Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

താരം....സിതാരം!!

Print Friendly and PDF

കോഴിക്കോട്  യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ആദ്യമായി ഈ പെണ്‍കുട്ടിയെ കാണുന്നത്. "ദില്‍ ചീസ് ക്യാ ഹേ...ആപ് മേരെ...ജാന്‍ ലീജിയേ.." എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച പെണ്‍കുട്ടിയോട് ഒരു വല്ലാത്ത ആരാധനയായിരുന്നു. അത്രയും മനോഹരമായി തന്നെ ആ ഗാനം അവര്‍ ആലപിച്ചിരുന്നു. 
ജേഷ്ഠസമനായ സജ്നെഷ് ഏട്ടന്‍ ആണ് പരിചയപ്പെടുത്തി തന്നത്. സിതാര എന്നാണു പേരെന്നും, യൂണിവേഴ്സിടിയില്‍ ജോലി ചെയ്യുന്ന (പേര് ഓര്‍മയില്ല ) ആരുടെയോ മകള്‍ ആണെന്നും, കുട്ടിക്കാലം മുതല്‍ക്കേ ഇവിടെ പാടാറുണ്ടെന്നും ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ പലതവണ കലാതിലകം ആയിട്ടുണ്ട് എന്നെല്ലാം. 

പിന്നീട് എന്റെ അനിയനും, സുഹൃത്തും ആയ ഗോവിന്ദരാജിന്റെ ക്ലാസ്സിലെ സഹപാഠിയായി വീണ്ടും ഒരു കലോത്സവക്കാലത്ത് കണ്ടുമുട്ടി. ജാഡയുടെ പരിവേഷം ഒന്നും ഇല്ലാത്ത ഒരു നാടന്‍ കുട്ടി. കലാപരിപാടികളില്‍ ഒന്നും അധികം ആ കാലഘട്ടത്തില്‍ പങ്കെടുത്തിരുന്നില്ല. കാരണം ഞാന്‍ ഒക്കെ ആയിരുന്നു അന്നത്തെ ആസ്ഥാന ഗായകര്‍(അലമ്പ്). 
ഒരു പക്ഷെ സിതാരയ്ക്ക് പോലും ഓര്‍മയുണ്ടാകാന്‍ സാധ്യതയില്ല. പുള്ളിക്കാരത്തി ഒരിക്കല്‍ ഫൈന്‍ആര്‍ട്സ് ദിനത്തില്‍ ലളിതഗാനമത്സരത്തിനു ജഡ്ജ് ആയി ഇരുന്നിട്ടുണ്ട്. അന്നത്തെ ആദ്യഗാനം ആലപിച്ചത് ഈ ഞാന്‍ തന്നെ. :-),  അതും എന്റെ ഡിഗ്രീകാലം മുതല്‍..അല്ല പ്ലസ് വണ്‍ മുതല്‍ ഞാന്‍ സ്ഥിരമായി എല്ലാ ലളിതഗാനമത്സരത്തിലും പാടാറുള്ള, "പ്രണയം" എന്ന ആല്‍ബത്തിലെ "ഒടുവിലാമംഗളദര്‍ശനയായ് ബധിരയായ് അന്ധയായ് മൂകയായി" എന്ന് തുടങ്ങുന്ന ഗാനം. അതിനു മുന്‍പ് പാടിയ വേദികളില്‍ ഒന്നും പിടിക്കപ്പെടാതിരുന്ന എന്നെ സിതാര കയ്യോടെ പിടികൂടി. മത്സരത്തിന്റെ  ഫലപ്രഖ്യാപനം നടത്തുമ്പോള്‍ എന്റെ ഗാനം ആല്‍ബത്തിലെ പാട്ടാണെന്നും,  ലളിതഗാനമേ അല്ലെന്നും കണ്ണില്‍ചോരയില്ലാതെ പറഞ്ഞു. "സത്യമേവ ജയതേ.." അടുത്ത വര്‍ഷം മറ്റു ചില വിധികര്‍ത്താക്കളുടെ മുന്നില്‍ ഇത് തന്നെ പാടി രണ്ടാംസ്ഥാനം വാങ്ങി എന്നത് മറ്റൊരു ചരിത്രം..!!

കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം ആണെന്ന് തോന്നുന്നു ഒരു പക്ഷെ സിതാര എന്ന ഗായികയെ കൂടുതല്‍ അറിയാന്‍ തുടങ്ങിയത്. നേരിട്ടല്ല കേട്ടോ. ടിവിയിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി ഞാന്‍ വീട്ടുകാര്‍ക്ക് വളരെ അഹങ്കാരത്തോടെ സിതാരയെ പരിചയപ്പെടുത്തികൊടുക്കുന്നത്.

 "അമ്മെ..ദേ എന്റെ കോളേജില്‍ എന്റെ അതെ ബാച്ചില്‍ പഠിച്ച കുട്ടിയാ".

അതിനു ശേഷം എപ്പോ സിതാരയുടെ മുഖം ടിവിയില്‍ വന്നാലും അനിയത്തി വിളിച്ചു പറയും. 
 "ഏട്ടാ..ഏട്ടന്റെ കോളേജിലെ കുട്ടി" 

പിന്നീട് ഒരുപിടി നല്ല ഗാനങ്ങള്‍ സിതാര പാടാന്‍ തുടങ്ങിയിരുന്നു.

എല്‍സമ്മ എന്ന ആണ്കുട്ടിയിലെ "കണ്ണാരം പൊത്തി പൊത്തി ", മേരിക്കുണ്ടൊരു കുഞ്ഞാടിലെ "പഞ്ചാരച്ചിരികൊണ്ട്" , ട്രാഫിക്കിലെ "പകലിന്‍..പവനില്‍", ചാപ്റെര്സ് എന്നാ സിനിമയിലെ "ഏതോ നിറസന്ധ്യയില്‍", പോപ്പിന്‍സിലെ " മഴ മഴ..മഴയെ", മല്ലുസിങ്ങിലെ "റബ് റബ്...", ഈ അടുത്ത കാലത്തിലെ " ഹേ..പൊന്‍തൂവലായ്", മാഡ് ഡാഡിലെ " മാനത്തെ" തുടങ്ങിയ ഗാനങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ട ഗാനങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്.
പിന്നെ പറയാതെ തന്നെ ഈ പ്രിയഗാനം, ഒരു പക്ഷെ മലയാളികള്‍ മൂളാന്‍ തുടങ്ങിയ സെല്ലുലോയിഡിലെ " ഏനുണ്ടോടി അമ്പിളി ചന്തം " .ഒരു പക്ഷെ സിതാര അക്ഷരാര്‍ത്ഥത്തില്‍ ആസ്വദിച്ചു പാടിയ ആ ഗാനം..അത്രയും ജീവസുറ്റ ആ ഗാനത്തിനു അര്‍ഹമായ സ്ഥാനം തന്നെ  ഈ സംസ്ഥാന അവാര്‍ഡിലൂടെ കിട്ടിയിരിക്കുന്നു. ഒരു പക്ഷെ ചിത്രയെ പോലെ ഭാവിയിലെ വാനമ്പാടി എന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റും ഉണ്ടെന്നു തോന്നുന്നില്ല. മികച്ച ഗായികയ്ക്കുള്ള സംസ്ഥാനപുരസ്ക്കാരം നേടിയ സിതാരയെ ഈ അവസരത്തില്‍ അനുമോദിക്കുന്നു.

തമിഴ്സിനിമയിലും പാടി തുടങ്ങിയ സിതാര മറുനാടന്‍ ഭാഷകളില്‍ അപ്രത്യക്ഷമാകാതെ ഒരായിരം നല്ല ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച് ഇനിയും ഒരുപാട് പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി മലയാളികളുടെ പ്രിയ ഗായികയായി ഇവിടെ തന്നെ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


വാല്‍കഷണം: സുഹൃത്ത് എന്ന അഹങ്കാരത്തില്‍ എഴുതിയത്. 

