

ട്രെയിനില്‍ ഡല്‍ഹിക്ക് പോകുമ്പോളാണ് ആറു വര്‍ഷമായി മനസ്സില്‍ കൊണ്ട് നടന്ന പ്രണയം അവളോട് പറയുന്നത്..മുകളിലെ ബെര്‍ത്തില്‍ ഒരു വശത്ത് ഞാനും,മറുവശത്ത് അവളും..താഴെ കാഴ്ച കണ്ടു കൊണ്ടിരുന്ന അവളെ "ഒരു കാര്യം പറയാനുണ്ട്"എന്ന് പറഞ്ഞാണ് കൊണ്ട് വന്നിരുത്തിയത്..എന്‍റെ മുഖത്തിലെ പിച്ചക്കാരന്റെ ഭാവം കൊണ്ടോ..സ്വന്തം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയായത് കൊണ്ടോ എന്തോ അവള്‍ വന്നു..എന്‍റെ പ്രണയം അറിയാവുന്ന ചിലര്‍ അപ്പുറത്തിരുന്നു അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു..രണ്ടാളും ഒന്നും പറയുന്നില്ല.അവള്‍ മുഖം കുനിച്ചിരിക്കുകയാണ്..
"ഈ പഹയന്‍ എന്തോ പറയാന്‍ ഉണ്ടെന്നു പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ല".
ഞാന്‍ നോക്കിയിരിക്കുകയായിരുന്നു അവളെ.സത്യത്തില്‍ സൌന്ദര്യ ദര്‍ശനം ആയിരുന്നില്ല ലക്‌ഷ്യം,മറിച്ച് എപ്പോഴെങ്കിലും അവളൊന്നു നോക്കിയാല്‍ പറയാന്‍ തുടങ്ങാമല്ലോ..അതിനു വേണ്ടിയായിരുന്നു ആ നോക്കിയിരുത്തം.ട്രെയിന്‍ തമിഴ്‌നാട്ടിലൂടെ പായുന്ന തിരക്കിലായിരുന്നു.ചായാ, കാപ്പീ വിളികളും, ബിര്യാണി, ചോറ് സാമ്പാര്‍ വിളികളും ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നുണ്ടായിരുന്നു.ഉള്ളിലെ വിശപ്പ് കടിച്ചമര്‍ത്തി പറയാന്‍ വെമ്പുമ്പോള്‍ പെട്ടെന്നൊരു ചോദ്യം..അവളാണ്..
"അതെ കുട്ടീ വല്ലോം പറയാനുണ്ടെല്‍ പറ എനിക്ക് പോണം.".
എന്‍റെ സ്റ്റാര്‍ടിംഗ് ട്രബിള്‍ എങ്ങോട്ട് പോയെന്നറിയില്ല.. ചട പടെന്നു ഞാന്‍ കാര്യം പറഞ്ഞു.
"എനിക്ക് കുട്ടിയെ കല്യാണം കഴിക്കണം"..
ഇഷ്ടമാണെന്ന് പോലുമല്ല..കല്യാണം കഴിക്കണമത്രേ..ഒരു നരുന്ത് പയ്യന്‍. അവളുടെ മുഖത്തേക്ക് ഞാന്‍ നോക്കുന്നില്ല.ഇടക്ക് ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ അവളെന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയിരിക്കുകയാണ്.കരയുന്നില്ല..പകുതി സമാധാനം ആയി.അല്പം ധൈര്യം വന്നു.പിന്നെയും തുടര്‍ന്നു..
"ഇപ്പൊ പ്രേമിച്ചു നടക്കാനൊന്നും സമയമില്ലാത്തത് കൊണ്ടാനുട്ടോ കല്യാണം കഴിക്കട്ടെയെന്നു ചോദിക്കുന്നത്".
അവളൊന്നും പറയുന്നില്ല.ശോ എന്‍റെ ധൈര്യം പിന്നേം കൂടി.മെല്ലെ എന്‍റെ പ്രണയത്തിന്‍റെ ചുരുക്കഴിച്ചു.കൃത്യമായി പറഞ്ഞാല്‍ ഒരു ഫ്ലാഷ് ബാക്ക്.
