ച മാവു ചേര്‍ത്ത് നന്നായി ഇളക്കുക. തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നും വാങ്ങി മാവു തണുത്ത ശേഷം ചെറിയ ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവി കയറ്റുക. അരി ഉണ്ട തയ്യാര്‍.

ബീറ്റ്‌റൂട്ട് പച്ചടിബീറ്റ് റൂട്ട് പൊടിയായി അരിഞ്ഞത്‌- അര കപ്പ്
പച്ചമുളക്-നാലെണ്ണം
തേങ്ങ-അര മുറി
ജീരകം-കാല്‍ ടീസ്പൂണ്‍
തൈര്- നാലു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്-അര സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
എണ്ണ-പാകത്തിന്‌
ഉപ്പ്-ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം
ബീറ്റ് റൂട്ട്, പച്ചമുളക് എന്നിവ ഉപ്പ് ചേര്‍ത്ത് വേവിക്കുക. തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത്‌ ചേര്‍ക്കുക. അരപ്പ് ഒന്ന് തിളച്ചു കഴിയുമ്പോള്‍ തൈര് ചേര്‍ത്ത് വാങ്ങുക. കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ തളിച്ച് ചേര്‍ക്കുക. ബീറ്റ് റൂട്ട് പച്ചടി തയ്യാര്‍.

അയില മുളകിട്ടത് 


അയില കഷണങ്ങള്‍ ആക്കിയത്-അര കിലോ
ചെറിയ ഉള്ളി അരിഞ്ഞത്‌-അര കപ്പ്
ഇഞ്ചി അരിഞ്ഞത്‌-രണ്ടു സ്‌പൂണ്
വെളുത്തുള്ളി അരിഞ്ഞത്‌-രണ്ടു സ്‌പൂണ്
തക്കാളി അരിഞ്ഞത്‌-ഒന്ന
മുളകുപൊടി-നാല് സ്‌പൂണ്
മഞ്ഞള്‍പൊടി-കാല്‍ സ്‌പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
കടുക്-കാല്‍ സ്‌പൂണ്
വറ്റല്‍മുളക്-മൂന്നെണ്ണം
വെളിച്ചെണ്ണ-പാകത്തിന്‌
കുടംപുളി-രണ്ടു കഷണ
ഉപ്പു-പാകത്തിന്‌

പാകം ചെയ്യുന്ന വധം
കറിച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിക്കുക.അതില്‍ ഇഞ്ചി, വെളുത്തുള്ളി,ചെറിയ ഉള്ളി എന്നിവ വഴറ്റുക. മുളകുപൊടി,മഞ്ഞള്‍പൊടി,കറിവേപ്പില എന്നിവ ഇട്ടു മൂത്ത് വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. അല്പം വെള്ളം ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ കുടമ്പുളിയും പാകത്തിന്‌ഉപ്പും ഇടുക. ഒരു തിള വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. വെന്തു തിളക്കുമ്പോള്‍ ഒരു തണ്ട് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക.ബീഫ്‌ തോരന്‍ 


പോത്തിറച്ചി -അര കിലോ
മുളകുപൊടി- ഒരു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഇറച്ചി മസാല- രണ്ടു സ്‌പൂണ്‍
കുരുമുളക് പൊടി- ഒരു സ്‌പൂണ്‍
തേങ്ങാ ചിരകിയത്- അര കപ്പ്
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
ഉപ്പ്-പാകത്തിന്‌
കടുക്-കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം

ഉണ്ടാക്കുന്ന വിധം
ഇറച്ചിയില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഇറച്ചി മസാല,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വേവിച്ച ശേഷം മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക.(അധികം പൊടിയരുത്.) ഒരു പാത്രത്തില്‍ തേങ്ങാ, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്‌, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഇറച്ചി മസാല, കറിവേപ്പില, ഉപ്പ് എന്നിവ ഇട്ടു കൈകൊണ്ടു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇറച്ചി പൊടിച്ചതും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. അതിലേക്കു ഇറച്ചി കൂട്ട് ചേര്‍ത്ത് നന്നായി ഉലര്‍ത്തി എടുക്കുക.

