What they say
Tags
Home Ads
About me
സസ്നേഹം മാഡ്
2023 സെപ്റ്റംബർ 10, ഞായറാഴ്‌ച
എന്നെ ഞാനാക്കിയ നീ..
2020 ജൂൺ 4, വ്യാഴാഴ്‌ച
കറുത്തവൻ
2019 ജൂൺ 10, തിങ്കളാഴ്‌ച
പ്രശ്ചന്ന വേഷ മത്സരങ്ങൾ
2017 സെപ്റ്റംബർ 16, ശനിയാഴ്‌ച
എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?
2017 ഓഗസ്റ്റ് 14, തിങ്കളാഴ്‌ച
പി.സി. അഥവാ നമ്മളെ കാണുന്ന കണ്ണാടി
നീ ഇരന്നു വാങ്ങിയതല്ലേ പെണ്ണേ ഈ 'ഇര'യെന്ന പട്ടം?
കോടതി പറഞ്ഞാൽ മാത്രമെങ്ങനെ നീ ഇരയാകും?
ഞാൻ ജനം, ഞാൻ തീരുമാനിക്കും ആര് വേട്ടക്കാരൻ ആരിര !!
നീ പോകുന്ന വഴികളിലെന്നും കാത്തിരുന്ന് നിന്നെ ആക്രമിക്കാൻ ശ്രമിച്ചൊരു വേട്ടക്കാരൻ എങ്ങനെ കുറ്റക്കാരൻ ആകും?
ഒരേ വഴിയിലെന്നും സഞ്ചരിച്ച നീയല്ലേ കുറ്റക്കാരി ?
നിന്റെ ഗൂഢാലോചനയിൽ പഴിയേറ്റുവാങ്ങാൻ വിധിക്കപ്പെട്ടവൻ !
വീണ്ടും വീണ്ടും ഞാൻ ചോദിക്കട്ടെ എന്താണവൻ ചെയ്ത തെറ്റ്?
ഒത്തുകിട്ടിയപ്പോൾ നിന്നെ കടന്നു പിടിച്ചതോ?
അതെങ്ങനെ വേട്ടക്കാരൻറെ കുറ്റമായി?
അവർ നഗ്നയാക്കിയെങ്കിലുമെന്തേ നിനക്കിറങ്ങിയോടാമായിരുന്നില്ല?
കത്തിമുനയിലാണെങ്കിലും നീയത് ചെയ്യണമായിരുന്നു...
നിന്നെ രക്ഷിക്കാൻ മൊബൈൽ ക്യാമറയും തുറന്ന് നിരവധി ആങ്ങളമാർ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
അവർ നിന്നെ ഇരയാക്കിയെന്നു നീ വാദിക്കുന്നു..
നീ എങ്ങനെ ഇരയാകും? നിനക്ക് ജീവനില്ലേ എങ്ങനെ നീയൊരിരയാകും?
നീയൊരു മണ്ടി , പീഡിതയായെന്നു കളവു പറഞ്ഞു പൊലീസിന് പരാതി നല്കിയവൾ, പിറ്റേന്നാൾ തന്നെ ജോലിക്ക് പോയവൾ, തളരാൻ മടിച്ചവൾ
നീയെങ്ങനെ ഇരയാകും? അവർ മുറിച്ചെടുത്ത ഒരിറ്റ് മാംസം നീ തെളിവായി ഞങ്ങളെ കാണിക്കുമോ?
നിൻറെ ജനനേന്ദ്രിയം തുളച്ച ഒരു തുരുമ്പു കമ്പി കാണിക്കുമോ? ഇല്ലെങ്കിൽ നീയെങ്ങനെ ഒരിരയാകും?
നീ ചെറുപ്പമാണ് , ഇരകൾ എങ്ങനെ എന്നറിയാത്ത പ്രായം..
ഞങ്ങൾക്കെല്ലാം അറിയാം , പെണ്ണിന്റെ മാനം തുടയിടുക്കിലാണ്. അവിടെ മാത്രം ..
അവിടെയെത്താത്തതൊന്നും നിന്നെ ഇരയാക്കില്ല.
മറ്റെല്ലാം ഞങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ കണ്ണുകൾ നിന്നെ നോക്കാനാണ് , കൈകൾ നിന്നെ കടന്നു പിടിക്കാനും. അതെങ്ങനെയൊരു കുറ്റമാകും ?
ഗൂഢാലോചന നടത്തി രാത്രി ഇറങ്ങി നടക്കുന്ന, ഞങ്ങൾക്കിഷ്ടമില്ലാത്ത വസ്ത്രം ധരിക്കുന്ന, പ്രതികരിക്കുന്ന നീയല്ലേ വേട്ടക്കാരി? അവൻ പാവം ഒരിര..
ഇത് കേട്ട് ഞാൻ അവനോടൊപ്പമാണെന്ന് നീ തെറ്റിദ്ധരിക്കരുത് മകളെ..
എനിക്ക് നിന്നോട് ഇഷ്ടമാണ്..
ഇഷ്ടം മാത്രമാണ് ..ഞാൻ ഇരയോട് കൂടെയാണ്..
2014 ഡിസംബർ 31, ബുധനാഴ്‌ച
പ്രണയലേഖനം
1.കർട്ടൺ
ഓരോ പുലരിയിലും നിന്നേക്കാൾ മുന്നെയെന്റെ മുഖത്തെ തഴുകാൻ എത്തുന്ന കുളിർക്കാറ്റിനെയും,
പ്രകാശിപ്പിക്കാൻ എത്തുന്ന സൂര്യകിരണത്തെയും തടയാൻ കിടപ്പുമുറിയിലെ ജനലണിയുന്ന മൂടുപടം
2.ഇഷ്ടം
എന്നെ നുള്ളുമ്പോളറിയാതെ നിന്റെകണ്ണിൽ പൊടിയുന്ന ചന്തമുള്ള നനവ് ഇഷ്ടം..
