Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഫെബ്രുവരി 27, ഞായറാഴ്‌ച

എന്റെ കുട്ടികാലത്തെ ഒരു "കൊച്ചു പുസ്തക "വേട്ട..രണ്ടാം ഭാഗം

Print Friendly and PDF


ഇതൊരു  തുടര്‍ച്ചയാണ്. അത് വായിക്കാന്‍ ഇവിടെ ക്ലിക്കൂ.







സ്റ്റഡി ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോള്‍ ഏകദേശം രാത്രി എട്ടു മണി. ഹോസ്റ്റലിലേക്ക് നീല ആട്ടിൻകൂട്ടങ്ങളെ പോലെ  ഒഴുകി നീങ്ങുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലൂടെ ഞാന്‍ മെല്ലെ ഊളിയിട്ടു നീങ്ങി. അതേ സമയം ഞങ്ങളുടെ ക്ലാസ് മുറിയുടെ പുറത്ത് ഒരു മേശയുടെ മുകളില്‍ നാലായി കീറിയ എന്റെ കൊച്ചു പുസ്തകം കൃത്യമായി അടുക്കി ചേര്‍ത്ത് വായിക്കുകയായിരുന്നു ശ്രീകുമാര്‍ സാര്‍ .






"എന്റെ ഹൃദയത്തില്‍ കൊട്ടിയ പെരുമ്പറകൾക്ക്   അസ്സംബ്ലിക്ക്  കൊട്ടുന്ന ബാൻഡിനോളം  ഒച്ചയുണ്ടായിരുന്നു. മെസ്സില്‍ എത്തിയിട്ടും ഭക്ഷണം ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. ആകെ ഒരു സംഘര്‍ഷാവസ്ഥ. അങ്ങനെ രാത്രി ഭക്ഷണവും  കഴിഞ്ഞു. ഇനി ഒരു കടമ്പ കൂടി ബാക്കിയുണ്ട് . "റോള് കോള്‍" . എന്നും കിടക്കുന്നതിനു മുന്‍പ് എല്ലാവരും ഹോസ്റ്റലില്‍ ഉണ്ടോ അതോ ചാടിപോയോ എന്നൊക്കെ അറിയാന്‍ വരി നിര്‍ത്തി എണ്ണുന്ന ഒരു ഏര്‍പ്പാട്‌. സാധാരണ അത് കഴിയുമ്പോള്‍ തെറ്റ് ചെയ്തവന്മാരെ വിചാരണയ്ക്ക് നിരത്തുന്ന ശീലം ആയിരുന്നു അവിടെ. സ്വാഭാവികം ആയും ഞാനും പ്രതീക്ഷിച്ചു. ഇപ്പൊ വരും ആ വിളി. 

"തിലക് ഹൌസിലെ അര്‍ജുന്‍ ഇവിടെ നില്‍ക്കണം." ഞാൻ മനസ്സിൽ ഓർത്തു.


മുട്ടൊക്കെ കൂട്ടിയിടിക്കാന്‍ തുടങ്ങിയിരുന്നു. സുരേഷ് സാറിന്റെ കയ്യിന്റെ വലിപ്പവും , രമേശന്‍ സാറിന്റെ ഉയരവും ആലോചിച്ചപ്പോള്‍ തന്നെ മൂത്രം വരെ പോകുമെന്ന സ്ഥിതി വിശേഷം വന്നു. റോള് കോള്‍ കഴിഞ്ഞിട്ടും ആരും എന്നെ മൈന്‍ഡ് ചെയുന്നില്ല. പരമുവിനെയും. സമാധാനം.എന്റെ പോയ സന്തോഷമൊക്കെ തിരിച്ചു വന്നു. ജോളിയടിച്ചു ഹോസ്റ്റലിലേക്ക് നടന്നു. ഒരു പണി കിട്ടിയിട്ടും നന്നാവുന്ന ലക്ഷണമൊന്നും ഏതായാലും കുഞ്ഞു ബുദ്ധിയില്‍ ഉണ്ടായില്ല. മറിച്ച് അതിലും വലിയ ഒരു സാഹസം ആണ് അന്ന് ഞങ്ങളുടെ ഹോസ്റ്റലില്‍ അരങ്ങേറിയത്‌. അത് പറയണമെങ്കില്‍ ഈ കഥയില്‍ നിന്നും അല്പം ഒന്ന് മാറി സഞ്ചരിക്കണം.


