Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2010, ഡിസംബർ 7, ചൊവ്വാഴ്ച

എന്റെ മുറി

Print Friendly and PDF

എനിക്കൊരു സുഹൃത്തുണ്ട്. അതെന്റെ പ്രിയപ്പെട്ട ഈ മുറിയാണ്. എന്റെ എല്ലാ സുഖങ്ങളെയും ആരെയും കാണിക്കാതെ സംരക്ഷിക്കുന്ന, എന്റെ സ്വകാര്യതകളെ സ്വന്തം ചുമരുകള്‍ക്ക് അപ്പുറത്തേക്ക് വിടാതെ കാത്തു സൂക്ഷിക്കുന്ന എന്റെ സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാരന്‍. അവന്‍  എത്ര പാതിരാത്രിയില്‍ വന്നാലും വാതില്‍ തുറന്നു തരും. കിടക്കാന്‍ ഇടം തരും.ഒരിക്കല്‍ പോലും എന്നോട് ചോദിച്ചിട്ടില്ല "എന്താടോ താന്‍ തോന്നിയ സമയത്ത് കയറി വരുന്നേ" എന്ന്.അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയില്‍ ഇത് വരെ ഒരു കലഹവുമുണ്ടായിട്ടില്ല. കരണ്ട് ഇല്ലെങ്കില്‍ അവന്‍ സ്വന്തം സ്വഭാവം കാണിക്കും. പലപ്പോഴും അവനെന്നെ ഉന്തി തള്ളി പുറത്തേക്ക പറഞ്ഞയക്കും. കാരണം എന്താണെന്നോ അവനു ചൂടെടുക്കുമത്രേ.പക്ഷെ നല്ലവനാണ് കേട്ടോ, എപ്പോള്‍ കരണ്ട് വന്നാലും അവന്‍ ലൈറ്റ് തെളിച്ചു ഒരു സിഗ്നല്‍ കാണിക്കും പോരെ എന്ന്. അപ്പോള്‍ ഞാന്‍ ചെന്നിരിക്കണം.ഞാന്‍ ചെല്ലാതെ അവന്‍ ഒരിക്കലും ലൈറ്റ് കെടുത്തുകയും ഇല്ല.അവന്‍ പ്രകൃതിയെയും ഇഷ്ടപെടുന്നു എന്ന് കുറച്ചു ദിവസങ്ങളില്‍ എനിക്ക് മനസിലായി. എങ്ങനാനെന്നോ? ഒരു ദിവസം ഞാന്‍ വന്നപ്പോള്‍ ഒരു കലപില ശബ്ദം. ഞാന്‍ അവനോടു ചോദിച്ചു ഇതെന്താ ഒരു ശബ്ദമെന്ന്.അപ്പോള്‍ അവന്‍ പറഞ്ഞു "പാവം മുട്ടയിടാനാനെന്നു തോന്നുന്നു അല്പം സ്ഥലം ചോദിച്ചു, ഞാന്‍ കൊടുത്തു"എന്ന്.ചുമ്മാ അങ്ങ് കൊടുത്തോ എന്നായി എന്റെ ചോദ്യം.പണ്ടേ ചോദ്യത്തിന് മുകളില്‍ ചോദ്യം ചോദിക്കുന്നത് എന്റെയൊരു ശീലവുമാണ്.അവന്‍ പറഞ്ഞു ചുമ്മാതല്ല എന്നും എന്നെ വിളികേണ്ട ഡ്യൂട്ടി ഇനി മുതല്‍ ആ കുരുവികള്‍ക്ക് കൊടുതുത്രേ.ഞാന്‍ കരുതി അവന്‍ എന്നെയൊന്നു പരിഹസിച്ചതാനെന്നു. പക്ഷെ പിറ്റേന്ന് മുതല്‍ ഇന്ന് വരെ അവര്‍ അതിനൊരു മുടക്കവും വരുത്തിയിട്ടില്ല. കൃത്യം രാവിലെ നാലുമണി മുതല്‍ അവര്‍ കലപില കൂട്ടാന്‍ തുടങ്ങും. അലാറം ആണേല്‍ വെള്ളത്തില്‍ മുക്കുകയോ,അതിന്റെ തലയിലെ ബട്ടണില്‍ അമര്‍ത്തുകയോ ചെയ്താല്‍ നിക്കും.ഇതൊരു രക്ഷയുമില്ല.എന്തായാലും എന്നെ എനീപിക്കാന്‍ എന്റെ പ്രിയ കൂട്ടുകാരന്‍ കണ്ട വഴി കൊള്ളാം.