Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഈ ഞാന്‍ ..അതായത് രഹീം കല്ലിങ്ങല്‍

Print Friendly and PDF








കോളേജ്‌ ജീവിതം എന്നും മനസ്സില്‍ കാത്തു സൂക്ഷിക്കാവുന്ന ഒരു പിടി ഓര്‍മ്മകള്‍ ആ ജീവിതത്തിലൂടെ കടന്നു പോയവര്‍ക്കൊക്കെ നല്കിയിട്ടുണ്ടാവും. ചിലത് നല്ല ഓര്‍മ്മകള്‍ എങ്കില്‍ മറ്റു ചിലത് ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തവ ആയിരിക്കും. ഇനി രണ്ടിലും പെടാത്ത ചില ഓര്‍മകളും ഉണ്ടാവാം. അതായത് നടക്കുന്ന സമയത്ത് വളരെയധികം വിഷമം ഉണ്ടാക്കിയതും (നമുക്കോ മറ്റുള്ളവര്‍ക്കോ) ജീവിതത്തിന്റെ ഇങ്ങേ അറ്റത്തെ ഏകാന്തതയില്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ചുണ്ടിന്റെ കോണുകളില്‍ എവിടെയോ ചിരി പടര്‍ത്തുന്ന ഓര്‍മ്മകള്‍ ..
കോളേജുകളില്‍ നാം എന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദിവസം ആണ് കോളേജ്‌ ഫൈനാര്ട്സ് ഡേ .കുട്ടികളുടെ കലാപരിപാടികളും തുടര്‍ന്ന് ഗാനമേളയും എല്ലാം തകര്‍ത്താടുന്ന ദിവസം. തുടര്‍ന്ന് നടക്കുന്ന സി സോണ്‍ കലോത്സവത്തിലേക്ക് ഈ കലാപരിപാടികളിലെ വിജയികളെയാണ് തെരഞ്ഞെടുക്കുക. ആ ഒരു ദിവസത്തിലേക്ക് ഞാന്‍ നിങ്ങളെ സാദരം ക്ഷണിച്ചു കൊള്ളുന്നു.

ഈ കഥയില്‍ രണ്ടു നായകന്മാര്‍ ഉണ്ട്. ഒന്നാമന്‍ ആ ശബരിമല സീസണില്‍ (പരിപാടി നടക്കുന്നത് ഒരു ശബരിമല സീസണില്‍ ആയിരുന്നു) കന്നിസ്വാമി ആയി നടക്കുന്ന ഞാന്‍  ആയിരുന്നു. ഈ ഞാന്‍ തന്നെ.രണ്ടാമന്‍  എന്റെ സ്നേഹിതന്‍ " രഹീം  കല്ലുങ്ങല്‍ ". ആളെ മനസിലായല്ലോ അല്ലെ "മാനേജര്‍ ആകാന്‍ പോയ കഥ " വായിച്ചിട്ടില്ലേ അതിലെ എന്റെ സന്തത സഹചാരി രഹീം തന്നെ. അന്നൊരു ഫൈനാര്ട്സ് ഡേ ആയിരുന്നു.പെണ്‍കുട്ടികളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യുക എന്നതായിരുന്നു ആ ദിവസം ഒട്ടു മിക്ക പേരുടെയും സഹജമായ ലക്‌ഷ്യം. രാവിലെ കോളേജില്‍ എത്തിയ ഉടനെ രഹീമിനോട് ഞാന്‍ ചോദിച്ചു.

"എടാ നമുക്ക്‌ എന്തെങ്കിലും ഒരു പരിപാടി നടത്തിയാലോ ?

"ഞമ്മള് എപ്പലെ റെഡി .ഇജ്ജ്‌ ഐഡിയ കൊണ്ടാ .." റഹീമിന്റെ മറുപടി.

"ഒരു കഥാപ്രസംഗം ആണ് ഞാന്‍ ഉദേശിക്കുന്നത്  "

"ഐന് അന്റെ കജ്ജില്‍ കഥയുണ്ടോ ??

"ഇപ്പം നമുക്ക് ഉണ്ടാകാടാ .." ഞാന്‍ ചിരിച്ചു കൊണ്ട് മറുപടി നല്‍കി.