3.സമയം
നീയടുത്തില്ലാത്തപ്പോൾ സദാ അടുത്തിരിക്കുകയും..
നീയടുത്തുള്ളപ്പോൾ ഓടിയൊളിക്കുകയും ചെയ്യുന്ന വികൃതികുഞ്ഞ്
4.വീട്
നിന്റെ പ്രാണനാൽ ചുവരുകളും, ലാളനത്താൽ മേൽക്കൂരയും,ശ്വാസത്താൽ വർണ്ണങ്ങളും, ശാസനകളാൽ വാതിലുകളും, പ്രാർത്ഥനകളാൽ വേലിയും തീർത്ത് ഞാൻ വസിക്കുന്നയിടം
5.മഴ
എന്നിലെ വിഷാദങ്ങളെ നീരാവികളാക്കി
നിൻഹൃദയഭിത്തികളാൽതടഞ്ഞുനിർത്തി
കൈകളാൽ എന്മുഖം കോരിയെടുത്ത്, എന്നിലേയ്ക്ക് പെയ്തിറക്കിയ സ്നേഹത്തുള്ളികൾ
6.തീ
ഏത്ര തണുപ്പിലും ചൂടുപകരുന്ന നിൻപ്രണയം
7.മഴവില്ല്
നമ്മളൊന്നിച്ചു കിനാവുകൾ കൊണ്ട് നെയ്ത ഏഴുവർണ്ണങ്ങളുള്ള കുപ്പായം
8.മറവി
നിന്റെയോർമ്മകൾ മുകളിലെത്താൻ
ഞാൻ ഉന്തിത്തള്ളി, ഇടിച്ചമർത്തിയ ഒരായിരം ഇന്നലെകൾ
9.ചില്ലുകൾ
നമുക്കിടയിൽ കണ്ണുകൾ കണ്ണാടിയായപ്പോൾ തറയിൽ ചാടി ആത്മഹൂതി ചെയ്തവൻ ബാക്കിവെച്ച സ്ഫടികകൂമ്പാരങ്ങൾ
10.നിലാവ്
അകലെയിരുന്ന് നീലത്താളിൽ നക്ഷത്രങ്ങൾ കൊണ്ട് ഞാൻ നിനക്കെഴുതിയ പ്രണയലേഖനം
2014 നവംബർ 6, വ്യാഴാഴ്‌ച
കാറ്റില്‍ പറക്കുന്ന ചുംബനങ്ങള്‍
ഉമ്മ എന്നു കേൾക്കുമ്പോൾ എതിർക്കുന്നവരുടെ മനസിൽ തീർച്ചയായും കിടപ്പറയിൽ ഇണയുടെ മേൽ ആവേശം തീർക്കാൻ കാട്ടിക്കൂട്ടുന്ന കാമചുംബനങ്ങളെ ഓർമ്മ വരുന്നുണ്ടാകൂ. കുഞ്ഞായിരിക്കുമ്പോൾ സകലബന്ധുക്കളിൽ നിന്നും ഉമ്മകൾ ഏറ്റുവാങ്ങി.അൽപം വലുതാകുമ്പോൾ കുഞ്ഞുങ്ങൾക്കും, അമ്മയ്ക്കും അച്ഛനും ഉമ്മ നൽകി, പിതാവോ മാതാവോ ആയതിനു ശേഷം കുഞ്ഞുങ്ങൾക്കും ഉമ്മ നൽകുന്ന ഒരു ശരാശരി മലയാളിക്ക് ഉമ്മ കൗമാരത്തിൽ ഒരു അശ്ലീലമാകുന്നത് എന്തിനാണ്? പാശ്ചാത്യരാജ്യങ്ങളിൽ പരസ്പരം ചുംബനങ്ങൾ നൽകിയാണ്(ലിപ് ലോക്ക് അല്ല) അഭിവാദ്യം ചെയ്യുന്നത്. അറബ് രാജ്യങ്ങളിൽ പുരുഷന്മാർ പരസ്പരം പുണർന്നും ചുംബനം നൽകിയും അഭിവാദ്യം ചെയ്യാറുണ്ട്. കൃസ്തീയ മതപുരോഹിതന്മാർ കൈകളിൽ മുത്തിയും, ഹിന്ദുമതത്തിൽ പുണർന്നും നെറുകയിൽ ചുംബിച്ചും അനുഗ്രഹങ്ങളും അഭിവാദ്യവും ചൊരിയാറുണ്ട്.
തനിക്കിഷ്ടപ്പെട്ടയാളുടെ കൂടെ കൈകൾ കോർത്ത് നടക്കാനും, സ്നേഹചുംബനം നൽകാനും എന്തിനാണ് മറ്റുള്ളവരുടെ സമ്മതം എടുക്കേണ്ടത്? പലരും ഇന്നീ പരിപാടിയിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ഭാവിയെ കുറിച്ചും, അവരുടെ മാതാപിതാക്കളെയും കുറിച്ചോർത്ത് വേവലാതിപ്പെടുന്നു. ദാരിദ്ര്യത്തിൽ മൂടി, ചൊവ്വാദോഷത്തിൽ മൂടി, സ്തീധനകച്ചവടത്തിൽ കുരുങ്ങി ഒരുപാടു പെൺകുട്ടികളും മാതാപിതാക്കളും സമൂഹത്തിൽ എന്തുച്ചെയ്യണമെന്നറിയാതെ കുരുങ്ങിക്കിടക്കുന്നു. ഈ സദാചാരവാദികൾ അവരുടെയൊക്കെ പ്രശ്നങ്ങൾ തീർക്കുക. ഒരു പെൺകുട്ടിക്ക് അല്ലെങ്കിൽ പുരുഷനു അവരുടെ ജീവിതം എങ്ങനെ പോകണം എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്. അതിൽ.കൈക്കടത്താൻ ആർക്കും അവകാശമില്ല. അതിന്റെ വരും വരായ്കകളും, നല്ലതും ചീത്തയും അവർ തന്നെ അനുഭവിച്ചു കൊള്ളും. അതല്ല സദാചാരക്കമ്മിറ്റികൾക്ക് അതിൽ ഇടപെട്ടെ തീരു എന്നുണ്ടെങ്കിൽ ഉമ്മ മാത്രമല്ല മറിച്ച് ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ എല്ലാകാര്യങ്ങളും ഏറ്റെടുത്ത് നടത്തുക.
