

എന്റെ വീടിന്റെ നാല് വശത്തും താമസിക്കുന്നത് മുസ്ലിം കുടുംബങ്ങള്‍ ആണ്.. എന്റെ കൂട്ടുകാരില്‍ ഭൂരിഭാഗവും മുസ്ലിം സഹോദരന്മാര്‍ തന്നെ..കോളേജില്‍ പഠിക്കുമ്പോള്‍ അവരോടു കൂടെ ഞാനും നോമ്പ് എടുക്കുമായിരുന്നു. രണ്ടു വട്ടം ഇരുപത്തൊന്നു ദിവസം ഞാന്‍ നോമ്പ് നോക്കിയിട്ടുണ്ട്!! അവര്‍ രാവിലെ നാല് മണിക്ക് ഭക്ഷണം കഴിച്ചു വരുമ്പോള്‍ ഞാന്‍ ഒന്നും കഴിക്കാതെ വരും.കാരണം അമ്മ എണീറ്റ് വല്ലതും ഉണ്ടാക്കുമോ ആ സമയത്ത്? തുള്ളി വെള്ളമോ ഭക്ഷണമോ ഞാന്‍ കഴിക്കില്ല. തുപ്പല്‍ വായില്‍ വരുന്നത് അവര്‍ തുപ്പി കളയുന്നതു പോലെ ഞാനും ചെയ്യും. ഉച്ച സമയത്ത് അവര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുമ്പോള്‍ ക്ലാസിലിരുന്നു ഞാനും പ്രാര്‍ഥിക്കുമായിരുന്നു.
നോമ്പ് എടുക്കുന്നതിനു രണ്ടുണ്ടായിരുന്നു കാര്യം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ ചെലവാക്കേണ്ട. മറ്റൊന്ന് ഇസ്ലാം മതസ്ഥരോടും, അവര്‍ പിന്തുടരുന്ന ചിട്ടകളും, സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞ, അവരുടെ കിതാബിലെ ചില പുണ്യ പ്രവൃത്തികളും എന്നില്‍ ഉണ്ടാക്കിയ മതിപ്പും ആയിരുന്നു. പിന്നീട് രണ്ടാമത് പറഞ്ഞ കാര്യം ആയിരുന്നു എന്നെ ഏറെ സ്വാധീനിച്ചത്. മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഉള്ള ഹിന്ദു മതത്തിലെ എന്നെ പോലെ ഒരാള്‍ക്ക്, ഒരു ദൈവ ബിംബമോ എന്തിനു പേരിനൊരു ഫോട്ടോ പോലും ഉപയോഗിക്കാതെ എന്തെല്ലാം ഒഴിവാക്കിയാലും മുട്ടിപ്പായി അഞ്ചു നേരവും പ്രാര്‍ഥിക്കുന്ന ഈ സഹോദരങ്ങള്‍ ഒരു അത്ഭുതം തന്നെ ആയിരുന്നു.
വൈകുന്നേരം ബസില്‍ കയറി പകുതി കഴിയുമ്പോഴേക്കും ബാങ്ക് വിളിക്കും. ബസില്‍ നോമ്പ് ഉള്ളവര്‍ക്ക് ഈന്ത് വിതരണം ചെയ്യും. ഞാനും കൈ നീട്ടും. അവര്‍ സംശയത്തോടെ ഒരിക്കല്‍ നോക്കിയിട്ടുണ്ട്. പിന്നെ സുഹൃത്തുക്കള്‍ പറയും അവനും നോമ്പ് ഉണ്ടെന്ന് . അപ്പോള്‍ ചിരിച്ചു കൊണ്ട് എനിക്കും തരും. അങ്ങനെ ഞാനും നോമ്പ് തുറക്കും. വീട്ടില്‍ എത്തിയാല്‍ ആകെ ഉണ്ടാവുക രാവിലത്തെ ചായയ്ക്ക് ഉണ്ടാക്കിയ കടി, അതുമല്ലെങ്കില്‍ ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോറും കറിയും. അതെല്ലാം തിന്നു ഞാന്‍ വിശപ്പടക്കും. അല്ലേലും എന്റെ സ്നേഹിതന്‍ പറയാറുണ്ട്. വൈകുന്നേരം വെട്ടി വിഴുങ്ങാന്‍ വേണ്ടിയല്ല നാം നോമ്പ് എടുക്കുന്നത്. ഈ ലോകത്തെ വിശന്നിരിക്കുന്ന, ജീവിതത്തില്‍ ഒന്നും തന്നെയില്ലാത്ത ആളുകളുടെ ജീവിതം മനസിലാക്കാന്‍ വേണ്ടിയാണത്രേ നോമ്പ് നോല്‍ക്കുന്നത്.
