
ഒരു ദിവസം വൈകീട്ട് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മെസ്സിലെ രാജേന്ദ്ര ഭയ്യ ആ കഥ പറഞ്ഞത്.“ഗുപ്തന്” എന്ന ഒരു പ്രൊഫസ്സര്‍ ഈ കോളേജില്‍ ഉണ്ടായിരുന്നു. എന്നും ക്ലാസ്സ് കഴിഞ്ഞ് കക്ഷി നല്ല രീതിയില്‍ മദ്യപിക്കും. എന്നിട്ട് അവിടെയും ഇവിടെയും നടന്നു ഒച്ചയും ബഹളവും ഉണ്ടാക്കും. മദ്യപാനം എന്ന് വെച്ചാല്‍ ഭീകരം എന്ന് വിശേഷിപ്പിക്കാം. ഒരിക്കല്‍ മാനേജ്മെന്റും ആയി എന്തോ പ്രശ്നം ഉണ്ടായി കക്ഷി മുറിയില്‍ കയറി വാതില്‍ അടച്ചു. ഒന്ന് രണ്ടു ദിവസം മെസ്സിലേക്ക് ഭക്ഷണം കഴിക്കാന്‍ വരാതായപ്പോള്‍ രാജേന്ദ്ര ഭയ്യ എല്ലാവരെയും വിവരം അറിയിച്ചു. അങ്ങനെ ചെന്നപ്പോഴല്ലേ രണ്ടു മൂന്നു കുപ്പി കാലിയാക്കി പകുതി ജീവനും വെച്ച് അതാ കിടക്കുന്നു കക്ഷി. അങ്ങനെ എല്ലാവരും കൂടി താങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. അങ്ങനെ അന്ന് രക്ഷപെട്ടു.
അങ്ങനെ ഒരിക്കല്‍ ആണ് ആ സംഭവം നടന്നത്. മദ്യപിച്ച് ലക്ക് കെട്ട പ്രൊഫസ്സര്‍ ഒരു ദിവസം വൈകുന്നേരം ടെറസ്സിന്റെ മുകളില്‍ നിന്നും ബഹളം വെക്കുന്നു. പലരും നിര്‍ബന്ധിച്ചിട്ടും ഇറങ്ങാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല അദേഹം അതിനു മുകളില്‍ നിന്നും താഴേക്കു ചാടുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന നേരം മരണവും സംഭവിച്ചു. പിന്നീട് പല രാത്രികളിലും ഹോസ്റ്റല്‍ ഗ്രില്ല്സ് പിടിച്ചു കുലുക്കുകയും, മറ്റുള്ളവരുടെ വാതിലുകള്‍ തള്ളി തുറക്കാന്‍ ശ്രമിക്കുകയും, വാതിലില്‍ ചറപറ തട്ടുന്നതിനും രാജേന്ദ്ര ഭയ്യയും, സുരക്ഷയ്ക്ക് നില്ക്കുന്ന കാവല്‍ക്കാരനും സാക്ഷികള്‍ ആണത്രേ!!. എന്നുവച്ചാല്‍ ഗുപ്തന് പ്രൊഫസ്സറുടെ പ്രേതം ഇവിടെ അലഞ്ഞു നടക്കുന്നു എന്ന് തന്നെ രത്നചുരുക്കം. നിലാവുള്ള രാത്രികളില്‍ ടെറസ്സിന്റെ മുകളില്‍ നിന്നും ഇടയ്ക്കു അലര്‍ച്ച കേള്‍ക്കാറുണ്ട് എന്ന് കൂടി കേട്ടതോടെ ദൈവ വിശ്വാസിയായ എനിക്ക് അല്പം ഭയം വന്നു എന്നത് സ്വാഭാവികം.
