ഇതിന്റെ ഒന്നാം ഭാഗത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഇതിന്റെ രണ്ടാം ഭാഗത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
ബസ് സ്റ്റാൻഡിൽ വെച്ച് ഒരു കള്ളനെ കയ്യില്‍ കിട്ടുകയും ആദ്യമായി ഒരാള്‍ കൈ വക്കുകയും ചെയ്‌താല്‍ എന്ത് സംഭവിക്കും. അതിലെ പോകുന്നവരും വരുന്നവരും കൈ വെക്കും അല്ലെ. അത് തന്നെ ഇവിടെയും സംഭവിച്ചു. ആദ്യത്തെ അടി പൊട്ടിയതേ ഓര്‍മയുള്ളൂ. പിന്നെയങ്ങോട്ട് ചറ പറ അടിയായിരുന്നു. ഏറ്റവും വലിയ സാറന്മാര്‍ മുതല്‍ ചെറിയവര്‍ വരെ കൊതി തീരുവോളം തരിപ്പ് മാറ്റി. എന്റെ മുഖമൊക്കെ ചീര്‍ത്തു. കരച്ചില്‍ ഉണ്ടായിരുന്നതൊക്കെ ആദ്യത്തെ രണ്ടു മൂന്നു കൈപതിയലില്‍ തീര്‍ന്നിരുന്നു. പിന്നെ അങ്ങോട്ട് ആകെ തരിച്ച അവസ്ഥയില്‍ എന്ത് വേദന.??
എവിടെ നിന്ന് ഈ സാഹിത്യവാസന എന്നുള്ള ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു രൂപയ്ക്ക് പുറത്തു വാങ്ങാന്‍ കിട്ടുന്ന ജിജി ചിലമ്പിലിന്റെ പുസ്‌തകം. അത് കൊണ്ടൊന്നും അവര്‍ക്ക് തൃപ്തിയായില്ല. എന്നെ പുസ്തകം തന്നു സഹായിക്കുന്ന സീനിയര്‍മാരുടെ പേരായിരുന്നു അവര്‍ക്ക് അറിയേണ്ടത്. അങ്ങനെ ഒരു പേരില്ലാത്തത് കൊണ്ടും അവരേക്കാള്‍ നന്നായിട്ട് ഞാന്‍ സാഹിത്യം എഴുതുന്നത് കൊണ്ടും ചൂണ്ടി കാണിക്കാന്‍ ഒരു പേരില്ലാതിരുന്നത് അടിയുടെ എണ്ണം കൂട്ടി.
ഏതായാലും അടിയുടെ ഇടിയുടെ പൂരം കഴിയുമ്പോള്‍ എന്റെ ക്ലാസ്സിലെ എന്നല്ല. എല്ലാ ആണ്‍കുട്ടികളും ഹോസ്റെലിലേക്ക് മാർച്ച് നടത്തുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. അപ്പോള്‍ ഒരു വന്‍ കടമ്പ കൂടി. ഇനി ഹോസ്റ്റലില്‍ നിന്നും കാണാം എന്നാ വാഗ്ദാനവുമായി സാറന്മാര്‍ എന്നെ വിട്ടയച്ചു. അങ്ങനെ ഞങ്ങള്‍ ഹോസ്റ്റലില്‍ എത്തി. ഗ്രില്ല്സ് എല്ലാം അടച്ചിട്ടിരിക്കുന്നു. തിലക് ഹൌസ് അതായത് എന്റെ ഹോസ്റ്റലില്‍ തന്നെ തുടക്കം. ഗണപതിക്ക് തന്നെ തേങ്ങ അടിച്ചു വേണ്ടേ തുടങ്ങാന്‍ എന്ന് വിചാരിച്ചായിരിക്കും. ഞങ്ങളുടെ മുറിയിൽ അന്ന് ചെക്കിങ്ങിനു കേറിയവരില്‍ പ്രമുഖര്‍ ശ്രീകുമാര്‍ സര്‍ , സുരേഷ് സര്‍ , പിന്നെ സുരേന്ദ്രന്‍ പിള്ള