Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ദേഷ്യാനെറ്റ്‌ പ്രധാനവാര്‍ത്തകള്‍: സംസ്ഥാനത്ത്‌ നെറ്റ് കഫേകളില്‍ വന്‍ തിരക്ക് !!!

Print Friendly and PDF
ദേഷ്യാനെറ്റ്‌  പ്രധാനവാര്‍ത്തകള്‍

" സംസ്ഥാനത്ത് ആകമാനം നെറ്റ് കഫേകളില്‍ വന്‍തിരക്ക്
പൂജവെയ്പ്പും അതിനോടനുബന്ധിച്ച എഴുത്തിനിരുത്തലും താളം തെറ്റിയതാണ് കാരണം എന്ന് കൊച്ചിയില്‍ നിന്നുള്ള ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

"ഹലോ ദിനേശ്‌ കേള്‍ക്കാമോ?? എന്താണ് തിരക്കിന്റെ യഥാര്‍ത്ഥ കാരണം?ഒന്ന് വിവരിക്കാമോ??

മൈക്കിന്റെ ഇരമ്പല്‍ 

നിധീഷ്‌...ഇവിടെ പ്രധാന എല്ലാ കഫെകളിലും വന്‍ തിരക്കാണ് അനുഭവപെടുന്നത്. രാവിലെ മുതല്‍ ആളുകള്‍ കുടുംബം ആയാണ് വരുന്നത്. ഏറ്റവും രസകരം ആയ വിഷയം ഓരോരുത്തരും ഓരോ ബ്ലോഗ്ഗര്മാരെയും കൊണ്ടാണ് വരുന്നത്.."

"ഹലോ ദിനേശ്‌ .. ബ്ലോഗര്‍മാരോ?? എന്താണ് ബ്ലോഗര്‍മാരെയും കൊണ്ട് വരുന്നതിന്റെ കാരണം?? കഥാരചന, അടി ഇടി തൊഴി തുടങ്ങിയ പരിപാടികള്‍ ഉണ്ടോ? അതോ ഇനിയീ പഹയന്മാര്‍ എല്ലാം കൂടി ലൈവ് ബ്ലോഗ്‌ മീറ്റ്‌ നടത്താന്‍ ഉള്ള പ്ലാന്‍ ആണോ??

മൈക്ക്‌ ഇരമ്പല്‍ 

"നിധീഷ്‌..തനിക്ക് വിഷമം ഉണ്ട് എങ്കിലും പറയാം.. ഇവിടെ സാമാന്യം സമാധാനപരം ആയ അന്തരീക്ഷം ആണ്.ചെമ്പന്‍ മൂസ, രാജേഷ്‌ജി , മധുബിലാത്തിപട്ടണം, പ്രസാദ്‌കടലാസുപൂവ്, അജി, കോണി, അംജിത്, ഇസ്മായില്‍, കൈസൂ, ഫൈസല്‍, കൂതറ കാഷിം, തുടങ്ങി പ്രമുഖബ്ലോഗര്‍മാര്‍ എല്ലാം എത്തിയിട്ടുണ്ട്..."

"ചേട്ടോ...ഞാന്‍ കാലൂരാന്‍...(ആള്‍ക്കൂട്ടത്തിനിടയില്‍ ആരോ )"

"ഒന്ന് പോടാ.. കാലൂരാന്‍ ഇത്ര ആള്‍ക്കാരുടെ ഇടയില്‍ വരികയോ?? സാത്താനും, കാലൂരാനുമൊക്കെ വന്നാല്‍ ആള്‍ക്കാര്‍ ചുമ്മാ സ്നേഹിക്കോ??

"ഹെലോ ദിനേശ്‌ എന്താണ്??? കേള്‍ക്കുന്നില്ല???

"അയ്യോ ക്ഷമിക്കണം നിധീഷ്‌.. ഇവിടെ പറഞ്ഞത് അവിടെ കേട്ടതാ. ആരോ കാലൂരാന്‍ പറഞ്ഞതാ..കൂടുതല്‍ വിശദാംശങ്ങള്‍ക്കായി നമുക്ക് ഇവിടെ ആഗതന്‍ ആയിട്ടുള്ള ചെമ്പന്‍ മൂസയോടു ചോദിക്കാം. ചെമ്പന്‍ മൂസാക്ക എന്താണ് ഈ തിരക്കിന്റെ കാരണം? താങ്കള്‍ അടക്കം ഉള്ള ബ്ലോഗ്ഗെര്‍മാരും ഈ നാടായ നാട്ടിലെ വീട്ടുകാരും ഇവിടെ കൂടിയിരിക്കുന്നതിന്റെ രഹസ്യം എന്താ??