അങ്ങനെ രണ്ടു ദിവസം മുന്‍പ് ആയിരുന്നു ആ സംഭവം. എല്ലാ ദിവസത്തെയും പോലെ വോളിബോള്‍ കളിച്ചു പന്ത് കാണാതാവുന്നത്ര ഇരുട്ടിയപ്പോള്‍ മെല്ലെ ഹോസ്റെലിലേക്ക് നടന്നു. എന്റെ മുറി ഹോസ്റെലിന്റെ മൂന്നാം നിലയിലാണ്. ചുരുക്കി പറഞ്ഞാല്‍ ടെറസ്സ് ആണ് എന്റെ മുറിയുടെ മുകള്‍ ഭാഗത്ത്. അങ്ങനെ കോണിപ്പടി കയറി റൂമിനു തൊട്ടു മുന്നില്‍ എത്തിയതും കറന്റ് പോയി. എങ്ങും കൂരിരുട്ട്. പ്രത്യേകിച്ച് ഇടനാഴികകളില്‍. അങ്ങനെ ഒരു വിധം താഴ് തുറന്നു ഞാന്‍ ഉള്ളില്‍ കടന്നു. പിന്നെ മെല്ലെ സാക്ഷ ഇട്ടെന്നു ഉറപ്പു വരുത്തി. പിന്നെ എന്റെ കയ്യിലുള്ള നോക്കിയ E72 മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഇട്ടു. ഇപ്പോള്‍ അല്പം വെളിച്ചം ഉണ്ട്. പതിവ് പോലെ ഷൂസും, പാന്റും, ടീ ഷര്‍ട്ടും അഴിച്ചു ഒരു തോര്‍ത്തുമുണ്ടും ഉടുത്ത് മൊബൈല്‍ ഫോണും ആയി ബാത്ത്റൂമില്‍ കയറി. തോര്‍ത്തുമുണ്ട് അഴിച്ചു ഷവരിന്റെ മുകളില്‍ വെച്ചു. പിന്നെ മൊബൈല്‍ വെളിച്ചം കെടുത്താതെ കണ്ണാടിയുടെ തട്ടില്‍ വെച്ചു. പൈപ്പ് തിരിച്ചു വെച്ചു. വെള്ളം ധാര ധാരയായി പാത്രത്തിലേക്ക് ചാടി തുടങ്ങി. പിന്നെ മെല്ലെ കുളി തുടങ്ങി. രണ്ടു കപ്പു വെള്ളം തലയില്‍ ഒഴിച്ച് പിയേര്‍സ് സോപ്പ് എടുത്തു മേല്‍ തേക്കാന്‍ തുടങ്ങിയതും അത് സംഭവിച്ചു.
“ഡും ഡും ഡും....”
ഞാനൊന്ന് ഞെട്ടി. “ഹേയ് എനിക്ക് തോന്നിയതാവും “ വീണ്ടും കുളി തുടര്‍ന്നു. മുഖത്ത് സോപ്പ് തേച്ചു തുടങ്ങിയപ്പോള്‍ അതാ വീണ്ടും.
“ഡും ഡും ഡും ....”
“ആരാ അത് ഞാന്‍ കുളിക്കുവാ..അഞ്ചു മിനിറ്റ് കാത്തിരിക്കൂ...“
മറുപടി ഒന്നും കേള്‍ക്കാനില്ല. മനസാല്‍ ധൈര്യം സംഭരിച്ചു ഞാന്‍ കുളി തുടര്‍ന്നു.
“ഡും ഡും ഡും..”
“ദൈവമേ കുരിശു വീണ്ടും “. ഞാന്‍ മെല്ലെ പൈപ്പിലൂടെ ചാടുന്ന വെള്ളം പൊത്തി പിടിച്ചു കാതോര്‍ത്തു.
“ഹേയ് ഒരു ശബ്ദവും കേള്‍ക്കാനില്ല” അപ്പൊ വെള്ളം ചാടിയ ശബ്ദം ആകും.”
ഞാന്‍ പൈപ്പ് മെല്ലെ അടച്ചു.ഒരു കപ്പ് വെള്ളം തലയില്‍ ഒഴിക്കാന്‍ തുടങ്ങിയതും എനിക്ക് മനസിലായി. ആരോ എന്റെ മുറിയില്‍ ഉണ്ട്.
“ഡും ഡും ഡും ...”വീണ്ടും അതെ ശബ്ദം.