ഇടയ്ക്കു അപ്പുറത്തെ വീട്ടിലെ ഫാത്തിമ താത്ത അവിടെ ഉണ്ടാക്കിയ പത്തിരിയും, കോഴിയും കൊണ്ട് വന്നു തരും. ഇമ്മൂട്ടി എന്ന് വിളിക്കുന്ന മറ്റൊരു താത്ത വീടിന്റെ തൊട്ടു പുറകില്‍ ഉണ്ട്. അവരും നോമ്പ് തുറ ഉണ്ടാവുന്ന സമയത്ത് എന്നെ വിളിക്കും. ഞങ്ങള്‍ പോയി പങ്കെടുക്കും. ഇടയ്ക്ക് ഒരുപാട് മൊല്ലാക്കമാര്‍ വന്നു പ്രാര്‍ത്ഥന നടത്താറുണ്ട് അവരുടെ വീടുകളില്‍ . വീടിന്റെ കൊലായിയില്‍ ആ പ്രാര്‍ഥനകള്‍ കേട്ട്, ഒന്നും മനസിലായില്ലെങ്കില്‍ പോലും ലയിച്ചിരിക്കും.
ഇപ്പോള്‍ ആ കാലവും, നാട്ടുകാരും, സംസ്കാരവും വിട്ടു ഒരുപാട് ദൂരെ... ഇന്നലെ എന്റെ ഒരു വിദ്യാര്‍ഥി റമസാന്‍ ആശംസകള്‍ എന്ന് ഫേസ് ബുക്കില്‍ ഒരു കുറിപ്പ് അയച്ചപ്പോള്‍ മാത്രം ആണ് ഞാന്‍ അറിഞ്ഞത് റംസാന്‍ തുടങ്ങി എന്ന്.അത്രയേറെ ദൂരെ ആയിരിക്കുന്നു ഞാന്‍ .ഒരുപാട് ഒരുപാട് ഓര്‍മകളിലെ ആ റംസാന്‍ ദിനങ്ങളിലെക്കെത്താന്‍ മനസ് വെമ്പുന്നു..
വാല്‍കഷണം :
ഏതു മതസ്ഥര്‍ എന്നല്ല പ്രധാനം.എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഓരോ ഉത്സവവും, ആഘോഷങ്ങളും നമ്മള്‍ മലയാളികളെ ഒന്നടങ്കം കോര്‍ത്ത് ഇണക്കിയിരിക്കുന്നു. അത് തന്നെ ആണ് കേരളത്തെ "ഗോഡ്സ് ഓണ്‍ കണ്‍ട്രി" എന്ന് വിശേഷിപ്പിക്കുന്നത്. ദൈവത്തിന്റെ മുന്നില്‍ നാം എല്ലാം സഹോദരങ്ങള്‍ എന്ന സന്ദേശം നല്കുന്നതാകട്ടെ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും.
നാഷണല്‍ സര്‍വീസ് സ്കീമുകളുടെ (NSS) ക്യാമ്പുകളില്‍ പാടാറുള്ള ഈ പാട്ട് പാടി ഞാന്‍ എല്ലാവര്ക്കും ഒരു നല്ല റംസാന്‍ ആശംസിക്കുന്നു.
"അമ്മയും നന്മയും ഒന്നാണ്..
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്തൊരീ ജീവിതത്തില്‍
നമ്മള്‍ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല .."


36 അഭിപ്രായങ്ങള്‍:
വളരെ നല്ലൊരു റമദാന്‍ സന്ദേശമായിരിക്കുന്നു ഈ പോസ്റ്റ്..