9 അഭിപ്രായങ്ങള്‍:

doll പറഞ്ഞു...

ആഹാ..സിത്താര ഗോവിന്ദന്റെ ക്ലാസ്‌മേറ്റ്‌ ആയിരുന്നോ(നവോദയ ഗോവിന്ദ്‌?)...പുള്ളിക്കാരി എല്‍.,പി സ്കൂളിലോ നഴ്സറിയിലോ ഒക്കെ നമ്മുടെ തടിയന്‍ അജീഷ്‌ സി.എ യുടെയും ക്ലാസ്സ്‌മേറ്റ്‌ ആയിരുന്നു...
ഒരുപാട് ഇഷ്ടമാണ് എനിക്കും...പാട്ടിലെ versatility ആണ് ഏറ്റവും എടുത്തു പറയേണ്ടത്..ഗസലുകളും,westernഉം ഒക്കെ നല്ല നാടന്‍ പാട്ട് പാടുന്ന easiness ഓടെ പാടുന്നത് കേട്ടിട്ടുണ്ട്...
സിത്താരക്ക് ആശംസകള്‍...,...

mad|മാഡ് പറഞ്ഞു...

അജീഷിന്റെ കാര്യം അറിയില്ലായിരുന്നു.പക്ഷെ ഗോവിന്ദന്റെ കൂടെ പഠിച്ചതാ.ഇംഗ്ലീഷ്‌.

pachavelicham പറഞ്ഞു...

nannayittundu tto......

അംജിത് പറഞ്ഞു...

പ്ലസ്‌ വണ്‍ തൊട്ടു നീ ആ അക്ഷരപ്പിശാചിനെ കൂടെ കൂട്ടിയിരിക്കുന്നു. 'ഒടുവില്‍ അമംഗള ദര്‍ശനയായ്.....'.. don't repeat, huh..!!

അത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയാണ്. - സദ്ഗതി

മുകളിലെ ഡിസ്ക്ലൈമര്‍ എടുത്തു നീക്കണം. ഇതിന്റകത്തു മുഴുവന്‍ ജീവിച്ചിരിക്കുന്നവരും മരിയ്ക്കാന്‍ സാധ്യത ഉള്ളവരുമേ ഉള്ളൂ.. criminal offense ;-)

സിതാരയ്ക്ക് എല്ലാ ഭാവുകങ്ങളും.മ്മടെ യൂണിവേഴ്സിറ്റീത്തെ കുട്ട്യല്ലേ. മാത്രമല്ല, ആ പാട്ട് എനിക്ക് വളരെ ഇഷ്ടമായി.

ഡോ. പി. മാലങ്കോട് പറഞ്ഞു...

ബ്ലോഗ്‌ വായിച്ചു. ഗുഡ്.
സിതാരക്ക്‌ ആശംസകള്‍ - ഉയരത്തില്‍ നിന്ന് ഉയരത്തില്‍ എത്തട്ടെ.

ajith പറഞ്ഞു...

ആശംസകള്‍

sajish പറഞ്ഞു...

നന്നായി... നല്ല സുഹൃത്തുക്കള്‍ തന്നെയാണ് നമ്മളെ നല്ല മനുഷ്യരാക്കുന്നത്. സിതാരയുടെ എല്ലാ നന്മകളിലും പിന്തുണയായ ചങ്ങാതിമാരെ നിങ്ങള്‍ക്ക് അവളുടെ ജീവിത സഖാവിന്റെ സ്നേഹം... നന്ദി... കടപ്പാട്
സജീഷ്

അജ്ഞാതന്‍ പറഞ്ഞു...

Sithara kku ella bhavukangalum

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