Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 21, വെള്ളിയാഴ്‌ച

ഒരു കുടിയന്‍ @ബീവേരെജ്

Print Friendly and PDF


ചെറുപ്പത്തില്‍ ബീവേരെജ് എന്ന് ബോര്‍ഡ് കാണുമ്പോള്‍ ഉള്ളില്‍ അനിഷ്ടമായിരുന്നു.പ്രായം ചെന്നപ്പോള്‍ അല്പം ആരാധനയായി.ഏതു ദിവസവും വളരെ ക്ഷമയോടും സമാധാനത്തോടും വരിനിന്നു അവനവന്‍റെ ബ്രാന്‍ഡും വാങ്ങി വീട്ടിലും, തോട്ടിലും ഇരുന്നു സ്വപ്നങ്ങളിലേക്ക്  സഞ്ചരിക്കുന്നവരെ നമുക്ക് വേറെയെവിടെ കാണാന്‍ സാധിക്കും? ചിലര്‍ ദു:ഖം മറക്കാന്‍ കുടിക്കുന്നവര്‍.മറ്റു ചിലര്‍ സന്തോഷം പങ്കു വെക്കാന്‍ കുടിക്കുന്നവര്‍.മറ്റു ചിലര്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി കുടിക്കുന്നവര്‍(ഭാര്യ പിണങ്ങിപോയാല്‍ അത് പോലെ തിരിച്ചു വന്നാല്‍). എല്ലാവര്‍ക്കും പുശ്ചം. സര്‍കാരിന് എന്നോടെന്തോ ദേഷ്യം.അല്ലെങ്കില്‍ എല്ലാ മാസോം ഒന്നാം തീയതി ബാര്‍ അടയ്ക്കുമോ.റേഷന്‍ ഷോപ്പില്‍ ഓരോ വീട്ടിലേക്കും മിലിട്ടരിക്കാര്‍ക്ക് കൊടുക്കുന്ന പോലെ എല്ലാ മാസവും ഒരു ക്വോട്ട ഏര്‍പെടുതിയാല്‍ എന്താ.ഒരു പക്ഷെ ഞങ്ങള്‍ സമൂഹത്തിലെ ന്യൂന പക്ഷമായതു കൊണ്ടാകും.എങ്കിലും അവര്‍ ആലോചികേണ്ടേ.ഒന്നോ രണ്ടോ ദിവസം കൊണ്ട് സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ ഞങ്ങള്‍ എന്ത് മാത്രം കഷ്ടപെടുന്നുണ്ടെന്ന്.കഴിഞ്ഞ ഓണത്തിന് ഞങ്ങള്‍ ന്യൂന പക്ഷക്കാര്‍ കുടിച്ചു തീര്‍ത്തത് മുപ്പത്തിയെട്ടു കോടിയാ.അതും വെറും രണ്ട് ദിവസം കൊണ്ട്.അപ്പോളും ചില പത്രക്കാര്‍ എഴുതും."കേരളം വെള്ളത്തില്‍ മുങ്ങുന്നു.പാമ്പ് ശല്യം  പെരുകുന്നു,ഈ വര്‍ഷം താമര (മുഴുവന്‍ സമയത്തും വെള്ളതിലായവര്‍ക്കുള്ള വിശേഷണം )എണ്ണം കൂടി ".അങ്ങനെ പലതും.