ഏകദേശം, അതായത്‌ ഈ സംഭവങ്ങള്‍ നടക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഹോസ്റ്റലിനു  പിറകു വശത്തുള്ള കശുമാവുകളില്‍ നിന്നും കശുമാങ്ങ ശേഖരിക്കാന്‍ പോയ തിലക് ഹൌസിലെ ടുട്ടുമോനും, രഘുവും  തിരിച്ചു വന്നത് ഞങ്ങളുടെ മഹാന്മാര്‍ ആയ സീനിയര്‍മാരില്‍ ആരോ പാറകെട്ടുകള്‍ക്കിടയില്‍ വിദഗ്ധമായി ഒളിപ്പിച്ചു വെച്ച ഒരുഗ്രന്‍ ഫോറിൻ  പുസ്തകവുമായിട്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ "കുഞ്ഞു പുസ്തകം" മാത്രം കണ്ടു ശീലിച്ച ഞങ്ങള്‍ക്ക് ആദ്യമായി കിട്ടിയ ഒരു "വലിയ പുസ്തകം" ആയിരുന്നു അത്. നിറയെ നഗ്ന സുന്ദരിമാരുടെ കളര്‍ ചിത്രങ്ങള്‍ നിറഞ്ഞ ഒരു പുസ്തകം. ഹോസ്റ്റലിന്റെ  സ്ഥാപക സമയത്ത് ക്ലാസ്സ്‌ റൂം ആയി ഉപയോഗിച്ചിരുന്ന പഴയ കെട്ടിടത്തില്‍ ചുമരിന്റെ മുകളില്‍ ആയിരുന്നു ഞങ്ങള്‍ അത് സൂക്ഷിച്ചിരുന്നത്. എന്നും റോൾകോള്‍ കഴിഞ്ഞാല്‍ ടുട്ടു മോന്‍ അത് ഹോസ്റ്റലിലേക്ക്  കൊണ്ട് വരും. പിന്നീട് കൊതുകുവല താഴ്ത്തിയിട്ടു എല്ലാരും കൂടി അതിനുള്ളിലേക്ക് നുഴഞ്ഞു കയറും. എന്നിട്ട്  ഓരോ പേജുകളും ആസ്വദിച്ചു കാണും. ഇതായിരുന്നു ഈ സംഭവം നടക്കുന്നത് വരെയുള്ള ദിന ചര്യ. എന്നാല്‍ പുസ്തകങ്ങൾ പിടിച്ചെടുത്ത രാത്രി ഈ പതിവ് മുടങ്ങി. എല്ലാവരിലും ഭയം പടര്‍ന്നിരുന്നു. അത് തന്നെ കാരണം.

"ഇന്ന് സ്ഥിതി ഏതായാലും മാറിയല്ലോ. സാറന്മാര്‍ നിരുപാധികം ക്ഷമിച്ചിരിക്കുന്നു. ഇപ്പോള്‍ മനസ് ശാന്തം ".

ഒരു പ്രശ്നം സോള്‍വ്‌ ആയതല്ലേ എന്തായാലും ഒന്ന് ആഘോഷിച്ചേക്കാം എന്ന് ഒരാള്‍ തീരുമാനിച്ചു. മറ്റാരുമല്ല നമ്മുടെ ടുട്ടു മോന്‍ .  ഇന്നലെയോ കണ്ടില്ല ഇന്നും കാണാതെ എങ്ങനെ ഉറങ്ങും. അന്ന് രായ്ക്കു രാമാനം നമ്മുടെ ടുട്ടു മോന്‍ ആരും അറിയാതെ സംഭവം എടുത്തു കൊണ്ട് ഹോസ്റ്റലില്‍ വന്നു. എല്ലാവരും ഉറങ്ങിയതിനു ശേഷം എല്ലാം എടുത്തു വെച്ച് നല്ല രീതിയില്‍ ആസ്വദിച്ചു എന്നിട്ട് സുഖ സ്വപ്‌നങ്ങള്‍ കണ്ടു കിടന്നുറങ്ങി.


പതിവ് പോലെ രാവിലെ പീ.ടി , കളി, കുളി , അസ്സെംബ്ലി, ക്ലാസ്. എല്ലാം ശാന്തം. ഏകദേശം പ്രഭാത ഭക്ഷണത്തിന്റെ സമയം. ഞങ്ങളുടെ ക്ലാസിലും തൊട്ടടുത്ത ക്ലാസ്സിലും അതായത്‌ എട്ടാം ക്ലാസ് എ , ബി ക്ലാസ്സുകളില്‍ സാറന്മാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.


