
എന്റെ കഥയിൽ നിറഞ്ഞ നിന്റെ കണ്ണുനീർ മായ്ചത് എന്നിലെ ഇന്നലെകളെയായിരുന്നു..
ഇളംവിരലുകളാൽ മിഴികൾ തുവർത്തി നീ വീണ്ടുമൊരാവർത്തി കൂടി നോക്കി,
വെള്ളാരംകണ്ണിലെ നീലനീർത്തടത്തിനടിയിൽ എന്നിലെ ഇന്നിനെ ഞാൻ കണ്ടു,
തുളുമ്പാൻ വെമ്പിനിന്ന കണ്ണുകളിൽ നിന്നും സ്നേഹത്തിന്റെ ഉറവകളാ കൺപീലികളിൽ മുത്തു ചാർത്തി,
ആ പളുങ്കുമണികളിൽ ഞാനെന്റെ നാളെകളും, ഭാവിയും കണ്ടു..
വിരൽതുമ്പ് വിരൽതുമ്പിൽ ഉരസിയനേരം നിന്നിൽ ഞാൻ എന്നെ കാണുകയായിരുന്നു..
എന്നെ ഞാനാക്കിയ നീയെന്റെ കണ്ണിലൊരുപിടി സ്നേഹക്കടലായ് വിടരുന്നുണ്ടായിരുന്നു

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)