Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂലൈ 11, തിങ്കളാഴ്‌ച

എന്റെ സ്നേഹം

Print Friendly and PDF

രണ്ടു ദിവസം മുന്‍പാണ് ദൈവം ഒരു മഞ്ഞു തുള്ളി തന്നത്
ഇന്നലെ ഒരു തീപ്പൊരിയും 
പക്ഷെ ഒരു കാട്ടുതീയ്ക്ക് പോലും പൊള്ളിക്കാനാവാത്ത  വിധം 
മഞ്ഞു തുള്ളിയ്ക്കുള്ളില്‍ സുരക്ഷിതന്‍ ആയിരുന്നു ഞാന്‍


ചിത്രം കൃതജ്ഞത :
Guttation on a Equisetum fluviatile by Luc Viatour (GFDL)

15 അഭിപ്രായങ്ങള്‍:

രമേശ്‌ അരൂര്‍ പറഞ്ഞു...

കത്തിയില്ല

MOIDEEN ANGADIMUGAR പറഞ്ഞു...

മഞ്ഞുതുള്ളിയിൽ എത്രനാൾ സുരക്ഷിതനാവും..?

അംജിത് പറഞ്ഞു...

ശാസ്ത്രം പറയുന്നത് അനുസരിച്ച് വെള്ളത്തിന്റെ ബോഇലിംഗ് പോയിന്റ്‌ നൂറു ഡിഗ്രി സെല്‍ഷ്യസ് ആണ്. അതിനു മുകളില്‍ പോയാല്‍ മഞ്ഞുതുള്ളി സ്വര്‍ഗാരോഹണം നടത്തും.
നീ പഠിച്ചിട്ടില്ലേ രണ്ടാം ക്ലാസ്സില്‍
" മഞ്ഞുതുള്ളി നെറുകയില്‍ ചൂടി
കുഞ്ഞുപൂവൊന്നു മുറ്റത്ത് നിന്നു
പിച്ച വെച്ചോരാ പിഞ്ചു കുഞ്ഞപ്പോള്‍
കുഞ്ഞുപൂവിനെ നോക്കി ചിരിച്ചു ..."
ഹി ഹി

അംജിത് പറഞ്ഞു...

ഫയര്‍ ഫോര്‍സിനെ വിളിക്കണോ?

Arjun Bhaskaran പറഞ്ഞു...

രമേശേട്ടാ എന്താ കത്താത്തെ? ഏതെങ്കിലും മഞ്ഞു തുള്ളി മൂടിയിട്ടുണ്ടോ?
ഈ മഞ്ഞുതുള്ളി അനശ്വരം ആണ് മൊയ്ദീന്‍ക്കാ..ഞാന്‍ പൂര്‍ണമായും സുരക്ഷിതന്‍ ആണ്. മഞ്ഞുതുള്ളി ഉള്ളിടത്തോളം ഞാനും ഉണ്ടാകും.. മഞ്ഞു തുള്ളി അംജിത് പറഞ്ഞത് പോലെ ഉയരങ്ങളിലെതുമ്പോള്‍ ഞാനും കൂടെ പോകുമായിരിക്കും.

മിസ്റര്‍ അംജിത് ഫയര്‍ ഫോര്‍സിനെ വിളിക്കേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞല്ലോ ഈ തീയണയ്ക്കാന്‍ മഞ്ഞുതുള്ളി ധാരാളം.

ഇവിടെ വന്നു കമെന്റിയ എല്ലാര്‍ക്കും ഒരുപാട് നന്ദി കേട്ടോ

കെ.എം. റഷീദ് പറഞ്ഞു...

മഞ്ഞു തുള്ളി വെയില്‍ കൊള്ളാതെ നോക്കണേ
കാട്ടുതീ ആര്‍ട്ടിഫിഷ്വാല്‍ ആയിരുന്നതുകൊണ്ടാണ്‌ പൊള്ളിക്കാന്‍ കഴിയാതിരുന്നത്

www.sunammi.blogspot.com

Arjun Bhaskaran പറഞ്ഞു...

ഹ ഹ റഷീദ്‌ ഇക്കാ അപ്പറഞ്ഞത് കാര്യം. വെയില് കൊള്ളാണ്ടിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാം.പിന്നെ ഇക്കയുടെ ലിങ്ക് കൊടുക്കുമ്പോള്‍ WWW എന്ന് മാറ്റി http:// എന്ന് ചേര്‍ക്കുകയാകും നല്ലത് എന്ന് തോന്നുന്നു !! അപ്പോള്‍ ലിങ്കില്‍ ക്ലിക്കിയാല്‍ നേരിട്ട് ഇക്കയുടെ സൈറ്റില്‍ എത്താം :)

രമേശ്‌ അരൂര്‍ പറഞ്ഞു...

ഹ ഹ ..മഞ്ഞു തുള്ളി ഉള്ളതുകൊണ്ട് നീ കത്തിയില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് ,,..ഈ അര്‍ജുന്റെ ഒരു കാര്യം ,,നിനക്കാ കത്താഞ്ഞത് ...:)

Arjun Bhaskaran പറഞ്ഞു...

ശോ ഈ രമേശേട്ടന്റെ ഒരു കാര്യം.. ഞാന്‍ ആദ്യം കരുതിയത്‌ താങ്കള്‍ക്ക് ഒന്നും വായിച്ചിട്ട് മനസിലായില്ലെന്നാ.. ഹി ഹി

Kalavallabhan പറഞ്ഞു...

എന്നും അങ്ങനെ തന്നെയാവട്ടെ..

Arjun Bhaskaran പറഞ്ഞു...

കലാവല്ലഭന്‍ ചേട്ടാ വളരെ വളരെ നന്ദി കേട്ടോ. ഈ അടുത്തൊന്നും കണ്ടിരുന്നില്ലല്ലോ. ഇതിനു മുന്നേ എന്റെ ഓര്മ ശരിയാണേല്‍ എന്റെ "കുന്നിക്കുരു"എന്നാ കവിതയ്ക്ക് കമന്റിടു മുങ്ങിയിട്ട് പൊങ്ങുന്നത് ഇപ്പോഴാനെന്നാ.. ഇടയ്ക്കിടയ്ക്ക് വരികയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമല്ലോ.

Sidheek Thozhiyoor പറഞ്ഞു...

ഈ മഞ്ഞു തുള്ളി ഉരുകില്ല എന്നുണ്ടോ?

Arjun Bhaskaran പറഞ്ഞു...

@സിദിക്ക
: തീര്‍ച്ചയായും ഞാന്‍ ഇല്ലാതാകുന്ന ദിവസം ആ മഞ്ഞു തുള്ളിയും എന്നോടൊപ്പം അടക്കം ചെയ്യപെടും.. തീര്‍ച്ച.

Pradeep Kumar പറഞ്ഞു...

ഒറ്റ വാക്കില്‍ എന്റെ കമന്റ് : Fine.കുഞ്ഞുകഥയില്‍ ജീവിതം ഒളിച്ചിരിക്കുന്നു.

Arjun Bhaskaran പറഞ്ഞു...

പ്രദീപ്‌ ചേട്ടാ..ഓരോരുത്തരുടെയും ജീവിതം ഇങ്ങനെ ഓരോരോ മഞ്ഞു തുള്ളിയില്‍ സുരക്ഷിതം ആണ്.. ഏതു വെയിലിലും വാടാതെ ഇളം തണുപ്പ് നല്‍കി സംരക്ഷിക്കും അത്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