മനുഷ്യനെ മൊത്തമായി ശുദ്ധീകരിക്കാനുള്ള ഈ പുണ്യമാസം ഇന്ന് പലഹാരങ്ങളുടെയും തീറ്റ സല്ക്കാരങ്ങളുടെയും മാസമായിരിക്കുന്നു.
പട്ടിണിഎന്തെന്ന് പണക്കാരനും അറിയേണ്ട ഈ മാസം പകലിന് പകരം രാവ് മുഴുവന്‍ തിന്നു മതിക്കാനുള്ളതായി മാറിയിരിക്കുന്നു.
ഈ മാസം എല്ലാവരുടെയും നന്മകള്‍ വര്‍ദ്ധിപ്പിക്കാനുള്ളതാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
താത്ത.. ഭക്ഷണമൊക്കെ കഴിച്ചോ? വേഗം ഉറങ്ങിക്കോ.. നേരത്തെ എണീറ്റ് വല്ലതും ഉണ്ടാക്കാന്‍ ഉള്ളതല്ലേ.. ഇപ്പളും ലാപ് ടോപ്പിനു മുന്നില്‍ തന്നെ :) വെറുതെ പറഞ്ഞതാണ് കേട്ടോ. ഞാന്‍ എഴുതിയ ഈ പോസ്റ്റില്‍ നിന്നും ഒരു നല്ല സന്ദേശം മറ്റുള്ളവര്‍ക്ക് കിട്ടി എന്ന് തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി..താത്തയ്ക്ക് റംസാന്‍ ആശംസകള്‍
"അമ്മയും നന്മയും ഒന്നാണ്..
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്തൊരീ ജീവിതത്തില്‍
നമ്മള്‍ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല .."
വളരെ നല്ല ചിന്തകള്‍.. എല്ലാ മതങ്ങളെയും സ്നേഹിക്കുക, ബഹുമാനിക്കുക... അവരൊക്കെയും നമ്മുടെ സഹോദരങ്ങളാണെന്നുള്ള ബോധമുണ്ടാവുക.. അര്‍ജുന്‍... നന്മകള്‍ നേരുന്നു..
കോളേജിൽ പഠിക്കുന്ന കാലത്ത് ഞാനും നോമ്പ് എടുത്തിട്ടുണ്ട്...നല്ല സന്ദേശം..ആശംസകൾ
ഈ മാസം എല്ലാവരുടെയും നന്മകള്‍ വര്‍ദ്ധിപ്പിക്കാനുള്ളതാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, ഇടയ്ക്കു ഇതുപോലെ ഓരോ പോസ്റ്റും ആവാം ..
mad|മാഡ് (എനിക്ക് അങ്ങിനെ വിളിക്കാന്‍ ഒട്ടും ഇഷ്ട്ടമില്ലാത്തതിനാല്‍ അനിയാ എന്ന് വിളിച്ചോട്ടേ?)
-------------------------------------
റംസാനില്‍ ഇറങ്ങിയ ഒരു പാട് പോസ്റ്റുകളില്‍ എനിക്കേറ്റവും ഇഷ്ട്ടപെട്ട നല്ല പോസ്റ്റ് ..വളരെ കുറഞ്ഞ വരികളില്‍ ഒരു പാട് പറഞ്ഞു .( പുതിയ പോസ്റ്റ് മെയില്‍ വിടുമല്ലോ )
മനസ്സ് നിറഞ്ഞു....
ഒത്തിരി ഇഷ്ടമായി പോസ്റ്റ്...!!!
daa... ormmakalkkendu sugandham...!
നല്ല സന്ദേശം..ആശംസകൾ
റമളാന്‍ മുബാറക് ....നല്ല പോസ്റ്റ് ..
വാൽക്കഷ്ണത്തിനു അടിവര ഇടുന്നു. സരളവും സുന്ദരവുമായ സന്ദേശം.