പക്ഷെ ഞങ്ങളുടെ ദുരിതങ്ങള്‍ ആരറിയാന്‍.ആദ്യം ബീവേരെജ് നില്‍ക്കുന്ന സ്ഥലം കണ്ടെത്തണം.അത് തീരെ ബുദ്ധിമുട്ടില്ലാത്ത ഒരു കാര്യമാണ്.ബസില്‍ കയറുക.എവിടേലും ആളുകള്‍ സമാധാനമായി വരിനില്കുന്നു എങ്കില്‍,അവിടെ സ്ത്രീ ജനങ്ങള്‍ ഇല്ലാ എങ്കില്‍( റേഷന്‍ ഷോപ്പുകലുമായി മാരിപോകാതിരിക്കാന്‍ ആണിത് )നിങ്ങള്‍ക്ക് ബസ് ഇറങ്ങാം.ഒരു വശത്തായി പാതി അഴിഞ്ഞ മുണ്ടും കയ്യില്‍ ഒഴിഞ്ഞ കുപ്പിയുമായി ഒരു കിളവനും ഉണ്ടെങ്കില്‍  ഉറപ്പിക്കാം.നിങ്ങള്‍ ചെല്ലുമ്പോള്‍ അയാളില്‍ നിന്നും ഒരു ശബ്ദം കേള്‍ക്കാം.
"മോനെ അല്പം എനിക്ക് വാങ്ങി തരണേ".
അത് കൂടി കേട്ടാല്‍ പിന്നെ ഒന്നും ചിന്തികേണ്ട.നിങ്ങള്‍ക്ക് വരി നില്‍ക്കാം.അപ്പുറത്തും ഇപ്പുറത്തും ഉള്ള  കടകളില്‍ നിന്നും ഉടമകള്‍ പുതിയൊരു ഇരയെ കണ്ട സന്തോഷത്തില്‍ തലയൊന്നു പുറതെക്കിടും.ആ നോട്ടത്തില്‍ എല്ലാം ഉണ്ട്. "ചേട്ടാ സോഡയും, നാരങ്ങയും,വെള്ളവും ഇവിടുന്നു വാങ്ങണേ, എല്ലാം ഇടാന്‍ കവര്‍ ഫ്രീ ഉണ്ട്" അതാണ്‌  അര്‍ത്ഥം.നമ്മളൊന്ന് തലയാട്ടിയാല്‍ അവര്‍ക്ക് അത്രയും സന്തോഷം.

ഉള്ളിലെ വിശേഷങ്ങള്‍ ആണ് ഇതിലൊക്കെ കഷ്ടം. രാവിലെ തൊട്ടു ക്യുവില്‍ നില്കണം ഒരു ബോട്ടില്‍ സംഘടിപ്പിക്കാന്‍.അതില്‍ തന്നെ അവിടെ വരുന്ന ഓരോരുത്തരുടെ വായിലെ സരസ്വതി വിളയാടുന്നത് ആലോചിക്കാനേ വയ്യ.ചിലര്‍ ഇടിച്ചു കേറും.അവന്റെയമ്മയ്ക്ക്‌ വായു ഗുളിക വാങ്ങാന്‍ പോകാനെന്ന മട്ടില്‍.അതൊക്കെ സഹിക്കാം മനുഷ്യന്‍ കഷ്ട്ടപെട്ടു വരി നില്‍ക്കുമ്പോ കാണാം ഗ്രില്ലിനിടയിലുടെ രൂപ കൂട്ടിപിടിച്ച കയ്യുകള്‍ വരുന്നത്.
" ചേട്ടാ ഒരു പൈന്ട് വാങ്ങിത്തരോ?".
മുഖത്തേക്ക് നോക്കിയാല്‍ ഈ ലോകത്തെ മുഴുവന്‍ ദു:ഖവും അവിടെ കാണാം.പൈസ വാങ്ങാതെ നമ്മള്‍ മുന്നിലോട്ടു പോയാല്‍ ചെറുകിട രാഷ്ട്രീയക്കാര്‍ വോട്ടിനു കെഞ്ചുന്ന പോലെ പുറകെ  നടക്കും.
"ചേട്ടാ ഇത്തിരി അര്‍ജെന്റ്റ് ഉള്ളതോണ്ടാ ഏട്ടാ പ്ലീസ്".
ആകാശദൂത് കണ്ടു കരയാത്തവര്‍ പോലും ഈ സീന്‍ കണ്ടാല്‍ കരയും.അത്ര തന്മയത്വത്തോടെ ആയിരിക്കും അഭിനയം.അത് കണ്ടു നമ്മള്‍ എങ്ങാന്‍ വാങ്ങിപോയാല്‍ തീര്‍ന്നു.പുറക്കെ നിന്നും ആരുടെയൊക്കെയോ ആവനാഴിയില്‍ നിന്നും തുരു തുരാ കമന്റുകള്‍ വരാന്‍ തുടങ്ങും.
" എടാ പൂമോനെ നിന്റെ പെങ്ങളെ കെട്ടിച്ച വകയില്‍ കിട്ടിയ ബീവരെജ് ആണോടാ വരിനിക്കാതെ സാധനം വാങ്ങാന്‍.ഞങ്ങളും ഈ സാധനം തൂക്കി പിടിച്ചു നില്‍ക്കുന്നത് ചെരയ്ക്കാനല്ല..വന്നു വരി നില്ക് മയി..........!!"
ഹോ ചില സമയത്ത് തോന്നും "ഗുണ്ടര്‍ട്ട്" ഉണ്ടായിരുന്നേല്‍ കുറച്ചു കൂടി വാക്കുകള്‍ മലയാള പദാവലിയില്‍ ചേര്‍ക്കാമായിരുന്നു എന്ന്.