എല്ലാ പോസ്റ്റുകളിലും സായിപ്പന്മാർ എന്തോ അശ്ലീലജീവികൾ എന്ന രീതിയിൽ കുറിപ്പുകൾ പടച്ചുവിടുന്ന പോൺസിനിമകളിൽ മാത്രം വിദേശികളെ കണ്ടു ശീലിച്ച അണ്ണന്മാരെ കാണാം. എന്ത് എപ്പോൾ എങ്ങനെ ചെയ്യണമെന്ന് മറ്റാരേക്കാളും നന്നായി ഇവിടെയുള്ളവർക്കറിയാം. എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെങ്കിലും ഇവിടെയാരും പറന്നുനടന്ന് എല്ലാവർക്കും ഉമ്മകൾ നൽകുന്നില്ല. പലരും പറയുന്ന പോലെ പബ്ലിക് സെക്സും ഇല്ല. ഉമ്മകൾ ഇവിടെ സ്നേഹത്തിന്റെ അടയാളങ്ങൾ മാത്രം..മനുഷ്യർ മനുഷ്യർക്ക് ചാർത്തുന്ന സൗഹൃദചിഹ്നങ്ങൾ.
ചുംബനത്തിൽ ശ്രദ്ധിച്ച് ഊർജ്ജം ചെലവാക്കാതെ..പൊതുകക്കൂസുകൾ വൃത്തിയാക്കാത്തതിനെ എതിർക്കുക..പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ താക്കീത് ചെയ്യുക..മുറുക്കിത്തുപ്പുന്നവരെക്കൊണ്ട് തന്നെ അവിടം വൃത്തിയാക്കിക്കുക, ബസിൽ സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ തൊട്ടുഴിയുന്നവർക്ക് മുന്നറിയിപ്പ് നൽകുക..മദ്യപിച്ച് ലക്കുക്കെട്ട് പൊതുവഴിയിൽ അസഭ്യം പറയുന്നവരെ എതിർക്കുക..
അതെല്ലാം വിട്ട് ആർക്കും ഒരുപദ്രവും ചെയ്യാത്ത ചുംബനങ്ങളെ വെറുതെ വിടുക. അവയങ്ങനെ പാറിപ്പാറിനടക്കട്ടെ..കാറ്റിലൂടെ പ്രണയസൗഹൃദസന്ദേശവുമായി..
2013 നവംബർ 22, വെള്ളിയാഴ്‌ച
ജീവിതം തിരയുന്നവർ!
2013 നവംബർ 21, വ്യാഴാഴ്‌ച
മനസിൽ പൊട്ടിയ ലഡു
മഞ്ഞ് മെല്ലെ കിനിഞ്ഞിറങ്ങുന്നു. എന്നത്തേയും പോലെ രണ്ടു ബ്രെഡും കടിച്ചുപറിച്ച് ബസ് സ്റ്റോപ്പിലേയ്ക്ക് ഞാൻ നടന്നു. ചെവിയിൽ വലിയ ഹെഡ് സെറ്റ് തിരുകിയിട്ടുണ്ട്.സ്റ്റോപ്പിൽ ഞാൻ മാത്രം.
"നീ മണിമുകിലാടകളാടിയുലഞ്ഞൊരു മിന്നൽ. ..."
ചെവിയിൽ മലയാളത്തിന്റെ മണിമുഴക്കം. ഞനും മെല്ലെ മൂളാൻ തുടങ്ങിയിരുന്നു. ചെവിയിൽ സ്പീക്കർ വെച്ച് പാട്ടിനൊപ്പം മൂളുമ്പോൾ പലപ്പോഴും യേശുദാസിന്റെ ശബ്ദവും എന്റെ ശബ്ദവും ഒരുപോലെ എനിക്ക് തോന്നാറുണ്ട്!
"ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ...
നീയില്ലയെങ്കിൽ എൻ പ്രണയവർണ്ണങ്ങളുണ്ടോ.."
ഞാൻ മൂളൽ നിർത്തി കൂടെ പാടാൻ തുടങ്ങി.
"അത്രമേലൊന്നാണു നമ്മൾ. ......)))))))))))))"
എന്റെ മുന്നിലൂടെ സൈക്കിൾ ചവിട്ടി പോകുകയായിരുന്ന മധ്യവയസ്കൻ പെട്ടെന്ന് സൈക്കിൾ സഡൻ ബ്രേക്ക് ഇട്ടുനിർത്തി.!!!
"പടച്ചോനെ പണിപാളിയോ? ? ഈ ജെർമ്മൻ ആളുകൾക്ക് ഒരു ശീലമുണ്ട് എവിടെ കലകാരന്മാരെ കണ്ടാലും പിടിച്ചു നിർത്തി യൂറോ കൊടുക്കും. ഇനി എനിക്ക് യൂറോ തരാൻ വല്ലോമാണോ. മനസിൽ പൊട്ടിയ ലഡു ഒരുവശത്ത് വെച്ചിട്ട് എന്താ എന്ന ഭാവത്തിൽ ഞാൻ ഹെഡ് സെറ്റ് മാറ്റി.
"ആർ യു ആൾ റൈറ്റ്? ?ഈസ് എവെരിതിംഗ് ഫൈൻ??"
ഇളിഭ്യത നിറഞ്ഞ എന്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരി ചിരിച്ച് സൈക്കിളുകാരൻ യാത്ര തുടർന്നു.
2013 നവംബർ 16, ശനിയാഴ്‌ച
സച്ചിൻ
സച്ചിൻ താങ്കൾ ഒരു ജനതയെ, രാഷ്ട്രത്തെ, ലോകത്തെ മനസിലാക്കിച്ചിരിക്കുന്നു..