"എച്ച്കൂസ്മീ..ഒരു മിനിറ്റ്.ക്യാമറ ഒന്ന് മാറ്റി പിടിക്കോ ഇജ്ജ്‌. ഇക്ക ഒന്ന് ഗ്ലാമര്‍ ആകട്ടെ."
(മുടിയൊക്കെ ഒതുക്കുന്നു.ഒരു വളിഞ്ഞ പുഞ്ചിരി)

"ഇക്ക പറഞ്ഞോളൂ"

"അതായത് ഇന്ന് പൂജയാണല്ലോ..എഴുത്തച്ചന്മാര്‍ എല്ലാം സമരത്തില്‍ ആണ്. മണല്‍ വാരല്‍ സര്‍ക്കാര്‍ നിരോധിച്ചത് കാരണം മണല്‍ കിട്ടാന്‍ ഇല്ലത്രേ. പിന്നെ അരിയില്‍ എഴുതിക്കാം എന്ന് വിചാരിച്ചാലോ മുടിഞ്ഞ വിലയും. രണ്ടു രൂപയുടെയും ഒരു രൂപയുടെയും അരിയില്‍ എഴുതാന്‍ നോക്കീട്ടു കുട്ടീടേം, എഴുത്തച്ഛന്റെയും വിരലൊക്കെ ചൊറിഞ്ഞു പൊട്ടീത്രേ!!!"

"അതൊക്കെ ശരി.. അതിനു ഇപ്പൊ എല്ലാരും കൂടെ നെറ്റ് കഫേയില്‍ വന്നിട്ടെന്തു ചെയ്യാനാ??

"ഹ ഹ ഈ പഹയന്മാര്‍ക്ക് ഒന്നും അറിയൂലാ. ഞമ്മല് ബ്ലോഗര്‍മാര് ദിബസോം രണ്ടും മൂന്നും ലേഖനം മലയാളത്തില്‍ എഴുതനോരാ.. എന്ന് ബെച്ചാല്‍ എഴുത്തച്ചന്മാരുടെ അതെ യോഗ്യത ഞമ്മള്‍ക്കും ഉണ്ട്. ഞമ്മള്‍ പിടിച്ചു എഴുതിച്ചാലും കുട്ട്യോള്‍ വിദ്യാഭ്യാസത്തില്‍ നന്നാവും. നല്ല എഴുത്തുകാര്‍ ആകും. മിനിമം ഒരു കൂതറ ബ്ലോഗിന്‍റെ ഉടമയെങ്കിലും ആകും.!!

"അല്ലിക്കാ അപ്പൊ ഇങ്ങള് മണലും, അരീം ഹോള്‍സൈല്‍ ഇറക്കാണോ??

"ശെടാ.. ഇജ്ജി ലോകത്തൊന്നുമല്ലേ?? ഞമ്മള്‍ക്ക് എഴുതിപ്പിക്കാന്‍ മണലും, അരിയും ഒന്നും വേണ്ട. ഗൂഗിള്‍ ഞമ്മക്ക്‌ ഫ്രീ ആയിട്ട് തരണ എഴുത്ത് പലക ഉണ്ട്..ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍!! 

"ഞമ്മ ആദ്യം കസേരെമേ ഇരിക്കും. എന്നിട്ട് കുട്ടീനെ മടീല്‍ ഇരുത്തും..പിന്നെ കൈ പിടിച്ചു കീബോര്‍ഡില്‍ "ha= ഹ , ri= രി , sree= ശ്രീ... ഗണപതയെ നമഹാ... എന്നങ്ങ് എഴുതിക്കും. ഇത് മാത്രല്ലാട്ടോ..ഈ വര്‍ഷം എഴുത്തിനു ഇരുത്തുന്ന എല്ലാ കുട്ടികളുടെം മാതാപിതാക്കള്‍ക്കും സ്വന്തമായി അതും സൌജന്യം ആയി രണ്ടു ബ്ലോഗും ഒരു ഫേസ്‌ബുക്ക്‌ അക്കൌണ്ടും, ഗൂഗിള്‍ പ്ലസ്‌ അക്കൌണ്ടും നിര്‍മിച്ചു നല്‍കും".. പിന്നെ ഞമ്മടെ ചെമ്പന്റെ ഉടായിപ്പുകള്‍ എന്ന ബ്ലോഗ്‌ ഐഡീം.. ഹി ഹി "