തീര്‍ന്നില്ല ഇനിയുമുണ്ട് ഒരുപാട് വിശേഷണങ്ങള്‍.ഇദേഹത്തിനു എല്ലാ ദിവസമൊന്നും കുളിക്കാന്‍ ഇഷ്ടമില്ല.മാത്രമല്ല കുളിപ്പിക്കാനും, മേലൊക്കെ തുടക്കാനും, പൊടി തട്ടുവാനും ജോലിക്കാരും ഉണ്ട്. സുഹൃത്തിനെ കുളിപ്പിക്കാന്‍ ജോലിക്കാരന്‍ വരുമ്പോള്‍ ഞാന്‍ ഉണര്ന്നിടുണ്ടാവില്ല .എന്നോട് വിളിച്ചു പറയും വാതിലൊന്നു തുറന്നു കൊടുക്കാന്‍. ഞാന്‍ പോയി വാതില്‍ തുറന്നു കൊടുത്ത് വീണ്ടും കിടക്കും.മനുഷ്യനായി പോയില്ലേ, ഇടക്ക് കുളി സീന്‍ ഒന്ന് കാണാം എന്ന് വിചാരിച് ഇടം കണ്ണിട്ടു നോക്കും.ബഹു കേമമാണ്‌ കുളി.ഇങ്ങനെ ഞാന്‍ എന്റെ ഓര്‍മയില്‍ ആനയെ കുളിപ്പിക്കുന്നതെ കണ്ടിട്ടുള്ളു.അത്രയ്ക്ക് കേമം.ആദ്യം ഒരു പൊടി തട്ടലുണ്ട്.ഇടക്ക് ഉറങ്ങുന്ന എന്റെ മൂക്കില്‍ പോലും കേറും അത്രയ്ക്ക് പൊടിയാകും. ഇടക്കല്ലേ ഈ പള്ളിനീരാട്ടു ഉള്ളു. നീണ്ട ഒരു ബ്രഷ് കൊണ്ട പൊടി തട്ടുക. പിന്നെ സോപ്പ് അല്ല, മറിച്ച് സോപ്പ് പൊടി കലക്കി കൊണ്ട് വന്നിട്ടുണ്ടാകും. മനം അടിക്കാന്ടിരിക്കാന്‍ ആണെന്ന് തോന്നുന്നു എന്തൊകെയോ സ്പ്രേയും. പിന്നെ നന്നായി മേലൊക്കെ കഴുകും. അതിനു ശേഷം നന്നായി തുടയ്ക്കും. എന്തൊകെയായാലും ഒരു വൃത്തി കേട്ട ജന്തുവിനെ വൃത്തിയാക്കിയ പേരില്‍ ഞാന്‍ ജോലിക്കാര്‍ക്ക് പൂര്‍ണ മനസോടെ ചില്ലറ കൊടുക്കും.അല്പം കൈക്കൂലി കൊടുകാതെ ആരാ ഈ പണിയൊക്കെ ചെയ്യുക? എന്തൊക്കെ പറഞ്ഞാലും എന്റെ സുഹൃത്ത് മനസാക്ഷിയുള്ളവനും എന്നെ ഒരുപാട് സ്നേഹിക്കുന്നവനുമാണ്. ഞാന്‍ ജോലിക്ക് പോയി വരുന്നത് വരെ എന്റെ സ്ഥാവര ജന്ഗമ വസ്തുക്കളെല്ലാം ഒരു പ്രതിഫലം പോലും ഇശ്ചിക്കാതെ നോക്കുന്നത് ഇദേഹം ആണ്.എനിക്കെന്നും ഒരു വല്ലാത്ത സുരക്ഷിതത്വം, ആശ്വാസം,ഒറ്റപെടലുകളില്‍ നിന്നും ഒരു മോചനം എന്തെല്ലാമോ ആണ് എന്റെ ഈ സുഹൃത്ത്.എന്നെങ്ങിലും ഞാന്‍ ഇവിടം വിട്ടു പോകുമെന്ന് അറിഞ്ഞിട്ടും ഇപ്പോളും ഇതു പാതിരാത്രിയിലും ഉറങ്ങാതെ എന്നെ കാത്ത്കൊണ്ടേയിരിക്കുന്നു എന്റെ പ്രിയ സുഹൃത്ത്.


സ്നേഹത്തോടെ

3 അഭിപ്രായങ്ങള്‍:

SHAHANA പറഞ്ഞു...

"സ്വന്തം മുറിയന്‍" കഥകളാണ് അല്ലെ? :)

താന്തോന്നി പറഞ്ഞു...

ഇതുപോലൊരു മുറി എനിക്കുമുണ്ട്..നല്ല ഭാവന! ആശംസകള്‍!

അജ്ഞാതന്‍ പറഞ്ഞു...

നല്ല സുഹൃത്ത്‌......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