എന്റെ നെഞ്ച് പട പടാ മിടിച്ചു തുടങ്ങി.
“ഇത് ഗുപ്തന് സാറ് തന്നെ.”
രാജേന്ദ്ര ഭയ്യ പറഞ്ഞ കഥകളിലെ ഏകദേശ ലക്ഷണങ്ങള്‍ എല്ലാം കാണാന്‍ തുടങ്ങി. ഞാന്‍ മെല്ലെ മുഖത്തെ സോപ്പ് കഴുകി കളഞ്ഞു. പെട്ടെന്ന് തന്നെ വെള്ളം എടുത്തു മേലൊക്കെ ഒഴിച്ച്, തുവര്‍ത്തി മെല്ലെ നോക്കിയ മൊബൈല്‍ ഒരു കയ്യിലെടുത്തു അടിവെച്ചു അടിവെച്ചു കുളിമുറിയുടെ വാതില്‍ തുറന്നു. ചില സുരേഷ് ഗോപി പടങ്ങളില്‍ അദേഹം തോക്കും പിടിച്ചു നീങ്ങുന്നതു അതെ പടി അനുകരിച്ച് കുളിമുറിയുടെ ഓരം ചേര്‍ന്ന് ഞാന്‍ എന്റെ മുറിയുടെ ഒരു വശത്തെത്തി. പിന്നെ അവിടം മുഴുവന്‍ വെളിച്ചം ഒന്ന് ഓടിച്ചു നോക്കി. അവിടെങ്ങും ആരുമില്ല.
“ഹം...” ഒരു ദീര്‍ഘ നിശ്വാസം കഴിക്കാന്‍ തുടങ്ങിയതും അതാ വീണ്ടും..
“ഡും ഡും ഡും..”
ഇത്തവണ അത് വളരെ വ്യക്തം ആയി തന്നെ എന്റെ കാതില്‍ പതിഞ്ഞു. ടെറസ്സിനു മുകളില്‍ നിന്ന് തന്നെ. എന്റെ മുറിയുടെ മുകള്‍ ഭാഗത്ത് കുലുക്കം സൃഷ്ട്ടിച്ചു കൊണ്ട് വീണ്ടും വീണ്ടും ആ ശബ്ദം ഉയര്‍ന്നു കേട്ടു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ അല്പനേരം നില്‍പ്പ് തുടര്‍ന്നു. ദൈവം എന്റെ വിളി കേട്ടതാണോ എന്തോ അപ്പോഴേക്കും കറന്റ് വന്നു.
ഞാന്‍ വേഗം ഒരു ഉടുപ്പ് വലിച്ചു വാരി കയറ്റി. മെല്ലെ പുറത്തിറങ്ങി മുറി അടച്ചു. പിന്നെ ധൈര്യം സംഭരിച്ചു ടെറസ്സിനു മുകളിലേക്ക് അടിവെച്ചടിവെച്ചു നടന്നു.
ഒരു കണക്കിന് മുകളിലെത്തി.നല്ല നിലാവ്. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും എന്നെ നോക്കി അട്ടഹസിക്കുന്നുണ്ടോ എന്ന് പോലും എനിക്ക് തോന്നി തുടങ്ങി. നിലാവെളിച്ചത്തില്‍ വെള്ളം നിറക്കുന്ന ടാങ്ക് ആണ് ആദ്യം എന്റെ കണ്ണില്‍ പെട്ടത്. പിന്നെ ഞാന്‍ എന്റെ മുറിയുടെ ഭാഗത്തേക്ക് മെല്ലെ നോക്കി.ഇരുളില്‍ രണ്ടു മൂന്നു കറുത്തിരുണ്ട രൂപങ്ങള്‍ കൈകളില്‍ എന്തൊക്കെയോ താങ്ങി പിടിച്ച് ഉച്ചത്തില്‍ ശ്വാസം വലിച്ചു വിട്ടു എന്തൊക്കെയോ ചെയ്യുന്നു.എന്റെ കാല്പെരുമാറ്റം കേട്ടിട്ടോ എന്തോ,പെട്ടെന്ന് ആ രൂപങ്ങള്‍ എന്റെ നേരെ തിരിഞ്ഞു. മെല്ലെ എന്റെ അടുത്തേക്ക് നടക്കാന്‍ തുടങ്ങി..
