Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ഒറ്റ ദിവസം രണ്ട് അക്കിടി... ദൈവമേ ഫെബ്രുവരിയിലും ഏപ്രില്‍ ഫൂളോ...!!

Print Friendly and PDF




ന്നും കൂട്ടുകാര്‍ എന്നെ ക്രിക്കെറ്റ് കളിക്കാന്‍ വിളിക്കും.ഏതെങ്കിലും ഒഴിവു കഴിവ് പറഞ്ഞു ഞാന്‍  മുങ്ങും. സത്യത്തില്‍ മടിയോന്നുമല്ലാരുന്നു മറിച്ച് ബാറ്റ് പിടിക്കാന്‍ പറഞ്ഞാല്‍ പോലും മര്യാദയ്ക്ക് പിടിക്കാന്‍ അറിയാത്ത ആളായിരുന്നു.ഇത് ഞായറും, ശനിയും അല്ലാത്ത ദിവസങ്ങളില്‍ നടക്കുന്നത് ആണ് കേട്ടോ. പിന്നെ ശനിയും ഞായറും..... ആകെ കിട്ടുന്ന അവധി ദിവസങ്ങളാണ് ഒന്ന് കിടക്കണം എന്നും പറഞ്ഞു മെല്ലെ മുങ്ങും.ഇതായിരുന്നു എന്റെ ദിനചര്യ.
അങ്ങിനെ ഞാന്‍ പണിയെടുക്കുന്ന യുനിവേര്സിടി അംഗങ്ങള്‍ക്ക് ഒരു രാത്രി എണീറ്റപ്പോള്‍ ഒരു പൂതി. എല്ലാ വര്‍ഷവും മറുനാടന്‍ ഇന്ത്യാക്കാര്‍ നടത്തുന്ന ക്രികെട്റ്റ് ടൂര്‍ണമെന്റ് ഈ വര്ഷം നമ്മുക്കങ്ങു നടത്താം എന്ന്.


 "നോക്കണേ പാര വരുന്ന വഴി". 
ടീം ഉണ്ടാക്കുന്ന തിരക്കായി.ഒരു ടീമിന് ആള്‍ തികഞ്ഞപ്പോള്‍ കൂട്ടത്തില്‍ ബുദ്ധിമാന്‍ ആയ മറ്റൊരുത്തന്‍ 

"നമ്മുക്ക് രണ്ടു ടീം ഉണ്ടാക്കാം..അങ്ങനെയാണേല്‍ ഏതെങ്കിലും ഒരു ടീമിന് എങ്ങനെയെങ്ങിലും കളിച്ചു ഫൈനല്‍ എത്താം ". 


മറ്റു ബുദ്ധിമാന്മാരും അതിനെ കണ്ണും ചിമ്മി പാസ്സാക്കി. അതോടെ തുടങ്ങി എന്റെ കഷ്ട്ടകാലം.ആകെയുള്ളത് ഏഴു പേര്‍. ബാക്കി നാല് പേര്‍ക്കായി അവര്‍ പരക്കം പായാന്‍ തുടങ്ങി.ചുരുക്കി പറഞ്ഞാല്‍ ക്രിക്കെട്ടിന്റെ എ ബി സി ഡി അറിയാത്ത എനിക്കും വന്നു പതിനൊന്നംഗ ടീമിലേക്ക് ക്ഷണം.
"ചേട്ടാ എന്നെ വിട്ടേക്ക് ഞാന്‍ ഒന്നിനുമില്ലേ.." (തലേ ദിവസം ഉയര്‍ന്നു വന്ന പന്ത് പിടിക്കാന്‍ ശ്രമിച്ചു മൂക്ക് പിടിക്കാന്‍ പറ്റാത്ത അവസ്ഥയായി കിടക്കുകയായിരുന്നു ഞാന്‍ )
അവരും കണ്ടിട്ടുള്ളതാണല്ലോ എന്റെ അവസ്ഥ. അവസാനം പതിനഞ്ചാമന്‍  ആയി എന്റെം പേര് അവര്‍ ചേര്‍ത്ത്. ആരേം കിട്ടിയില്ലേല്‍ ഞാന്‍ . അതായിരുന്നു അവരുടെ അവസാന തീരുമാനം. ഇനീം ചെന്നില്ലേല്‍ അവരെന്നെ കൊല്ലും. അത് കൊണ്ട് ഞാനും സമ്മതം മൂളി. പിറ്റേന്ന് വയ്കീട്ടു കോളേജിന്റെ എംബ്ലം ഒക്കെ വെച്ച ഒരു വെള്ള ടീ ഷര്‍ട്ടും , തൊപ്പിയും തന്നു. 

