ഐ പി എല്‍ കൊണ്ട് പിടിച്ചു നടക്കുകയാണ്. വീറോടും, വാശിയോടും കൂടെ മത്സരിക്കുന്ന ടീമുകള്‍. ഇരുപത് ഓവറിലേക്ക് ചുരുക്കിയ ക്രിക്കറ്റ്. ഇപ്പോള്‍ ക്രിക്കറ്റ് ജീവിതത്തിന്‍റെ ഭാഗം അല്ലെങ്കിലും പണ്ട് വളരെ പണ്ട് ഒരു ഹോസ്റ്റലന്‍ ആയിരുന്ന കാലത്ത് ഇത് ഒരു ലഹരി തന്നെ ആയിരുന്നു.
ക്രിക്കറ്റ് ഒന്ന്
***************
അഞ്ച് ഓവറും, പത്ത് ഓവറുമൊക്കെയായിരുന്നു ശരാശരി ദൈര്‍ഘ്യം. കുളിക്കാനും, അലക്കാനും പോകുന്നതിനു തൊട്ടു മുന്നേയുള്ള ചുരുങ്ങിയ സമയത്ത് കളിക്കുന്ന ക്രിക്കറ്റിനു ഞങ്ങള്‍ "കൌണ്ടി" എന്നാണു പേരിട്ടിരുന്നത്. പിച്ചിനു കഷ്ടി ആറേഴു മീറ്റര്‍ നീളം. പന്ത് ചുമ്മാ ഇട്ടു കൊടുക്കും. ചില സ്പിന്നര്‍മാര്‍ പന്ത് കുത്തി തിരിക്കുന്നതിലൊക്കെ അഗ്രഗണ്യന്‍മാര്‍. ബാറ്റ്സ്മാന് മുന്നില്‍ മൂന്നു ബൌണ്ടറികള്‍ കാണും. റണ്‍സ് എടുക്കാന്‍ ഓടേണ്ട ആവശ്യമൊന്നുമില്ല. ഏറ്റവും അടുത്ത വര പന്ത് മറികടന്നാല്‍ ഒരു റണ്‍സ്. അടുത്ത വര രണ്ടു റണ്‍സ്. ഏറ്റവും അകലെയുള്ള വര കടന്നാല്‍ നാല് റണ്‍സ്. പന്ത് ആ വരയ്ക്ക് മുകളിലൂടെ പൊക്കിയടിച്ചാല്‍ ഔട്ട്!
ചുറ്റും പന്ത് പിടിക്കാന്‍ ഫീല്‍ഡില്‍ ആളുകള്‍ ഉണ്ടാകും. ചില കളികളില്‍ ഒരു പിച്ചു ചെയ്ത് പിടിച്ചാലും ഔട്ട് ആയിരുന്നു. തൊട്ടു പുറകിലെ ചുമര്‍ ആയിരുന്നു സ്റ്റംപ്. പന്ത് അതില്‍ തട്ടിയാലും ഔട്ട്.
ക്രിക്കറ്റ് രണ്ട്:
**************
ഗ്രൗണ്ടില്‍ ഇറങ്ങാതെ ശരീരത്തില്‍ ഒരു പൊടി പറ്റാതെ കളിക്കുന്നതായിരുന്നു ഇത്. കൂടുതലും പഠിക്കേണ്ട സമയങ്ങളില്‍ ആയിരുന്നു ഈ കളി കളിച്ചിരുന്നത്. ഒരു ടെക്സ്റ്റ് ബുക്കും, ഒരു നോട്ട് ബുക്കും ഉണ്ടെങ്കില്‍ ആര്‍ക്കും ഒറ്റയ്ക്കും, ഇരട്ടയ്ക്കും കളിക്കാം.
ബുക്കില്‍ ആദ്യമായി രണ്ടു ടീമുകളുടെ പേരുകള്‍ എഴുതുന്നു. പതിനൊന്നു കളിക്കാരുടെയും പേര്.
ബാറ്റിങ്ങിന് രണ്ടു പേരെ നിശ്ചയിക്കുന്നു. പിന്നെ ടെക്സ്റ്റ് ബുക്ക് മറിക്കുന്നു. എന്നിട്ട് വരുന്ന പേജിലെ ഇടതു വശത്തെ അക്കങ്ങള്‍ നോക്കുന്നു. ഉദാഹരണത്തിന് 2,4,6,8,0 എന്നിവയാണ് വരിക. അതല്ല 22, 24, 26, 28,30 ആണ് വരുന്നതെങ്കില്‍ ഒറ്റയുടെ സ്ഥാനം പരിഗണിക്കണം. ഇതില്‍ 8 വന്നാല്‍ ഔട്ട് ആയി കണക്കാക്കും. 0 വന്നാല്‍ റണ്‍സ് ഇല്ല. ബാക്കിയെല്ലാം റണ്‍സ്. ഉദാഹരണത്തിന് സച്ചിന്‍ ബാറ്റ് ചെയ്യുന്നു എങ്കില്‍ ഒരു റണ്‍സ് കിട്ടിയാല്‍ അടുത്ത ബാറ്റ്സ്മാന്‍ ആകും അടുത്ത ബോള്‍ നേരിടുക.
വാല്‍കഷണം:
**************
രണ്ടു കളികളും വട്ടന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എങ്കിലും ആ കാലഘട്ടത്തില്‍ മനസിന് ഒരുപാട് ആശ്വാസം തന്നവയാണ് ഇവ രണ്ടും. ഇനിയും വട്ടു കളികള്‍ ധാരാളം. അത് പിന്നൊരിക്കല്‍!!

1 അഭിപ്രായങ്ങള്‍:
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)