“ഹി ഹി ഇനിയിപ്പം അതിന്റെ പേരില്‍ എങ്ങാനും ശരിക്കും ഗുപ്തന് സാര്‍ വന്നാലോ ഒരു ഡും ഡും ഡും..നാദവുമായി”
ഒരു കണക്കിന് മുകളിലെത്തി.നല്ല നിലാവ്. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും എന്നെ നോക്കി അട്ടഹസിക്കുന്നുണ്ടോ എന്ന് പോലും എനിക്ക് തോന്നി തുടങ്ങി. നിലാവെളിച്ചത്തില്‍ വെള്ളം നിറക്കുന്ന ടാങ്ക് ആണ് ആദ്യം എന്റെ കണ്ണില്‍ പെട്ടത്. പിന്നെ ഞാന്‍ എന്റെ മുറിയുടെ ഭാഗത്തേക്ക് മെല്ലെ നോക്കി.ഇരുളില്‍ രണ്ടു മൂന്നു കറുത്തിരുണ്ട രൂപങ്ങള്‍ കൈകളില്‍ എന്തൊക്കെയോ താങ്ങി പിടിച്ച് ഉച്ചത്തില്‍ ശ്വാസം വലിച്ചു വിട്ടു എന്തൊക്കെയോ ചെയ്യുന്നു.എന്റെ കാല്പെരുമാറ്റം കേട്ടിട്ടോ എന്തോ,പെട്ടെന്ന് ആ രൂപങ്ങള്‍ എന്റെ നേരെ തിരിഞ്ഞു. മെല്ലെ എന്റെ അടുത്തേക്ക് നടക്കാന്‍ തുടങ്ങി..
"എന്റെ കര്‍ത്താവേ.."എന്നും വിളിച്ച് വെട്ടിയിട്ട വാഴ പോലെ ഞാന്‍ താഴേക്കു കുഴഞ്ഞു വീണു. കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വെള്ള തുള്ളികള്‍ ഒരു മഴപോലെ എന്റെ മുഖത്ത് പെയ്തിറങ്ങി.ഞാന്‍ മെല്ലെ കണ്ണ് തുറന്നു. നിലാവെളിച്ചത്തില്‍ എന്റെ മുന്നില്‍ ഞാന്‍ കൃത്യമായി കണ്ടു. എന്റെ നേരെ അല്പം മുന്‍പ് നടന്നു വന്ന അതെ കറുത്തിരുണ്ട രൂപങ്ങള്‍.എന്റെ വായില്‍ നിന്നും അതൊരു നിലവിളിയായി പുറത്തു വന്നു.
“കര്‍ത്താവേ.. ഒന്നല്ല മൂന്നു പ്രേതങ്ങള്‍..!!”
എന്റെ നിലവിളി കേട്ടതും മൂന്നു പ്രേതങ്ങളും ഒരുമിച്ചു അലറിവിളിച്ചു.
“ഗുഡ് ഈവനിംഗ് സാര്‍.. ഇത് ഞങ്ങളാ..”
എഴുന്നേറ്റു ഓടാന്‍ നിന്ന ഞാന്‍ പെട്ടെന്ന് ബ്രേക്കിട്ടു. ഗ്ലാസും,വെള്ളവുമായി മുന്നില്‍ നില്‍ക്കുന്നത് മനുഷ്യകുഞ്ഞുങ്ങള്‍ തന്നെ.
“ശോ ഇതെന്റെ ക്ലാസ്സിലെ കുട്ടികള്‍ അല്ലെ.. ഇവന്മാരെന്താ ഇവിടെ ചെയ്യുന്നത്??”
“എന്താ ഇവിടെ?എന്താ പ്രശ്നം.നിങ്ങളെന്താ ഇവിടെ?? ഗൌരവം മുഖത്ത് വരുത്തി ഞാന്‍ ചോദിച്ചു.