അങ്ങനെ ഒരു വിധം കൌണ്ടറിനു  മുന്‍പില്‍ എത്തിയാല്‍  അടുത്ത ഘട്ടം.ഉള്ളിലിരിക്കുന്നവന്‍ (കാഷ്യെര്‍) മുഖത്തേക്കൊന്നു നോക്കും.
"ഏതാ ബ്രാന്‍ഡ്‌?".
"ചേട്ടാ വൈറ്റ് മിസ്ചീഫ് എത്രയാ ഫുള്‍?".മറുചോദ്യം ചോദിക്കുന്നവന്‍ കുടുങ്ങും.ഹോ എന്നാ ജാടയാനെന്നോ പഹയനു.
"തനിക്കെന്താ കണ്ണില്ലേ പുറത്ത് ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.അതുമല്ലേല്‍ ഡേയ് ആ കബോര്ടിലൊക്കെ എഴുതീട്ടുണ്ട്. രാവിലെ തന്നെ ഓരോ കുടിയന്മാര്‍ ഇറങ്ങിക്കോളും മനുഷ്യന് പണിയുണ്ടാക്കാന്‍ @@*** ".
 മനസില്‍ ഉണ്ടാകും ബെവരജില്‍ തനിക്ക് പണിയുണ്ടാക്കുന്നത് രാവിലെ ഈ കുടിയന്മാര്‍ ഇറങ്ങുന്നത് കൊണ്ട് തന്നാണെന്ന്.പുറകെ നില്‍ക്കുന്നവന് സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.കാരണം മുന്പിലുള്ളവന്‍ വില നോക്കാന്‍ പോകുമ്പോള്‍ ആ സ്ഥലത്ത് അവനു വാങ്ങാം.അല്പം അഹങ്കാരത്തോടെ അവന്‍ മുന്നിലേക്ക് വരും.എന്നിട്ട ആകെയൊന്നു എന്നെ നോക്കും.ഇവന്‍ ആരപ്പാ കുടിക്കുന്ന ബ്രാന്ടിന്റെ വിലയരിയാത്തവന്‍ എന്നാ മട്ടില്‍.മദ്യ രാജാവ് വിജയ്‌ മല്യയുടെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് തോന്നും ഭാവം കണ്ടാല്‍.പിന്നെ പറയും.
"ചേട്ടാ ഒരു കുപ്പി xxx റം".
അപ്പുറത്ത് നിന്ന് തെറി. "എത്ര ലിറ്റെരാ തനിക്കു വേണ്ടേ?".
 അഹങ്കാരം വിനയത്തിനു വഴിമാറും.പണ്ട് കാലത്ത് രാജാകന്മാര്‍ക്ക് മുന്നില്‍ പ്രജകള്‍ ഒശ്ചാനിച്ചു നിന്ന പോലെ വളഞ്ഞു നില്‍ക്കും.എന്നിട്ട്.
"അയ്യോ ചേട്ടാ ഒരു പൈന്റ് പോന്നോട്ടെ".
അപോളെക്കും വില വിവര പട്ടികയും കയ്യിലുള്ള രൂപയുടെ നിലയും അളന്നു ഞാന്‍ റെഡി ആയിട്ടുണ്ടാവും.