"ഓര്‍മ്മയുണ്ടോ ആറാം ക്ലാസിലെ ക്രിസ്തുമസ്.ക്രിസ്തുമസ് പ്രമാണിച്ച് സ്കൂളില്‍ പുല്‍കൂട് ഉണ്ടാക്കുന്ന മത്സരം സംഘടിപ്പിച്ചില്ലേ.പുല്‍ക്കൂടെല്ലാം ഉണ്ടാക്കി അതിനു ശേഷം മുകളില്‍,ചുരുക്കി പറഞ്ഞാല്‍ കോണ്‍ക്രീറ്റ് ഉത്തരത്തില്‍ ബലൂണ്‍ കെട്ടാനായി മേശയുടെ മുകളില്‍ കസേര കയറ്റി വെച്ചു ഞാന്‍ കയറി.കെട്ടുന്നതിനിടയില്‍ അറിയാതെ കാലൊന്നു തെന്നി.നീ ഓടി വന്നു എന്‍റെ കയ്യില്‍ കയറി പിടിച്ചു.എന്‍റെ പ്രിയപ്പെട്ടവളെ നീയന്നു നിന്‍റെ കൈകളിലുടെ അയച്ച സിഗ്നല്‍ എന്‍റെ അന്തരാത്മാവിന്റെ ഉള്ളിന്റെയുള്ളില്‍ തറഞ്ഞു പോയി..ഓര്‍മയില്ലേ നിന്നെ കൂട്ടുകാരികള്‍ കളിയാക്കിയത്."
അവള്‍ ഒന്നും പറയുന്നില്ല.ഞാന്‍ മനസുകൊണ്ട് ആശ്വസിച്ചു.ഒരു പക്ഷെ അവള്‍ ആ സുന്ദര നിമിഷം ആലോചിക്കുകയാകും.അല്ലെങ്കില്‍ മീശമാധവനിലെ ദിലീപിനെ പോലെ ഓര്‍മ്മകള്‍ അയവ് ഇറക്കുകയാവും.ചിലപ്പോള്‍ ഇതെന്ന് നടന്നു എന്നാകും.
"ഹേയ്..അങ്ങനെ വരുമോ..ഒരു പക്ഷെ അവള്‍ക്കും ഇതെല്ലാം ഓര്‍മയുണ്ടാവും".
ഞാന്‍ നിര്‍ത്തുന്നില്ല.എന്‍റെ സംസാരം കേട്ടിട്ട് ഒരു പക്ഷെ അവള്‍ക്കു തോന്നിയിട്ടുണ്ടാവും..ഈ മനുഷ്യന്‍ ഇതിനു ശേഷം എന്നോടൊന്നും സംസാരിക്കാന്‍ വിചാരമില്ലെന്ന്.
"നീ തന്ന ബെര്‍ത്ത് ഡേ മിട്ടായി കൂട്,നീ ഗ്രൗണ്ടില്‍ ഓടുന്നതിനടിയില്‍ വീണു പൊട്ടിയ കുപ്പിവള കഷണം,നീ നട്ട ചെടിയുടെ ഇല,നിന്‍റെ മുടിയില്‍ നിന്നും കൊഴിഞ്ഞു പോയ മുല്ലപ്പൂ.അറിയോ പ്രിയേ അതെല്ലാം ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്."
പെട്ടെന്ന് തന്നെ മറു ചോദ്യം." എന്തിനു"?
ശോ എല്ലാം നശിപ്പിച്ചു ഈ പെണ്ണ്.മനുഷ്യന്‍ കഷ്ടപ്പെട്ട് ഒന്ന് റൊമാന്റിക് ആയി വരുമ്പോ കാണാം ഓരോ ഉടായിപ്പ് ചോദ്യങ്ങള്‍..ദൈവമേ"..ഞാന്‍ മനസിലോര്‍ത്തു.
"അത് പിന്നെ..മനസിലായില്ലേ..എനിക്കിയാളെ അത്രേം ഇഷ്ടാ.."ഞാന്‍ മറുപടി നല്‍കി.
"ഓഹോ"..മൂളല്‍ സ്നേഹത്തിന്റെയാണോ..എന്നെയൊന്നു ആക്കിയതാണോ എന്ന് തോന്നാതിരുന്നില്ല.പക്ഷെ അവള്‍ക്കു പ്രായപൂര്‍ത്തി ആവാത്തത് കൊണ്ടും..എനിക്ക് രണ്ട് വട്ടം പ്രായപൂര്‍ത്തി ആയതു കൊണ്ടും..ഞാനത് സ്നേഹമായി തന്നെ കണ്ടു.ഞാന്‍ തുടര്‍ന്നു.
"ഇടക്കിടക്ക് നിന്‍റെ പുസ്തകം വാങ്ങാന്‍ വരാറുള്ള രവിയെ ഒരിക്കല്‍ ഞാന്‍ തല്ലി.നിന്‍റെ പുസ്തകം ആ യുദ്ധത്തിലൂടെ ഞാന്‍ സ്വന്തമാക്കി.അന്ന് തലയിണയ്ക്ക് പകരം നിന്‍റെ ബുക്ക് വെച്ചാ ഞാന്‍ ഉറങ്ങിയത്."