EGG DOSA


വേണ്ട ചേരുവകള്‍
പച്ചരി-ഒരു കപ്പ്
ഉഴുന്ന്-കാല്‍ കപ്പ്
മുട്ട- രണ്ടു
സവാള പൊടിയായി അരിഞ്ഞത്‌- ഒരെണ്ണത്തിന്റെ
പച്ചമുളക്- രണ്ടെണ്ണം
തേങ്ങാ ചിരകിയത്- ഒരു സ്‌പൂണ്‍
കുരുമുളക്- അര സ്‌പൂണ്‍
ഉപ്പ് -പാകത്തിന്‌
പച്ചരിയും ഉഴുന്നും 10 മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ സവാള, പച്ചമുളക്, തേങ്ങാ, കുരുമുളക് എന്നിവ ഇട്ടു പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക.നന്നായി യോജിപ്പിക്കുക. നോണ്‍ സ്ടിക്കില്‍ ഒരു വലിയ തവി മാവൊഴിച്ച് വട്ടത്തില്‍ പരത്തുക. ഇതിലേക്ക് മുട്ട കൂട്ട് മധ്യത്തിലായി ഒഴിക്കുക. സാധാരണ ദോശ പോലെ രണ്ടു വശവും മൊരിചെടുക്കുക. മുട്ട ദോശ തയ്യാര്‍.

ചിക്കന്‍ റോസ്റ്റ്‌ 
അരകിലോ ഇളയ ചിക്കന്‍ ചെറിയ കഷണങ്ങളാക്കി,
ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, വിനാഗിരി ഇവ ചേര്‍ത്ത്
പത്തുമിനിറ്റ് മാരിനേറ്റ് ചെയ്തു. പത്തല്ലി വെളുത്തുള്ളി
ഒരു കഷണം ഇഞ്ചിയും ചേര്‍ത്ത് ചതച്ചരച്ചു.
നോണ്‍‌സ്റ്റിക്ക്ഫ്രൈപാനില്‍ നാലുസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അരപ്പിട്ടു.
കൂടെ, രണ്ടു ഉരുളക്കിഴങ്ങും, ഒരു സവാളയും ചെറു ക്യൂബുകളാക്കി അരിഞ്ഞ്‌
ചേര്‍ത്തു. ഇതിന്റെകൂടെ, മാരിനേറ്റ് ചെയ്ത ചിക്കനും ഇട്ട് മിക്സ് ചെയ്ത്
മൂടി വച്ചു. പത്തു മിനിറ്റ്‌ കഴിഞ്ഞ്, മൂന്നു സ്പൂണ്‍ മല്ലിപ്പൊടി.
ഒരു സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ചിക്കന്‍ മസാല ഇവ ഇട്ടു.
പിന്നെ, ഉണക്കമുളക് ചതച്ചത് രണ്ടു സ്പൂണ്‍‌ ഇട്ട്, മൂപ്പിച്ച്, അരഗ്ലാസ് വെള്ളവും ഒഴിച്ച്‌,
ഇളക്കി, മൂത്തപ്പോള്‍ , ഇറക്കി, നാലു ചപ്പാത്തിയും ചേര്‍ത്ത്‌
ചാമ്പി..
1.) ഇടയ്ക്കിടെ പൊടിയാതെ, മെല്ലെ, ഇളക്കി..‌
2.) ഉപ്പു പോരെങ്കില്‍ ഇടാമല്ലോ..

കൂടുതല്‍ പാചക കുറിപ്പുകള്‍ക്ക് കേരള ഓവന്‍ ബ്ലോഗ്‌ http://www.keralaoven.blogspot.com/  സന്ദര്‍ശിക്കുമല്ലോ
home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