“ഒന്നും പറയണ്ട എന്റെ സാറേ.. താഴെയുള്ള ഞങ്ങടെ ജിം ഇല്ലേ. ആ മുറിയില്‍ എന്തോ മാറ്റങ്ങള്‍ ഒക്കെ വരുത്തണം എന്ന് പറഞ്ഞു ജിമ്മിലെ ഈ കുന്ത്രാണ്ടങ്ങളെല്ലാം ടെറസ്സിന്റെ മുകളിലേക്ക് മാറ്റി. ഞങ്ങള്‍ വ്യായാമം ചെയ്യുകയായിരുന്നു സാര്‍.അപ്പോഴാ സാര്‍ വന്നത്.”
“ഹോ അപ്പൊ അതായിരുന്നു കാര്യം ഈ വക ഇരുമ്പും കമ്പിയും അടക്കമുള്ള സാധനങ്ങള്‍ ഒക്കെ എടുത്ത് ഉയര്‍ത്തുകയും നിലത്ത് വെക്കുകയും ചെയ്യുന്ന ശബ്ദം ആയിരുന്നു ആ ഡും ഡും ഡും..” ഞാന്‍ മനസ്സില്‍ പറഞ്ഞു.
"അല്ല സാറേ സാര്‍ എന്തിനാ ഞങ്ങളെ കണ്ടപ്പോള്‍ തല കറങ്ങി വീണത്?? ഇരുളില്‍ നിന്നും ഒരു മറുചോദ്യം.
"ഡാ ഇവിടെ കിടന്നു ഒച്ചയുണ്ടാക്കാതെ പോയി രണ്ടക്ഷരം പഠിക്കെടാ".
ചോദ്യത്തിന് പകരം ഒരു ഉപദേശം നല്കി ഒരു വീരശൂരപരാക്രമിയുടെ ഭാവത്തില്‍ ഞാന്‍ മെല്ലെ പടികള്‍ ഇറങ്ങി മുറിയിലേക്ക് നടന്നു.
എന്റെ തെറ്റിദ്ധാരണകള്‍ക്ക് പാവം ഗുപ്തന് സാറിനോട് മനസ് കൊണ്ട് ഒരു മാപ്പും പറഞ്ഞു.
എന്തിനാണെന്നോ ??

39 അഭിപ്രായങ്ങള്‍:
ഹ..ഹ..ഇനിയിപ്പോ ഈ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഡും ഡും ഡും വരാൻ സാദ്യത ഉണ്ട്...പോരാത്തതിനു വെള്ളിയാഴ്ച്ചയും ന്നു സൂക്ഷിക്കുന്നത് നല്ലതാട്ടോ അർജുനേട്ടാ..ഇഷ്ടപ്പെട്ടു.
ഞാനൊന്നും പറയുന്നില്ലേ
അര്ജുന് മാഷേ ഡും ഡും ഡും കൊള്ളാല്ലോ
ആശംസകള്‍
വായിച്ചുകെട്ടോ !! അല്പം തിരക്ക് കൂടിയോ ? ഒന്നു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി!! ആദ്യ ഭാഗം രസകരമായി ...
വേനല്‍ പക്ഷി.. അല്ലെന്കിലെ മനുഷ്യന് പേടിയാ.. പോയെ പോയെ പേടിപ്പിക്കാതെ.. :p
@വിധു സാര്‍ എന്ത് പറ്റി? പേടിച്ചു കാണും അല്ലെ !!
@പ്രദീപേ വളരെ നന്ദി കേട്ടോ.
@ഫൈസല്‍ ഇക്ക സത്യത്തില്‍ ചുരുക്കിയെഴുതിയതിന്റെ ഒരു കുഴപ്പം ഉണ്ട്. പക്ഷെ കഴിവതും വലിച്ചു നീട്ടി ബോറടിപ്പിക്കേണ്ട എന്ന് വിചാരിച്ചു. അതാ കേട്ടോ.
ഡും ഡും ഡും
kollam bhai
ഇഷ്ടമായി. എന്നാല്‍
ഇഷ്ടമാകായ്ക ഇല്ലായ്കയില്ല..!!