അവള്‍ അല്പം ദേഷ്യത്തോടെ എന്നെ നോക്കി.പറയേണ്ടിയിരുന്നില്ല ഉറങ്ങിയത്(എന്‍റെ വായില്‍ നിന്നും ഉറക്കത്തില്‍ ഒലിച്ച ദ്രവമാണ് അവളുടെ മഷി പടര്ത്തിയതെന്ന് അവള്‍ക്കു മനസിലായെന്നു തോന്നുന്നു ).
"ദേ അങ്ങോട്ട് നോക്കിക്കേ എന്താ ഭംഗി..ആ പുഴ നോക്ക്"..അവളുടെ ശ്രദ്ധ അല്പം മാറ്റാന്‍ വേണ്ടി ട്രെയിനിന്റെ ജാലകത്തിലൂടെ അവളുടെ കണ്ണുകളെ പുറത്തേക്കു ക്ഷണിച്ചു.
അഞ്ചു മിനിറ്റ് വീണ്ടും ഞാന്‍ തന്നെ തുടങ്ങി.
"തിരിച്ചു സ്കൂളിലെത്തുമ്പോള്‍ ഞാന്‍ ഇയാളുടെ പുറകെ നടക്കുകയോന്നുമില്ല.ശല്യം ചെയ്യേമില്ല."ആണ്‍കുട്ടികളുടെ സ്ഥിരം സെന്റി.
"അതിനര്‍ത്ഥം ഇയാളോട് എനിക്ക് ഇഷ്ട്ടം ഇല്ല എന്നല്ല .നമ്മളായിട്ട് എന്തിനാ മറ്റുള്ളവരെ കൊണ്ട് അതും ഇതും പറയിക്കുന്നെ?".
ഇതൊക്കെ കേട്ടപ്പോള്‍ അവള്‍ക്കു തോന്നി കാണും അവള്‍ എന്നോട് തിരിച്ചും ഐ ലവ് യു എന്ന് പറഞ്ഞ പോലെയാണല്ലോ ഈ ചെക്കന്‍ ഇരുന്നു കത്തി വെക്കുന്നതെന്ന്.
"ഞാന്‍ നമ്മുടെ പഠിത്തം കഴിയുന്ന വരെ ഇതിനെ കുറിച്ചൊന്നു സൂചിപ്പിക്കുക പോലുമില്ല.ഇവിടം വിട്ട് പോയാല്‍ ഞാന്‍ വിളിക്കും."
എന്താണെന്നറിയില്ല അവളൊന്നു മൂളി.ഞാനൊന്ന് ഞെട്ടി."ദൈവമേ ശരിയായോ?"
അവള്‍ മെല്ലെ മുഖം ഉയര്‍ത്തി എന്നിട്ട് പറഞ്ഞു.
"എനിക്ക് ഇങ്ങനൊന്നും അറിയില്ല".
"പിന്നേ ഞാന്‍ മൂന്നു നാല് പേരെ പ്രേമിച്ചതല്ലേ"...ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
അവള്‍ തുടര്‍ന്നു..
"അച്ഛനേം അമ്മേനേം വിട്ട് പോരാന്‍ എനിക്ക് പറ്റില്ല."
"ദൈവമേ പെണ്ണ് എന്നെക്കാള്‍ ഫാസ്റ്റ് തന്നെ..ഇഷ്ടം തുറന്നു പറഞ്ഞപ്പോലെക്കും ഒളിച്ചോട്ടം വരെയെത്തി" .
പെണ്ണ് തുടര്‍ന്നു."ആഴ്ചയില്‍ ഒരിക്കല്‍ വിളിച്ചാല്‍ മതീട്ടോ".
ഞാന്‍ വീണ്ടും ഞെട്ടി.."ഹയ്യോ മനുഷ്യന്‍ ഇവിടെ
മാസത്തില്‍ ഒരിക്കല്‍ പറ്റിയാല്‍ വിളിക്കാം എന്ന രീതിയിലാണ് പറഞ്ഞത്.
" ഏട്ടാ.."
ദേ ഇവള്‍ എന്നെ ഞെട്ടിക്കാന്‍ തന്നെ ഇറങ്ങിയതാണെന്നാ തോന്നണേ. ഇത്രേം കാലം എടാ പോടാ എന്ന് വിളിച്ചവള്‍ എന്നെ വിളിക്കുന്നു "ഏട്ടാ" എന്ന്.ഞാന്‍ മെല്ലെ മൂളി.അടുത്ത മധുരമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തു.
"അതേ ഞാന്‍ ചോറുണ്ണാന്‍ പോവട്ടെ".
എന്ത് പറയും.പോവേണ്ടാ എന്ന് പറഞ്ഞാലും അവള്‍ പോകും..അതിലും നല്ലത് പൊക്കോ എന്ന് പറയുന്നത് തന്നെ.