"നാളെ രാവിലെ വന്നു വിളിക്കുമ്പം വന്നേക്കണം നീയും കളിക്കുന്നുണ്ട്. വേറെ ആരെയും കിട്ടീല ".

സത്യത്തില്‍ ടീ ഷര്‍ട്ടും തൊപ്പിയും കിട്ടിയപ്പോ എനിക്കും ഒരു ഉഷാര്‍ വന്നു.അപ്പൊ നാളെ ജീവിതത്തില്‍ ആദ്യം ആയി ഒരു മാച്ചു കളിക്കാന്‍ പോകുന്നു.രാത്രി മുറിയില്‍ അതൊക്കെ ഇട്ടു ഒരു രേഹെര്സലും നടത്തി..ഇടക്ക് കണ്ണാടി നോക്കിയപ്പോള്‍ സച്ചിനെയും ധോണിയെയും ഞാന്‍ കണ്ടു.കിടന്നുറങ്ങുമ്പോള്‍ മനസ്സില്‍ നിറയെ ഞാന്‍ എടുക്കുന്ന ക്യാച്ചുകളും അടിക്കുന്ന റണ്‍സും ആയിരുന്നു. 

രാവിലെ ആറരയ്ക്ക് റെഡി ആവാന്‍ ആണ് അവര്‍ പറഞ്ഞിരുന്നത്. അതിരാവിലെ അഞ്ചു മണിക്ക് തന്നെ ഞാന്‍ എണീറ്റു. നല്ല തണുപ്പാനെങ്കിലും ഒരു കുളിയും പാസ് ആക്കി. പെട്ടെന്ന് തന്നെ ജെര്സിയും തൊപ്പിയും, പിന്നെ ഒരു ട്രാക്ക്‌ സ്യുട്ടും ഷൂസും കുത്തിത്തിരുകി.പിന്നെ അവരും വിളിക്കുന്നത് നോക്കി ഇരിക്കാന്‍ തുടങ്ങി.
അങ്ങനെ അവരുടെ കൂടെ ഒരു വിധം ഗ്രൌണ്ടില്‍ എത്തി. അതിരാവിലെ തന്നെ മറ്റു പല ആളുകളും എത്തിയിരുന്നു.കയ്യില്‍ ഒരു കയറും, അല്പം കുമ്മായവും തന്നു. എനിട്ടു പറഞ്ഞു ഗ്രൌണ്ടിനു ചുറ്റും വട്ടം വരയ്ക്കാന്‍ .വല്ലാത്ത ഒരുല്സാഹം. ഞാനില്ലാതെ , എന്റെ നോട്ടം എത്താതെ അവിടൊന്നും നടക്കില്ല എന്നാ തോന്നല്‍ .അതും ചെയ്തു.വളരെ സൂക്ഷിചായിരുന്നു പണി എടുക്കല്‍ . കളിക്കുമ്പോള്‍ ക്ഷീണം ഉണ്ടാവാന്‍ പാടില്ലലോ. ഇന്ന് പന്തൊക്കെ ഓടി നടന്നു പിടിക്കണം.എനിക്കും കളിക്കാന്‍ അറിയാമെന്ന് എല്ലാവരെയും കാണിച്ചു കൊടുക്കണം.ചിന്ത മുഴുവന്‍ കളിക്കളത്തില്‍ ആയിരുന്നു.വരയും പിടുതമോക്കെ കഴിഞ്ഞു.
വെയില്‍ മെല്ലെ തല നീട്ടി തുടങ്ങി.കളി കാണാന്‍ വന്നവരും അവരുടെ സാധന സാമഗ്രികളും ഗ്രൌണ്ടില്‍ കെട്ടിയുയര്‍ത്തിയ ടെന്റുകളിലേക്ക്  വലിഞ്ഞു.അങ്ങനെ മാച്ച് തുടങ്ങാരായപ്പോള്‍ ഞാന്‍ ഒന്ന് കൂടി ഉഷാര്‍ ആയി. അപ്പോള്‍ കൂട്ടത്തില്‍ ഒരുത്തന്‍ വന്നു എന്നെ വിളിച്ചു കൊണ്ട് പോയി. 
"അതെ ഞങ്ങള്‍ കളിക്കാന്‍ പോകുവാ..നീ ഒരു പണി ചെയ്യണം .ഇവിടിരുന്ന് ഈ സ്കോര്‍ ബോര്‍ഡ്‌ മാറ്റണം."
വായ പൊളിച്ചിരുന്ന എന്റെ കയ്യില്‍ വലിയ ചതുരങ്ങളില്‍ കറുപ്പ് കൊണ്ടെഴുതിയ അക്കങ്ങള്‍ സമ്മാനിച്ചു അവന്‍ മെല്ലെ ഗ്രൌണ്ടിലേക്ക് നടന്നു.
" അല്ല അപ്പൊ ടീം ശരിയായോ?? എണ്ണം ?
"ഓ അതൊക്കെ ആളെ കിട്ടി. നീയെന്തായാലും രക്ഷപെട്ടു..!!"