ഇനിയും നന്നാക്കാമായിരുന്നു.
ആശംസകള്‍..!
അയ്യേ പേടി തൊണ്ടന്..ഞാന്‍ കരുതി ആരെങ്കിലും പറ്റിച്ചതാണെന്ന്..അവതരണം നന്നായിരുന്നു..സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞു..ആശംസകള്‍.
ഡും ഡും ഡും പേടിച്ചാ?? [ഇല്ലെങ്കില്‍ പേടിപ്പിക്കണാ??]
drishya
ഗുപ്തന് സാര്‍ വരും കേട്ടോ, സൂക്ഷിച്ചോളു!!. ശരിക്കുള്ള അനുഭവമാണ്.,അല്ലേ?:)
ഏതായാളും ഞങ്ങള്‍ വായനക്കാരെ അനുഭവിപ്പിച്ചു.
നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍.
@vishnu: പേടിപ്പിക്കല്ലേ ചേട്ടാ
@അജാസ് : വളരെ നന്ദി വായിച്ചതിനും കമെന്റിയത്തിനും
@പ്രഭേട്ടാ.. പോസ്റ്റ് ചെയ്തതിനു ശേഷം കുറച്ചു കൂടി നന്നാക്കാം എന്ന് തോന്നി.
@ദുബായിക്കാരാ..നല്ല അഭിപ്രായത്തില്‍ സന്തോഷിക്കുന്നു. ഇനിയും നല്ല പോസ്റ്റുകള്‍ എഴുതാന്‍ ശ്രമിക്കാം
@ഇന്ടിമെറ്റ് സ്ട്രെന്ചെര് ഞാന്‍ പേടിച്ചു പേടിച്ചു.. ഇനി പേടിപ്പിക്കെണ്ടാ :)
@പ്രദീപ് ഏട്ടാ : പകുതി നടന്നതും പകുതി സൃഷ്ടിയും.. അഭിനന്ദനം കൈ നീട്ടി സ്വീകരിക്കുന്നു.
നല്ല രസമുണ്ടായിരുന്നു വായിക്കാൻ.. ഈ പോസ്റ്റ് വായിച്ചു കൊണ്ടിരുന്നപ്പോ എവിടന്നാന്ന് അറിയില്ല ഞാനും കേട്ടു ഒരു ഡും ഡും ഡും.. ഒന്ന് നോക്കിയേച്ച് വരട്ടെ...
സംഗതി രസായി
ഇത്ര ധൈര്യമുള്ള മാഷിനെ സമ്മതിക്കണം
ബോധം പോയതല്ലേ ഉള്ളൂ . :-)
ഇഷ്ടായി ഈ പോസ്റ്റ്
--
ഗുപ്തന് സാര്‍ എപ്പോ വേണേലും വരാം.. അതോണ്ട് അര്ജുന് വേഗം ഫല്ഗുനന് പാര്ഥന് എന്ന നാമം ചൊല്ലി കിടന്നോ.. പിന്നെ പേടിക്കണ്ടാ..
ലോലഹൃദയനാനെങ്കിലും വായിച്ചു പോയി...ഡും ഡും ഡും .പി പി പീ ..
എന്ത് പറയാനാ ...
ഗുപ്തന് സര് ഇത് വല്ലതും അറിയുന്നുണ്ടോ ...ആവോ ..?
അറിഞ്ഞാല്‍ ...
ഡും..
കഷ്ടം...കണ്ടാൽ തോന്നില്ലാട്ടോ ഇത്ര ധൈര്യമുണ്ടെന്ന്
കീപ് ഇറ്റ് അപ്........
@kannan : കണ്ണാ സംശയിക്കേണ്ട.. അത് ഗുപ്തന് സാര്‍ തന്നെ. പണ്ട് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് പ്രേതങ്ങള്‍ മനസ്സില്‍ വിചാരിച്ച സ്ഥലത്ത് എത്താന്‍ കഴിയുന്ന ആളുകള്‍ ആണെന്ന്.\
@ചെറുവാടി : ഇവിടെ ആദ്യം ആയി വാന്നിരിക്കുന്നെ എന്ന് തോന്നുന്നു. ഞാന്‍ തങ്ങളുടെ ഒരു ആരാധകന് ആണ് കേട്ടോ. എല്ലാതും വായികാരുണ്ട്. ഇവിടെ വന്നതിനും അഭിപ്രായം രേഖപെടുതിയത്തിനും ഒരു പാട് സന്തോഷം.