ഒരു ദൈവമുണ്ടാവാൻ, ഒരു മതമുണ്ടാകാൻ, ജനഹൃദയങ്ങളിൽ ചേക്കേറാൻ ഒരു ഗീതയുടെയും, ബൈബിളിന്റെയും, ഖുറാന്റെയും ആവശ്യമില്ല..
വെറും ഇരുപത്തൊന്നു യാർഡ് വലിപ്പമുള്ളൊരു പിച്ചും, ഒരു ക്രിക്കറ്റ് ബാറ്റും മാസ്മരികത തീർക്കാൻ കഴിയുന്ന കൈകളും, പിന്നെ അഹങ്കാരമില്ലാത്തൊരു മനസും മതിയെന്ന്!
താങ്കൾ ക്രിക്കറ്റിൽ നിന്നും മാത്രമെ വിരമിക്കുന്നുള്ളൂ.. ഞങ്ങളുടെ ഹൃദയത്തിന്റെ ശ്രീകോവിലിൽ ഒരു ദൈവമായി എന്നുമുണ്ടാകും താങ്കളും താങ്കൾ ചരിത്രത്താളുകളിൽ എഴുതിച്ചേർത്ത അപരാജിത നിമിഷങ്ങളും..
നന്ദി സച്ചിൻ.. തീർച്ചയായും ഭാവിയിൽ ഭാരതം ഏതെങ്കിലും ടീമിനു മുന്നിൽ പ്രതിസന്ധിയിലാകുമെങ്കിൽ ലക്ഷോപലക്ഷം ജനങ്ങൾ ഒരേ മനസോടെ ഈ വാക്കുകൾ ഉരുവിടും..
"സച്ചിനുണ്ടായിരുന്നെങ്കിൽ... "
2013 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച
പഴയ ഓട്ടോ
ഇന്ന് ഒരു ഒന്നരമണിക്കൂർ ഓട്ടോയാത്രയുണ്ടായിരുന്നു. തിമിർത്ത് പെയ്യുന്ന മഴയിലൂടെയതിങ്ങനെ കുലുങ്ങി കുലുങ്ങി..
ഒരു പഴയ ഓട്ടോ. പഴയതെന്നു വെച്ചാൽ വളരെ പഴകിയത്! പെയിന്റ് ഇളകാത്ത ഒരു ഭാഗവും അതിനുണ്ടായിരുന്നില്ല. മുകളിൽ ചോർച്ച അടയ്ക്കാനാണെന്ന് തോന്നുന്നു ഒരു അഴുക്കുപുരണ്ട നീല ടാർപ്പായ തിരുകി വെച്ചിരിക്കുന്നു. ഇരുവശത്തേയും കർട്ടനുകളുടെ അവശിഷ്ടം മുകളിലെ തുരുമ്പു കാർന്നുതിന്നാൻ തുടങ്ങിയ കമ്പിയിൽ ശേഷിച്ചിട്ടുണ്ട്. ഡ്രൈവർ ചാരിയിരിക്കുന്ന സീറ്റിൽ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന ഒരു കഷണം പ്ലൈവുഡും അൽപം സ്പോഞ്ചും! വണ്ടിയൊന്നു ബ്രേക്കിട്ടാൽ ഞാൻ ഇരിയ്ക്കുന്ന സീറ്റ് മുന്നോട്ടു നിരങ്ങിനീങ്ങും. കൈകൾകൊണ്ട് വീണ്ടുമത് പിന്നിലേയ്ക്ക് ചേർത്തു നിർത്തി വീണ്ടും ഞാനതിൽ ഇരിപ്പു തുടരും. റോഡിന്റെ കുഴികളിലും, ഹമ്പുകളുടെ മേലും ചാടിയോടുമ്പോൾ തകരപാട്ടകളുടെ ഞരക്കം കൃത്യമായി കേൾക്കാമായിരുന്നു. പൊട്ടിയ കണ്ണാടിയിൽ വയസായ ഡ്രൈവറുടെ മുഖം ഇടയ്ക്കിടെ മിന്നിമറഞ്ഞു.
ഇത്രയൊക്കെ കുറവുകൾ ഉണ്ടായിട്ടും ആ ഓട്ടോയോട് എനിക്കൊരു പുശ്ചവും തോന്നിയില്ല. മറിച്ച് പ്രത്യേകമായൊരു ഇഷ്ടം..
ഈ കുറവുകളെയെല്ലാം മറികടക്കുന്നൊരു ഘടകം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു..!
മറ്റൊന്നുമല്ല,
"രണ്ടുകാലും പാടെ തളർന്നിട്ടും നിരത്തിലിറങ്ങി തെണ്ടാതെ ഒരു ഓട്ടോ ഓടിച്ച് ആ അദ്ധ്വാനം കൊണ്ട് തന്റെ കുടുംബത്തെ പോറ്റാനുള്ള ആ ദൃഢനിശ്ചയം"
2013 ജൂലൈ 10, ബുധനാഴ്‌ച
റംസാന്‍ നല്‍കുന്ന തിരിച്ചറിവുകള്‍
കോളേജ് ജീവിതത്തില്‍ നോമ്പെടുക്കല്‍ സാധാരണയായിരുന്നു. മതപരമായി എന്ന്
പറയാന്‍ കഴിയില്ല. കാരണങ്ങള്‍ പലതായിരുന്നു. പ്രധാനമായും സൗഹൃദങ്ങള്‍,
പിന്നെ സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതിനൊരു ഐക്യം
പ്രഖ്യാപിക്കല്‍, പിന്നെ നോമ്പ് തുറയില്‍ പങ്കെടുക്കല്‍ അങ്ങനെ പലതും!