സാര്‍ എന്നിവര്‍ ആയിരുന്നു. അങ്ങനെ ചെക്കിംഗ് തുടങ്ങി. ഓരോരുത്തരുടെയും പെട്ടികള്‍ തുറന്നു പരിശോധന തുടങ്ങി. എന്റെ പെട്ടി പരിശോധനയ്ക്ക് വിധേയമാക്കി. രാഷ്ട്ര ദീപിക സിനിമയുടെ പുറകില്‍ എല്ലാ ആഴ്ചയും വരാറുള്ള " ഇന്നത്തെ ഗ്ലാമര്‍ " എന്ന പേജിലെ എല്ലാ അര്‍ദ്ധ നഗ്ന സുന്ദരിമാരുടെയും ചിത്രങ്ങള്‍ വൃത്തിയായി തുന്നി ഒരു പുസ്തക പരുവത്തില്‍ സൂക്ഷിച്ചിരുന്നത് അവര്‍ പിടിച്ചു. കൂടാതെ അല്ലറ ചില്ലറ നിരുപദ്രവകാരികളായ ലേഖനങ്ങളും.
അപ്പുറത്ത് സുരേന്ദ്രന്‍ പിള്ള സാറിന്റെ അലര്‍ച്ച. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. ടുട്ടു മോന്റെ പെട്ടി പരിശോധനയില്‍ ആണ് സാര്‍ . പെട്ടി നിറയെ തുണിയാണ്. മുഷിഞ്ഞതും അല്ലാത്തതും. ടുട്ടു മോന്‍ നിന്ന് വിറക്കുകയാണ്. രാത്രി ഞങ്ങള്‍ കാണാതെ ഒളിപ്പിച്ചു വെച്ച വിദേശസുന്ദരികള്‍ അതിനടിയില്‍ കിടന്നു വീര്‍പ്പ് മുട്ടുന്നു.
" ആ തുണിയൊക്കെ ഈ വശത്തേക്ക് മാറ്റിയിടെടാ "
ടുട്ടു മോന്‍ പുസ്‌തകം തുണി അടക്കം കൂട്ടി പിടിച്ചു ഒരു വശത്തേക്ക് ഇടും.
"ഇപ്പുറത്തേക്ക് ഇടെടാ "..
അപ്പോളും അവന്‍ ഇത് തന്നെ ചെയ്യും. അവസാനം കാളി മൂത്ത സുരേന്ദ്രന്‍ പിള്ള സാര്‍ അലറി.
" തുണികൾ ഓരോന്നോരോന്നായി മാറ്റി പുറത്തേക്ക് ഇടെടാ ".
നിൽക്കക്കള്ളിയില്ലാതെ ടുട്ടു മോന്‍ ഓരോന്നായി മാറ്റിയിടാന്‍ തുടങ്ങി. ഏതോ ഒരു തുണി പുറത്തെത്തിയതും ടുട്ടു മോന്റെ മുഖത്ത് പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു.
ഓടിയെത്തിയ ശ്രീകുമാര്‍ സാര്‍ ഉച്ചത്തില്‍ നിലവിളിച്ചു.
" സുരേഷ് സാറേ ഇത് കണ്ടോ..ഇവന്മാരുടെ കയ്യില്‍ ..!!!
ഒരു പരുങ്ങലില്‍ ടുട്ടു മോന്‍ ഞങ്ങളെയൊക്കെ നോക്കി. ദൃശ്യത്തിലെ കോടതി സീനിലെ വക്കീലിനെ പോലെ ഞങ്ങൾ എല്ലാവരും ടുട്ടുമോനെയും നോക്കി. ഞങ്ങള്‍ അറിയാതെ ആയിരുന്നല്ലോ ഇത്. എന്തായാലും ശ്രീകുമാര്‍ സാറിന്റെ അത്ഭുതം കലർന്ന അലര്‍ച്ച കേട്ട എല്ലാവര്‍ക്കും മനസിലാകും സാര്‍ ജീവിതത്തില്‍ ഇത് പോലൊന്ന് കണ്ടിട്ടില്ലെന്ന്. എന്തൊക്കെയായാലും സുരേഷ് സാര്‍ അതെടുത്തു കക്ഷത്തില്‍ തിരുകി.എന്നിട്ട് ഞങ്ങളെ നോക്കി പറഞ്ഞു.