മാഷേ നല്ല ഓര്‍മകള്‍ ആണല്ലോ'
ഇഷ്ട്ടപ്പെട്ടു..ട്ടോ ഇനീം വരാം
പിന്നെ പേര് മാറ്റു...വേണമെങ്ങില്‍
അര കിറുക്കന്‍ ആക്കിക്കോ
റമളാന്‍ ആശംസകള്‍
നല്ല പോസ്റ്റ്. ആഗ്രഹത്തോടെയും പ്രാര്‍ത്ഥനയോടെയും നോമ്പെടുക്കുന്ന അമുസ്ലിങ്ങളുടെ എണ്ണം കൂടുന്നു.
പിന്നെ, pradeep paima പറഞ്ഞത് അയാള്‍ ആദ്യം ഇടാന്‍ വച്ചിരുന്ന പേരാണ്, അതുവേണ്ട കേട്ടോ.
@സന്ദീപ് : പറഞ്ഞത് പോലെ അതൊരു നല്ല സന്ദേശം ആകട്ടെ. എല്ലാ സഹോദരങ്ങളും ജാതി മത ഭേദമന്യേ അതേറ്റ് എടുക്കട്ടെ.
@ കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യം ആയി ഞാന്‍ നോമ്പ് എടുത്തത് സത്യത്തില്‍ എല്ലാവരും ഒന്ന് ശ്രധിചോട്ടെ എന്ന് വിചാരിച്ചു തന്നെ. ലൈക് ഒരു ഫാഷന്‍. പക്ഷെ മനസിലാക്കിയപ്പോള്‍ ഒരു കുട്ടികളിയില്‍ ഉപരി എന്തൊക്കെയോ അതില്‍ ഉണ്ടെന്നു തോന്നി. പിന്നീട് വളരെ ഗൌരവപരം ആയി തന്നെ അതിനെ സമീപിച്ചു.
@ സിദ്ദിക്ക എല്ലാവര്ക്കും നന്മകള്‍ വരുവാന്‍ പ്രാര്ഥൌനയില്‍ എല്ലാവരെയും പങ്കു ചേര്ക്കൂക. കിതാബില്‍ പ്പറഞ്ഞ പോലെ എല്ലാവര്ക്കും വേണ്ടി പ്രാര്തിക്കൂ. അപ്പോള്‍ ദൈവം നമ്മെ സ്വയം കാത്തു കൊള്ളും.
@അനിയന്‍ എന്ന് വിളിച്ചതിലെ സന്തോഷം മറച്ചു വെക്കുന്നില്ല. അഭിപ്രായത്തിന്റെ മാധുര്യവും മറച്ചു വെക്കുന്നില്ല. പ്രാര്ഥവനയില്‍ പങ്കു ചെര്ക്കു മാലോ.
@ഹാഷിമേ എങ്ങനെ മറക്കുമെടാ.. പറഞ്ഞ പോലെ ഒര്മകല്ക്കെ്ന്തു സുഗന്ധം.. അല്ലെ !! എത്ര പ്രാവശ്യം നിന്റെ വീട്ടില്‍ നിന്നും നോമ്പ് മുറിചിരിക്കുന്നു.
@നെല്ലിക്ക ചവര്പ്പുംല പുളിയുമുള്ള കമെന്റ്റ് നല്കുനമെന്ന പ്രതീക്ഷിച്ചേ.. ഇതിപ്പം നല്ല മധുരം.. നെല്ലിക്ക കഴിച്ചു വെള്ളം കുടിചാലത്തെ അവസ്ഥ. നന്ദി കേട്ടോ.
@കാര്ന്നോരെ ഈ പ്രായത്തില്‍ ഇവിടെ വന്നു കമെന്റിയത്തിനു ;)
@ഫൈസൂ ഒരു പാട് കാലത്തിനു ശേഷം വന്നതിനും കമെന്റിയത്തിനും സന്തോഷം.ആശംസകള്‍ ഏറ്റു വാങ്ങുന്നു
@ വേനല്‍ പക്ഷി ഈ സന്ദേശം കൊത്തിയെടുത്ത് പറന്നു ഈ ലോകം ആയ ലോകം എല്ലാം എത്തിക്കൂ.
@പ്രദീപേ എന്റെ പകുതി വട്ട് മാറിയെന്നു സമ്മതിച്ചല്ലോ. ആശ്വാസം. സന്ദേശം ഏറ്റെടുക്കൂ. അഭിപ്രായത്തിനു സന്തോഷം.