രാവിലെ ബാങ്ക് കൊടുക്കുമ്പോള്‍ എഴുന്നേറ്റാല്‍ എനിക്കാരു ഭക്ഷണം
വിളമ്പാന്‍? പലപ്പോഴും വീട്ടില്‍ നോമ്പ് എടുക്കുന്ന കാര്യം പറഞ്ഞാല്‍
"ഒന്ന് പോയെ ചെക്കാ"
എന്നാകും അമ്മയുടെ മറുപടി.
എന്ത് ചെയ്യാന്‍ എന്‍റെ മുസ്ലിം സുഹൃത്തുക്കള്‍ എല്ലാം അതിരാവിലെ
എഴുന്നേറ്റ് ഭക്ഷണവും കഴിച്ച് വീണ്ടും കിടന്നുറങ്ങി എഴുന്നേറ്റ്
ക്ലാസ്സില്‍ വരുമ്പോള്‍ പച്ചപ്പട്ടിണിയായി ഈ ഞാനും ഉണ്ടാകും ക്ലാസ്സില്‍.
ഒരു തുള്ളി വെള്ളം പോലും കഴിക്കാതെ. പിന്നെ തട്ടി മുട്ടി പകല്‍ കഴിച്ചു
കൂട്ടും.പിന്നെ വൈകുന്നേരം വീട്ടിലേക്ക് ഓടും. അവിടെ ഉച്ചത്തെ ചോറും കറിയും
കാത്തിരിക്കുന്നുണ്ടാകും .അത് കഴിച്ചെന്നു വരുത്തും. ആ സമയം കൂട്ടുകാര്‍
നല്ല പത്തിരിയും കോഴിക്കറിയും അടിച്ചു കേറ്റുന്നതു സ്വപ്നവും കാണും.
പിന്നെ പിന്നെ ആ സ്വഭാവമെല്ലാം മാറി. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു
ദിവസം വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ എന്നെയും കാത്ത് പത്തിരിയും,
കോഴിക്കറിയും!! അപ്പുറത്തെ വീട്ടിലെ ഉമ്മൂട്ടി താത്ത ഞാന്‍ നോമ്പ്
എടുക്കുന്നുണ്ടെന്നു അടുക്കള പരദൂഷണങ്ങളിലൂടെ അറിഞ്ഞ് എനിക്ക് വേണ്ടി
കൊണ്ട് വെച്ചതാണത്രേ! പിന്നീട് ആ പതിവ് താത്ത തുടര്‍ന്നു. അയല്‍വാസികളുടെ
നോമ്പ് തുറകള്‍ക്കും ഞാന്‍ അതിഥി ആയി. കൂട്ടുകാരും ഇടയ്ക്കൊക്കെ
വിളിക്കാന്‍ തുടങ്ങി. ഇരുപത് ഇരുപത്തിയൊന്നു നോമ്പുകള്‍ ഒക്കെ ഞാന്‍
നോക്കിയിട്ടുണ്ട്.
എന്തായാലും റംസാന്‍ കൊണ്ട് എനിക്ക് പല
ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടു നേരം ഭക്ഷണം കഴിക്കാത്തവന്റെ അവസ്ഥ
മനസിലായി. ഭക്ഷണത്തോട് ഉള്ള ആര്‍ത്തി നഷ്ടപ്പെട്ടു. ഒരു പിടി നല്ല മനുഷ്യരെ
മതങ്ങള്‍ക്കപ്പുറം ഹൃദയത്തോട് ചേര്‍ത്തു.അത് കൊണ്ട് തന്നെ പലരും
"ഓര് മാപ്പളമാരാ അവരോട് സംസാരിക്കണ്ട, കൂട്ടുകൂടണ്ട "
എന്നൊക്കെ പറയുമ്പോള്‍ ധൈര്യമായി മനസ്സില്‍ കളങ്കമില്ലാതെ എനിക്ക് ഇങ്ങനെ പറയാന്‍ സാധിച്ചിട്ടുണ്ട്.
"അവര്‍ മനുഷ്യരാണ്. നമ്മെ പോലെ ചെമന്ന രക്തവും, തുടിക്കുന്ന ഹൃദയവുമുള്ള മനുഷ്യര്‍."
**************************
എല്ലാവര്ക്കും ഒരു നല്ല റംസാന്‍ മാസം ആശംസിക്കുന്നു.
2013 ജൂൺ 26, ബുധനാഴ്‌ച
ചന്തമില്ലെങ്കിലെന്താണമ്മെ
അമ്മേ എനിക്കിനി പൊട്ടുവേണ്ട
ചന്തം തരുന്നൊരു കുപ്പായവും
കണ്ണിലെഴുതും മഷിക്കറുപ്പും
പിന്നിയിടുന്ന മുടിയിഴയും
കാതിൽ, കഴുത്തിലരയിൽ, കണങ്കാലിലാഭപരത്തുമാഭരണം വേണ്ട!
മാർദ്ദവമേറും പുറംതൊലിയും
ചോരതുടിക്കുമീ ചുണ്ടിണയും
മാതൃത്വമേകുമീ മാറിടവും
കഥകൾ പറയുന്ന കണ്ണുകളും
വേണ്ടെനിക്കെന്നുരിയാടിയിട്ടാ-മുഖപത്രത്തിലേക്കവൾ
ഊളിയിട്ടു.
അസ്ഥികൂടമാകണമെനിക്ക്
മാംസമില്ലാത്ത, ചന്തമില്ലാത്ത
മുഴുത്തമാറും, ചന്തിയുമില്ലാത്ത
ആരും കണ്ടാൽ അറപ്പുതോന്നുന്നൊരു പെണ്ണസ്ഥിക്കൂടം!
ചന്തമില്ലെങ്കിലെന്താണമ്മെ
ചുണ്ടും, മുലയും കടിച്ചുപറിക്കുന്ന,
മാംസത്തീയിലുരസി സ്ഖലനം നടത്തുന്ന
മടിയിലിരുത്തി താലോലിച്ച് ലിംഗം തിരുകുന്ന കാട്ടാളജന്മങ്ങൾ
മാറ്റിനിർത്തില്ലേയമ്മതൻ പൊന്നിനെ ഒരു വട്ടമെങ്കിലും വേദന നൽകാതെ??