@sandeep: ഹ ഹ സന്ദീപ് അങ്ങനെ ഒരു ഓപ്ഷന് ഉണ്ടല്ലേ.. എന്റെ പേരില്‍ തന്നെ.. അത് ഞാന്‍ ഓര്‍ത്തില്ല.. ഇനി മുതല്‍ അര്ജുനന് തന്നെ ശരണം
@സിദ്ദിക്ക: ദൈവമേ എന്നിട്ട് വല്ലോം പറ്റിയോ സിദ്ദിക്ക?? at ur own risk എന്ന് കൂടി എഴുതാമായിരുന്നു. ഹ്മം
@നന്ദിനി : വേണ്ട വേണ്ട ചേട്ടന് ഒറ്റയ്ക്ക് ഒരു റൂമില്‍ താമസിക്കുന്ന പാവം ആണ്. എന്തിനാ വെറുതെ പേടിപ്പിക്കുന്നെ. ജീവിച്ചു പോട്ടെ.
@ജാനകി: കാഴ്ചയില്‍ എന്തിരിക്കുന്നു ജാനകി. ഉദാഹരണത്തിന് തന്നെ കണ്ടാല്‍ ഒരു പേടി തോന്ടിയെ പോലെ ഉണ്ട്. പക്ഷെ അറിയില്ലേ തനിക്ക് നല്ല ധൈര്യം ആണെന്ന്. അതല്ലേ പകല്‍ ഇപ്പോഴും അമ്മയുടെ കൂടെ സാരിതുമ്പും പിടിച്ചു നടക്കുന്നെ !!ചുമ്മാ പറഞ്ഞതാ. കുട്ടി കരയണ്ട :)
ഹി..ഹി....
സാറിന്റെ ധൈര്യം സമ്മതിച്ചു...
ഗോള്ളം..
ആമി ഊതിയതാനല്ലേ..സാരമില്ല.. ഞാന്‍ അങ്ങ് സഹിച്ചു.. ഹം.. ഇനിയും വരണം കേട്ടോ വായിക്കാനും അഭിപ്രായം പറയാനും :)
ഡും,ഡും,ഡും. പിപിപി ആയി അല്ലേ അവസാനം :)
സംഗതി ജോറായിട്ടുണ്ട്
കൊള്ളാം, നല്ല അനുഭവം!
സത്യത്തില്‍ ടെറസ്സില്‍ പോയി നോക്കിയോ!
അതെ ജാബിര്‍ ഏകദേശം അതായിരുന്നു എന്റെ അവസ്ഥ. :)
ശ്രീ വളരെ നന്ദി കേട്ടോ. വന്നതിനും കമെന്റിയതിനും..
ഹി ഹി എന്താ എന്റെ വില്ലെജ്മാന് .. ആരോടും പറയണ്ട..രഹസ്യം ആണ് കേട്ടോ.. ഞാന്‍ പോയില്ല..സത്യം ആയും പോയില്ല..
ചിരിച്ചു
hi...arjun.nannayittundu....
ഹായ് അരുണ്‍ വളരെ സന്തോഷം.. ഞാന്‍ കാരണം ഒരാളുടെ ആയുസ്സ് അല്പം കൂടി കൂടിയല്ലോ.. :)
ശാലിനി ഇതൊരു സര്‍പ്രൈസ് തന്നെ.. വന്നതിനും കമെന്റിയതിനും റൊമ്പ താങ്ക്സ്.. ഇനിയും വരണം കേട്ടോ.. ഒരു പിടി അഭിപ്രായങ്ങളുമായി..
ഡും
i love that sound EFX
അസഭ്യമായ രീതിയില്‍ പറഞ്ഞേക്കാം..