" ഇതൊന്നും വായിക്കാനുള്ള പ്രായം ആയില്ല. ആകുമ്പോള്‍ വന്നു വാങ്ങിക്കോ "
അതും പറഞ്ഞു അവര്‍ പുറത്തേക്കു നടന്നു. എല്ലാ ഹൌസിലും തരികിടകള്‍ ഉണ്ടായിരുന്നെങ്കിലും തിലക് ഹൌസിൽ നിന്നും രാമന്‍ ഹൌസില്‍ എത്തിയപ്പോഴേക്കും അവിടെയുള്ള മിടുക്കന്മാര്‍ എല്ലാം വളരെ വൃത്തിയിലും വെടിപ്പിലും ആക്കിയിരുന്നു. ചിലര്‍ ഭിത്തിയില്‍ മഴവെള്ളം താഴേക്കു പോകാന്‍ പിടിപ്പിച്ച പൈപ്പ് വഴി രണ്ടാം നിലയിലേക്ക് പിടിച്ചു കയറുകയും തങ്ങളുടെ പെട്ടികളില്‍ ഉണ്ടായിരുന്ന ആര്‍ ഡി എക്സ് പുറത്തേക്കു കടത്തുകയും ചെയ്തു എന്നത് ഐതീഹ്യം. അത് കൊണ്ട് തന്നെ റെയ്ഡ് നടത്തിയ സാറന്മാര്‍ക്ക് നിരാശ ആയിരുന്നു. ഇതിനിടയിൽ സ്വാഭാവികമായും
നിരപരാധികള്‍ക്കും കണക്കിന് കിട്ടിയിരുന്നു അന്ന്. ടാഗോര്‍ ഹൌസില്‍ പരിശോധന നടക്കുമ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പാവം കുഞ്ഞുവിനോട് പെട്ടി തുറക്കുന്നതിനു മുന്‍പേ സാര്‍ ചോദിച്ചു.
"നിന്റെയടുത്ത് വല്ല പുസ്തകവും ഉണ്ടോടാ ??
" ഉണ്ട് സാര്‍ ". വളരെ നിഷ്കളങ്കമായ ഉത്തരം.
ഉടന്‍ തന്നെ അടി പാര്‍സല്‍ ആയി വന്നു.
" ഇങ്ങോട്ടെടുക്കെടാ.. മുട്ടേന്നു വിരിഞ്ഞിട്ടില്ല അപ്പോളേക്കും നീയൊക്കെ ഒണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണല്ലേ".
തനിക്കു കിട്ടിയ അടി എന്തിനാണെന്നറിയാതെ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ബാലരമയും, ബാലഭൂമിയും കുഞ്ഞു സാറന്മാര്‍ക്ക് കൈ മാറി . ചാകര പ്രതീക്ഷിച്ച സാറന്മാര്‍ ഉണക്കമീന്‍ കണ്ടു തരിച്ചു നിന്നു.
" ഇതങ്ങു നേരത്തെ പറയാമായിരുന്നില്ലെടാ "..
വേദനിക്കുന്ന കവിളില്‍ തലോടി നിന്ന പാവം കുഞ്ഞുവിന്റെ മറുപടി മൌനം ആയിരുന്നു.
വൈകീട്ട് പിടിച്ച പുസ്തകങ്ങളെല്ലാം ഹോസ്റ്റലിനു മുന്‍പിൽ കൂട്ടിയിട്ടു സാറന്മാർ തീയിട്ടു.