#79 വയസുള്ള കാരണവർ ഇന്നലേയും ഒരു കുഞ്ഞിനു മേൽ പരാക്രമം നടത്തി
2013 ജൂൺ 19, ബുധനാഴ്‌ച
ചിത്രം
2013 ജൂൺ 18, ചൊവ്വാഴ്ച
വായനാദിനം പ്രത്യേക അനുസ്മരണം
വായന തുടങ്ങിയിട്ട് കൃത്യമായി ഇരുപത്തിനാലു കൊല്ലങ്ങൾ ആയി. അമ്മയുടെ നഴ്സറിയിലെ അ, ആ, ഇ,ഈ,... അക്ഷരമാലാ പുസ്തകത്തിൽ തുടക്കം. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീടിനു പുറകിലെ റഷീദ് ഇക്ക മുടങ്ങാതെ തന്നിരുന്ന ബാലമംഗളമായിരുന്നു വായനയിലേക്ക് കൂടുതൽ അടുപ്പിച്ചത്. ബാലമംഗളത്തിലെ ഡിങ്കനും, മലർവ്വാടിയിലെ പൂച്ചപ്പോലീസും, പൈ ലി ചേട്ടനും, പൂമ്പാറ്റയിലെ കിഷ്കുവും ആയിരുന്നു അന്നത്തെ ഹീറോകൾ. പിന്നീട് ബാലരമയിലേക്ക് ചുവടു മാറ്റിയപ്പോൾ മായാവിയും, ഡൂഡുവും ചമതകനും, കപീഷും, ഇൻസ്പെക്ടർ ഗരുഡും, മന്ത്രിയുടെ തന്ത്രങ്ങളും പ്രിയപ്പെട്ടവയായി. സൂപ്പർ ഹീറോകളായി ഫാന്റവും, നമ്പോലനും, പക്രുവും കൂടെയുണ്ടായിരുന്നു. സയൻസ് പഠിക്കുന്നതിനു മുൻപേ ഞാൻ ആരാധിച്ചിരുന്ന രണ്ട് ശാസ്ത്രജ്ഞന്മാർ ലൊട്ടുലൊടുക്കും, ഗുൽഗുലുമാലുമായിരുന്നു.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു വായനയുടെ തലം മാറിയത്. അടുത്ത വീട്ടിലെ ദീപുവേട്ടനും, ദീപ്തിച്ചേച്ചിയും യൂറീക്ക മുടങ്ങാതെ തരും. കൂടാതെ കൊച്ചു കൊച്ചു നോവലുകൾ(ബാലസാഹിത്യങ്ങൾ) വായിക്കാൻ തുടങ്ങിയതും അവിടെ നിന്നു തന്നെ. നമ്പീശൻ ചേട്ടനും, ഹേമച്ചേച്ചിയും ഒരുപാടു പുസ്തകങ്ങൾ തരികയും വായനാശീലത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്രിസ്തീയപുസ്തകങ്ങൾ വായിക്കുന്നത് കന്യാസ്ത്രീമഠം നടത്തുന്ന വായനശാലയിൽ നിന്നാണ്. ഇലിയഡും, പ്രോമിത്യൂസും, ഒഡീസിയും, ഹെർക്കുലീസും, അഥീന ദേവിയും, സ്യൂസുമെല്ലാം സുഹൃത്തുക്കൾ ആയത് അവിടെ വെച്ചാണ്.
കുമാർ ചാച്ചന്റെ വീട്ടിലെ അലമാരകൾ ആണ് വായനയുടെ മഹാസാഗരം എനിക്ക് മുന്നിൽ തുറന്നിട്ടത്. പുരാണങ്ങൾ, ഐതീഹ്യമാല, ഷെർലൊക്ക് ഹോംസ്, ബഷീർ, ചുള്ളിക്കാട്, മുകുന്ദൻ എന്നിങ്ങനെ ഒരു കൂട്ടം പുസ്തകങ്ങൾ വായിച്ചു തീർത്തത് അവിടെ നിന്നാണ്. നല്ലൊരു കലാകാരനും, എഴുത്തുകാരനുമായ ചാച്ചന്റെ തെരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് വായനാമാധുര്യം ഉണ്ടായിരുന്നു.
കാലങ്ങൾ കടന്നു നവോദയ വിദ്യാലയത്തിലെ വായനശാല... പലഭാഷകളിൽ പുസ്തകങ്ങൾ മനസിൽ ഇടം നേടി. ഇപ്പോഴും നെറ്റിലൂടെയും, ബ്ലോഗുകളിലൂടെയും വായന സഞ്ചരിച്ചുക്കൊണ്ടേയിരിക്കുന്നു.
2013 ജൂൺ 4, ചൊവ്വാഴ്ച
ഒരു കഥ പറയാം
ഡിഗ്രി കാലഘട്ടത്തില്‍ ആണ് ഞാനും നാട്ടുകാരനായ ഒരു സുഹൃത്തും കൊച്ചിയില്‍ പി എസ് സി പരീക്ഷ എഴുതാന്‍ പോയത്. അടുത്തൊക്കെ പരീക്ഷാ കേന്ദ്രം ഉണ്ടെങ്കിലും കൊച്ചി കാണാനുള്ള ആശയില്‍ അവിടെ തന്നെ പരീക്ഷാകേന്ദ്രം കൊടുത്തു.അതിരാവിലെ നാലുമണിയോടെ ബസില്‍ കയറി. പരീക്ഷ ഒന്‍പതു മണിക്ക്. ഏകദേശം ഏഴരയോടെ എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ എത്തി. പ്രകൃതിയുടെ വിളി തുടങ്ങിയിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ഉള്ള ശോചനാലയത്തില്‍ തന്നെ കയറി. അതിരാവിലെ ആയതിനാല്‍ നല്ല തിരക്ക്. കിട്ടിയ രണ്ടു മുറികളില്‍ ഞങ്ങള്‍ ഇരച്ചു കയറി. അല്പം കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി പല്ലൊക്കെ തേക്കാന്‍ തുടങ്ങി. ഉള്ളില്‍ പോയ സുഹൃത്തിനെ കാണാന്‍ ഇല്ല. വെളിയില്‍ നില്‍ക്കുന്ന തമിഴന്‍ നല്ല തെറിവിളി തുടങ്ങിയിരുന്നു. വാതിലിലും തട്ടാന്‍ തുടങ്ങി. അളിയന്‍ ഇറങ്ങുന്ന ലക്ഷണം ഇല്ല. ഞാന്‍ ഉടുപ്പെല്ലാം ഇട്ടു മുടിയൊക്കെ ചീകിയപ്പോഴേക്കും സുഹൃത്ത് ഓടിയിറങ്ങി വന്നു.