"ക്ഷമിക്കണം നിധീഷ്‌..എന്റെ പെങ്ങളുടെ കുട്ടിയെ എഴുത്തിനിരുത്താന്‍ ഒരു ബ്ലോഗറെ തപ്പാന്‍ പോകാനും, ഇവിടെ വരി നില്‍ക്കാനും ഉള്ളതിനാല്‍ തുടരുന്നില്ല. കൊച്ചിയില്‍ നിന്നും അച്ചി വേണ്ടാത്ത ദിനേശ്‌ പുളിമൂട്ടില്‍."

"നീ പോ മോനെ ദിനേശാ...നമുക്ക് തിരിച്ചു വരാം..നെറ്റ് കഫേകളില്‍ എഴുത്തിനിരുത്ത് എന്ന പുതിയ ഒരു  സമ്പ്രദായത്തിന് നാം സാക്ഷികള്‍ ആയികൊണ്ടിരിക്കുന്നു. പത്ത് വര്‍ഷം കഴിഞ്ഞു ഈ കുട്ടികള്‍ ആരാകും എന്ന് നമുക്ക് കാത്തിരുന്നു കാണാം. അത്രയും കാലം ആരും എന്നെ തല്ലിക്കൊന്നില്ലെങ്കില്‍ ആ വാര്‍ത്തയുമായി വീണ്ടും കാണാം. അത് വരെ ഒരു ഇടവേള..

സ്വന്തം നിധീഷ്‌ 

വാല്‍കഷണം: ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ തികച്ചും യാധര്‍ശ്ചികം  മാത്രം.



58 അഭിപ്രായങ്ങള്‍:

Arjun Bhaskaran പറഞ്ഞു...

വായിച്ചു അഭിപ്രായം പറയുമല്ലോ.. ബ്ലോഗര്‍മാര്‍ എഴുത്തിനിരുത്തുന്ന കാലം വിദൂരമല്ല.

അഭിഷേക് പറഞ്ഞു...

ahaaa ethu kollalo....ee kalam vidooramallatto....
bst wishes

Pradeep Kumar പറഞ്ഞു...

ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും... അക്ഷരക്കോളനിയിലെ ഭ്രാന്ത് പറഞ്ഞത് പ്രപഞ്ച സത്യം... ബ്ലോഗര്‍മാര്‍ എഴുത്തിനിരുത്തുന്ന കാലം വിദൂരമല്ല... കീബോര്‍ഡില്‍ ഹരിശ്രീയും എഴുതും....

ഭാവുകങ്ങള്‍!!.- മാഡിനും, നാളെ അക്ഷരലോകത്തേക്ക് പിച്ചവെക്കാന്‍ പോവുന്ന കുരുന്നുകള്‍ക്കും....

Arun Kumar Pillai പറഞ്ഞു...

ഹ ഹ ........... കലികാലം

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അര്‍ജുന്‍..തകര്‍ത്തു..ചെമ്പന്‍ മൂസയും കാലൂരനും ഒക്കെ എഴുത്തിനിരുത്തിയാല്‍ പിള്ളാരുടെ കാര്യം ആലോചിച്ചു എനിക്ക് ചിരി നിറുത്താന്‍ പറ്റുന്നില്ല..എന്തായാലും അവരേം കൂടി ഇത് കാണിച്ചിട്ട് വരാം.

Satheesan OP പറഞ്ഞു...

പുതിയ ആശയം നന്നായി

Arjun Bhaskaran പറഞ്ഞു...

@അഭിഷേക് കാത്തിരിക്കാം അല്ലെ.
@പ്രദീപ്‌ ചേട്ടാ.. വളരെ സന്തോഷം..വന്നതിനും, വായിച്ചതിനും.
@കണ്ണാ കണ്ണന്റെ കാലം ഒക്കെ കഴിഞ്ഞു. ഇപ്പം കലികാലം തന്നെ..
@സതീശാ വളരെ സന്തോഷം കേട്ടോ.
@ദുബായ്ക്കാരാ.. വേഗം പോയി പറ. എന്നിട്ട് വേണം എന്നെ അവരൊക്കെ എടുത്തിട്ടു പെരുമാറാന്‍.

പഥികൻ പറഞ്ഞു...

