ആരോ പൊഴിച്ചൊരു തൂവെള്ള തൂവല്‍ പാറി വന്നെന്‍ കവിളില്‍ നല്‍കിയ ചുടുസ്പര്‍ശമാണ് നിന്‍ പ്രണയത്തെ എനിക്ക് സമ്മാനിച്ചത്.
ബാല്യത്തില്‍ മൺചിരട്ടയിൽ നീ വിളമ്പിയ മണല്‍ ചോറും, കാട്ടുചെടി കറിയുമായിരുന്നു നിന്‍ പ്രണയം.
എന്നോ ഞാന്‍ കണ്ട സ്വപ്നങ്ങളിലെ മരുഭൂമിയില്‍ തേടി നടന്ന മരുപച്ചയായി നിന്‍ പ്രണയം.
ഒരു നാള്‍ കുത്തുന്ന വെയിലിലും, കോരി ചൊരിയും മഴയിലും എന്‍റെ കണ്ണുനീര്‍ ഒപ്പിയ കുഞ്ഞുതൂവാലയാവുകയായിരുന്നു നിന്‍ പ്രണയം.
പിന്നീട് വേനലില്‍ പൊലിഞ്ഞു വീണ ചെടിയില്‍ സ്നേഹത്തിന്‍ മുത്തുകള്‍ പാകി ഞാന്‍ വളര്‍ത്തിയെടുത്ത തളിരിലയായി നിന്‍ പ്രണയം.
നാള്‍ വഴികളിലെ ഓര്‍മകളില്‍ ഞാന്‍ കെട്ടിയാടിയോരൂഞ്ഞാലിനു താങ്ങായ ചെറു ചില്ലയായി നിന്‍ പ്രണയം.
ഒടുവില്‍ ഇന്നലെ..എന്‍റെ മറവികളിലെ ഏക ഓര്‍മയായി നിന്‍ പ്രണയം..
ഇന്ന് നീ ഞാന്‍ ആണ്..ഞാന്‍ നീയും..നിന്‍ പ്രണയം എന്‍ ശ്വാസവും..
3 അഭിപ്രായങ്ങള്‍:
നാണമില്ലേ നിനക്ക്, മൃദുല വികാരങ്ങളെ കുറിച്ച് മിനിക്കഥ എഴുതാന്‍ ....
പ്രണയം പോലും... ഫൂ, പ്രണയം..!!
മൃദുലം അല്ലാത്ത വികാരങ്ങള്‍ എഴുതിയതിനു പണ്ട് കിട്ടിയ കൊട്ട് നിനക്കല്ലലോ...എനിക്കല്ലേ...അന്ന് കിട്ടിയിരുന്നേല്‍ നീയും നന്നായേനെ...ഹ ഹ
കൊട്ട് കിട്ടിയിട്ട് നീ ഇങ്ങനെ... അതും കൂടെ ഇല്ലായിരുന്നെങ്കില്‍ നീ ലോകം തല കീഴായി മറിച്ചേനെ... ഡിങ്ക ഡിങ്കാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)