അങ്ങനെ കോളേജിനു പിറകില്‍ സിംമിംഗ് പൂള്‍ എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കാറുള്ള ഒരു കൊച്ചു കുളക്കടവില്‍ ഇരുന്നു ഞങ്ങള്‍ എഴുത്ത് തുടങ്ങി.
ആദ്യം തന്നെ കഥയ്ക്കൊരു പേരിട്ടു .

"ഞാന്‍ നിക്കണോ അതോ പോണോ "
അങ്ങനെ ഞാന്‍ കഥ എഴുതാന്‍ തുടങ്ങി. ഇടയില്‍ വി ഡി രാജപ്പന്‍ സര്‍ ചെയ്യുന്ന പോലെ ഓരോ പഴയ സിനിമാ ഗാനങ്ങള്‍ കുത്തി നിറച്ചു. കഥാ ചുരുക്കം ഇങ്ങനെ ആയിരുന്നു. ഒരു കോഴികുഞ്ഞും , കുറുക്കന്‍ കുട്ടിയും തമ്മിലുള്ള പ്രണയം. പശ്ചാത്തലം ഞങ്ങളുടെ കോളേജ് തന്നെ. അതിനെ ആള്ടര്‍ ചെയ്തു വന്യജീവികള്‍ പഠിക്കുന്ന കോളേജ്‌ ആക്കി. അങ്ങനെ ഇരുന്ന സമയത്താണ് രഹീമിന് ബുദ്ധി ഉദിച്ചത്.

" ഡാ ചെക്കാ ഞമ്മടെ സജിത്ത് ഇന്ന് ജാസ്സ് വായിക്കണുണ്ട് ..ദിനേശന്‍ തബലയും.. നമുക്ക് അവരെ അങ്ങ് വിളിച്ചാലോ...പരിപാടി കൊഴുത്തോളും ..??

വാട്ട്‌ ആന്‍ ഐഡിയ സാര്‍ജി... ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് ..

ഈ പരസ്യം വരുന്നതിനു മുന്‍പ് നടന്ന സംഭവം ആണ് കേട്ടോ. തെറ്റി ധരിക്കേണ്ട. അങ്ങനെ അവരെയൊക്കെ സംഭവം അറിയിച്ചു. എല്ലാവര്ക്കും താല്പര്യം തന്നെ.അങ്ങനെ സ്റെജില്‍ കഥാപ്രസംഗം കയറും എന്നുറപ്പായി. പരിപാടിയുടെ മുഖ്യ നേതൃത്വം വഹിക്കുന്ന അരുണ ടീച്ചറെ വിവരം അറിയിച്ചു.

" കൊള്ളാം മക്കളെ , ഏകദേശം എത്ര സമയം എടുക്കും ...?

"ടീച്ചറെ ഏറി വന്നാല്‍ ഒരു ഇരുപതു മിനിറ്റ്..അത്രെയേ വേണ്ടു "

"അങ്ങനാണേല്‍ ഒരു കാര്യം ചെയ്യ്. നമ്മുടെ സുജയുടെ ഭരതനാട്ട്യം ഉണ്ട് ..അതിനു തൊട്ടു മുന്‍പേ കേറിക്കോ കേട്ടോ ..പിന്നെ പെട്ടെന്ന് തീര്‍ക്കണം. അവള്‍ മേക്ക്‌ അപ്പ്‌ ചെയ്തോണ്ടിരിക്കുവാ."

" ശരി ടീച്ചറെ "..ഞാന്‍ സൌമ്യന്‍ ആയി മറുപടി കൊടുത്തു.

അങ്ങനെ പരിപാടികള്‍ പുരോഗമിച്ചു. കഥാപ്രസംഗം തുടങ്ങാറായി. സുവോളോജി വിഭാഗത്തിലെ (ഞാന്‍ പഠിച്ചിരുന്ന വിഭാഗം) ടീച്ചര്‍മാരെല്ലാം മുന്നില്‍ തന്നെ ഇരുപ്പുറപ്പിച്ചിട്ടുണ്ട് . രഹീം ആയിരുന്നു അതിനു പിന്നില്‍ . അവരെല്ലാം അഭിമാനത്തോടെ മറ്റു ടീച്ചര്‍മാരോടൊക്കെ പറയുന്നുണ്ട്.

