Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

പ്രിയ ബാപ്പുവിന് സ്നേഹപൂര്‍വ്വം..

Print Friendly and PDF
ങ്ങനെ മറ്റൊരു ഗാന്ധി ജയന്തി കൂടി എന്നത്തേയും പോലെ കടന്നു പോകുന്നു. 1869 ഒക്ടോബര്‍ രണ്ടാം തീയതി പോര്‍ബന്ദര്‍ എന്ന സ്ഥലത്ത് ജനിച്ച മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി. ഗ്രാമങ്ങളെ സ്നേഹിച്ച, തന്റെ ജീവിതത്തെ തന്നെ മറ്റുള്ളവര്‍ക്കൊരു പാഠം ആക്കി കാണിച്ചു കൊടുത്ത, ജീവിതത്തെ ലാളിത്യം കൊണ്ട് പൊതിഞ്ഞ, ഒറ്റമുണ്ടുടുത്ത ഫക്കീര്‍... നമ്മുടെ പ്രിയ ഗാന്ധിജിയുടെ ജന്മദിനം...സ്ഥാനമാനങ്ങള്‍ ഒന്നും തന്നെ ഏറ്റെടുക്കാതെ സ്വാതന്ത്രം ആഘോഷിച്ച, സാധാരണക്കാരുടെ രാഷ്ട്രപിതാവ്. വിഭജനകാലഘട്ടത്തിന്റെ ബാക്കി പത്രം എന്നവണ്ണം ഗോഡ്സേ എന്ന മനുഷ്യന്‍ ഉതിര്‍ത്ത വെടിയുണ്ടകളില്‍ അവസാനിച്ച ജീവിതം. 
മരണശേഷം കാക്ക കാഷ്ട്ടിച്ച കറുത്തിരുണ്ട പ്രതിമകളിലും ചിത്രങ്ങളിലും, വര്‍ഷാവര്‍ഷം കൊണ്ടാടുന്ന ജനന, മരണ ദിനാചരണ ചടങ്ങുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇരുണ്ട ഓര്‍മ്മകള്‍. രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ചു വീടും വീട്ടുകാരും അവരുമായുള്ള സന്തോഷങ്ങളും ത്യജിക്കേണ്ടി വന്ന സ്വാതികന്‍. 
അലഹാബാദില്‍ വെച്ചാണ്;കൃത്യം ആയി പറഞ്ഞാല്‍ നെഹ്രുവിന്റെ വീടായ "ആനന്ദഭവനില്‍ നിന്നും ആണ് ഗാന്ധിജിയുടെ  " എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍" എന്ന ആത്മകഥ വാങ്ങിച്ചത്. അത് വായിച്ചതും ഗാന്ധിയോടുള്ള സമീപനത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. അദേഹത്തിലെ മനുഷ്യനെ അറിഞ്ഞു തുടങ്ങിയത് അന്നാണ്. അന്ന് തൊട്ടു ഇന്നോളം ആ സമീപനത്തില്‍ മാറ്റവും വന്നിട്ടില്ല. പലരും പലതരത്തിലും അദേഹത്തിന്റെ പ്രവര്‍ത്തികളെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും പലപ്പോഴും നിന്ദിക്കുകയും ചെയ്യുമ്പോളും എന്റെ മനസ്സില്‍ അദേഹം എന്നും ഒരു ആരാധ്യപുരുഷന്‍ ആയിരുന്നു. ലാത്തിയടികള്‍ ഏറ്റപ്പോഴും, കാരാഗൃഹത്തില്‍ കിടന്നപ്പോഴും സംയമനത്തോടെ അതിനെയെല്ലാം തരണം ചെയ്യുകയും, ലക്ഷകണക്കിന് വരുന്ന ജനങ്ങളെ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അണിനിരത്തുകയും ചെയ്തു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസാരകാര്യം ആയി തോന്നിയിട്ടെ ഇല്ല.
ഇത്രയൊക്കെ പറഞ്ഞെങ്കിലും ഞാന്‍ അടക്കം ഉള്ള ഭാരതപൌരന്മാര്‍ ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അദേഹം വിഭാവനം ചെയ്ത ഒരു ലോകത്തിന് എതിരെ തന്നെയാണ്. മതവിദ്വേഷവും, ജാതിപോരും, അക്രമവും, ലഹളകളും കൊടികുത്തി വാഴുന്നു. "പാപത്തിനെ സ്നേഹിക്കരുത്;പാപിയെ സ്നേഹിക്കൂ" എന്ന് പറഞ്ഞ മഹാന് നാം നല്‍കുന്നത് ഒരു പിടി പാപങ്ങള്‍ തന്നെ. ഗ്രാമങ്ങള്‍ ഓരോന്നായി അവസാനിച്ചു കൊണ്ടിരിക്കുന്നു. പട്ടിണിയും രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. രാജ്യത്തിന്റെ വികസനം കുഞ്ഞുങ്ങളില്‍ തുടങ്ങണം എന്ന് പറഞ്ഞ അദേഹത്തിന്റെ വാക്കുകള്‍ ലക്ഷകണക്കിന് വരുന്ന നിരക്ഷരരും, കൂലി പണി ചെയ്യുന്നവരുമായ കൊച്ചു പൈതങ്ങളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാകും. എങ്കിലും ഒരു കാര്യത്തില്‍ അദേഹം പറഞ്ഞ ഒരേ ഒരു കാര്യം നമ്മുടെ നാട്ടില്‍ എല്ലാവരും അക്ഷരം പ്രതി അനുസരിക്കുന്നുണ്ട്. എന്താണെന്നല്ലേ 

