1.കർട്ടൺ
ഓരോ പുലരിയിലും നിന്നേക്കാൾ മുന്നെയെന്റെ മുഖത്തെ തഴുകാൻ എത്തുന്ന കുളിർക്കാറ്റിനെയും,
പ്രകാശിപ്പിക്കാൻ എത്തുന്ന സൂര്യകിരണത്തെയും തടയാൻ കിടപ്പുമുറിയിലെ ജനലണിയുന്ന മൂടുപടം
2.ഇഷ്ടം
എന്നെ നുള്ളുമ്പോളറിയാതെ നിന്റെകണ്ണിൽ പൊടിയുന്ന ചന്തമുള്ള നനവ് ഇഷ്ടം..
3.സമയം
നീയടുത്തില്ലാത്തപ്പോൾ സദാ അടുത്തിരിക്കുകയും..
നീയടുത്തുള്ളപ്പോൾ ഓടിയൊളിക്കുകയും ചെയ്യുന്ന വികൃതികുഞ്ഞ്
4.വീട്
നിന്റെ പ്രാണനാൽ ചുവരുകളും, ലാളനത്താൽ മേൽക്കൂരയും,ശ്വാസത്താൽ വർണ്ണങ്ങളും, ശാസനകളാൽ വാതിലുകളും, പ്രാർത്ഥനകളാൽ വേലിയും തീർത്ത് ഞാൻ വസിക്കുന്നയിടം
5.മഴ
എന്നിലെ വിഷാദങ്ങളെ നീരാവികളാക്കി
നിൻഹൃദയഭിത്തികളാൽതടഞ്ഞുനിർത്തി
കൈകളാൽ എന്മുഖം കോരിയെടുത്ത്, എന്നിലേയ്ക്ക് പെയ്തിറക്കിയ സ്നേഹത്തുള്ളികൾ
6.തീ
ഏത്ര തണുപ്പിലും ചൂടുപകരുന്ന നിൻപ്രണയം
7.മഴവില്ല്
നമ്മളൊന്നിച്ചു കിനാവുകൾ കൊണ്ട് നെയ്ത ഏഴുവർണ്ണങ്ങളുള്ള കുപ്പായം
8.മറവി
നിന്റെയോർമ്മകൾ മുകളിലെത്താൻ
ഞാൻ ഉന്തിത്തള്ളി, ഇടിച്ചമർത്തിയ ഒരായിരം ഇന്നലെകൾ
9.ചില്ലുകൾ
നമുക്കിടയിൽ കണ്ണുകൾ കണ്ണാടിയായപ്പോൾ തറയിൽ ചാടി ആത്മഹൂതി ചെയ്തവൻ ബാക്കിവെച്ച സ്ഫടികകൂമ്പാരങ്ങൾ
10.നിലാവ്
അകലെയിരുന്ന് നീലത്താളിൽ നക്ഷത്രങ്ങൾ കൊണ്ട് ഞാൻ നിനക്കെഴുതിയ പ്രണയലേഖനം
3 അഭിപ്രായങ്ങള്‍:
കൊള്ളാം പ്രണയപ്പൊടികള്‍
ഹാ.നല്ല ഇഷ്ടായി.
ഒരുപാട് നന്ദി.വന്നതിനും വായിച്ചതിനും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)