"ആ ശരിയാ ഞാന്‍ രക്ഷപെട്ടു.." എന്ന് അവനോടു പറഞ്ഞെങ്കിലും ...
"ഹോ സകല മൂടും കളഞ്ഞു.. എന്നാലും ഇത് വല്ലാത്ത ഒരു ചതിയായിപ്പോയി.."


ഇന്നലത്തെ രിഹെര്സല്‍ , സ്വപ്നം, രാവിലെ മുതല്‍ വരച്ച കളം, മനക്കോട്ടകള്‍ , എല്ലാം സിക്സുകളും ഫോറുകളും ആയി പുറത്തേക്കു കുതിച്ചു..വളിഞ്ഞ ചിരിയും അവനു സമ്മാനിച്ചു ഞാന്‍ കളി ശ്രദ്ധിക്കാന്‍ തുടങ്ങി.കാര്‍ഡുകള്‍ മാറ്റാനും.
വെയില്‍ കൂടി കൂടി വരുന്നു.ആഫ്രികയിലെ ചൂടിന് ഇത്രേം കാഠിന്യം ഉണ്ടെന്നു അറിയുന്നത് അന്നാണ്. ഗ്രൌണ്ട് അല്ലെ അതിനു ചുറ്റും ഒരു സൈക്കിളിന് മുന്‍പില്‍ ഒരു പെട്ടിയില്‍ ഐസ് ക്രീമും ആയി ഓരോരുത്തര്‍ നടക്കുന്നു. 




എന്തായാലും ഒന്ന് ശരീരം തണുപ്പിചെക്കാം എന്നാ ഉദേശവും ആയി കളിയുടെ ആദ്യ പകുതിയിലെ ഇടവേളയില്‍ ഞാന്‍ മെല്ലെ ഐസ് ക്രീം ചേട്ടന്റെ അടുത്തേക്ക് നടന്നു.ഐസ് ക്രീം വില ചോദിച്ചു .
"700 ടാന്‍സാനിയന്‍ ഷില്ലിംഗ്." 
കയ്യില്‍ ഉണ്ടായിരുന്ന 5000 ഷില്ലിംഗ് കൊടുത്തു. ബാക്കി തരാന്‍ പണം ഇല്ലാതെ അവന്‍ വിഷമിക്കുമ്പോള്‍ ഇരിക്കുമ്പോള്‍ ആണ് ഒരു പറ്റം  കുട്ടികള്‍ കളി കണ്ടിരിക്കുന്നത് ഞാന്‍ കണ്ടത്‌. ഞാന്‍ ഐസ് ക്രീം വാങ്ങുന്നത് നോക്കിയിരിക്കുകയായിരുന്നു അവര്‍ .