ഞാന്‍ റെഡി ..എഴുത്തിനിരുത്താന്‍......:)

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

അര്‍ജുനേട്ടാ പുതിയ ആശയം ഗംഭീരം...എല്ലാം ഓണ്‍ലൈന്‍ ആകുന്ന ഈ കാലത്ത്‌, ഇതും വിദൂരമല്ല..കാത്തിരുന്ന്‍ കാണാം ലെ...:)

പൈമ പറഞ്ഞു...

വരട്ടെ അതിന്റെ കാലം ദുരെയല്ല ..ഭാവുകങ്ങള്‍ .

ഫൈസല്‍ ബാബു പറഞ്ഞു...

ഹലോ ദിനേശ്‌ ""കേള്‍ക്കാമോ ..ഹലോ ഹലോ
ഇപ്പോള്‍ കിട്ടിയത് ,,ബ്ലോഗര്‍മാര്‍ക്കിട്ടു താങ്ങിയ ,അര്‍ജുന്‍സ്റ്റോറിസ് ഉടമയെ ,അക്ഞാതരായ ചിലര്‍ ,കമന്റുകൊണ്ട് മാരകമായി ആക്രമിച്ചിരിക്കുന്നു !! സംഭവുമായി യാതൊരു ബാധവുമില്ലെന്നു ,ആള്‍കേരള ബ്ലോഗു മുതലാളി അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു !!സംഭവത്തില്‍ പ്രതിഷേധിച്ചു നാളെ ബ്ലോഗര്‍ത്താലാചാരിക്കുന്നതായി അസോസിയേഷന്‍ അറിയിച്ചു !!നാളത്തെ ഹര്‍ത്താലില്‍ നിന്ന് ഊര്‍ക്കടവ് ബ്ലോഗിനെഒഴിവാക്കിയതായി ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു !!
ദേശ്യാനെറ്റില്‍ ഇനിയൊരു ഇടവേള ..ഇടവേളയ്ക്കു ശേഷം
അപ്രിയ ബ്ലോഗുകള്‍ ..!!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

അപ്പൊ കലക്കി ..............കല കലക്കി ........

ഓഫ്‌ # ചെമ്പന്‍ കൊട്ടേഷന്‍ കൊടിത്തിട്ടുണ്ട് .................

ആമി പറഞ്ഞു...

arjun....idea kollaattaaaaaaa....

റശീദ് പുന്നശ്ശേരി പറഞ്ഞു...

:)
സംഗതികളൊക്കെ കൊള്ളാം
ശട്ജവുമുണ്ട്
പക്ഷേ
വരാനുള്ളതോന്നും എവിടേം തങ്ങുകയില്ല
:)

Ismail Chemmad പറഞ്ഞു...

നന്നായിട്ടുണ്ട് അര്‍ജുന്‍...
ആശംസകള്‍

Arjun Bhaskaran പറഞ്ഞു...

@പഥികന്‍ റെഡി.. സമ്മതിച്ചു.. ഏതേലും കുട്ടികള്‍ റെഡി ആണോ??
@വിപിനെ താങ്ക്സ് ഡാ..കാത്തിരിക്കാം നമുക്ക്..
@ഹ ഹ പ്രദീപ്‌ പൈമ പ്രദീപ്‌ എഴുത്തച്ചന്‍ ആകുന്ന കാലം വിദൂരം അല്ലാ..
@ഫൈസല്‍ ഇക്കാ.. കൊട്ടേഷന്‍ കൊടുത്തോ??
@ജബ്ബാര്‍ ഇക്കാ ചതിച്ചല്ലോ???? ഇനിയിപ്പം എന്ത് ചെയ്യും..? അമ്മയാണെ ഞാന്‍ ആരേം ഉദേശിചില്ല
@ആമി ഇനിയും വരുമല്ലോ...നന്ദി
@റഷീദ്‌ ഇക്ക.. പോരനതൊക്കെ പോരട്ടെ.. എല്ലാം പിടിച്ചു നിര്‍ത്താന്‍ പറ്റില്ലല്ലോ ;)

Arjun Bhaskaran പറഞ്ഞു...

@ഇസ്മായില്‍ ഇക്ക വളരെ നന്ദി കേട്ടോ

നാമൂസ് പറഞ്ഞു...