അങ്ങനെ ബില്ല് വാങ്ങും പൈസയടച്ചത്.അതുമായി അടുത്ത കടവിലേക്ക്.അതായത് അടുത്ത കൌണ്ടറിലേക്ക്.അവിടെ കടല പൊതിഞ്ഞു കൊടുക്കുന്ന ലാഘവത്തില്‍ ഓരോ കുപ്പിയും ന്യൂസ്‌ പേപ്പര്‍ കീറി പൊതിഞ്ഞു, ബില്ലില്‍ സീലുകൊണ്ട് ഒറ്റക്കുത്തും സിനിമാ ടിക്കറ്റ്‌ കീറുന്ന പോലെ ഒരു കീറലും.മനസ്സില്‍ ചെറിയൊരു വിഷമം തോന്നും.മാ നിഷാദാ എന്നും. പൊതിഞ്ഞു കഴിഞ്ഞാല്‍ ഹോട്ടലില്‍ ചായ വെക്കുന്ന പോലെ ഒരൊറ്റ വെക്കലുണ്ട്.തിരുവനന്തോരം ഭാഷയില്‍ പറഞ്ഞാല്‍ "പെറ്റ തള്ള സഹിക്കുലാട്ടാ".പിന്നെ മെല്ലെ പുറതോട്ടിറങ്ങും.എന്നിട്ട് മെല്ലെ കുപ്പിയോന്നു പൊക്കി പിടിച്ചു അടിഭാഗം ഒന്ന് നോക്കും.അത് ചെയാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്.ഒന്ന് വരി നില്‍ക്കുന്നവര്‍ക്കുള്ള ഒരു അഹങ്കാരം കലര്‍ന്ന മെസ്സേജ്.
"കണ്ടോടാ പുല്ലേ എനിക്ക് സാധനം കിട്ടിയത്.രണ്ട്, ആ കൌണ്ടറിലെ  പഹയന്‍ വെച്ച വെപ്പില്‍ കുപ്പിയെങ്ങാനും പൊട്ടിയിട്ടുണ്ടോന്നു നോക്കല്‍ .എന്നിട്ട അടുത്ത സ്റ്റെപ്പില്‍ അരയിലെക്കൊരു തിരുകല്‍ ഉണ്ട്.കുടിക്കുന്നതിനു മുന്‍പുള്ള ഒരു "വാളു വെയ്പ്പായി നമുക്കതിനെ ഉപമിക്കാം.മറ്റൊരു വാളു വെയ്പ്പ്, കുടി കഴിഞ്ഞിട്ടാണല്ലോ. പിന്നെ ഒരു വിജയ ശ്രീലാളിതനെ പോലെ ഒരു നടപ്പുണ്ട്.