മുഷിഞ്ഞു കീറിയ വേഷങ്ങള്‍ , കയ്യുകളില്‍ ചാക്ക്. കളികാണാന്‍ വരുന്നവര്‍ കുടിച്ചു തള്ളിയ മിനെരല്‍ ബോട്ടിലുകള്‍ അതില്‍ നിറഞ്ഞിരിക്കുന്നു.ഞാന്‍ മെല്ലെ അവരെ വിളിച്ചു. പരസ്പരം നോക്കി അവര്‍ മെല്ലെ എന്റെയടുത്തേക്ക് വന്നു (ഇവരുടെ ഒരു ചിത്രം ഞാന്‍ എന്റെ സ്ടില്ല്സ് എന്നബ്ലോഗില്‍ ഇട്ടിരുന്നു കാണണം എങ്കില്‍ ഇവിടെ ക്ലിക്കുക ). 
"ചേട്ടാ ഇവര്‍ക്കൊകെ ഐസ് ക്രീം കൊടുക്കൂ എന്നിട്ട് ബാക്കി താ.."
അങ്ങനെ അവര്‍ക്കെല്ലാം ഐസ് ക്രീം കൊടുത്ത്, തന്ന ബാക്കി നോട്ടുകള്‍ ട്രാക്ക്‌ സ്യുട്ടിന്റെ പോക്കെട്ടില്‍ തിരുകി ഞാന്‍ വീണ്ടും പഴയ പോലെ സീറ്റില്‍ ഇരുന്നു അക്കങ്ങള്‍ ബോര്‍ഡില്‍ മാറ്റാന്‍ തുടങ്ങി. അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്. ഐസ് ക്രീം വാങ്ങി കഴിച്ച ഒരു കുട്ടി എന്റെ അടുത്ത് നിന്നും മാറുന്നില്ല. ഞാന്‍ അവനെ നോക്കി ചിരിച്ചു. അവന്‍ തിരിച്ചും. പിന്നെ എന്റെ മുന്പിലിരുന്നു ചിതറി കിടന്നിരുന്ന ഓരോ അക്കങ്ങള്‍  1, 2, 3, 4.... അങ്ങനെ വെവ്വേറെ തിരിച്ചു അടുക്കി വെച്ചു. എനിക്ക് സന്തോഷം ആയി. നല്ല പയ്യന്‍. എന്നെ സഹായിക്കുന്നുണ്ടല്ലോ. കുറച്ചു കഴിഞ്ഞു അവന്‍ എണീറ്റു പോയി. 


എന്റെ ശ്രദ്ധ കളിയിലുമായി.കളി നന്നായി കളിച്ചെങ്കിലും എന്റെ ടീം തോറ്റു.കോളേജിലേക്ക്‌ തിരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ ഒരു ഐസ് ക്രീം കൂടി വാങ്ങാം എന്ന് വിചാരിച്ചു പോക്കെറ്റ് തപ്പിയ ഞാന്‍ ഞെട്ടി.


"ദൈവമേ എന്റെ 3000 ഷില്ലിംഗ് എവിടെ പോയി ??"


ചുറ്റും നോക്കി. ഒന്നും കാണാനില്ല. ഇരുന്നിടത്തും കസേരയുടെയും അടിയില്‍ നോക്കി. ഒരു രക്ഷയും ഉണ്ടായിരുന്നില്ല.എല്ലാവരോടും ചോദിച്ചു നടക്കുമ്പോള്‍ ഞാന്‍ കണ്ടു അപ്പുറത്തെ ഗ്രൌണ്ടില്‍ ഐസ് ക്രീം കാരന്റെ ചുറ്റും നിന്ന് ഐസ് ക്രീം കഴിക്കുന്ന ഈ ദേശത്തെ ഒരു പറ്റം കുരുന്നുകള്‍ .


"അമ്പട കൊച്ചു കള്ളാ.." ഞാന്‍ മനസിലോര്‍ത്തു.


ഞാന്‍ ട്രാക്ക്‌ സ്യുട്ടില്‍ വെച്ച പൈസ പുറത്തേക്കു തല നീട്ടി അവനെ വിളിച്ചതാണ് അവന്‍ എന്നോട് കാണിച്ച സ്നേഹത്തിന്റെ പിന്നിലെ രഹസ്യം എന്ന് എനിക്കപോലാണ് മനസിലായത്‌. ജീവിതത്തില്‍ ആദ്യമായാകും ഒരാളെ ചിരിച്ചു മയക്കി, സ്നേഹിച്ചു, സഹായിച്ചു പോകെറ്റ്‌ അടിച്ചു പോകുന്നത്.


എനിക്ക് ദേഷ്യമൊന്നും തോന്നിയില്ല. അവരുടെ അവസ്ഥ അത്രയും ഭീതി ജനകം ആണെന്ന് എനിക്കറിയാമായിരുന്നു.മാത്രമല്ല  "രാവിലെ അറിഞ്ഞു കൊണ്ട് എന്നെ പറ്റിച്ച എന്റെ ടീം അംഗങ്ങലെക്കാള്‍ ഭേദം ഈ കൊച്ചു കള്ളന്റെ പ്രവൃത്തി തന്നെ". 