ഇന്നത്തെ നൊണോരമയിലും, വേശ്യാനെറ്റിലും, ഇന്ത്യാവിഷത്തിലുമെല്ലാം ഇത് തന്നെയായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം. കാര്യങ്ങള്‍ ചെമ്പന്‍ മൂസയുമായി ചുറ്റിപറ്റിയുള്ളതാകയാല്‍ ഇതിലത്ര അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നുവെന്നാണ് ശ്രീമാന്‍ 'സുമാര്‍ കോഴിക്കോട്' പ്രതികരിച്ചത്.

എന്തായാലും, സംഗതി കലക്കി കുട്ടാ...!!!

K@nn(())raan*خلي ولي പറഞ്ഞു...

>> ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ തികച്ചും യാധര്‍ശ്ചികം മാത്രം. <<

ഞാന്‍ മരിച്ചു! അരമണിക്കൂര്‍ മുന്‍പേ മരിക്കണോ..?
പറഞ്ഞാ മതി.

രമേശ്‌ അരൂര്‍ പറഞ്ഞു...

പോ മോനെ ദിനേശാ ,,ഓ പിന്നെ ..നടന്നത് തന്നെ ,,അത്രയും പുരോഗമിച്ചാല്‍ പിന്നെ കഫെയില്‍ പോകുന്നതെന്തിന് ? കുടുംബത്തിലെ ഓരോ അങ്ങത്തിനും ലാപ്പും കോപ്പും ഒക്കെ ഉണ്ടാവില്ലേ ..:)
ഏതയാലും ആഗ്രഹം കൊള്ളാം ..

Arjun Bhaskaran പറഞ്ഞു...

@നാമൂസ്‌ ചേട്ടാ..കമെന്റ്റ്‌ അതിലും ഉഗ്രന്‍.. പക്ഷെ നമ്മുടെ ശ്രീ ചെമ്പന്‍ മൂസയെ കാണാന്‍ ഇല്ല..ഇനിയിപ്പം ശരിക്കും കൊട്ടേഷന്‍ കൊടുക്കാന്‍ പോയോ??

@ഹെലോ...കണ്ണൂരാന്‍..കമ്പിളിപുതപ്പ്‌ കേള്‍ക്കുന്നില്ല..:)

@രമേശ്‌ ചേട്ടാ.. തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി ആണ് കേരളം ഭരിക്കുന്നതെങ്കില്‍ ചേട്ടന്‍ പറയണത് ശരിയാകും.. എല്ലാ വീട്ടിലും, സൈക്കിള്‍, ടിവി,ഇപ്പം ലാപ്ടോപ്പും. ഇത് മാത്രം ഉണ്ടായിട്ടു കാര്യമില്ലല്ലോ. നല്ല അച്ചരസ്പുടത (ഹി ഹി എന്നെ പോലെ)ഉള്ള ബ്ലോഗര്‍മാര്‍ കുടുംബത്ത്‌ വേണ്ടേ..

രമേശ്‌ അരൂര്‍ പറഞ്ഞു...

പോ മോനെ ദിനേശാ ,,ഓ പിന്നെ ..നടന്നത് തന്നെ ,,അത്രയും പുരോഗമിച്ചാല്‍ പിന്നെ കഫെയില്‍ പോകുന്നതെന്തിന് ? കുടുംബത്തിലെ ഓരോ അംഗത്തിനും ലാപ്പും കോപ്പും ഒക്കെ ഉണ്ടാവില്ലേ ..:)
ഏതയാലും ആഗ്രഹം കൊള്ളാം ..

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ചെമ്പൻ മൂസയുടെ അരികെക്കൂടെ പോകണ്ട.. ഇപ്പൊ തന്നെ കുടല്മാലയെടുത്ത് എന്തൊ ചെയ്യാൻ നിൽക്കുകയാണ്..ജഗ്രതൈ..!!

Sandeep.A.K പറഞ്ഞു...

ഇത് കൊള്ളാം.. നല്ല ആശയം..
ഇതുപോലെ കുറച്ചു ബ്ലോഗ്ഗര്‍കുഞ്ഞുങ്ങളെയെങ്കിലും എഴുത്തിനിരുത്താന്‍ പറ്റൊന്നു ഞമ്മളൊന്നു നോക്കട്ടെ.. ആ ദക്ഷിണകിട്ടിയിട്ട് വേണം ലാപ്‌ടോപിന്റെ ഡിസ്പ്ലേ കംപ്ലൈന്റ്റ്‌ തീര്‍ക്കാന്‍ ... :-)
നവരാത്രി ആശംസകള്‍ അര്‍ജുന്‍ ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹ ഹ ഹ
സമ്പവം അതിരസം
നമ്മുടെ ചെമ്പന്‍ മൂസ്സാ ആരാ അയാള്‍കെന്ത കൊമ്പുണ്ടോ കികികി

Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

നര്‍മ്മം കുറിക്കു കൊള്ളുന്നുണ്ട് .കൊമ്പനെ കൊന്നു കൊലവിളിചിട്ടുണ്ടല്ലോ,
ഭാവുകങ്ങള്‍ ....
www.harithakamblog.blogspot.com

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഹാ..ഹാ. തകര്‍പ്പന്‍.കുറച്ചുകൂടി ആകാമായിരുന്നു..അവിടെയൊരാള്‍ അന്റെ കൊടലെടുത്ത് മാലയിടുമെന്നും പറഞ്ഞ് നെലവിളിക്കുന്നുണ്ട്

kochumol(കുങ്കുമം) പറഞ്ഞു...

അര്‍ജുന്‍ ജാഗ്രതൈ ......ചെമ്പന്‍ മൂസാക്ക ഇപ്പോള്‍ എത്തുന്നതാണ് ........കുറച്ചു നീങ്ങി നില്‍ക്കുന്നത് നല്ലതാനുട്ടോ?

Unknown പറഞ്ഞു...

അര്‍ജുനന്‍ സാക്ഷി...അല്ലെ.. പാവം മൂസാക്ക..എന്തായാലും സംഗതി കലക്കി...

khaadu.. പറഞ്ഞു...

കര്‍ത്താവേ ...എന്നത ഞാന്‍ ഈ കേള്‍കുന്നെ...... ഇനി ചിലപ്പോള്‍ ഇങ്ങനെയൊക്കെ കാണേണ്ടി വരും...





((അവിടെയൊരാള്‍ അന്റെ കൊടലെടുത്ത് മാലയിടുമെന്നും പറഞ്ഞ് നെലവിളിക്കുന്നുണ്ട്
അതില്‍ ക്ലിക്കിയപ്പോഴാ ഇവിടെ എത്തിയത്....))

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

എഴുതിനിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ബ്ലോഗര്‍മാര്‍ക്ക് നൂറു രൂപ ദക്ഷിണ കൊടുക്കുന്നു എന്ന് കേട്ടു...

ഇരുനൂരായാലും കുഴപ്പമില്ല !

Jefu Jailaf പറഞ്ഞു...

അടിപൊളി..:)

ഇസ്മയില്‍ അത്തോളി പറഞ്ഞു...

ഈ വഴി ആദ്യമാണ്....കമെന്റുകളും കണ്ണട നോട്ടവും ആയി നിങ്ങളെ അവിടെയും ഇവിടെയുമൊക്കെ കാണാറുണ്ട്‌....ഓരോന്നായി വായിക്കട്ടെ....കമെന്‍റ് പിന്നാലെ അറിയിക്കാം....എന്നെയും കൂടെ കൂട്ടുമല്ലോ....

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ തികച്ചും യാധര്‍ശ്ചികം മാത്രം.
ഹ ഹ ഹ എല്ലാവര്‍ക്കും പണികൊടുത്തു ജ്ഞാനോന്നുമറിയില്ല പോലും.നല്ല രസമുണ്ട് വായിച്ചു ചിരിച്ചു

ente lokam പറഞ്ഞു...

ഹ..ഹ..ഹരി ശ്രീ ലാപ്‌ ടോപായ നമഹ....

Unknown പറഞ്ഞു...

ഹ ഹ .... അതെന്തായാലും കലക്കി.

കൊടുക്കുംബം എല്ലവര്‍ക്കും കൂടി ഇങ്ങനെ കൊടുക്കണം....

വേണുഗോപാല്‍ പറഞ്ഞു...

അത് കലക്കി '''' മൂസാക്കാക് ഇട്ടു ഒരു താങ്ങ് കൊടുത്തത് ഞമ്മക്ക് ശരിക്കും പുടിച്ച്‌ ..... ആശംസകള്‍ .... അര്‍ജുനാ ....

Naushu പറഞ്ഞു...

ചെമ്പന്‍ മൂസ എഴിത്തിനിരുത്തിയ ആ കുട്ടിയുടെ ഭാവിയോര്‍ത്തിട്ട് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ലല്ലോ...... :)

കൊമ്പന്‍ പറഞ്ഞു...