"Freedom is not worth having if it does not include the freedom to make mistake"

തെറ്റുകള്‍ ചെയ്യാന്‍ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന പദത്തിന് അര്‍ത്ഥപൂര്‍ണത കൈവരില്ല എന്നാണു  ഗാന്ധിജി അഭിപ്രായപെട്ടത്‌. അത് മുറുകെ പിടിച്ചത് കൊണ്ടോ എന്തോ, നമ്മുടെ നാട്ടില്‍ സ്വാതന്ത്രം എന്നാല്‍ തെറ്റുകള്‍ ചെയ്യാന്‍ ഉള്ള അവകാശം ആയി ആളുകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെയല്ലേ ഈരോം ശര്‍മിളമാര്‍ക്കും, അന്നാ ഹസാരെമാര്‍ക്കും സ്വാതന്ത്ര്യഭാരതത്തില്‍ നിരാഹാരം കിടക്കേണ്ട ഗതികേട് വന്നത്.

എങ്കിലും ബാപ്പു ഞാന്‍ അങ്ങയോട് കൃതാര്‍ത്ഥന്‍ ആണ്. ജീവിതം ഇത്രയേറെ സ്വാതന്ത്ര്യത്തോടും സമാധാനത്തോടും ജീവിക്കാന്‍ എനിക്ക് കഴിയുന്നത് അങ്ങും, അങ്ങയെപ്പോലെ സ്വാതന്ത്ര്യത്തിനു വേണ്ടി സകലതും ത്യജിച്ച ആയിരക്കണക്കിന് ആത്മാക്കളുടെ നിസ്വാര്‍ഥമായ ജീവത്യാഗം കൊണ്ടാണ്. ഈ ദിനത്തില്‍ മാത്രം അല്ല മറിച്ച് ഭാരതം എന്ന രാഷ്ട്രം നിലനില്‍ക്കുന്നിടത്തോളം ജനഹൃദയങ്ങളില്‍ അങ്ങും അങ്ങയുടെ ഓര്‍മകളും നിറഞ്ഞു നില്‍ക്കും. എവിടെയാണ് അങ്ങിപ്പോള്‍ എന്നറിയില്ല. എങ്കിലും എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ അങ്ങേക്ക് നേരുന്നു.

"ഒരായിരം പിറന്നാള്‍ ആശംസകള്‍ പ്രിയ ബാപ്പു.. "


13 അഭിപ്രായങ്ങള്‍:

ചെറുവാടി പറഞ്ഞു...

നല്ലൊരു കുറിപ്പ് അര്‍ജുന്‍.
ഇന്നും ജീവിക്കുന്നുണ്ടല്ലോ ബാപ്പുജി ഭാരതീയരുടെയും എന്തിന് മറ്റു ദേശക്കാരുടെയും മനസ്സില്‍ .
നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍

mad|മാഡ്-അക്ഷരക്കോളനി.കോം പറഞ്ഞു...

ചെറുവാടി ഇന്ന് ഉത്ഘാടകന്‍ ആയല്ലേ.. സന്തോഷം കേട്ടോ.

വിബിച്ചായന്‍ പറഞ്ഞു...

ഗാന്ധിജി ആരാന്നു തങ്ങള്‍ക്കു അറിയില്ലാന്നു അറിയിക്കുകയും, കപട ഗാന്ധിയന്‍മാരെ വാഴ്ത്തി പാടുകയും അവരുടെ സ്വാര്‍ത്ഥ ലാഭത്തിനു കൂട്ട് നില്‍ക്കുകയും ചെയ്ത ജനത്തിന്‍റെ മുന്നില്‍ ഒരു ഗാന്ധിജയതി കൂടി.... ആ മഹാത്മാവിനെ ആദരിച്ചു ഇല്ലെങ്കിലും അപമാനിക്കരുത് എന്നത് കൂടി പോസ്റ്റില്‍ ഉള്‍പെടുതെടിയിരിന്നു അര്‍ജുന്‍...