"ഞങ്ങടെ പയ്യന്മാരാ അടുത്ത പരിപാടിക്ക് "

അങ്ങനെ കഥാപ്രസംഗം സ്റെജില്‍ കയറി. കര്‍ട്ടന്‍ ഉയരുന്നതിനു മുന്‍പ്‌ രഹീം ഇത്തരത്തില്‍ അന്നൌന്‍സ്മെന്റ്റ് നടത്തി .

"നിങ്ങളുടെ മുന്‍പില്‍ ഇതാ ഞങ്ങള്‍ അവതരിപ്പിക്കുന്ന നൂറാമത് കഥാപ്രസംഗം. ഞാന്‍ നിക്കണോ അതോ പോണോ .....!!!
സജിത്തിന്റെ ജാസ്സ് രണ്ടടി കൊണ്ട് കിടുങ്ങി. രഹീം തുടര്‍ന്നു .

"അവതരിപ്പിക്കുന്നത്‌ .........................., തബല ദിനേശന്‍ , ജാസ്സ് സജിത്ത് ..!!

പിന്നെ ഒന്ന് നിറുത്തി അല്പം ഗാംഭീര്യത്തില്‍ തുടര്‍ന്നു ..

" കഥ, തിരക്കഥ , സംഭാഷണം, സംവിധാനം ഈ ഞാന്‍ അതായത് രഹീം കല്ലിങ്ങല്‍ ...!!

 ജാസ്സ് വീണ്ടും അടി കൊണ്ട് പുളഞ്ഞു. സുജ മേക്ക്‌ അപ്പ്‌  കഴിഞ്ഞു സ്റെജിന്റെ പുറകില്‍ വന്നിരിപ്പായി,.. ഞാന്‍ പരിപാടി തുടങ്ങി.

"കാഥികന്‍ അല്ല കലാകാരന്‍ അല്ല ഞാന്‍ നിങ്ങളെ പോലൊരു കൊച്ചു പയ്യന്‍ "..എന്നൊക്കെ ഈണത്തില്‍ താളത്തില്‍ തുടങ്ങി. കയ്യടികളോടെ കുട്ടികള്‍ വരവേറ്റു. കഥ തുടങ്ങി ..

"അതാ അങ്ങോട്ട്‌ നോക്ക്.. അതാണ്‌ വാളാഞ്ചേരി എന്ന കൊച്ചു ഗ്രാമം.. അവിടെ ഒരു കൊച്ചു കോളേജ് ഉണ്ട്...അവിടെയാണ് നമ്മുടെ കഥാനായിക പഠിക്കുന്നത്.. അവള്‍ വരുന്നത് നിങ്ങള്‍ കാണുന്നില്ലേ ..
പിന്നൊരു പാട്ട് ...

"വെള്ളത്തൂവല്‍ പുതച്ച്... അതില്‍ പുള്ളികുത്ത്‌  നിറച്ചു"....(ഇണകള്‍ എന്ന സിനിമയിലെ വെള്ളിചില്ലും വിതറി...എന്നാ ഈണം ആയിരുന്നു).

അങ്ങനെ കഥ തുടര്‍ന്നു .മുന്‍പില്‍ ഇരുന്ന അരുണ ടീച്ചര്‍ വേഗം വേഗം എന്ന് ചുണ്ടനക്കുന്നത് കാണാനുണ്ട്.എന്നിട്ടും ഞാന്‍ തുടര്‍ന്നു . കുറുക്കനും, കോഴികുഞ്ഞും കണ്ടു മുട്ടുന്നതും, അവരുടെ അച്ഛന്‍ അറിയുന്നതും..ഒക്കെ കടന്നു പോയി. എനിക്ക് നിര്‍ത്താന്‍ പറ്റുന്നില്ല.. തട്ടി കൂട്ടി ഉണ്ടാക്കിയതിന്റെ പ്രശ്നങ്ങളെ ...