ശ്രീമാന്‍ ചെമ്പന്‍ മൂസക്ക് വേണ്ടി കൊമ്പന്‍ മൂസ ഇറക്കിയ പത്ര കുറിപ്പ്

ബൂലോകം ചാനെലില്‍ വ്യാജ വാര്‍ത്ത ലൈവ് പോസ്റ്റ് കാസ്റ്റ് ചെയ്തു ഞമ്മളെയും ഞമ്മളെ ചങ്ങായിമാരെയും കൊന്നു കൊലവിളിച്ച അര്‍ജുന്‍ ബാല കൃഷ്ണനെ തിരെ ബ്ലോഗ്‌ മുന്‍സിഫ്‌ കോടതിയില്‍ ബ്ലോഗ്‌ നഷ്ട്ടത്തിനു വേണ്ടി നിഴമ നടപടികള്‍ എടുക്കാന്‍ തീരുമാനിച്ചു
ചെമ്പന്‍ മൂസയുടെ ഗ്ലാമാറിന്‍ തൊട്ടു കളിച്ചതിനെതിരെ ഭൂലോകം സൌന്ദര്യ കോടതിയിലും ഒരു പരാതി കൊടുക്കാന്‍ തീരുമാനിച്ചു



ഡാ അര്‍ജുന്‍ ബാലശ്നാ ഞമ്മള് എ കേ ഫോത്തീ സവം തോക്ക് മാങ്ങും എന്നിട്ട് അതില്‍ ഉണ്ട നിരക്കും പിന്നെ അന്റെ കൊടവയര്‍ നോക്കി പൊട്ടിക്കും എന്നിട്ട് കായീല്‍ മുന്തിയ പുങ്ക് മാങ്ങി ഞമ്മളെ പേരിലൊരു റീത്തും വെക്കും



ചിരിച്ചു നന്നായിട്ട്

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ഇത് സംഭവം വിലസിട്ടോ... പാവം ചെമ്പന്‍... ബുജി ആവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാ അര്‍ജുനേ നീ അവനിട്ട് പണിതത്.. ഹ..ഹ..

ആചാര്യന്‍ പറഞ്ഞു...

നന്നായി ഈ കാലം ഉടനെ വരും എന്തേ അതെന്നെ

വര്‍ഷിണി* വിനോദിനി പറഞ്ഞു...

രസകരായിരിയ്ക്കുണൂ ട്ടൊ..ആശംസകള്‍.

Prabhan Krishnan പറഞ്ഞു...

ആഹാ...!..ഇഷ്ടായി..!
പുതു പുത്തന്‍ ആശയം കൊണ്ട്..ഒരു ‘പാര’ഡി...!
( പാര+അടി)
കാര്യങ്ങളിങ്ങനൊക്കെയാണെങ്കിലും എന്റെ അമ്മൂനെ ഞാന്‍ ഇന്ന് എഴുത്തിനിരുത്തി എന്ന സന്തോഷ വാര്‍ത്ത എല്ലാവരേയും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു ( കഫേയിലല്ല)
നാവില്‍ സ്വര്‍ണ്ണം കൊണ്ടെഴുതിയ ‘ആശാന്’ തരക്കേടില്ലാത്ത ഒരു കടി ഫ്രീയായി കിട്ടിയെന്ന് സ്ഥിരീകരിച്ച റിപ്പൊര്‍ട്ടും ഉണ്ട്..!

ആശംസകളോടെ....

അജ്ഞാതന്‍ പറഞ്ഞു...

ബോസ്സേ ... കലക്കീട്ടുണ്ട് . അടുത്ത ആഴ്ച വരും, അല്ലെ? വിളിക്കാന്‍ മറക്കേണ്ടാ .. മൈ ഫോണ്‍ നമ്പര്‍ ഈസ്‌ .........................................ഹി ഹി ഹീ

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

വളരെ രസകരമായി എഴുതി ട്ടോ.... ആ കാലം വിദൂരമല്ല, ബ്ലോഗ്ഗറുടെ മാവും പൂക്കും...!

ajith പറഞ്ഞു...

രസകരം...കൂള്‍

മഹേഷ്‌ വിജയന്‍ പറഞ്ഞു...

ആശയം വളരെ നന്നായിട്ടുണ്ട് ...പക്ഷെ എഴുതിയത് കുറച്ചു കൂടി മികച്ചതക്കാമായിരുന്നു...

[[::ധനകൃതി::]] പറഞ്ഞു...

