സദാചാരവാദികളെ..പരസ്പരം സ്നേഹത്തോടെ(കാമത്തോടെയല്ല) സഹജീവികളെ പുണരൂ...സൗഹൃദചുംബനങ്ങൾ നൽകൂ..അതിന്റെ ഊഷ്മളത തിരിച്ചറിയൂ. ഒരു ചെറുചുംബനം മനുഷ്യരെ തമ്മിൽ ഇണക്കിച്ചേർക്കുന്നത് അനുഭവിച്ചറിയൂ..
ഉമ്മ എന്നു കേൾക്കുമ്പോൾ എതിർക്കുന്നവരുടെ മനസിൽ തീർച്ചയായും കിടപ്പറയിൽ ഇണയുടെ മേൽ ആവേശം തീർക്കാൻ കാട്ടിക്കൂട്ടുന്ന കാമചുംബനങ്ങളെ ഓർമ്മ വരുന്നുണ്ടാകൂ. കുഞ്ഞായിരിക്കുമ്പോൾ സകലബന്ധുക്കളിൽ നിന്നും ഉമ്മകൾ ഏറ്റുവാങ്ങി.അൽപം വലുതാകുമ്പോൾ കുഞ്ഞുങ്ങൾക്കും, അമ്മയ്ക്കും അച്ഛനും ഉമ്മ നൽകി, പിതാവോ മാതാവോ ആയതിനു ശേഷം കുഞ്ഞുങ്ങൾക്കും ഉമ്മ നൽകുന്ന ഒരു ശരാശരി മലയാളിക്ക് ഉമ്മ കൗമാരത്തിൽ ഒരു അശ്ലീലമാകുന്നത് എന്തിനാണ്? പാശ്ചാത്യരാജ്യങ്ങളിൽ പരസ്പരം ചുംബനങ്ങൾ നൽകിയാണ്(ലിപ് ലോക്ക് അല്ല) അഭിവാദ്യം ചെയ്യുന്നത്. അറബ് രാജ്യങ്ങളിൽ പുരുഷന്മാർ പരസ്പരം പുണർന്നും ചുംബനം നൽകിയും അഭിവാദ്യം ചെയ്യാറുണ്ട്. കൃസ്തീയ മതപുരോഹിതന്മാർ കൈകളിൽ മുത്തിയും, ഹിന്ദുമതത്തിൽ പുണർന്നും നെറുകയിൽ ചുംബിച്ചും അനുഗ്രഹങ്ങളും അഭിവാദ്യവും ചൊരിയാറുണ്ട്.
തനിക്കിഷ്ടപ്പെട്ടയാളുടെ കൂടെ കൈകൾ കോർത്ത് നടക്കാനും, സ്നേഹചുംബനം നൽകാനും എന്തിനാണ് മറ്റുള്ളവരുടെ സമ്മതം എടുക്കേണ്ടത്? പലരും ഇന്നീ പരിപാടിയിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ഭാവിയെ കുറിച്ചും, അവരുടെ മാതാപിതാക്കളെയും കുറിച്ചോർത്ത് വേവലാതിപ്പെടുന്നു. ദാരിദ്ര്യത്തിൽ മൂടി, ചൊവ്വാദോഷത്തിൽ മൂടി, സ്തീധനകച്ചവടത്തിൽ കുരുങ്ങി ഒരുപാടു പെൺകുട്ടികളും മാതാപിതാക്കളും സമൂഹത്തിൽ എന്തുച്ചെയ്യണമെന്നറിയാതെ കുരുങ്ങിക്കിടക്കുന്നു. ഈ സദാചാരവാദികൾ അവരുടെയൊക്കെ പ്രശ്നങ്ങൾ തീർക്കുക. ഒരു പെൺകുട്ടിക്ക് അല്ലെങ്കിൽ പുരുഷനു അവരുടെ ജീവിതം എങ്ങനെ പോകണം എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്. അതിൽ.കൈക്കടത്താൻ ആർക്കും അവകാശമില്ല. അതിന്റെ വരും വരായ്കകളും, നല്ലതും ചീത്തയും അവർ തന്നെ അനുഭവിച്ചു കൊള്ളും. അതല്ല സദാചാരക്കമ്മിറ്റികൾക്ക് അതിൽ ഇടപെട്ടെ തീരു എന്നുണ്ടെങ്കിൽ ഉമ്മ മാത്രമല്ല മറിച്ച് ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ എല്ലാകാര്യങ്ങളും ഏറ്റെടുത്ത് നടത്തുക.
എല്ലാ പോസ്റ്റുകളിലും സായിപ്പന്മാർ എന്തോ അശ്ലീലജീവികൾ എന്ന രീതിയിൽ കുറിപ്പുകൾ പടച്ചുവിടുന്ന പോൺസിനിമകളിൽ മാത്രം വിദേശികളെ കണ്ടു ശീലിച്ച അണ്ണന്മാരെ കാണാം. എന്ത് എപ്പോൾ എങ്ങനെ ചെയ്യണമെന്ന് മറ്റാരേക്കാളും നന്നായി ഇവിടെയുള്ളവർക്കറിയാം. എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെങ്കിലും ഇവിടെയാരും പറന്നുനടന്ന് എല്ലാവർക്കും ഉമ്മകൾ നൽകുന്നില്ല. പലരും പറയുന്ന പോലെ പബ്ലിക് സെക്സും ഇല്ല. ഉമ്മകൾ ഇവിടെ സ്നേഹത്തിന്റെ അടയാളങ്ങൾ മാത്രം..മനുഷ്യർ മനുഷ്യർക്ക് ചാർത്തുന്ന സൗഹൃദചിഹ്നങ്ങൾ.
ചുംബനത്തിൽ ശ്രദ്ധിച്ച് ഊർജ്ജം ചെലവാക്കാതെ..പൊതുകക്കൂസുകൾ വൃത്തിയാക്കാത്തതിനെ എതിർക്കുക..പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ താക്കീത് ചെയ്യുക..മുറുക്കിത്തുപ്പുന്നവരെക്കൊണ്ട് തന്നെ അവിടം വൃത്തിയാക്കിക്കുക, ബസിൽ സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ തൊട്ടുഴിയുന്നവർക്ക് മുന്നറിയിപ്പ് നൽകുക..മദ്യപിച്ച് ലക്കുക്കെട്ട് പൊതുവഴിയിൽ അസഭ്യം പറയുന്നവരെ എതിർക്കുക..
അതെല്ലാം വിട്ട് ആർക്കും ഒരുപദ്രവും ചെയ്യാത്ത ചുംബനങ്ങളെ വെറുതെ വിടുക. അവയങ്ങനെ പാറിപ്പാറിനടക്കട്ടെ..കാറ്റിലൂടെ പ്രണയസൗഹൃദസന്ദേശവുമായി..

1 അഭിപ്രായങ്ങള്‍:
Yes!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)