" പെണ്‍കുട്ടികള്‍ എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റിനു പൊയ്‌ക്കോളൂ. ആണ്‍കുട്ടികള്‍ എല്ലാം ഇവിടെ നില്‍ക്കണം. അല്പം പണിയുണ്ട്. "


പെണ്‍കുട്ടികള്‍ പരസ്പരം നോക്കി പുറത്തേക്കു നടന്നകന്നു. ക്ലാസ്സില്‍ ഞങ്ങള്‍ മാത്രം. ചുരുക്കി പറഞ്ഞാല്‍ ഉണ്ടായിരുന്ന സമാധാനം പോയികിട്ടി.
അല്പം കഴിഞ്ഞു ഒരാള്‍ ക്ലാസ്സിലേക്ക് വന്നു.


"അര്‍ജുനെ സാറന്മാര്‍ വിളിക്കുന്നുണ്ട് . പഴയ ഹോസ്റെലുകള്‍ നിന്നിരുന്ന സ്ഥലത്തുണ്ട്. വേഗം അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു."


ഞാന്‍ മെല്ലെ എല്ലാവരെയും നോക്കി. എന്നിട്ട് മെല്ലെ പുറത്തേക്കു നടന്നു. ദൂരെ നിന്നെ കണ്ടു. എല്ലാ സാറന്മാരും ഗ്രൗണ്ടില്‍ വട്ടത്തില്‍ നില്‍ക്കുന്നു. നടുവില്‍ നമ്മുടെ പാവം പരമുവും. ഒരു പക്ഷെ ആദ്യമായാവും ഒരു അറവു മാട് എന്നെ കൊന്നോളൂ എന്നും പറഞ്ഞു അറവുകാരന്റെ സമക്ഷത്തേയ്ക്ക്  ചെല്ലുന്നത്. ഞാന്‍ അടി വെച്ച് അടിവെച്ചു നീങ്ങി. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല . ആകെ പാടെ ഒരു മന്ദത. മുപ്പത്തി മുക്കോടി ദൈവങ്ങളെയും മനസാ ധ്യാനിച്ച്‌ അർജുനൻ ആണെങ്കിലും അഭിമന്യുവായി ഞാന്‍ മെല്ലെ സാറന്മാർ തീർത്ത ആ  ചക്രവ്യൂഹത്തില്‍ പ്രവേശിച്ചു.


"നീയാണീ നവോദയയിലെ  മുഴുവന്‍ കുട്ടികളെയും കേടു വരുത്തുന്നത് അല്ലേടാ.."


മുഴുവന്‍ കേള്‍ക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പേ സുരേഷ് സാറിന്റെ പോത്തന്‍ കൈ എന്റെ ചെകിട്ടത്ത് പതിച്ചിരുന്നു...!!


തുടരും.....








മൂന്നാം ഭാഗത്തിനായി ഇവിടെ ക്ലിക്കുക 

5 അഭിപ്രായങ്ങള്‍:

Unknown പറഞ്ഞു...

ഇതൊന്ന് എഡിറ്റ് ചെയ്ത് അക്ഷരത്തെറ്റുകളൊക്കെ ഒന്ന് ശെരിയാക്കി മനുഷ്യന് വായിക്കാന്‍ പറ്റുന്ന കോലത്തിലാക്ക് മോനെ..
ഒന്നാം ഭാഗം കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ഒരുവിധം വായിച്ചു.
സമയക്കുറവു വല്ലാതെയുണ്ടേയ്..
: )

Arjun Bhaskaran പറഞ്ഞു...

താത്ത കുഴപ്പം എന്താണെന്ന് എനിക്ക് പുടിത്തം കിട്ടീലാട്ടാ.. ഇവിടെ തെറ്റുകള്‍ ഒന്നും ഞാന്‍ കാണുന്നില്ല. ഒരു പക്ഷെ അവിടുത്തെ ഫോണ്ടിന്റെ ആകുമോ??

മിര്‍ഷാദ് പറഞ്ഞു...

kollam bhaakkikoode poratte

doll പറഞ്ഞു...

alppam "choodulla" ormakalanallo arjunetta..
pakshe..endu kondo paramuvineyum mattum identify cheyyan kazhiyunnilla..

mad|മാഡ് പറഞ്ഞു...

ഹം മിര്ശാടെ കൊള്ളാം എന്ന് അവിടിരുന്നു പറഞ്ഞാ മതി.. പക്ഷെ കൊണ്ടത്‌ എനിക്കല്ലേ..
@doll അതെന്തായാലും നന്നായി.. അതരിയാതിരിക്കാന്‍ അല്ലെ പേര് മാറ്റി കൊടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