രാത്രി റോള് കോള്‍ കഴിഞ്ഞു എന്റെ വീടിനടുത്ത് നിന്നും വരുന്ന പ്രസാദ് സാര്‍ വിളിച്ചു.
"നീ ഇനി നല്ല കുട്ടിയാകുമെന്ന് ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഈ സംഭവം ഒന്നും വീട്ടില്‍ അറിയിക്കുന്നില്ല.പോയി കിടന്നുറങ്ങിക്കോ ."
അങ്ങനെ റൂമിലെത്തിയ എന്നോട് ടുട്ടു മോന്‍ ചോദിച്ചു.
" എടാ സുരേഷ് സാര്‍ പറഞ്ഞില്ലായിരുന്നോ പ്രായം ആകുമ്പോള്‍ ചെന്നാല്‍ ആ പുസ്‌തകം തിരിച്ചു തരാമെന്നു.എന്നിട്ട് ഒരു ദയയുമില്ലാതെ എല്ലാം കത്തിച്ചു കളഞ്ഞു ദുഷ്ടന്മാര്‍ ."
അപ്പുറത്ത് നിന്നു രഘുവിന്റെ ശബ്ദം ഉയര്‍ന്നു കേട്ടു .
" ഡാ പൊട്ടാ അവരതെല്ലാം ഭദ്രമാക്കി വെച്ചിട്ടുണ്ട്. ഈ കത്തിച്ചു കളഞ്ഞതെല്ലാം റെയ്ഡില്‍ പിടിച്ച ബാലരമയും, ബാലമംഗളവും , പൂമ്പാറ്റയുമാ.."
ഉള്ളില്‍ മെല്ലെ ചിരിച്ചു ഞാന്‍ മെല്ലെ കൊതുക് വലയുടെ ഉള്ളിലേക്ക് മറഞ്ഞു..ഒരു സുഖ നിദ്രയിലേക്ക്.
...................വാൽക്കഷണം : കുഞ്ഞുങ്ങളെ എന്തിന്റെ പേരിലും തല്ലി ചതയ്ക്കുന്നത് ന്യായീകരിക്കാവുന്ന ഒന്നല്ല. അത് ശിക്ഷാർഹമാണ് ..................................................
15 അഭിപ്രായങ്ങള്‍:
നന്നായി..കേട്ടൊ അർജ്ജുൻ
മൂന്നും വായിച്ചു.നല്ല രസമുള്ള വീരേധിഹാസം!!!?
ഫോണ്ടിന്‍റെ കുഴപ്പമോ അക്ഷരത്തെറ്റോ എന്നെനിക്കുമറിയില്ല.
എന്തായാലും ഉള്ളടക്കം..സരസമായിട്ടുണ്ട്.
സാറമ്മാര് കൊള്ളാമല്ലോ.
മൂന്നും വായിച്ചു.
ഇപ്പോള്‍ അതൊന്നും എഴുതുന്നില്ലേ അതോ അത് വേറെ ബ്ലോഗിലും പേരിലുമാണോ.
ഹഹഹഹഹഹഹഹഹഹ
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
tuttomon valuthayappo pusthkathin chodikkayirunnille saarinod?
@നന്ദി മുരളി ചേട്ടാ.. ഇനിയും ഒത്തിരി വരാനുണ്ട്. വായിക്കുമല്ലോ.
എക്സ് പ്രവാസിനി താത്താ.. ഫോണ്ട് പ്രശ്നം തന്നെ. വേറാരും അക്ഷര പ്രശ്നം പറഞ്ഞു കണ്ടില്ല. മാത്രമല്ല ഞാന്‍ നന്നായി നോക്കുകേം ചെയ്തു താത്ത പറഞ്ഞതിന് ശേഷം. വീരേതിഹാസം ആണെന്ന് തോന്നാം ..ഹോ അന്നനുഭവിച്ച ടെന്‍ഷന്‍ ചില്ലറയല്ല.എന്തോ അന്നെ പുരതാവേണ്ടാതാരുന്നു..എന്തോ അതുണ്ടായില്ല.