നിന്റെ ഫോര്‍പ്ളേ കണ്ടപ്പോള്‍ ഞാന്‍ കരുതി, നീ പഴയ ഏതോ വടക്കേ ഇന്ത്യന്‍ ഓര്‍മയുടെ ചിറകില്‍ ഏറി, ബാക്കി ഭാവനയെയും ഉപയോഗിച്ച് സൃഷ്ടികര്‍മത്തിനു ഇറങ്ങിയതാണെന്ന് ..
എനിക്ക് തെറ്റീ..!!!
ക്ലൈമാക്സില്‍ ആണ് മനസ്സിലായത് ഇത് ഇരുണ്ട ഭൂഖണ്ടത്തിന്റെ വന്യമായ ഓര്‍മപ്പെടുത്തലുകളില്‍ നിന്നും നീ വിരിയിച്ചു ചിതറിച്ച അക്ഷരപ്പൂക്കള്‍ ആണെന്ന് !!
കൊള്ളാം... :)
ബൈ ദി ബൈ..നിനക്ക് അലഹാബാദ് കഥകള്‍ എഴുതാന്‍ പാടില്ലേ? ഒരു കൊട്ടയ്ക്കുള്ളതുണ്ടല്ലോ!!
പേടിപ്പിച്ചു കളഞ്ഞല്ലോ.
പ്രിയാഗ് ഡും ഡും ഡും ...
ഇന്ത്യ എക്സ്പോല്സിവ് വന്നതിനും സൌണ്ട് എഫ്ഫക്റ്റ് ഇഷ്ട്ടപെട്ടതിനും ഒരുപാട് നന്ദി കേട്ടോ.
അംജിത് : അലഹബാദ് വിശേഷങ്ങളൊക്കെ പുരാണങ്ങള്‍ ആയത് കൊണ്ടാണ് എഴുതാത്തത്. മാത്രം അല്ല നവോദയയില്‍ അല്ലാത്തവര്‍ക്ക് അതൊക്കെ രസിക്കുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അഹമെദ് ഇക്ക.. ചരട് ഊതി കെട്ടേണ്ടി വരുമോ :P
താങ്കള്‍ ആ പ്രേതത്തെ തളയ്കുമെന്ന വിചാരത്തില്‍ ഇരിയ്കുമ്പോ ദാ ഒരു വീഴ്ച..!
ഇതാ പറഞ്ഞത് നേരറിയാന്‍ സി ബി ഐ കാണണം കാണണം എന്ന് അപ്പോള്‍ അപ്പോളെ അറിയൂ ഭോധ മനസും ഉപഭോധ മനസ്സും ബോധം കെടുന്ന മനസ്സും ഒക്കെ
ഏതായാലും ചര്‍മം കണ്ടാല്‍ പിയേര്‍സ് ഇട്ടാണ് കുളിക്കുന്നത് എന്ന് തോന്നുന്നില്ല കേട്ടോ
നന്നായിരിക്കുന്നു
ഹി ഹി അങ്ങനെ വിചാരിച്ചതെ തെറ്റല്ലേ..മിനി..ഞാന്‍ പോലും അങ്ങനെയൊന്നും വിചാരിക്കാറില്ല..
ദൈവമേ ഇതിനെ ആണ് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നത്.. എന്റെ ചര്‍മം കണ്ടാല്‍ തോന്നില്ല അല്ലെ.. ഇന്നലെ ടിന്റു മോനും ഇത് തന്ന പറഞ്ഞെ :)..നേരറിയാന്‍ സി ബി ഐ ഒന്നൂടെ കാണണം
സാക്ഷാൽ അർജ്ജുനന്റെ പേര് കളഞ്ഞുകുളിച്ചു ഈ പേടിതൊണ്ടൻ
ഹ ഹ ഹ അതൊക്കെ ഇനി പറഞ്ഞിട്ടെന്താ മുരളിയേട്ടാ കാര്യം... നടന്നു പോയി :(
ഹഹഹ മാഷോ പേടിച്ചു... ഞങ്ങളെയും കൂടി പേടിപ്പിച്ചല്ലോ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)