തുഞ്ചന്റെ താളിയോലയിലും, എഴുത്താണിയിലു-
മാര്ത്തവമാകാതെ രക്തം കിനിയുന്നു !
എഴുത്തുപുരയുടെ മുറ്റത്തെ മധുരിക്കും-
കാഞ്ഞിരത്തിന് കണ്ണുനീര്ക്കയ്പ്പ്
കാഞ്ഞിരമരത്തിലെ കുഞ്ഞിലയിന്നലെയൊരു തെരുവില്‍-
രാത്രിയൊരു മുള്മുരിക്കിനടിയില് ഞെരിഞ്ഞുമുറിഞ്ഞമര്ന്നുവത്രേ
ഇന്നമ്മതന്‍ വേദനകടലിലെ മണല്‍ത്തിട്ടയില്‍-
ജീര്‍ണ്ണിച്ച് പനിച്ച് വിറങ്ങലിച്ച് കിടക്കുന്നു!
അരികത്തൊരു കിളി പാട്ടു നിര്‍ത്തി തന്-
ചെങ്കൊക്ക് കൊണ്ട് മണ്ണില്‍ കൊത്തി കൊറിക്കുന്നു!
അന്നം തേടുകയല്ല..
മലയാളമണ്ണിന്റെ "ശുക്ലനാറ്റം" കുഴിച്ചു-
മൂടാന്‍ അവളൊരു കുഴിമാടം തീര്‍ക്കുകയാണ്.
#*മാര്‍ച്ച് 8- ലോക വനിതാ ദിനം
7 അഭിപ്രായങ്ങള്‍:
എന്താ പറയ്ക........... നമ്മുടെ നാടും :(
കഷ്ടം തന്നെ...അല്ലാതെന്തു പറയാന്‍
Strong presentation!
Of the present
God's Own Country
(Devil's)
ശക്തമായ വരികള്‍ ,ആശംസകള്‍
ബ്ലോഗ് വളരെ ലളിതമനോഹരം.
നല്ല കവിത
ശുഭാശംസകൾ....
നന്നായി..
ആശംസകള്‍.......
സൂപര്‍
നന്നായി എഴുതിയിരിക്കുന്നു
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)