Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

കുളം

Print Friendly and PDF

 കാടു പിടിച്ചു കിടന്ന മനസിന്റെ കിഴക്കേ കോണിലൊരു കൊച്ചു കുളമുണ്ട്..
പാതിരാവില്‍ ഒരു നിലാവത്ത് ആരും കാണാതെയവള്‍ കുത്തിയത്..

നറുംപാലില്‍ ഒരുതുടം   സ്നേഹവും, ലാളനവും, കിന്നാരവും കലക്കിയ വിശാലമായൊരു തണ്ണീര്‍പൊയ്ക..

പച്ചപ്പുല്‍പാകി സന്തോഷം മെഴുകിയ കല്‍പടവുകളില്‍ അവളുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും പൊട്ടും പൊടിയുമുണ്ടാകും

ചിലനേരം മനസ് കലുംകുഷമാകുമ്പോള്‍ കാടിറങ്ങി കുളക്കടവിലെത്തി നോക്കും..
ആ കല്പടവുകളില്‍ ഇരുന്ന് ആശങ്കയുടെ ഒരു പിടി കല്ലുകള്‍ വാരിയെറിയും 

അലകളായ് അവളങ്ങനെയാടിയാടി അവയെയെല്ലാം തെറ്റിച്ച് തെറ്റിച്ച് 
ഹൃത്തിന്റെ ഉള്‌ത്തടങ്ങളിലേക്ക് ഊറ്റിയെടുക്കും.

തിരയൊഴിഞ്ഞ കടല്‍പോലെ മനസും തണ്ണീര്‍പൊയ്കയും ഒരുപോലെ നിശബ്ദമാകും 





7 അഭിപ്രായങ്ങള്‍:

Unknown പറഞ്ഞു...

അവൾ എണ്ണയിട്ട് കുളിക്കാറുണ്ടോ...എങ്കിൽ എണ്ണ മെഴുക്ക് കാണും പടവിൽ..തെന്നി വീഴരുത്

സൗഗന്ധികം പറഞ്ഞു...

അല്ലിയാമ്പല്‍ക്കടവ് ......

നല്ലത്

ശുഭാശംസകള്‍.... ......

Arjun Bhaskaran പറഞ്ഞു...

ഹ ഹ..അലൻ.. സൗഗന്ധികം...വളരെ നന്ദി..വന്നതിനും വായിച്ചതിനും

drpmalankot പറഞ്ഞു...

അവളും, കുളവും, കുളക്കടവും, മനസ്സും.... എല്ലാം ഭാവനയില്‍ കുളിച്ചു സുന്ദരമായിരിക്കുന്നു. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

Arjun Bhaskaran പറഞ്ഞു...

നന്ദി ഡോക്ടര്‍..വന്നതിനും വായിച്ചതിനും ആശംസകള്‍ക്കും

AnuRaj.Ks പറഞ്ഞു...

ആ കുളം വല്ല റിയല്‍ എസ്റ്റേറ്റ് കാരും വന്നു നികത്താതെ നോക്കണം

Arjun Bhaskaran പറഞ്ഞു...

നോക്കുന്നുണ്ടേ... ;-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