"ശരി പൊയ്ക്കോളൂ.ഓര്‍മയുണ്ടായാല്‍ മതി".
അവള്‍ തലയാട്ടി.പിന്നെ മെല്ലെ ഇറങ്ങി അവളുടെ ബെര്‍ത്തിനടുത്തേക്ക് നടന്നു.പെണ്ണുങ്ങളുടെ സ്ഥിരം നമ്പര്‍ ആയ തിരിഞ്ഞു നോട്ടം ഞാന്‍ പ്രതീക്ഷിച്ചു.ഒരു രക്ഷേമില്ല.അവള്‍ പിന്നീട് എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല.എനിക്ക് വേണ്ടി പവിത്രത കാത്ത് സൂക്ഷിക്കുന്ന തിരക്കിലായിരുന്നു അവള്‍.
പിന്നീടുള്ള മണിക്കൂറുകളില്‍ എങ്ങനെ എന്നെ തഴയാം എന്നതില്‍ ഒരു റിസേര്‍ച് തന്നെ അവള്‍ നടത്തി.എല്ലാവരോടും മിണ്ടുക,പൊട്ടി ചിരിക്കുക,മറ്റുള്ളവരുടെ അടുത്ത് പോയിരിക്കുക തുടങ്ങിയ സ്ത്രീ സഹജമായ പരീക്ഷണങ്ങള്‍.
ഞാനും കുറച്ചില്ല.പരീക്ഷണത്തില്‍ വിജയിക്കെണ്ടേ.വളരെ അപകടം പിടിച്ച ട്രെയിന്‍ വാതില്‍ക്കല്‍ ഉള്ള നില്‍പ്പ്.വാതിലിന്റെ ഇരു വശത്തുമുള്ള കമ്പികളില്‍ പുറത്തേക്ക് തൂങ്ങിയുള്ള നില്‍പ്പ്.എല്ലാം പരീക്ഷിച്ചു.ഇടയ്ക്ക് ഇടം കണ്ണിട്ടു നോക്കി.അവള്‍ പേടിച്ച മുഖത്തോടെ ഇരിക്കുന്നുണ്ടോ.
"എവിടെ..അവളീ ലോകത്തൊന്നുമല്ല.വെറുതെ തൂങ്ങിയത് മിച്ചം.നിരാശനായി ഞാന്‍ സീറ്റില്‍ ചെന്നിരുന്നപ്പോള്‍ അവള്‍ മെല്ലെ ചുണ്ടമര്‍ത്തി ഒന്ന് ചിരിച്ചെന്നു തോന്നുന്നു.അതൊന്നും നോക്കാന്‍ പറ്റിയ ഒരു മാനസിക അവസ്ഥയിലല്ലലോ ഞാന്‍.
രണ്ട് ദിവസം പിന്നിട്ടു.ട്രെയിന്‍ വിന്ധ്യ ശതപുര പര്‍വതത്തിന്റെ തുരംഗങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു.എന്‍റെ അവസ്ഥയും ആ തീവണ്ടിയുടെ അവസ്ഥയും സമമായിരുന്നു.ഇടയ്ക്കു അവള്‍ ഒന്ന് ചിരിക്കും.മനസ് തുരങ്കത്തില്‍ നിന്നും പുറത്തേക്ക്.ഇടക്ക് ഞാന്‍ ചിരിച്ചാലും അവള്‍ ചിരിക്കില്ല.മനസ് വീണ്ടും തുരങ്കത്തിന്റെ ഇരുട്ടിലേക്ക്.
അങ്ങനെ ഒരു വിധം ഡല്‍ഹി.ഇനി സമാധാനമായി ഇവളുടെ കൂടെയൊന്നു നടക്കണം.അല്പം പ്രണയവുമാകാം. ഒന്നും പറയണ്ട.എത്തിയ രാത്രി വിശന്നു പൊരിഞ്ഞിരുന്ന ഞാന്‍ ആര്‍ത്തി മൂത്ത് ബിരിയാണി വലിച്ചു വാരി കഴിച്ചു. എന്തിനേറെ പറയുന്നു.വയറിളക്കം തുടങ്ങി..എന്‍റെ സ്വപ്നങ്ങളും അതിനോടൊപ്പം ഇളകി പോകുന്നത് ശയ്യയില്‍ കിടന്നു ഞാന്‍ അറിഞ്ഞു.എല്ലാവന്മാരും കറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ അടുത്ത ട്രിപ്പിനു വെള്ളം തേടുന്ന തിരക്കിലായിരുന്നു.അവസാന ദിവസം മാത്രം വയറെനിക്ക് പരോള്‍ അനുവദിച്ചു.അന്ന് റെഡ് ഫോര്‍ടില്‍ വെച്ചു അരി മണിയില്‍ എന്‍റെ പേരെഴുതിയ ഒരു കീ ചെയിന്‍ അവള്‍ക്കു ഞാന്‍ സമ്മാനിച്ചു.അവള്‍ ഒരു പുഞ്ചിരി പകരമായി തന്നു.പൈസയില്ലാത്തതിനാലും,അവള്‍ എന്ത് വിചാരിക്കുമെന്നതിനാലും..കൂടുതല്‍ പുഞ്ചിരികള്‍ കിട്ടാനുള്ള ശ്രമം ഞാന്‍ നിര്‍ത്തി.
