വിഷു ഇങ്ങെത്തി. ഓര്‍മകളില്‍ വിഷുവിനു "കണികാണല്‍,കൈനീട്ടം, പടക്കം പൊട്ടിക്കല്‍ എന്നിങ്ങനെയാണ് ഞാന്‍ അര്‍ഥം കൊടുത്തിരിക്കുന്നത്. പണ്ട് വിഷുവിനു നാട്ടില്‍ പോകാറുള്ള ഒരു പതിവുണ്ടായിരുന്നു. അതിരാവിലെ വീട്ടിലെയും, തറവാട്ടിലെയും കണികള്‍ കണ്ട് കൈനീട്ടങ്ങള്‍ അച്ഛന്റെ അടുത്ത് നിന്നും അമ്മയുടെ അടുത്ത് നിന്നും, കുട്ടച്ചന്റെ അടുത്ത് നിന്നും അച്ഛച്ഛന്റെ അടുത്ത് നിന്നും കൈപറ്റിയതിനു ശേഷമേ പോകൂ. നാട്ടില്‍ പോയാല്‍ അമ്മ വീട്ടുകാരില്‍ നിന്നും കൈനീട്ടം കയ്യോടെ വാങ്ങാം!!
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ചേട്ടന്‍ ഒരു കഥ പറഞ്ഞു. തൊട്ടപ്പുറത്തെ ചെമ്പ് ഫാക്ടറിയില്‍ ജോലി നോക്കുന്ന ബീഹാറികള്‍ക്ക് വിഷു ആഘോഷിക്കാന്‍ ഒരു ആശ!
പടക്കങ്ങള്‍ ഒക്കെ വാങ്ങി കൊണ്ട് വന്ന് രാത്രി ആഘോഷം തുടങ്ങി. പൂത്തിരികളും, മത്താപ്പൂക്കളും, ചക്രങ്ങളും രാത്രിയില്‍ വര്‍ണങ്ങള്‍ തീര്‍ത്തു.
കൂട്ടത്തില്‍ ഒരുത്തന്‍ ഓലപ്പടക്കം പൊട്ടിക്കാന്‍ തയാറെടുത്തു. മണ്ണെണ്ണ വിളക്ക് ഇടതു കയ്യില്‍ പിടിച്ച് ഓലപ്പടക്കങ്ങള്‍ ഓരോന്നായി കത്തിച്ച് എറിയാന്‍ തുടങ്ങി. ഇടയ്ക്ക് ഒരു പടക്കം കത്തിച്ച് ഒരേറ്. എന്നിട്ട് പൊട്ടാന്‍ കാത്തു നിന്നു.
"പടക്കം പൊട്ടി പക്ഷെ കത്തിച്ച് എറിഞ്ഞ പടക്കമല്ല. കയ്യിലിരുന്ന പടക്കം"!!!!
*********************************
കഥയിങ്ങനെ...
ബീഹാറി പടക്കം കത്തിച്ചു. വെപ്രാളത്തില്‍ വലിച്ചെറിഞ്ഞത് "ഇടത് കയ്യിലെ മണ്ണെണ്ണവിളക്ക്" . പടക്കം കയ്യിലിരുന്നു പൊട്ടി.
ഇതൊരു തമാശയായി പറഞ്ഞു നടന്നെങ്കിലും ആഘോഷങ്ങളില്‍ അപകടങ്ങള്‍ ശ്രദ്ധിക്കുമല്ലോ. നല്ലൊരു അപകടരഹിതമായ വിഷു ആശംസകള്‍ :-)
4 അഭിപ്രായങ്ങള്‍:
പടക്കം പൊട്ടി പക്ഷെ കത്തിച്ച് എറിഞ്ഞ പടക്കമല്ല. കയ്യിലിരുന്ന പടക്കം"!
പലര്‍ക്കും അങ്ങനെ ഭവിച്ചിട്ടുണ്ട്
:)
അതെ, എല്ലാവര്ക്കും, ബ്ലോഗര്ക്കും അപകടരഹിതമായ വിഷു ആശംസകൾ.
My blog on Vishu:
http://drpmalankot0.blogspot.com/2013/04/blog-post_12.html
happy vishu
എല്ലാവര്ക്കും നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)