സാറന്മാര്‍ കൊള്ളാം .. അത് പിന്നെ പറയണോ. അത് സ്വാഭാവികം ആയും അങ്ങനല്ലേ നടക്കൂ. പിന്നെ ഇപ്പൊ അങ്ങനത്തെ എഴുതോന്നും ഇല്ല. കാലത്തിനനുസരിച്ച് കോലം മാറ്റാന്‍ ഞാനും പഠിച്ചു..
കാന്താരി മോളെ.. വേണ്ട വേണ്ട.. പാവം ടുട്ടു മോന്‍ ഇപ്പോളും അതിന്റെ ഹാങ്ങ് ഓവര്‍ മാറിയിട്ടില്ല...
എല്ലാവര്ക്കും നന്ദി.. ഇനിയും വരിക വായിക്കുക.
മറ്റു ഭാഗങ്ങൾ വായിച്ചിരുന്നു. നന്നായി എഴുതി. എന്തായാലും ഇപ്പോൾ മോശം വായനൊന്നുമില്ലല്ലൊ.. അത് തന്നെ നല്ല കാര്യം
ഇനിയും നല്ല എഴുത്തുകൾ വരട്ടെ!
എല്ലാ വിധ ആശംസകളും!
മോശം വായന എന്നൊന്നില്ല എന്നാണു എന്റെ ഫിസിക്സ് സാര്‍ പണ്ട് പറഞ്ഞു തന്നിട്ടുള്ളത്. ഈ ലോകത്തിനു കീഴിലുള്ള എന്ത് വായിക്കണം. എങ്ങിലെ നാം അത് പിന്നെ വായിക്കാതിരിക്കുകയുള്ളൂ എന്നാ സാറിന്റെ അഭിപ്രായം.
ശരിയാണ്...
വായനയിലൂടെ തിരിച്ചറിവുണ്ടാവും.
അനുഭവകഥ ഹൃദ്ദ്യം, മനോഹരം...!
(ഒന്നും രണ്ടും ഭാഗം വായിച്ചിട്ട് വരാം..)
നന്ദി ഷമീര്‍ തളിക്കുളം വന്നതിനും വായിച്ചതിനും.. പുതു കഥകള്‍ വരുമ്പോള്‍ ഇനിയും വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുമല്ലോ 8-}
ചാകര പ്രതീക്ഷിച്ച സാറന്മാര്‍ ഉണക്കമീന്‍ കണ്ടു തരിച്ചു നിന്നു.ithu njan thanne malappuramkaran
എന്നിട്ട് പ്രായമായപ്പോള്‍ എല്ലാം തിരിച്ച് കിട്ടീലേ????
അജ്ഞാതന്‍ ആരാണെന്ന് മനസിലായി. പിന്നെ വളരെ സന്തോഷം വന്നതിനും കമെന്റുകള്‍ നല്‍കിയതിനും.
@ആമി : ഹി ഹി അത് പറയില്ല പരമ രഹസ്യം ആണ്. അത് പുറത്തു പറയരുതെന്നു സാറന്മാര്‍ പറഞ്ഞിട്ടുണ്ട്. :)
ഞാൻ എറണാകുളം നവോദയന് ആണ്. ഞങ്ങള്ക്കും ഉണ്ട് ഇങ്ങനെത്തന്നെ ഒരു കഥ, ഒരു വ്യത്യാസം ഞങ്ങൾക്കിടയിൽ ഒരു എഴുത്തുകാരനെ കണ്ടെത്താൻ പറ്റിയിരുന്നില്ല പക്ഷെ നല്ലൊരു ലൈബ്രറി തന്നെ ഉണ്ടായിരുന്നു പിന്നെ ഈ പറഞ്ഞതുപോലെയുള്ള കുറെ സംഭവവികാസങ്ങളും. കുറച്ചു നെരമെങ്ങിലും അതോര്മിപിച്ചതിനു വളരെ നന്ദി....
Good work.. Waiting for more stories from you..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)