@സോണി വളരെ ശരിയാണ് പറഞ്ഞത്. കൂടാതെ പ്രദീപിനിട്ടു താങ്ങിയത്.. ഹ ഹ ഐ ലൈക് ഇറ്റ്..
അര്‍ജുന്‍, വളരെ നന്നായിട്ടുണ്ട്..
എല്ലാ മതങ്ങളെയും സ്നേഹിക്കാനും എല്ലാ പ്രശ്നങ്ങളെയും ഒരു സാമൂഹിക വീക്ഷണത്തിലൂടെ കാണാനും നിന്നെയും എന്നെയും നമ്മളെയും പഠിപ്പിച്ച .. നമ്മുടെ നവോദയക്ക് ഒരായിരം പ്രണാമം .. എല്ലാവര്‍ക്കും നല്ലത് വരട്ടെ ..
----സ്വന്തം നൗഫല്‍ ഏട്ടന്‍ ..
നൌഫല്‍ ഏട്ടാ ഇതൊരു സര്‍പ്രൈസ് തന്നെ. വളരെ സന്തോഷം ഇവിടെ വന്നതിനും നല്ലൊരു കമെന്റ്റ് ചാര്‍ത്തി മടങ്ങിയതിനും.. പ്രാര്‍ഥനകളില്‍ എന്നെയും ചേര്‍ക്കുമല്ലോ
Arjunetta... kollaam..let ur message spread the world..
haris
അര്‍ജുന്‍ ... റംസാന്‍ ആശംസകള്‍..ജാതിക്കും മതത്തിനും ഒക്കെ മേലെയാണ് സാഹോദര്യം ...
:drishya
ഹായ് ഹാരിസ്.. നിന്റെ മനസ് പറയുന്ന പോലെ ഈ സന്ദേശം ലോകം മുഴുവന്‍ പരക്കട്ടെ.. ഒരു നല്ല റംസാന്‍ ആശംസിക്കുന്നു.
@ദൃശ്യ: ഞാന്‍ ഒരു പോസ്റ്റിലൂടെ എന്തോ വിചാരിച്ചു. ദൃശ്യ അത് പറഞ്ഞു. സന്ദേശം ഉള്കൊണ്ടതിനും, ഇവിടെ അഭിപ്രായം ചാര്തിയത്തിനും നന്ദി. ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ. റംസാന്‍ ആശംസകള്‍ നേരുന്നു.
താന്കള്‍ ഒരു നല്ല സന്ദേശം ചെയ്തു കാണിച്ചു. എല്ലാവരും അത് പറഞ്ഞു കാണിക്കുന്നു. ഇതാണ് ഗാന്ധിജി പറഞത് എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന്. നന്ദി
റംസാൻ ആശംസകൾ..!
വളരെ നന്ദി നിസ്സാര്‍ ഇക്ക.. വന്നതിനും കമെന്റ്റ് രേഖപെടുത്തിയതിനും..
@കുമാരേട്ടാ.. റംസാന്‍ ആശംസകള്‍ താങ്കള്‍ക്കും ആശംസിക്കുന്നു.
ഒരു നഷ്ട സ്വപ്നം വിവരിച്ച പോലെ തോന്നി...
റംസാൻ നോൻപിനെ കുറിച്ച് ഒരു ധാരണ വന്നു വായിച്ചു കഴിഞ്ഞപ്പോൾ...എനിക്കൊരിക്കലും ഒരു ഇസ്ലാം സുഹൃത്ത് ഉണ്ടായിട്ടില്ല എനിക്കൊന്നും അറിയാത്ത വിഷയവും അതുകൊണ്ട് തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്ന വിഷയവും ഇസ്ലാമാണ്...
നന്നായിരിക്കുന്നു....(ഞാൻ ഇവിടെ ആദ്യമാണ്)
പോസ്റ്റ് ഒത്തിരി ഇഷ്ട്ടായി കൂട്ടുകാരാ..!
തികച്ചും സന്ദര്‍ഭോചിതം.