"കയ്യടിച്ചിരുന്നവരുടെ കയ്യുകളില്‍ ചെരുപ്പുകള്‍ ... ദൈവമേ..പണ്ട് തക്കാളി എറിഞ്ഞു ഗെസ്റിനെ വരെ ഓടിച്ച ചരിത്രം ഉറങ്ങുന്ന കോളേജാ..സ്വാമിയെ ശരണം അയ്യപ്പാ "..ഞാന്‍ മനസ്സില്‍ പറഞ്ഞു.

കര്‍ട്ടന്‍ ഉയര്‍ത്താന്‍ ഇരിക്കുന്ന സമീരിനോട് കര്‍ട്ടന്‍ താഴ്ത്താന്‍ അരുണ ടീച്ചര്‍ ആംഗ്യം കാണിച്ചു.ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അവനുണ്ടോ ഞങ്ങളെ പേടിച്ച് കര്‍ട്ടന്‍ താഴ്ത്തുന്നു..സ്റെജിനു പിറകില്‍ സുജയിരുന്നു വിയര്‍ത്തു തുടങ്ങി. ഇതൊന്നു തീര്‍ന്നിട്ട് വേണമല്ലോ അവള്‍ക്കു കയറാന്‍ .

"അവനെ ഞാനിന്നു കൊല്ലും ".... എന്ന് തൊട്ടടുത്തിരുന്ന എന്റെ ടീച്ചര്‍മാരോട് പറഞ്ഞു അരുണ ടീച്ചര്‍ സ്റെജിന്റെ പുറകു വശത്തേക്ക് നടന്നു. എന്റെ പ്രിയ ടീച്ചര്‍മാര്‍ പല്ലും കടിച്ചമര്‍ത്തി കസേരകള്‍ കാലിയാക്കി.
ഇരുപതു മിനുട്ടിന്റെ കഥാപ്രസംഗം നാല്പതാം മിനുട്ടിലും തുടരുന്നതിനിടയില്‍ സജിത്ത് ജാസിന്റെ കോല്‍ താഴെക്കിട്ടു. അതെടുക്കാന്‍ വന്നു അവന്‍ എനിക്കൊരു കടലാസു ചുരുട്ടി തന്നു. തുറന്നപ്പോള്‍ കണ്ടു .

" ഡാ മതിയെടാ നിര്‍ത്ത്‌.. നമ്മുടെ ടീചെര്‍മാരെല്ലാം ദേഷ്യം പിടിച്ചു പോയി. സുജ വന്നിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.ഞങ്ങള്‍ പോകുവാ"

ഒരു ജാസ്സ് അടിച്ചു നിര്‍ത്താം എന്ന് വിചാരിച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ ജാസും, തബലയും സ്റെജില്‍ ഉണ്ട്. മനുഷ്യന്‍ ആയി ഞാന്‍ മാത്രം. മറ്റെല്ലാവരും ജീവനും കൊണ്ട് മുങ്ങിയിരിക്കുന്നു. രഹീം പോലും. "യൂ ടൂ ബ്രൂട്ടസ് " എന്ന് ഞാന്‍ മനസിലോര്‍ത്തു.
ഒരു വിധം ക്ലൈമാക്സ്‌ ഞാന്‍ കഷ്ട്ടപെട്ടു ഉണ്ടാക്കിയെടുത്തു. പോരുന്നതിനു മുന്‍പ്‌ ഒരിക്കല്‍ കൂടി കാണികളോട് ഞാന്‍ ചോദിച്ചു..

"ഞാന്‍ നിക്കണോ അതോ പോണോ "

"ഇറങ്ങി പോടാ പിച്ചക്കാരാ.. @#$%#@@$#%%... ജാസ്സിനെക്കാളും  ഉച്ചത്തില്‍ ഉയര്‍ന്നു വന്ന ബാക്കി തെറികള്‍ കൂടി കേള്‍ക്കുന്നതിനു മുന്‍പേ ഞാന്‍ സ്റെജ്‌ വിട്ടു . സ്റെജിനു പിറകില്‍ തുറിച്ച കണ്ണുകളും ആയി അരുണ മിസ്സ്‌ , സുജ, സുജയുടെ അമ്മ, മേക്ക്‌അപ്പ്‌മാന്‍ അങ്ങനെ ഒരു പട തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

"നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്.." അരുണ ടീച്ചര്‍ അലറി.

