
കോളേജ് ജീവിതത്തില്‍ നോമ്പെടുക്കല്‍ സാധാരണയായിരുന്നു. മതപരമായി എന്ന്
പറയാന്‍ കഴിയില്ല. കാരണങ്ങള്‍ പലതായിരുന്നു. പ്രധാനമായും സൗഹൃദങ്ങള്‍,
പിന്നെ സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതിനൊരു ഐക്യം
പ്രഖ്യാപിക്കല്‍, പിന്നെ നോമ്പ് തുറയില്‍ പങ്കെടുക്കല്‍ അങ്ങനെ പലതും!
രാവിലെ ബാങ്ക് കൊടുക്കുമ്പോള്‍ എഴുന്നേറ്റാല്‍ എനിക്കാരു ഭക്ഷണം
വിളമ്പാന്‍? പലപ്പോഴും വീട്ടില്‍ നോമ്പ് എടുക്കുന്ന കാര്യം പറഞ്ഞാല്‍
"ഒന്ന് പോയെ ചെക്കാ"
എന്നാകും അമ്മയുടെ മറുപടി.
എന്ത് ചെയ്യാന്‍ എന്റെ മുസ്ലിം സുഹൃത്തുക്കള്‍ എല്ലാം അതിരാവിലെ
എഴുന്നേറ്റ് ഭക്ഷണവും കഴിച്ച് വീണ്ടും കിടന്നുറങ്ങി എഴുന്നേറ്റ്
ക്ലാസ്സില്‍ വരുമ്പോള്‍ പച്ചപ്പട്ടിണിയായി ഈ ഞാനും ഉണ്ടാകും ക്ലാസ്സില്‍.
ഒരു തുള്ളി വെള്ളം പോലും കഴിക്കാതെ. പിന്നെ തട്ടി മുട്ടി പകല്‍ കഴിച്ചു
കൂട്ടും.പിന്നെ വൈകുന്നേരം വീട്ടിലേക്ക് ഓടും. അവിടെ ഉച്ചത്തെ ചോറും കറിയും
കാത്തിരിക്കുന്നുണ്ടാകും .അത് കഴിച്ചെന്നു വരുത്തും. ആ സമയം കൂട്ടുകാര്‍
നല്ല പത്തിരിയും കോഴിക്കറിയും അടിച്ചു കേറ്റുന്നതു സ്വപ്നവും കാണും.
പിന്നെ പിന്നെ ആ സ്വഭാവമെല്ലാം മാറി. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു
ദിവസം വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ എന്നെയും കാത്ത് പത്തിരിയും,
കോഴിക്കറിയും!! അപ്പുറത്തെ വീട്ടിലെ ഉമ്മൂട്ടി താത്ത ഞാന്‍ നോമ്പ്
എടുക്കുന്നുണ്ടെന്നു അടുക്കള പരദൂഷണങ്ങളിലൂടെ അറിഞ്ഞ് എനിക്ക് വേണ്ടി
കൊണ്ട് വെച്ചതാണത്രേ! പിന്നീട് ആ പതിവ് താത്ത തുടര്‍ന്നു. അയല്‍വാസികളുടെ
നോമ്പ് തുറകള്‍ക്കും ഞാന്‍ അതിഥി ആയി. കൂട്ടുകാരും ഇടയ്ക്കൊക്കെ
വിളിക്കാന്‍ തുടങ്ങി. ഇരുപത് ഇരുപത്തിയൊന്നു നോമ്പുകള്‍ ഒക്കെ ഞാന്‍
നോക്കിയിട്ടുണ്ട്.
എന്തായാലും റംസാന് കൊണ്ട് എനിക്ക് പല
ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടു നേരം ഭക്ഷണം കഴിക്കാത്തവന്റെ അവസ്ഥ
മനസിലായി. ഭക്ഷണത്തോട് ഉള്ള ആര്‍ത്തി നഷ്ടപ്പെട്ടു. ഒരു പിടി നല്ല മനുഷ്യരെ
മതങ്ങള്‍ക്കപ്പുറം ഹൃദയത്തോട് ചേര്‍ത്തു.അത് കൊണ്ട് തന്നെ പലരും
"ഓര് മാപ്പളമാരാ അവരോട് സംസാരിക്കണ്ട, കൂട്ടുകൂടണ്ട "
എന്നൊക്കെ പറയുമ്പോള്‍ ധൈര്യമായി മനസ്സില്‍ കളങ്കമില്ലാതെ എനിക്ക് ഇങ്ങനെ പറയാന്‍ സാധിച്ചിട്ടുണ്ട്.
"അവര്‍ മനുഷ്യരാണ്. നമ്മെ പോലെ ചെമന്ന രക്തവും, തുടിക്കുന്ന ഹൃദയവുമുള്ള മനുഷ്യര്‍."
**************************
എല്ലാവര്ക്കും ഒരു നല്ല റംസാന് മാസം ആശംസിക്കുന്നു.

6 അഭിപ്രായങ്ങള്‍:
നല്ല കുറിപ്പ്
നല്ല മാതൃക
നോമ്പ് നോക്കുന്നത് കൂട്ടുകാർക്കു വേണ്ടിയോ നാട്ടുകാർക്ക് വേണ്ടിയോ ആകരുത്. മറിച്ച് അവനവനു വേണ്ടിത്തന്നെ ആകണം. അതിലെ ആത്മാർത്ഥത മറ്റുള്ളവർക്ക് ഒരു മാതൃകയുമാകണം.
ആശംസകൾ..
ആശംസകള്‍
മത മൈത്റിയുടെ മലയാള മാതൃക
Best wishes....
നന്മകള് നേരുന്നു..നല്ല അവതരണം , മതങ്ങള്‍ക്കിടയിലെ മതിലുകള്‍ തകര്‍ത്ത് സൌഹാരദ്ദത്തിന്റെ ചെറിയ വേലികള്‍ ഉയരണം..ഫ്രോസ്റ്റ് പറഞ്ഞ പോലെ...good fences make good neighbors...
nalla ezhutthu thudaruka . islaam samadhana mathamaanu allathe theewravaadikalude eettillamaayi innu madhyamngalaanu peruppichu kaanikkunnathu ,,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)