"ഡാ വേഗം വാ..നമുക്ക് പോകാം"
"എന്താടാ" ഞാന്‍ ചോദിച്ചു.
"നീ വാ " അവന്‍ എന്‍റെ കയ്യും പിടിച്ച്, ഉടുപ്പൊക്കെ കുത്തി കയറ്റി പുറത്തേക്ക് ഓടി. കിട്ടിയ ഓട്ടോയില്‍ ചാടിക്കയറി പിന്നെ ശ്വാസം ആഞ്ഞു വലിച്ചു.
"എന്താടാ എന്തുണ്ടായി??" ഞാന്‍ ചോദിച്ചു.
അവന്‍ എന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കി.
ഫ്ലാഷ് ബാക്ക്
*************************************************
സുഹൃത്ത് കയറിയ മുറിയില്‍ അബദ്ധവശാല്‍ ഉണ്ടായിരുന്നത് യൂറോപ്യന്‍ ക്ലോസറ്റ്..ജീവിതത്തില്‍ ഇന്നേവരെ ഇന്ത്യന്‍ ക്ലോസറ്റ് അല്ലാതെ ഒന്നിലും കാര്യം സാധിച്ചിട്ടില്ലാത്ത പാവം എന്ത് ചെയ്തെന്നോ?
ഭിത്തിയില്‍ തൂക്കിയ ഫ്ലെഷ് ടാങ്കില്‍ കൈകുത്തി ഒരുകാല്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ ഒരു വശത്ത് ചവിട്ടി ഇന്ത്യന്‍ ക്ലോസറ്റ് സ്റ്റൈലില്‍ ഇരിക്കാന്‍ ആയി ഒരു കയറല്‍! ഫ്ലെഷ് ടാങ്കും , കഥാനായകനും താഴെ. മുക്കാല്‍ മണിക്കൂര്‍ നേരത്തെ അധ്വാനത്തില്‍ അത് എങ്ങനെയൊക്കെയോ ഭിത്തിയില്‍ പുള്ളിക്കാരന്‍ അമര്‍ത്തി വെച്ച് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്.
"ഹി ഹി ഇപ്പൊ അണ്ണന്‍ ഭിത്തിയില്‍ ഫ്ലെഷ് ടാങ്ക് ഫിറ്റ് ചെയ്യുന്നുണ്ടാകും " അളിയന്‍ ചിരിക്കുന്നു.
"നീ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്സാമിനേഷന് വന്നതോ, പബ്ലിക് സര്‍വീസ് ക്ലോസേറ്റ് എക്സാമിനേഷന് വന്നതോ???" ഞാനും ഒട്ടും കുറച്ചില്ല
2013 മേയ് 30, വ്യാഴാഴ്‌ച
തേങ്ങാപ്രണയം
പ്രണയികളായ രണ്ട് തേങ്ങകൾ..
അരിവാളിൻ വെട്ടേറ്റ്,
കാതങ്ങൾ താണ്ടിയൊടുക്കം മൺകട്ടയിൽ തലയടിച്ച് മൃതമായ്
ശവങ്ങൾ എടുത്തുയർത്തി കാരിരുമ്പിൻ മുനയായ് ദേഹവും കുപ്പായവും വേർത്തിരിച്ചു
കമിതാക്കളുടെ ദേഹങ്ങൾ കൊത്തിയരിഞ്ഞ് പൊരിവെയിലിലും,
കുപ്പായങ്ങൾ തല്ലിചതച്ച് വെള്ളത്തിനടിയിലും
വെട്ടേറ്റിട്ടും, തലതല്ലി മരിച്ചിട്ടും
പൊരിവെയിലിൽ കരിഞ്ഞുണങ്ങിയിട്ടും, വെള്ളത്തിൽ മുങ്ങി ചീഞ്ഞു നാറിയിട്ടും
അവർ വേർപ്പിരിഞ്ഞില്ല
ആ പ്രണയം മരിച്ചില്ല
ഒരു തുടം വെളിച്ചെണ്ണയായും,
ഒരു മുഴം കയറായും അവരിന്നും
വേർപ്പിരിയാതെയൊന്നായ് കഴിയുന്നു.
2013 മേയ് 9, വ്യാഴാഴ്‌ച
അമിതാബ് ബച്ചന്‍ജിയുടെ സമ്മാനം!!!
2013 മേയ് 3, വെള്ളിയാഴ്‌ച
ചിന്തകൾ
ചിന്തകൾ തൊട്ടാവാടിക്കൂട്ടങ്ങൾക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു.
ചിന്തകളിൽ മുള്ളുകൾ തീർക്കുന്ന വേദനയുള്ള പോറലുകൾ.
പുറത്തിറങ്ങാൻ കഴിയാത്ത വിധമേതോ തൊട്ടാവാടിയുടെ വേരുപടലത്തിൽ
കാലുകൾ കുരുങ്ങിയിരിക്കുന്നു.
തൊട്ടാവാടിപൂക്കളുടെ ഗന്ധത്തിൽ ശ്വാസം നിലയ്ക്കുന്നത് പോലെ.