നന്നായി അര്‍ജുന് തിരുവടികള്‍ ,.,.,.,ഒളിന്ജ് നോക്കിയും തിരിഞ്ഞു നോക്കിയും വാര്‍ത്തകള്‍ ഒപ്പിച്ചു ചാനലില്‍ ആളിനെ കയറ്റുന്ന കാലത്ത്
ദേഷ്യാനെറ്റും വിജയിക്കും ....തെളിവിതാ .....

Fousia R പറഞ്ഞു...

എന്തായാലും ജീവി ചിരിച്ചിരിക്ക്ക്കുന്നവരോട് സദൃശ്യം തോന്നുന്നുണ്ട്.
ജോറായിട്ടുണ്ട്.

സീത* പറഞ്ഞു...

ങ്ങേയ്...ങ്ങാഹ്...അപ്പോ ഞാൻ നിക്കണോ പോണോ...?? :)

കൊള്ളാംട്ടോ നർമ്മം..

ആസാദ്‌ പറഞ്ഞു...

പാവം ചെമ്പന്‍ മൂസ എഴുത്തിനിരുത്തിയ കുട്ടി 'ജ് മധു പകരൂ.. ഇജ് മലര്‍ ചൊരിയൂ.. അനുരാഗ പൌര്‍ണമിയെ..ഇജ് മായല്ലേ.. മറയല്ലേ.. നീല നിലാവോളിയെ..' എന്നാ പാട്ടും പാടി ബ്ലോഗായ ബ്ലോഗിലൂടെയെല്ലാം ഗതി കിട്ടാത്ത ആത്മാവിനെ പോലെ തെണ്ടി തിരിഞ്ഞു നടക്കത്തെയുള്ളൂ..

അടി പൊളി പോസ്റ്റു... അങ്ങാടീ പിടിച്ചു പൊന്നൂ..

നീലാഭം പറഞ്ഞു...

ആ പറയൂ മി.ദിനേശ്..
ഇതിന്റെ പേരില്‍ മുഖ്യ മന്ത്രി രാജി വെക്കുമോ?
ഇപ്പോഴത്തെ സ്ഥിതി ഗതികള്‍ എന്താണ്?
ആരൊക്കെയാണ് ഈ തന്ത്രത്തിന് പിന്നില്‍?
ഒബാമയുടെ നിലാപാട് എന്താണ്?
UN ആയുധ ഇടപാട് പുന പരിശോധിക്കുമോ?

അര്‍ജുന്‍ ഭായി, പണ്ട് വില്ലെടുത്ത് കുലച്ചപ്പോള്‍ ദ്രൌപതിയും കൂടെ
അന്ജെട്ടു അക്ഷൌഹിണികളും കിട്ടിയെന്നു വെച്ച് ഏത് നേരവും വില്ലെടുത്ത് കുലയ്ക്കല്ലേ...
നടു ഉളുക്കും..
പിന്നെ ആയുര്‍ കിഴി..ആ....

Kattil Abdul Nissar പറഞ്ഞു...

കീബോര്‍ഡില്‍ എഴുതി തുടങ്ങുന്ന കാലവും വരും.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇതിൽ പറയുന്ന മധു ബിലാത്തിപട്ടനത്തിലേക്ക് തിരിച്ചുവന്നപ്പോൾ പറഞ്ഞത് കുട്ടിയേയും,ഒപ്പം അമ്മമാരേയും മടിയിലിരുത്തിക്കൊണ്ടാണ് ഈ പുത്തൻ എഴുത്തിനിരുത്ത് ചടങ്ങുകൾ നടത്തിയിരുന്നത് എന്നാണ് കേട്ടൊ അർജുൻ..!

ഷാജി പരപ്പനാടൻ പറഞ്ഞു...

ഹലോ കാലൂരാന്‍ കേള്‍ക്കുന്നുണ്ടോ....അടിപൊളിയായിട്ടുണ്ട് , പരപ്പനടന്റെ ബക ങ്ങക്ക് ഒരു മുപ്പതന്ച് മാര്‍ക്ക്...

Jikkumon - Thattukadablog.com പറഞ്ഞു...

ഹഹഹ.. കൊള്ളാം അങ്ങനെ അങ്ങ് ഇരുത്തരുതുട്ടോ !!!!

Dr Premakumaran Nair Malankot പറഞ്ഞു...

സൗകര്യം പോലെ ഒക്കെ നോക്കുന്നുണ്ട്. ഇത് രസകരമായിരിക്കുന്നു.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