ഒത്തിരിയാശംസകള്‍..!!
റംസാന്‍ പോസ്റ്റ് കുറെ വായിച്ചു അതില്‍ അവാര്‍ഡ് നിനക്കാണ്
നല്ല ഒരു സന്ദേശമാണ് തന്നത്.
റമദാന്‍ എന്നാല്‍ വിഷപ്പനുഭവം എന്നാണു ചിലരുടെ വിചാരം.
അതിനെ തകര്‍ത്തെറിഞ്ഞു..
നല്ല പോസ്റ്റ് ..
@ജാനകി വളരെ നന്ദി ഇവിടെ വായിക്കാന്‍ വന്നതിന്.. ഒരു ഇസ്ലാം സുഹൃത്തിനെ കിട്ടട്ടെ എന്നും ആശംസിക്കുന്നു. കൂടാതെ എല്ലാ മതങ്ങളിലും ഉള്ള ഒരു പൊതു തത്വം ആണ് സാഹോദര്യം സമാധാനം എന്ന് പറയുന്നവയെല്ലാം.
തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന് ക്രിസ്തു ദേവന്‍ പറഞ്ഞപ്പോള്‍ .
നാല്‍പതു വീടുകള്‍ വരെയുള്ളവര്‍ നിന്റെ അയല്‍ക്കാരെന്നു ഖുറാന്‍
വസുദൈവ കുടുംബകം എന്ന് ഭഗവത്‌ഗീത..
ആ ഒരു സന്ദേശം തന്നെ ഞാനും നല്‍കുന്നു.
@പ്രഭേട്ടാ വളരെ നന്ദി കേട്ടോ.
@കൊമ്പന്‍ ഭായ്.. ശോ അങ്ങനെ എനിക്കും കിട്ടി ഒരു അവാര്‍ഡ്.. കലാഭവന്‍ മണി എങ്ങാനും ബോധം കെട്ടു വീണോ ആവോ?
വാല്യക്കാരാ സന്ദേശം കിട്ടിയതില്‍ സന്തോഷം. പിന്നെ വിശപ്പല്ല മറിച്ചു ത്യാഗം ആണ് റംസാന്റെ സന്ദേശം എന്ന് ഞാന്‍ കരുതുന്നു.
റംസാന്‍ ആശംസകള്‍ ...:)
രമേശേട്ടാ.. റൊമ്പ താങ്ക്സ്.. ഹി ഹി
മത സൗഹാര്‍ദത്തിന്‍റെ ദീപശിഖയാവട്ടെഈ കുറിപ്പ്.
സ്നേഹം നിറഞ്ഞ ആശംസകള്‍
ഹൃദ്യമായ പോസ്റ്റ്..
നന്നായിട്ടുണ്ട്............
ചെറുവാടി വളരെ നന്ദി വന്നതിനും അഭിപ്രായം രേഖപെടുതിയത്തിനും..
ജെഫു ഭായ് താങ്ക്സ്
അജ്ഞാതന്‍ ആളരിയില്ല പക്ഷെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപെടുത്തുന്നു.
‘ഏതു മതസ്ഥര്‍ എന്നല്ല പ്രധാനം.എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഓരോ ഉത്സവവും, ആഘോഷങ്ങളും നമ്മള്‍ മലയാളികളെ ഒന്നടങ്കം കോര്‍ത്ത് ഇണക്കിയിരിക്കുന്നു. അത് തന്നെ ആണ് കേരളത്തെ "ഗോഡ്സ് ഓണ്‍ കണ്‍ട്രി" എന്ന് വിശേഷിപ്പിക്കുന്നത്. ദൈവത്തിന്റെ മുന്നില്‍ നാം എല്ലാം സഹോദരങ്ങള്‍ എന്ന സന്ദേശം നല്കുന്നതാകട്ടെ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും..’
100% മാർക്ക്...!
മുരളിയേട്ടാ നാട്ടില്‍ എത്തിയോ? ഈ ഓണവും എല്ലാവരുമോത്ത് ഈ ഒരു സന്ദേശം കൊടുക്കാന്‍ ഉപയോഗിക്കുമല്ലോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)