Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 16, ഞായറാഴ്‌ച

അമ്മ

Print Friendly and PDF


സൂര്യന് താഴെ വെന്തുരുകുമ്പോഴും മരത്തിനും കുഞ്ഞു ചില്ലകള്‍ക്കും തണലും വിരുന്നുമേകിയ ഇലകളായിരുന്നമ്മ..

വേനലില്‍ മരവും ചില്ലകളും ഉപേക്ഷിക്കുമ്പോലും ഒരു വര്‍ഷക്കാലത്തില്‍ വീണ്ടും തളിര്‍ക്കാം എന്ന പ്രതീക്ഷയായിരുന്നമ്മ..

ഓരോ ചില്ലകളും ഉണങ്ങി വീഴുമ്പോള്‍ വെറും മണ്ണില്‍ ഇളം കാറ്റില്‍ തട്ടിത്തെറിച്ച് കരയാറുള്ള ഉണക്കയിലകള്‍ ആയിരുന്നമ്മ.

മണ്ണോടു മണ്ണ് ചേര്‍ന്നിട്ടും മരത്തിനും പുതു ചില്ലകള്‍ക്കും വളമായിരുന്നമ്മ..


7 അഭിപ്രായങ്ങള്‍:

Arun Kumar Pillai പറഞ്ഞു...

ammayolam thyagavum sankadavum sahikkunnavar verarund! swantham makkalkku vendi!

nice post!

ajith പറഞ്ഞു...

അമ്മയെന്ന രണ്ടക്ഷരം...

ഈ ബ്ലോഗില്‍ വന്നിട്ട് കണ്‍ഫ്യൂഷനാകുന്നു. എവിടെ നോക്കിയാലും പോസ്റ്റുകളുടെ കുറ്റിയാണല്ലൊ.

Arjun Bhaskaran പറഞ്ഞു...

നന്ദി കണ്ണന്‍, നന്ദി അജിത്‌..ഇനിയും പോസ്റ്റുകള്‍ വായിക്കുകയും..കമെന്ടുകയും ചെയുമല്ലോ..??

അംജിത് പറഞ്ഞു...

കൊള്ളാം, പക്ഷെ എന്റത്ര പോരാ

Sameer Thikkodi പറഞ്ഞു...

അമ്മ ഉപമകളില്ലാത്ത നന്മ ....കരുണയുടെ താഴ്വര .. സ്നെഹത്തിന്ടെ കടല് ...

അജ്ഞാതന്‍ പറഞ്ഞു...

amma lokathile attavum valiya nanma

Arjun Bhaskaran പറഞ്ഞു...

അമ്ജിതെ അത് ശരിയാ.
സമീര്‍ ഇക്ക വാക്കുകള്‍ പോലെ തന്നെ സ്നേഹത്തിന്റെ കടല്‍.. കമെന്റില്‍ ഒരു കവിതയുണ്ടല്ലോ.
അതെ അജ്ഞാതന്‍ പറഞ്ഞത് ശരി തന്നെ. ലോകത്തിലെ ഏറ്റവും വലിയ നന്മ അമ്മ തന്നെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