ഡിഗ്രി കാലഘട്ടത്തില്‍ ആണ് ഞാനും നാട്ടുകാരനായ ഒരു സുഹൃത്തും കൊച്ചിയില്‍ പി എസ് സി പരീക്ഷ എഴുതാന്‍ പോയത്. അടുത്തൊക്കെ പരീക്ഷാ കേന്ദ്രം ഉണ്ടെങ്കിലും കൊച്ചി കാണാനുള്ള ആശയില്‍ അവിടെ തന്നെ പരീക്ഷാകേന്ദ്രം കൊടുത്തു.അതിരാവിലെ നാലുമണിയോടെ ബസില്‍ കയറി. പരീക്ഷ ഒന്‍പതു മണിക്ക്. ഏകദേശം ഏഴരയോടെ എറണാകുളം കെ എസ് ആര് ടി സി ബസ് സ്റ്റേഷനില്‍ എത്തി. പ്രകൃതിയുടെ വിളി തുടങ്ങിയിരുന്നു. ബസ് സ്റ്റാന്‍ഡില്‍ ഉള്ള ശോചനാലയത്തില്‍ തന്നെ കയറി. അതിരാവിലെ ആയതിനാല്‍ നല്ല തിരക്ക്. കിട്ടിയ രണ്ടു മുറികളില്‍ ഞങ്ങള്‍ ഇരച്ചു കയറി. അല്പം കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി പല്ലൊക്കെ തേക്കാന്‍ തുടങ്ങി. ഉള്ളില്‍ പോയ സുഹൃത്തിനെ കാണാന്‍ ഇല്ല. വെളിയില്‍ നില്ക്കുന്ന തമിഴന് നല്ല തെറിവിളി തുടങ്ങിയിരുന്നു. വാതിലിലും തട്ടാന്‍ തുടങ്ങി. അളിയന് ഇറങ്ങുന്ന ലക്ഷണം ഇല്ല. ഞാന്‍ ഉടുപ്പെല്ലാം ഇട്ടു മുടിയൊക്കെ ചീകിയപ്പോഴേക്കും സുഹൃത്ത് ഓടിയിറങ്ങി വന്നു.
"ഡാ വേഗം വാ..നമുക്ക് പോകാം"
"എന്താടാ" ഞാന്‍ ചോദിച്ചു.
"നീ വാ " അവന് എന്റെ കയ്യും പിടിച്ച്, ഉടുപ്പൊക്കെ കുത്തി കയറ്റി പുറത്തേക്ക് ഓടി. കിട്ടിയ ഓട്ടോയില്‍ ചാടിക്കയറി പിന്നെ ശ്വാസം ആഞ്ഞു വലിച്ചു.
"എന്താടാ എന്തുണ്ടായി??" ഞാന്‍ ചോദിച്ചു.
അവന് എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.
ഫ്ലാഷ് ബാക്ക്
*************************************************
സുഹൃത്ത് കയറിയ മുറിയില്‍ അബദ്ധവശാല്‍ ഉണ്ടായിരുന്നത് യൂറോപ്യന്‍ ക്ലോസറ്റ്..ജീവിതത്തില്‍ ഇന്നേവരെ ഇന്ത്യന്‍ ക്ലോസറ്റ് അല്ലാതെ ഒന്നിലും കാര്യം സാധിച്ചിട്ടില്ലാത്ത പാവം എന്ത് ചെയ്തെന്നോ?
ഭിത്തിയില്‍ തൂക്കിയ ഫ്ലെഷ് ടാങ്കില്‍ കൈകുത്തി ഒരുകാല് യൂറോപ്യന്‍ ക്ലോസറ്റിന്റെ ഒരു വശത്ത് ചവിട്ടി ഇന്ത്യന്‍ ക്ലോസറ്റ് സ്റ്റൈലില്‍ ഇരിക്കാന്‍ ആയി ഒരു കയറല്‍! ഫ്ലെഷ് ടാങ്കും , കഥാനായകനും താഴെ. മുക്കാല്‍ മണിക്കൂര്‍ നേരത്തെ അധ്വാനത്തില്‍ അത് എങ്ങനെയൊക്കെയോ ഭിത്തിയില്‍ പുള്ളിക്കാരന് അമര്‍ത്തി വെച്ച് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്.
"ഹി ഹി ഇപ്പൊ അണ്ണന് ഭിത്തിയില്‍ ഫ്ലെഷ് ടാങ്ക് ഫിറ്റ് ചെയ്യുന്നുണ്ടാകും " അളിയന് ചിരിക്കുന്നു.
"നീ പബ്ലിക് സര്‍വീസ് കമ്മീഷന് എക്സാമിനേഷന് വന്നതോ, പബ്ലിക് സര്‍വീസ് ക്ലോസേറ്റ് എക്സാമിനേഷന് വന്നതോ???" ഞാനും ഒട്ടും കുറച്ചില്ല
5 അഭിപ്രായങ്ങള്‍:
പണ്ട് ഖത്തറിൽ ക്യാമ്പിൽ ആദ്യമായി വന്ന തമിഴൻ toilet ബ്ലോക്കിൽ എല്ലാം യൂറോപിയൻ ക്ലോസ്സറ്റ് കണ്ട് സംഗതി പിടികിട്ടാതെ അടുത്തുകണ്ട urinal - ലിൽ കാര്യം സാധിച്ചത് ഓർമ്മവരുന്നു :)
ചിലര്‍ക്ക് അബദ്ധം പറ്റിയത് പറഞ്ഞുകേട്ടിട്ടുണ്ട്
കൂടുതല്‍ നല്ല വിഭവങ്ങള്‍ വിളമ്പുക..
(യൂറോപ്യന്‍ ക്ലോസറ്റില്‍ അല്ല കേട്ടോ!)
അനുഭവിച്ചവനും, അണ്ണനും അറിയാം അതിന്റെ ദണ്ണം :-)
അക്ഷരക്കോളനി മൊത്തത്തിൽ വളരെ ഇഷ്ടമായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)