എത്ര തലോടിയിട്ടുമുറങ്ങാതെ കണ്ണടയ്ക്കാതെ അവയെന്റെ ചിന്തകളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു
2013 മേയ് 2, വ്യാഴാഴ്‌ച
ഭാവിയിലേക്ക് അല്പം ചിന്ത
ബാല-കൌമാര പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിലെങ്കിലും അച്ഛനമ്മമാര്‍ സദാചാരബോധം അല്പമെങ്കിലും ഇറക്കിവെക്കാന്‍ മനസ്സ് കാണിക്കണം. പീഡനം നടത്തിയവര്‍ക്കെതിരെ ശിക്ഷയ്ക്ക് അലമുറയിടുന്ന ജനത അതെ ഉത്സാഹം കുഞ്ഞുങ്ങളുടെ ബോധവല്കരണത്തിലും കാണിക്കണം. തീര്‍ച്ചയായും തെറ്റ്, ശരി എന്ന രണ്ടു വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രായം മുതല്‍ (അത് ലൈംഗീകതയുടെ തെറ്റ്, ശരി എന്നല്ല ഉദ്ദേശിച്ചത്) ഇത്തരം ബോധവല്‍ക്കരണങ്ങള്‍ തുടങ്ങണം. ലൈംഗീകത എന്താണ് എന്ന് കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. അത് അതെന്താണ് എന്ന് അറിയിക്കേണ്ട പ്രായമാകുമ്പോള്‍ വ്യക്തമായി പറഞ്ഞു കൊടുക്കാം.
പ്രാഥമികമായി വേണ്ടത് ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. അതിനു അനുവദിക്കാന്‍ പാടില്ല, എന്ന രീതിയില്‍ ഉള്ള ഒരു ചിന്ത കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് തന്നെയാണ്. അതിനു പ്രധാന പങ്കു വഹിക്കാന്‍ കഴിയുന്ന വ്യക്തി അമ്മ തന്നെയാണ്. മറ്റുള്ളവര്‍(അത് പരിചിതര്‍ ആയാലും അപരിചിതര്‍ ആയാലും) ഇന്ന ശരീരഭാഗങ്ങളില്‍ തൊടുന്ന, തലോടുന്ന പ്രവണത തെറ്റാണ് എന്നും, അങ്ങനെ ആരെങ്കിലും ചെയ്യുകയോ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്‌താല്‍ ഉടന്‍ അറിയിക്കണം എന്നും (അത് പിതാവായാലും, അമ്മാവന്‍ ആയാലും, അയല്‍വാസി ആയാലും, അദ്ധ്യാപകന്‍ ആയാലും) കുഞ്ഞുങ്ങളെ ധരിപ്പിക്കണം. അല്പം കൂടി മുതിര്‍ന്നവര്‍ ആണ് കുട്ടികള്‍ എങ്കില്‍ ലൈംഗീകത എന്താണെന്നും, അത് ആരോഗ്യപരം ആകുന്നത് എപ്പോള്‍ എന്നും, ആരോഗ്യപരം അല്ലാത്ത പെരുമാറ്റങ്ങള്‍ എങ്ങനെയൊക്കെ എന്നെല്ലാം വ്യക്തമായി അവര്‍ക്ക് പറഞ്ഞു കൊടുക്കണം. അതൊരു കിടപ്പറ രഹസ്യം ആണെന്നും കുഞ്ഞുങ്ങള്‍ അറിഞ്ഞാല്‍ മോശം ആണെന്നും ഒരിക്കലും വിചാരിക്കരുത്.
"പഠിക്കൂ..പഠിക്കൂ" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നതിനിടയില്‍ മറ്റൊരു പ്രധാനകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് വാര്‍ത്തകള്‍ വായിക്കാനും, കാണുവാനും സമയം വേണ്ടുവോളം നല്‍കണം. ഇന്ന് സമൂഹത്തില്‍ എന്തെല്ലാം തരത്തില്‍ കുഞ്ഞുങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഏതെല്ലാം മാര്‍ഗത്തില്‍ ആപത്തില്‍ പെടാം എന്നതിനെ കുറിച്ചെല്ലാം കുട്ടികളില്‍ വളരെ എളുപ്പത്തില്‍ ഒരു അവബോധം ഉണ്ടാക്കിയെടുക്കാന്‍ മാധ്യമങ്ങള്‍ക്കാവും. എങ്ങനെ ടെക്നോളജി മനുഷ്യനെ ദോഷമായി ബാധിക്കുന്നു എന്നും മറ്റുമുള്ള വിവരങ്ങളും കുട്ടികള്‍ക്ക് ഇതില്‍ നിന്നും ലഭിക്കും.
********************************************************
"എന്താമ്മേ സെക്സ്?? എന്ന ചോദ്യത്തിന് "കുഞ്ഞുവായില്‍ നിന്നും വരുന്ന വര്‍ത്തമാനം കേട്ടില്ലേ. സ്കൂളില്‍ പോയി പെണ്ണ് കേടു വന്നു " എന്ന് പറയുന്നവര്‍ ആണ് ഭൂരിഭാഗം മാതാപിതാക്കളും.
"എങ്ങനെയാ ഞാന്‍ ഉണ്ടായേ" എന്ന് ചോദിക്കുന്ന കുട്ടികള്‍ക്ക് മിക്ക മാതാപിതാക്കളും പറയുന്ന മറുപടി ഊഹിക്കാമോ??"
അതിങ്ങനെയാണ്..
"അമ്മ ഒരു കുരു വിഴുങ്ങും. അത് മുളച്ച് നീയുണ്ടായി.എന്നിട്ട് ഓപ്പറേഷന്‍ ചെയ്ത് വയറിലൂടെ പുറത്ത് എടുത്തു.അങ്ങനെയാണ് മോന്‍ ഉണ്ടായത് :-)"



.jpg)