ഞാന്‍ മെല്ലെ അവിടെ നിന്നും തടി തപ്പി ക്ലാസ്സില്‍ ചെല്ലുമ്പോള്‍ ഞങ്ങളുടെ പ്രിയ ടീചെര്മാരുടെ അലര്‍ച്ച. മഴയത്ത്‌ നനഞ്ഞ കോഴിയെ പോലെ ഒരാള്‍. മറ്റാരുമല്ല രഹീം തന്നെ. അലര്‍ച്ച ഇതായിരുന്നു.

" പാവം ആ ചെറുക്കന്‍ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട പയ്യനാ. അവനെ കൊണ്ട് അതും ഇതും പറയിപ്പിച്ച്  എല്ലാവരുടെയും മുന്‍പില്‍ നാണം കെടുതീപ്പം സമാധാനം ആയോ നിനക്ക്. അവന്റെയൊരു കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഈ ഞാന്‍ അതായത് രഹീം കല്ലിങ്ങല്‍ .. നീ ഒരാഴ്ച ക്ലാസ്സിനു പുറത്തു നിന്നാല്‍ മതി .....!!

പിന്നെ എന്നെ നോക്കി ഒരു താക്കീതും.." മേലാല്‍ നിന്നെ സ്റെജിന്റെ പരിസരത്ത് കണ്ടാല്‍ കാലു ഞങ്ങള്‍ തല്ലിയൊടിക്കും.."

രഹീം എന്നെ നോക്കി.. ഞാനൊരു വളിഞ്ഞ ചിരി  ചിരിച്ചു.. ടീച്ചറെ നോക്കി മെല്ലെ ഞങ്ങള്‍ മനസ്സില്‍ ചോദിച്ചു... "ടീച്ചറെ അപ്പൊ ഞമ്മള് നിക്കണോ അതോ പോണാ.."

മനസ് വായിചിട്ടോ എന്തോ.. ടീച്ചറുടെ വായില്‍ നിന്നും ഉടന്‍ വന്നു മറുപടി. "എന്റെ വായീന്നു നല്ല സരസ്വതി കേള്‍ക്കെന്ടെങ്കില്‍  പോകുന്നുണ്ടോ രണ്ട് എണ്ണങ്ങളും...!!

എല്ലാത്തിനും ഒരു തീരുമാനം ആയപ്പോള്‍ രണ്ടാളും ക്ലാസ്സിനു പുറത്തേക്കു ചുവടു വെച്ചു...

18 അഭിപ്രായങ്ങള്‍:

റാണിപ്രിയ പറഞ്ഞു...

GOOD!!!

ഞാന്‍ നിക്കണോ അതോ പോണോ ??

അഭിനന്ദനങ്ങള്‍ ..... ഫൊള്ളോ ചെയ്തു ,,,
ഇനിയും എഴുതുക ....

പത്ത്-ബിയിലെ പൂതന പറഞ്ഞു...

നീ ഇനിയും നില്‍ക്കണ്ടടാ, പോ. അതാ നല്ലത്... :)

Unknown പറഞ്ഞു...

ഞാനെന്തായാലും നില്‍ക്കാം.
പോണില്ല..!!

Arjun Bhaskaran പറഞ്ഞു...

ഹെന്റെ താത്ത .. ഇങ്ങളെ പുതിയ പോസ്ട്ടിടത് എങ്ങനെ അറിയിക്കും എന്ന് ആലോചിചിരിക്കാരുന്നു.. എന്തായാലും അവസാനം ഇങ്ങള് ബന്നു.. പക്ഷെ ആ പഹയന്‍ ഫൈസൂ ഞാന്‍ എത്ര പറഞ്ഞിട്ടും ബരനില്ല..കമെന്ടനുമില്ല...

ഹരി/സ്നേഹതീരം പോസ്റ്റ് പറഞ്ഞു...