ആ കുരുന്നുകള്‍ക്ക്‌ അല്പം സന്തോഷം കൊടുക്കാന്‍ എന്റെ അശ്രധയ്ക്ക് കഴിഞ്ഞതില്‍ തോന്നിയ സന്തോഷത്താല്‍ ഞാന്‍ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കൂട്ടുകാരന്റെ പിറകിലേക്ക്‌ തല വലിച്ചു അവനും ചിരിച്ചിട്ടുണ്ടാവും.പിന്നെ ആ മുഖം പുറത്തേക്കു ഞാന്‍ കണ്ടില്ല.
എന്തായാലും ഈ ഒരു ദിവസത്തിന് ശേഷം ഞാന്‍ ക്രികെറ്റ്‌ കാണാനും, ഐസ് ക്രീം വാങ്ങിക്കൊടുക്കാനും പോയിട്ടില്ല. ബുദ്ധിമാന്‍മാരുടെ രണ്ടു ടീമുകളും " ഞാന്‍ ഇല്ലാഞ്ഞത് കൊണ്ട് മാത്രം " ഫൈനലിന്റെ പടി കാണാതെ പുറത്തായി എന്നത് ഈ കഥയുടെ ബാക്കിപത്രം മാത്രം.      


10 അഭിപ്രായങ്ങള്‍:

പത്ത്-ബിയിലെ പൂതന പറഞ്ഞു...

hahaha, kollam. aa 3000 shilling poykkotte. avanathu kondu poyi santhoshikkatte. :)

Arjun Bhaskaran പറഞ്ഞു...

ഹം ചിരിച്ചോ ചിരിച്ചോ.. കുഞ്ഞു കുട്ടിയല്ലേ.. അവന്‍ സന്തോഷിക്കട്ടെ.. അപ്പൊ ഞാനും അതെ വിചാരിച്ചുള്ളൂ.

faisu madeena പറഞ്ഞു...

ശരിയായെടാ ...പാവങ്ങള്‍ സന്തോഷിക്കട്ടെ ..നീ ചെയ്തത് നന്നായി ..

പിന്നെ നീ എപ്പോഴാ ആഫ്രിക്കയില്‍ എത്തിയത് ?

mad|മാഡ് പറഞ്ഞു...

ഞാന്‍ ഇവിടെ വന്നിട്ട് ഒരു വര്ഷം ആയി എന്ന് പറയാം..പിന്നെ ഞാന്‍ ചെയ്തതല്ലലോ ഫൈസൂ... അവരങ്ങേടുതതല്ലേ.. എന്തായാലും സാരമില്ല. കൊച്ചുങ്ങള്‍ അല്ലെ.. പിന്നെ ബ്ലോഗ്‌ വായിച്ചു ..ഇപ്പം നമ്മളില്‍ കാനാരില്ലലോ??തിരക്കിലാണോ?? കംമെന്റിയതില്‍ സന്തോഷം..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല മനസ്സുള്ള ഒരുവന്റെ അക്കുത്തികുത്താനവരമ്പത്തുകൾ അസ്സലായിരിക്കുന്നു കേട്ടൊ ഗെഡീ

Arjun Bhaskaran പറഞ്ഞു...

അങ്ങനെ മുരളിയേട്ടന്‍ അവസാനം എന്റെ ബ്ലോഗിലും എതിയല്ലേ.. പലസ്ഥലത്തും ഞാന്‍ കണ്ടിട്ടുണ്ട്.. വന്നതില്‍ ഒരു പാട് സന്തോഷം.. ഒരു ഫൂലോ അടികാഞ്ഞതില്‍ അല്പം സങ്കടവും ഇല്ലാതില്ല.. പോട്ടെ അടുത്ത തവണ ആകാം അല്ലെ..

അസീസ്‌ പറഞ്ഞു...

കൊള്ളാം. ...

Arjun Bhaskaran പറഞ്ഞു...

ഫൈനല്‍ ഒരു പാട് സന്തോഷമുന്ദ്‌ കേട്ടോ വന്നതിനും കമന്റിയതിനും..പിന്നെ ഞാന്‍ പോയി നോക്കി തന്റെ ബ്ലോഗ്‌ കൊള്ളാം.. വായന പിന്നെ.. പിന്നെ മുരളിയേട്ടാ,..foolo alla..follow aanu udeshichath.. :)

Yasmin NK പറഞ്ഞു...

കൊള്ളാം. ടാന്‍സാനിയയിലാണോ.അവിടത്തെ വിശേഷങ്ങള്‍ എഴുതൂ....എല്ലാ ആശംസകളും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