Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

പഴയ ഓട്ടോ

Print Friendly and PDF

ഇന്ന് ഒരു ഒന്നരമണിക്കൂർ ഓട്ടോയാത്രയുണ്ടായിരുന്നു. തിമിർത്ത്‌ പെയ്യുന്ന മഴയിലൂടെയതിങ്ങനെ കുലുങ്ങി കുലുങ്ങി..
ഒരു പഴയ ഓട്ടോ. പഴയതെന്നു വെച്ചാൽ വളരെ പഴകിയത്‌! പെയിന്റ്‌ ഇളകാത്ത ഒരു ഭാഗവും അതിനുണ്ടായിരുന്നില്ല. മുകളിൽ ചോർച്ച അടയ്ക്കാനാണെന്ന് തോന്നുന്നു ഒരു അഴുക്കുപുരണ്ട നീല ടാർപ്പായ തിരുകി വെച്ചിരിക്കുന്നു. ഇരുവശത്തേയും കർട്ടനുകളുടെ അവശിഷ്ടം മുകളിലെ തുരുമ്പു കാർന്നുതിന്നാൻ തുടങ്ങിയ കമ്പിയിൽ ശേഷിച്ചിട്ടുണ്ട്‌. ഡ്രൈവർ ചാരിയിരിക്കുന്ന സീറ്റിൽ പുറത്തേയ്ക്ക്‌ തള്ളിനിൽക്കുന്ന ഒരു കഷണം പ്ലൈവുഡും അൽപം സ്പോഞ്ചും! വണ്ടിയൊന്നു ബ്രേക്കിട്ടാൽ ഞാൻ ഇരിയ്ക്കുന്ന സീറ്റ്‌ മുന്നോട്ടു നിരങ്ങിനീങ്ങും. കൈകൾകൊണ്ട്‌ വീണ്ടുമത്‌ പിന്നിലേയ്ക്ക്‌ ചേർത്തു നിർത്തി വീണ്ടും ഞാനതിൽ ഇരിപ്പു തുടരും. റോഡിന്റെ കുഴികളിലും, ഹമ്പുകളുടെ മേലും ചാടിയോടുമ്പോൾ തകരപാട്ടകളുടെ ഞരക്കം കൃത്യമായി കേൾക്കാമായിരുന്നു. പൊട്ടിയ കണ്ണാടിയിൽ വയസായ ഡ്രൈവറുടെ മുഖം ഇടയ്ക്കിടെ മിന്നിമറഞ്ഞു.

ഇത്രയൊക്കെ കുറവുകൾ ഉണ്ടായിട്ടും ആ ഓട്ടോയോട്‌ എനിക്കൊരു പുശ്ചവും തോന്നിയില്ല. മറിച്ച്‌ പ്രത്യേകമായൊരു ഇഷ്ടം..

ഈ കുറവുകളെയെല്ലാം മറികടക്കുന്നൊരു ഘടകം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു..!
മറ്റൊന്നുമല്ല,

"രണ്ടുകാലും പാടെ തളർന്നിട്ടും നിരത്തിലിറങ്ങി തെണ്ടാതെ ഒരു ഓട്ടോ ഓടിച്ച്‌ ആ അദ്ധ്വാനം കൊണ്ട്‌ തന്റെ കുടുംബത്തെ പോറ്റാനുള്ള ആ ദൃഢനിശ്ചയം"

4 അഭിപ്രായങ്ങള്‍:

ഡോ. പി. മാലങ്കോട് പറഞ്ഞു...

Appol aa pazhaya otto mathi. Old is gold.

ajith പറഞ്ഞു...

പ്രചോദനാത്മകം

keraladasanunni പറഞ്ഞു...

ശാരീരികാവശതകളെ അവഗണിച്ച് കുടുംബം പുലര്‍ത്താന്‍ വേണ്ടി പണിയെടുക്കുന്ന ഒട്ടേറെപ്പേരുണ്ട്. അവരെ സഹായിക്കുകതന്നെ വേണം 

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

ആ അദ്ധ്വാനി എന്നും വിജയിക്കട്ടെ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