സീത* പറഞ്ഞു...

സ്മരണാഞ്ജലി നന്നായി

ഓർമ്മകൾ പറഞ്ഞു...

Valare nalloru post...

ജാനകി.... പറഞ്ഞു...

ഓരോ പിറന്നാളും..ചരമദിനവും...ഇങ്ങിനെ ചിലരുടെ ഓർമ്മക്കുറിപ്പുകളും..നഷ്ടബോധങ്ങളും..പരിദേവനങ്ങളും ഒക്കെയായി കടന്നു പോകുന്നു......
ദാ ഇതൊക്കെ വായിച്ച് ഇങ്ങിനൊന്ന് ഇതു വരെ എഴുതാത്ത ഞാൻ “ഓ..ഇതു വളരെ ശരിയാണല്ലോ എന്ന ചിന്തയിൽ ഒരു നെടുവീർപ്പിലൊതുങ്ങുന്നു....
നന്നായിരിക്കുന്നു അർജുൻ..

Pradeep paima പറഞ്ഞു...

പോസ്റ്റ്‌ ഉചിതമാണ് മാഷേ.. ഗാന്ധി നമ്മുടെ രാഷ്ട്ര പിതാവ് മാത്രമല്ല ഇന്ത്യയുടെ അത്മവുകൂടിയാണ് ....

കൊമ്പന്‍ പറഞ്ഞു...

നല്ല കുറിപ്പ് പക്ഷെ നന്മ മരിക്കാത്ത മനസ്സുകള്‍ മണ്ണില്‍ ഉള്ള കാലത്തോളം ഗാന്ധി മരിക്കില്ല

Pradeep Kumar പറഞ്ഞു...

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഇന്നു വായിച്ച ലേഖനങ്ങളില്‍ മികച്ചത് അപൂര്‍വ്വ ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ ഈ ലേഖനം തന്നെ.

പഥികൻ പറഞ്ഞു...

മറ്റു ചിന്താഗതികൾക്കൊപ്പം ഗാന്ധിസവും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകേണ്ടതല്ലേ..ബിംബവല്കരിക്കുന്നതാൺ ഗാന്ധിസത്തിന്റെയും ഇന്നത്തെ ഏറ്റവും വലിയ ശാപം.

Absar പറഞ്ഞു...

Gaandhijiyum oru manushyanaayirunnu. Alapaswalapam paalichakal undaavuka allenkil mattullaravakk kuttam kandethaannayi arinjo aroyaatheyo chilath sambavikkuka ennath ethoru manushyante jeevithathil undaakunnathaanallo. Vimarshakar gandhijiyude aththaram poraaymakal maathramaanu eduththu unnayikkunnath (ammaye thachhaalum randu paksham ennalle chollu).
Pakshe oru kaaryam urappichu parayaam. Indiyayude raatrapithaav aakaan gandhijiyekkaal yogyathayulla oru vyakthikkum bhaaratham janmam nalkiyittilla...
Gandhiji kurachu kaalam koodi jeevichirunnenkil kooduthal nalla, azhimathi rahithamaaya oru india innu undaakumaayirunnu ennu njaan vishwasikkunnu....

Arjunbaayiyude ee post avasarochithavum, abhindhaarhavum aanu...

Sneham niranja aashamsakalode....

Gaandhijiyum oru manushyanaayirunnu. Alapaswalapam paalichakal undaavuka allenkil mattullaravakk kuttam kandethaannayi arinjo aroyaatheyo chilath sambavikkuka ennath ethoru manushyante jeevithathil undaakunnathaanallo. Vimarshakar gandhijiyude aththaram poraaymakal maathramaanu eduththu unnayikkunnath (ammaye thachhaalum randu paksham ennalle chollu).
Pakshe oru kaaryam urappichu parayaam. Indiyayude raatrapithaav aakaan gandhijiyekkaal yogyathayulla oru vyakthikkum bhaaratham janmam nalkiyittilla...
Gandhiji kurachu kaalam koodi jeevichirunnenkil kooduthal nalla, azhimathi rahithamaaya oru india innu undaakumaayirunnu ennu njaan vishwasikkunnu....

Arjunbaayiyude ee post avasarochithavum, abhindhaarhavum aanu...

Sneham niranja aashamsakalode....

Absar പറഞ്ഞു...

enthaa baayee ithil mobile upayogichu kamant idumpol athu randu thavana aavarththikkunnathu???..:(

Blogger amachikkum, Google appachanum ulla nercha vallathum mudakkiyo????...:))

enthaa baayee ithil mobile upayogichu kamant idumpol athu randu thavana aavarththikkunnathu???..:(

Blogger amachikkum, Google appachanum ulla nercha vallathum mudakkiyo????...:))

മുല്ല പറഞ്ഞു...

നല്ല കുറിപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