കുറെ കാലങ്ങള്‍ക്ക് ശേഷം ഇന്നലെ അവള്‍ എന്നെ വിളിച്ചിരുന്നു കല്യാണ നിശ്ചയമാണ് എന്നും ചെല്ലണമെന്നും.
"വരാതിരിക്കരുത് നീയെന്റെ ഉറ്റ സുഹൃത്ത് അല്ലേടാ".
വരാമെന്ന് പറഞ്ഞു.കൂട്ടത്തില്‍ പണ്ടത്തെ കഥകള്‍ പറഞ്ഞു കുറെ ചിരിച്ചു.കല്യാണം എന്ന് കേട്ടപ്പോള്‍ മനസ്സില്‍ ചെറിയ ഒരു വിങ്ങല്‍ ഉണ്ടായത് അവളോട് തുറന്നു പറഞ്ഞു.എല്ലാം സംഭവാമി യുഗേ യുഗേ ആണല്ലോ.അങ്ങനെ ചെന്നു.ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു നിശ്ചയം.കൂട്ടുകാരനോടൊപ്പം ഓഡിറ്റോറിയത്തിന്റെ വാതില്ക്കല്‍ കാത്ത് നില്‍ക്കുമ്പോള്‍ പട്ടു സാരിയും ആഭരണങ്ങളും ധരിച്ചു താഴെ നിന്നും പടികളിലൂടെ അവള്‍ മുകളിലേക്ക് കയറി വന്നു.ഒരു കൈകൊണ്ടു സാരി താങ്ങി..ചുറ്റും പുറകിലും അകമ്പടിയോടെ..ഞാന്‍ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു.അവള്‍ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.ഞാന്‍ തിരിച്ചും.മെല്ലെ നടന്നു ഉള്ളിലേക്ക് മറയും വരെ ഞാനങ്ങനെ നോക്കി നിന്നു.പിന്നെ മെല്ലെ താഴോട്ടു നടക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു മോതിരം.ഞാന്‍ അതെടുത്തു.കൂട്ടുകാരന് കാണിച്ചു കൊടുത്തു.അവന്‍ അത് തിരിച്ചും മറിച്ചും നോക്കി.
"ഡാ 916 കാരെറ്റ് ആടാ".
അങ്ങനെ പ്ലാനിംഗ് തുടങ്ങി.
"ഇത് വില്‍ക്കാം,ഇന്നത്തെ ചെലവ് നിരാശാ കാമുകന്റെ."
എനിക്ക് വില്‍ക്കാന്‍ തോന്നിയില്ല.ഞാനത് വിരലില്‍ അണിഞ്ഞു.ഒരു കൂട്ടുകാരിയുടെ വണ്ടിയില്‍ ഓസിനു പോകാന്‍ ചാന്‍സ് കിട്ടിയപ്പോള്‍ ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു.അവരോടൊപ്പം തിരിച്ചു പോന്നു.വഴിയില്‍ വെച്ചൊരു ഫോണ്‍ കോള്‍.
"ഡാ അവള്‍ നിനക്കും മോതിരം മാറ്റം നടത്തി മോനെ".എനിക്കൊന്നും മനസിലായില്ല.
"എന്ന് വെച്ചാല്‍?".ഞാന്‍ ചോദിച്ചു.
"ഡാ നിനക്ക് കിട്ടിയ മോതിരമില്ലേ അത് അവളുടെയാ".
അപ്പോളാണ് മോതിരത്തിന്റെ കാര്യം ഓര്‍മ വരുന്നത്.അവള്‍ ചോദിച്ചു നടന്നുവത്രേ,ആരെങ്കിലും ഒരു മോതിരം കണ്ടോന്ന്.എന്‍റെ കൂട്ടുകാര്‍ പറഞ്ഞു എന്‍റെ കയ്യിലുണ്ടെന്ന്.അവളുണ്ടോ വിശ്വസിക്കുന്നു.അവര്‍ കളിയാക്കുകയാനെന്ന അവളുടെ ഭാഷ്യം.എന്തായാലും സ്വര്‍ണമല്ലേ.
അവള്‍ രാത്രിക്ക് രാത്രി എന്നെ വിളിച്ചു.
