Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

നടക്കാത്ത കാര്യങ്ങൾ

Print Friendly and PDF
പണ്ടാരോ പറഞ്ഞു നീളം വെക്കാൻ-
 തൂങ്ങാൻ തുടങ്ങിയതാണീ വവ്വാലുകൾ..

കണ്ഠശുദ്ധി വരുത്താൻ മൂളിപ്പാട്ടു-
 പാടാൻ തുടങ്ങിയതാണീ മൂങ്ങകൾ..

തീരത്തെ മണലിലെ മണ്ണു കളയാൻ എന്നോ-
 തിരകളാൽ കഴുകുന്നതാണീ.. കടൽ..

ചൂടു കുറയ്ക്കാൻ കടലിലെന്നോ-
 തുടങ്ങിയതാണീ സൂര്യന്റെ നീരാട്ട്‌..

മെലിയാൻ കാറ്റിലങ്ങോട്ടു-
മിങ്ങോട്ടുമിന്നും പായുന്ന മേഘങ്ങൾ..

ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും നന്നാവാന്‍-
ശ്രമിച്ചുകൊണ്ടേയിരിക്കയാണീ ലോകമാനവരിന്നും..

10 അഭിപ്രായങ്ങള്‍:

ajith പറഞ്ഞു...

പണ്ടാരോ പറഞ്ഞു നീളം വെക്കാൻ തൂങ്ങാൻ തുടങ്ങിയതാണീ വവ്വാലുകൾ..

കണ്ഠശുദ്ധി വരുത്താൻ മൂളിപ്പാട്ടു പാടാൻ തുടങ്ങിയതാണീ മൂങ്ങകൾ..

തീരത്തെ മണലിലെ മണ്ണു കളയാൻ എന്നോ തിരകളാൽ കഴുകുന്നതാണീ.. കടൽ..

ചൂടു കുറയ്ക്കാൻ കടലിലെന്നോ തുടങ്ങിയതാണീ സൂര്യന്റെ നീരാട്ട്‌..

മെലിയാൻ കാറ്റിലങ്ങോട്ടുമിങ്ങോട്ടുമിന്നും പായുന്ന മേഘങ്ങൾ..




അപ്പോ ഇതാണ് കാര്യം അല്ലേ?

Arjun Bhaskaran പറഞ്ഞു...

അതന്നെ.. :-)

drpmalankot പറഞ്ഞു...

ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും നന്നാവാന്‍-
ശ്രമിച്ചുകൊണ്ടേയിരിക്കയാണീ ലോകമാനവരിന്നും..

Shramam nadakkatte - aathmaarthamaayi :)

Arjun Bhaskaran പറഞ്ഞു...

നടക്കട്ടെ ഡോക്ടറെ..നന്നായാല്‍ നന്നായി..നന്നായില്ലെങ്കിലും നന്നായി...:-)

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഇനിയും നന്നാവിന്ന ലക്ഷണം ഇല്ലെന്നുണ്ടോ?
വായന അടയാളപ്പെടുത്തുന്നു

Arjun Bhaskaran പറഞ്ഞു...

ഈ നന്നാവല്‍ തന്നെ അധികമാ..:-)

സൗഗന്ധികം പറഞ്ഞു...

അവരതെന്നും തുടരും.നന്നാവും വരെ.നമ്മളോ ..?

ഇഷ്ടമായി ഈ കവിത

ശുഭാശംസകള്‍ .....

Arjun Bhaskaran പറഞ്ഞു...

അതു നാം ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമല്ലെ സൗഗന്ധികം

AnuRaj.Ks പറഞ്ഞു...

നന്നാകാനുള്ള ശ്രമം......... നന്നായി.... നന്നായി

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

നന്നായാല്‍ നന്നായി...........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