ഞാനെഴുതണോ-പോണോ!ഇതുവായിക്കുമ്പോള്‍ ഞാന്‍ എന്റെ കോളേജിലെത്തിപ്പോയി.ആഖ്യാനഭാഷയുടെ പുതിയൊരു ശൈലി!
ഈ വായനയിലൂടെ ഒരു നിറസൌഹ്ര്ദം തളിരിടുകയായി.ഭാവുകങ്ങള്‍!

Arjun Bhaskaran പറഞ്ഞു...

വളരെ നന്ദി ചേട്ടാ.. ഇത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചുരുക്കം ചില ഓര്‍മകളില്‍ ഒന്നാണ് .. സ്റെജില്‍ ഒറ്റയ്ക്ക് നിന്ന ആ നിമിഷങ്ങള്‍ എങ്ങനെ മറക്കും...സൌഹൃതം ഹൃദയം നിറയെ സ്വീകരിച്ചിരിക്കുന്നു..

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

അര്‍ജുന്‍.. പോസ്റ്റ്‌ അടിപൊളി ആയിട്ടുണ്ട്.. ഇത്രക്കൊക്കെ തരികിട പരിപാടികള്‍ ഒക്കെ ഉള്ള ആളാണെന്ന് കണ്ടാല്‍ പറയില്ല കേട്ടോ>>!

Arjun Bhaskaran പറഞ്ഞു...

കരയുന്ന കുട്ടിക്കെ പാലുല്ലോ ?? ശ്രീജിത്ത്‌ ഭായ്.. അവസാനം എന്റെ ചാതന്മാര്‍ തന്നെ ഇവിടെ വരുതിയല്ലേ.. പിന്നെ എന്നെ ഇപ്പം കാണുന്നത് നോക്കേണ്ട കേട്ടോ.. പഴയ ഫോട്ടോ വല്ലോം കണ്ടു നോക്ക്.. അപ്പം പറയും തീര്‍ച്ചയായും...

ഷമീര്‍ തളിക്കുളം പറഞ്ഞു...

വായിച്ചു,
ഇഷ്ടായിട്ടോ...!

Unknown പറഞ്ഞു...

സിമ്പിള്‍ എഴുത്ത് ശൈലി. :-) തുടര്‍ന്നും എഴുതുക.

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

ഞങ്ങളും ഇതുപോലെ ഒരു സംഭവം ചെയ്തിട്ടുണ്ട്.അത് വഴിയെ പോസ്റ്റ്‌ ചെയ്യാം

Arjun Bhaskaran പറഞ്ഞു...

മനോജെട്ടാ താങ്ക്സ് ...വായില്‍ വരണത് അപ്പാടെ എഴുതി നിരക്കുന്നു.. ഹി ഹി ..ഇനിയും വായിക്കുകയും കമെന്ടുകയും ചെയ്യുമല്ലോ ..അംജിത് മോന്‍ ഒന്ന് ചിരിച്ചല്ലോ..ഫെനിലെ വേഗം പോസ്റൂ.. ഇത്തരം ഓര്‍മ്മകള്‍ ഓരോരുത്തര്‍ക്കും ഉണ്ടെന്നാണ് എനിക്കും തോന്നിയിട്ടുള്ളത്

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ എഴുത്തും ഇഷ്ട്ടായി..കേട്ടൊ

അസീസ്‌ പറഞ്ഞു...

അര്‍ജുന്‍,

വായിചു. നന്നായിട്ടുണ്ട്.

Arjun Bhaskaran പറഞ്ഞു...

മുരളിയേട്ടാ.. എന്തായാലും ഇഷ്ട്ടപെട്ടില്ലേ..അപ്പോള്‍ ഇനിയും വരണം , വായിക്കണം..
അസീസ് ഭായ്.. വളരെ സന്തോഷം.

വീകെ പറഞ്ഞു...

അപ്പൊ ഞാൻ നിക്കണൊ അതോ...?
(ഇരുപത് മിനിട്ട് പറയാനുള്ളത് നാല്പതും കടന്നൂന്ന് പറയണത് ഇത്തിരി കടന്ന കയ്യാണട്ടാ..!!)
ആശംസകൾ...

Arjun Bhaskaran പറഞ്ഞു...

വീ.കെ നില്‍ക്കൂ..നില്‍ക്കൂ...അടുത്ത കഥ വരുന്നത് വരെ.. ;-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