"അതേ പിന്നെ".ചോദിക്കാന്‍ ഒരു ബുദ്ധിമുട്ട് പോലെ.
ഞാന്‍ പറഞ്ഞു."മോതിരം എനിക്ക് കിട്ടിയിട്ടുണ്ട്".
"അപ്പൊ സത്യമാണല്ലേ".ഞാന്‍ കരുതി അവര്‍ കളിയാക്കുകയാണെന്ന്."അവള്‍ പറഞ്ഞു.
"ഒരു കാര്യം ചോദിച്ചോട്ടെ, സമ്മതിക്കോ?ഞാന്‍ ചോദിച്ചു.
"എന്താ?".
"ഈ മോതിരം ഇയാളുടെ കല്യാണത്തിന് തന്നാല്‍ മതിയോ?".
അവള്‍ ഒന്ന് മൂളി.ആദ്യമായി അവളുടെ ശബ്ദത്തിനും ഇടര്‍ച്ചയുണ്ടായിരുന്നു..


44 അഭിപ്രായങ്ങള്‍:
നന്നായി അളിയാ..
പിന്നെ എന്‍റെ അഭിപ്രായം.. നമ്മുടെ പ്രണയം ഒരിക്കലും തുറന്നു പറയരുത്... അത് ഇവളുമാരെ പേടിച്ചിട്ടൊന്നുമല്ല...
തുറന്നു പറയുന്ന നിമിഷം നമ്മളിലെ പ്രണയം നശിക്കും. ആ പഴയ ഫീലിംഗ് പിന്നെ ഒരിക്കലും കിട്ടില്ല. സ്കൂള്‍ ഓര്‍മകളിലെ പഴയ ഇഷ്ടങ്ങള്‍ ഇപ്പോഴും ഓര്‍ക്കാന്‍ രസം തോന്നുന്നതും അത് കൊണ്ടാണ്. പിന്നെ നമ്മുടെ പ്രണയത്തെ വിലയിരുത്താന്‍ പെണ്‍കുട്ടികള്‍ക്ക് ഒരവകാശവും ഇല്ലാ. നമ്മുടെ പ്രണയം നമ്മുടെ മനസ്സില്‍ നാം മരിക്കുന്നത് വരെയും അത് കഴിഞ്ഞും ജീവിച്ചിരിക്കട്ടെ. ഒരിക്കല്‍ ഞാനും ഒരു പ്രണയം തുറന്നു പറഞ്ഞതാ.. അന്നവള്‍ പറഞ്ഞു "ഞാന്‍ ഒരു റോമന്‍ കാത്തലിക്കിനെയെ കെട്ടു" എന്ന്.... ഞാന്‍ ഹിന്ദു ആയതു എന്‍റെ ചോയ്സ് അല്ല..... എന്തുണ്ടായി മനുഷ്യനെ ഹിന്ദു എന്നും ക്രിസ്ത്യന്‍ എന്നും കാണുന്ന അവള്‍ എന്‍റെ പ്രണയം അര്‍ഹിക്കുന്നില്ല എന്നെനിക്കു തോന്നി. അതില്‍പ്പിന്നെ ഒരുത്തിയോടും ഞാന്‍ പ്രണയം തുറന്നു പറയാത്തത് പ്രണയത്തിന്റെ വില കളയരുത് എന്ന് കരുതിയാണ്.
അളിയാ ഞാന്‍ പഴയൊരു കാലികറ്റ് യുനിവേര്സിടി ന്യൂ ബ്ലോക്ക് അന്തേവാസി ആണേ!ഈ വേര്‍ഡ് വെരിഫികേഷന്‍ ഒന്ന് ഒഴിവാക്കിയാല്‍ നന്നായിരുന്നു.
പ്രിയ ആദൃതന്‍, കമെന്റ് കിട്ടി ബോധിച്ചു.പറഞ്ഞത് പോലെ ഞാന്‍ വേര്‍ഡ് വെരിഫികേഷന്‍ ഉള്ളത് ശ്രദ്ധിച്ചിരുന്നില്ല.മാറ്റിയിട്ടുണ്ട്.ഇനിയും തുടര്‍ന്നു വായിക്കുമല്ലോ.സ്നേഹത്തോടെ അര്‍ജുന്‍.
എടാ ഭീകരാ... നീ ഇത് എഴുതി അല്ലെ?
കൊള്ളാം...
ഡല്‍ഹി യാത്രയെ പറ്റി ഇതേ ഒള്ളോ?
ആ യാത്രയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രതീക്ഷിക്കുന്നു.
വളരെ രസകരമായിരുന്നു കേട്ടോ ..ചില സ്ഥലങ്ങളില്‍ അറിയാതെ ചിരിച്ചു പോയി ....നല്ല ഒഴുക്കുള്ള എഴുത്ത് ....
