Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, മേയ് 30, വ്യാഴാഴ്‌ച

തേങ്ങാപ്രണയം

Print Friendly and PDF

പ്രണയികളായ രണ്ട്‌ തേങ്ങകൾ..
അരിവാളിൻ വെട്ടേറ്റ്‌,

കാതങ്ങൾ താണ്ടിയൊടുക്കം മൺകട്ടയിൽ തലയടിച്ച്‌ മൃതമായ്‌

ശവങ്ങൾ എടുത്തുയർത്തി കാരിരുമ്പിൻ  മുനയായ്‌  ദേഹവും കുപ്പായവും വേർത്തിരിച്ചു

കമിതാക്കളുടെ ദേഹങ്ങൾ കൊത്തിയരിഞ്ഞ്‌ പൊരിവെയിലിലും,

കുപ്പായങ്ങൾ തല്ലിചതച്ച്‌ വെള്ളത്തിനടിയിലും

വെട്ടേറ്റിട്ടും, തലതല്ലി മരിച്ചിട്ടും
പൊരിവെയിലിൽ കരിഞ്ഞുണങ്ങിയിട്ടും, വെള്ളത്തിൽ മുങ്ങി ചീഞ്ഞു നാറിയിട്ടും
അവർ വേർപ്പിരിഞ്ഞില്ല

ആ പ്രണയം മരിച്ചില്ല

ഒരു തുടം വെളിച്ചെണ്ണയായും,
ഒരു മുഴം കയറായും അവരിന്നും
വേർപ്പിരിയാതെയൊന്നായ്‌ കഴിയുന്നു.

5 അഭിപ്രായങ്ങള്‍:

AnuRaj.Ks പറഞ്ഞു...

തേങ്ങാ വിശേഷം തീര്‍ന്നോ...ഇനിയും എഴുതാന്‍ ഏറെയുണ്ടല്ലോ...

ajith പറഞ്ഞു...

കല്പവൃക്ഷഫലം

സൗഗന്ധികം പറഞ്ഞു...

നല്ല കവിത.

ശുഭാശംസകൾ...

Arjun Bhaskaran പറഞ്ഞു...

അനുരാജ് ഒരുപാടിനിയും എഴുതാം..അജിത്‌ ഏട്ടാ..:-) സൌഗന്ധികം നന്ദി

Arjun Bhaskaran പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