വരിയില്‍ ഉള്ളവര്‍ നമ്മെ ഏറ്റവും കൂടുതല്‍ ആരാധനയോടെ നോക്കുന്ന ഏതാനും നിമിഷങ്ങള്‍."ഭാഗ്യവാന്‍" ചിലര്‍ പരസ്പരം പറയും. മനസ്സില്‍ അത് കുളിര് കൊരിയിടുമെങ്ങിലും കേള്‍കാത്ത പോലെ ഞാന്‍ മുഖത് അല്പം ഗൌരവം തേച്ചു മുന്നോട്ടു നടക്കും. കഞ്ചാവടിച്ചു ബീവേരെജിന്റെ പൂമുഖത്ത് കിടക്കുന്ന കാരണവര്‍ പിന്നേം പിറുപിറുക്കും.
"ഡാ മോനെ ഒരു ലേശം തന്നേച്ചു പോടാ".
പുറകില്‍ നിന്നുള്ള പുലഭ്യങ്ങള്‍ സിനിമയില്‍ ഹീറോ വരുമ്പോഴുള്ള മ്യുസിക് ആയി മനസാല്‍  വിചാരിച്ച് അമ്രിതെത്തിനുള്ള  പരക്കം പാച്ചിലിലാകും ഞാന്‍..


10 അഭിപ്രായങ്ങള്‍:

അംജിത് പറഞ്ഞു...

ഴാ പുല്ലൂരാനെ, വൈകിട്ടെന്താ പരിപാടി?

അജ്ഞാതന്‍ പറഞ്ഞു...

എന്നാ പരിപാടിയാ അളിയാ...ഒന്നുമില്ലാ..ആഗ്രഹിക്കുന്നു അല്പം കപ്പ പുഴുങ്ങിയതും, മത്തിക്കറിയും..

അജ്ഞാതന്‍ പറഞ്ഞു...

machaneeeeeeeeeee.............

faisu madeena പറഞ്ഞു...

ഹമ്മോ ..അപ്പൊ ഇങ്ങനെ ഒക്കെ ആണ് അല്ലെ അവിടത്തെ മര്യാദ ..!!!!

കലക്കന്‍ പോസ്റ്റ്‌ ....ഇത്ര കഷ്ട്ടപ്പെട്ട് അത് വാങ്ങി കുടിക്കുന്നവനെ കുറ്റം പറഞ്ഞാല്‍ കുറ്റം കിട്ടും ....!!!

ചാർ‌വാകൻ‌ പറഞ്ഞു...

പുതിയ അറിവാണ്,കേരളത്തിൽ തന്നെയാണോ ഈ പറഞ്ഞ സ്ഥലം..?ഇതാരുമൊട്ടു പറഞ്ഞും കേട്ടില്ലാല്ലോ..ഭഗവതി..

Naushu പറഞ്ഞു...

കൊള്ളാം

അജ്ഞാതന്‍ പറഞ്ഞു...

Arjunetanu nalla experience undalleeeeeeeee

mad|മാഡ് പറഞ്ഞു...

ഫൈസൂ ..യാ ശരിക്കും പാപം കിട്ടും. നൌശുക്കാ താങ്ക്സ് കേട്ടോ.. ചാവാര്‍ക്കാ..പാവം കൊച്ചു ഒന്നും അറിയില്ല അല്ലെ..ശോ
അജ്ഞാതന് ഞാന്‍ ആ ടൈപ്പ്‌ അല്ല ;)

Villagemaan പറഞ്ഞു...

നാട്ടിലൂടെ ഓടുന്ന വണ്ടി വരുമ്പോള്‍ ചില മാന്യന്മാര്‍ മുഖം കൊട്ടുകയോ , മറുവശത്തേക്ക് നോക്കുകയോ ചെയ്യും!

ക്യുവില്‍ നില്‍ക്കുമ്പോള്‍ ചിലരുടെ കൈ വിരലുകളുടെ ഇടയില്‍ പണം വീതം വെച്ച് പിടിച്ചിരിക്കുന്നകാണാം . ഓരോരുത്തര്‍ കൊടുക്കുന്ന പൈസ ഇനം തിരിച്ചു !

പോസ്റ്റ്‌ കൊള്ളാട്ടോ...

mad|മാഡ് പറഞ്ഞു...

വളരെ നന്ദി വില്ലേജ്‌ മാന്‍ വന്നതിനും അഭിപ്രായം രേഖപെടുതിയത്തിനും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