പ്രിയ ഫൈസു,താങ്കള്‍ അയച്ച കമെന്റ് കൈപറ്റി. വളരെ അധികം സന്തോഷമുണ്ട്. ഇനിയും തുടര്‍ന്നു വായിക്കുമല്ലോ..
കൃത്യം 7 വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ കൂടി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നു . അപ്പോഴും ഒരു പെണ്‍കുട്ടിയെ കണ്ടു പരിചയപ്പെട്ടു, സംസാരിച്ചു. ഒടുവില്‍ അവള്‍ പറഞ്ഞു അടുത്ത സ്റ്റേഷനില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ എന്‍റെ ചേട്ടന്മാര്‍ ഉണ്ടാവും. ബാക്കി അപ്പൊ കാണിച്ചുതരാം.. ഇത്തവണ പ്രണയം പഞ്ചാരയടിക്ക് വഴി മാറി..
hhh makane..pedikkendaa aa kadha aduthu thanne njaan kodukkaan pokukayaanuto.Beware..
അവസാനത്തെ ഇടർച്ച മോതിരം
തിരിച്ചുകിട്ടുമോ എന്നാലോചിച്ചായിരിക്കും
അത് താങ്കള്‍ പറഞ്ഞപ്പോളാണ് ഞാനും ചിന്തിക്കുന്നത് ..ഒരു പക്ഷെ മാഷ് പറഞ്ഞത് വളരെയധികം ശരിയായിരിക്കാം.പക്ഷെ നായകന് സന്തോഷിക്കാന്‍ ആ നിമിഷമെങ്ങിലും നമുക്ക് കൊടുക്കേണ്ടേ..
തുറന്നു പറയാത്ത പ്രണയത്തിന് ജന്മ ജന്മാന്ധരങ്ങളുടെ ആയുസ്സുണ്ടാവും. ഒരു നീറ്റലോടെ ഓര്‍ക്കാന്‍ ചിലപ്പോ സുഖമാണ്. കാരണം അത്തരം പ്രണയങ്ങളെല്ലാം ആകര്‍ഷണം മാത്രമാണ്. ( വിവരം വയുക്കുനതിനു മുന്‍പുള്ളത്)
ആ നീറ്റല്‍ ഒരു സുഖമുള്ളത് തന്നെ അല്ലെ മനോജേ..തുടര്‍ന്നും വായിക്കുക..അഭിപ്രായങ്ങള്‍ വരട്ടെ..
kollam nalla katha............
nandi shiljith.. iniyum thudarnnu vaayikkumallo..
wonderful
നന്നായിട്ടുണ്ട്. തികച്ചും ആസ്വദിച്ചു.
enikkonnum manassilaayilla
എന്താ എന്താ പറഞ്ഞെ പൂതനെ ?? മനസിലായില്ല എന്നോ.. ഹം അത് പറയാന്‍ ഏറ്റവും യോഗ്യ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്ന നീ തന്നെ.. ഹി ഹി
അര്‍ജുനെ കലക്കിയെടാ. ഒറ്റയിരുപ്പിലാ വായിച്ചു തീര്‍ത്തത്. വളരെ നന്നായിരിക്കുന്നു.
വളരെ വളരെ സന്തോഷം ഡി കെ ഡി .. ഇനിയും വായന തുടരുമല്ലോ. ഫോളോ ചെയ്തിട്ടില്ലെങ്ങില്‍ ആകാം കേട്ടോ ..ഹി ഹി ;)
ഇത് കലക്കി.....കൊള്ളം.... എന്റ്റെതിനു സമാനമായ കഥ... പക്ഷേ ഇത് വായിച്ചിട്ട് ഞാന്‍ ചിരിച്ചു....
ഇപ്പഴാ കണ്ടത്.. ഇഷ്ടപ്പെട്ടു..
എല്ലാ ആശംസകളും..!
പുറകേ കുടീട്ടുണ്ട്. 101മത്തെ ആളായ്:)
വിബിച്ചായാ.. വളരെ സന്തോഷം ഇവിടെ കണ്ടതിലും ഫോളോ ചെയ്തതിലും..ഇനിയും വായിക്കുമല്ലോ അല്ലെ..
സ്വന്തം സുഹൃത്തേ വളരെ വളരെ ഡാങ്ക്സ് .. ;)
പറഞ്ഞ് പറഞ്ഞ് അവസാനത്തെ ആ ശബ്ദത്തിലെ ഇടര്‍ച്ചയുണ്ടല്ലോ അത് കലക്കി.
വളരെ രസകരമായി എഴുതി.
അഭിനന്ദനങ്ങള്‍.
നന്ദി.
മനോജേട്ടാ വളരെ നന്ദി ... ആ ശബ്ദത്തില്‍ ഇടര്‍ച്ച ഉണ്ടായിരുന്നു.. പക്ഷെ സമയം വൈകിപ്പോയി..ഹി ഹി
@മനോജ് വെങ്ങോല വളരെ നന്ദി ഇനിയും വരുമല്ലോ..അക്ഷര കോളനിയിലേക്ക് സ്വാഗതം
പോസ്റ്റ് നന്നായിരിക്കുന്നു കേട്ടോ. നല്ല എഴുത്ത് ശൈലി. ഞാനിവിടെ ആദ്യമായിട്ടാ.... എനിക്കിഷ്ട്ടപ്പെട്ടു ഈ അക്ഷരക്കോളനി....
@പടാര്‍ബ്ലോഗ്, റിജോ
പടാര്‍ ചേട്ടോ.. ഞാന്‍ താങ്കളുടെ ഒരു ഫാന്‍ കൂടിയാണ്.. ഇവിടെ വന്നതിനും നല്ലൊരു അഭിപ്രായം രേഖപെടുത്തിയതിനും റൊമ്പ നന്ദി കേട്ടോ ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ
സംഭവം വായിക്കുമ്പോൾ ഒരു പത്തരമാറ്റിന്റെ തിളക്കമുണ്ട് കേട്ടൊ..അർജ്ജുൻ
ഇതിലൊക്കെ സത്യം ഒന്തോരമുണ്ടെന്ന് ഇനി അംജിത്തിനോട് ചോദിച്ചറിയണം..
ഹം അമ്ജിതിനോട് തന്നെ ഇത് ചോദിക്കണം... അവന്‍ നന്നായി വിവരിച്ചു തരും.. :)
എനിക്കൊത്തിരി പ്രായമൊന്നുമില്ല കേട്ടോ. സുഹ്രുത്തേന്നോ, കൂട്ടുകാരാന്നോ, അളിയാന്നോ, മച്ചൂന്നോ അങ്ങനെ എന്തെങ്കിലും വിളിച്ചാൽ മതി. (കെട്ടു പ്രായം ആകുന്നതേയുള്ളു....)
:)
എനിക്ക് താങ്കളുടെ പേരെന്താണെന്ന് മനസിലായില്ല...
എന്റെ പേര്.. ബ്ലോഗ് പോസ്ടിനടിയില്‍ ഉണ്ടല്ലോ.. ഒപ്പ് കണ്ടോ അത് തന്നെ :)
assalaayittundu ... Koottukaara.... !assalaayittundu ... Koottukaara.... !
വളരെ നന്ദി പ്രവീണ്‍ മാഷേ.. ഇവിടെ വന്നതിനും നല്ല അഭിപ്രായം പറഞ്ഞതിനും..തീര്‍ച്ചയായും താങ്കളുടെ കമെന്റ്റ് എനിക്കൊരു പ്രോല്‍സാഹനം ആയിരിക്കും
ഹ ഹ.. സൂപ്പർ.
pranayam kollam
ee sambhavam kollallo arjune...
നന്നായിട്ടുണ്ട്...... ഇനിയും ഇതുപോലത്തെ ജീവിതാനുഭവങ്ങള്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
nanaayitund arjun
nannayittund., thurannu parayatha pranayam oru rasamanu, thurannu parannal athinte ella nanmayum povum
കഥ നന്നായിട്ടുണ്ട്
നല്ല ഒഴുക്കോടെ രസമായി വായിച്ചുപോകാം
ആദ്യമായി അവളുട്വ് ശബ്ദത്തിനും ഇടര്‍ച്ചയുണ്ടായിരുന്നു
വളരെ നന്നായി അവതരിപ്പിച്ചു.അവസാനത്തെ വരിയില്‍ കഥയുടെ ആത്മാവിനെയും കണ്ടു.ആശംസകള്‍
ഈ അടുത്തിടയ്ക്ക് ഒരു വര്‍ഷമായി സ്നേഹിക്കുന്ന പെണ്‍കുട്ടിയോട് ഇഷ്ടം തുറന്നു പറഞ്ഞു.... ഓണ്‍ ദി സ്പോട്ടില്‍ അവള്‍ റിപ്ലേ ചെയ്തു. ... 'എന്റെ ബെസ്റ്റ് ഫ്രണ്ടാന്ന്.'... ഇവളുമാരെ വിശ്വസിക്കാന്‍ കൊള്ളില്ല..
വളരെ നന്നായിരിക്കുന്നു. രസകരമായ ശൈലി.. അറിയാതെ പുഞ്ചിരിച്ചു പോയി.. ആ പെണ്‍കുട്ടിയെ ഓര്‍ത്തും കഥാകാരനെ ഓര്‍ത്തും... തുടര്‍ന്നും എഴുതുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)