Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഏപ്രിൽ 3, ഞായറാഴ്‌ച

രാവുണ്ണി ഏട്ടന്റെ ലോകകപ്പ്‌ ചിന്തകള്‍ ..!!

Print Friendly and PDF


ഇന്നലെ 1983 ലോകകപ്പിനെ കുറിച്ച് തട്ടുകടയില്‍ നില്‍ക്കുന്ന രാവുണ്ണിയെട്ടന്‍ ഇങ്ങനെ പറഞ്ഞു.

"അന്നൊന്നും ക്രികറ്റ്‌ എന്താണെന്ന് ആര്‍ക്കും കൃത്യം ആയി അറിയില്ല. പത്രത്തിലൂടെ ആണ് ഇന്ത്യ ലോകകപ്പ്‌ നേടി എന്ന് എല്ലാവരും അറിയുന്നത്. മക്കളെല്ലാം പേപ്പറും പൊക്കി പിടിച്ചു മാതാ പിതാക്കളുടെ അടുത്ത് ചെന്ന് ഇതെന്താ ഇതെന്താ എന്ന് ചോദിക്കാന്‍ തുടങ്ങി. പിന്നീട് പാടത്തും പറമ്പിലും മടലും, കെട്ട്പന്തും കൊണ്ട് ചറപറാ  ഏറും അടിയും. അന്നൊന്നും ഫാസ്റ്റ്‌ ബോളും സ്പിന്‍ ബോളും ഉണ്ടെന്നു ആര്‍ക്കും അറിയില്ല. കൈ കറക്കി എറിയുകയോന്നുമില്ല. സകല ശക്തിയും എടുത്തു വലിച്ചെറിയുക. ഇന്നങ്ങനെ എറിഞ്ഞാല്‍ മാങ്ങാ ഏറു എന്ന് ചെക്കന്മാര്‍ പറയും.എല്ലാ ഏറും ഒരേ പോലെ. കാലം കടന്നു പോകും തോറും മാറ്റങ്ങളും വന്നു."

ചായ ഉയര്‍ത്തി അടിച്ചു രാവുണ്ണി ഏട്ടന്‍ തുടര്‍ന്നു.

"പിന്നീട് ടി വി വന്നപ്പോള്‍ അതിലൂടെ ക്രികറ്റ്‌ കണ്ടപ്പോള്‍ ആണ് ഇത്തരത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നു ആളുകള്‍ തിരിച്ചറിയുന്നത്‌. പിന്നീട് ഓടി വന്നെറിഞ്ഞാല്‍ അത് ഫാസ്റ്റ്‌ ആണെന്നും. കളത്തില്‍ നിന്ന് കൊണ്ട് എറിഞ്ഞാല്‍ അത് സ്പിന്‍ ആണെന്നും ആയി മക്കളുടെ വിചാരം. സ്പിന്‍ എന്നാല്‍ അത് കുത്തി തിരിയണം എന്നും ലെഗ് സ്പിന്‍ , ഓഫ്‌ സ്പിന്‍ തുടങ്ങി വിവിധ തരം ബൌളിംഗ് രീതികള്‍ ഉണ്ടെന്നും കാലക്രമേണ പഠിച്ചു. 

ഇന്ന് പുതു തലമുറ ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഇന്ന് മടല്‍ എം ആര്‍ എഫിനും, മറ്റു കമ്പനികള്‍ക്കും വഴിമാറി. ക്രികെറ്റ്‌ കളിക്കാര്‍ ഇന്ന് അയല്‍ക്കാരെ പോലെ കൊച്ചു കുട്ടികള്‍ക്ക് വരെ സുപരിചിതര്‍ .സച്ചിന്‍ എന്ന് പറയുമ്പോള്‍ സ്വന്തം അമ്മാവന്റെ മകന്‍ എന്ന് തോന്നാവുന്ന രീതിയില്‍ എത്തി ക്രികെറ്റ്‌ സംസാരം.പണ്ട് ഈ തട്ടുകടയില്‍ ഇരുന്നു ആളുകള്‍ ഒത്തൊരുമിച്ചു ആയ്യിരുന്നു ചര്‍ച്ചകള്‍ . തട്ടുകട ഒരു നാടിന്റെ വായന, ചിന്ത എന്നിവയെ ഉത്തേജിപ്പിക്കുന്ന ഒന്നായിരുന്നു. പത്ര വാര്‍ത്തകള്‍ ഭംഗിയായി വെട്ടി ചായകടക്ക് മുന്നിലെ തുണിയില്‍ ഒട്ടിച്ചു വെക്കുന്ന ശീലം ഉണ്ടായിരുന്നു. രാവിലെ കട്ടന്‍ കാപ്പിയോടൊപ്പം പത്രകടലാസിലെ പ്രധാന തലക്കെട്ടായിരുന്നു കടി. ഇന്ന് ചായ കുടിക്കാന്‍ പോലും ആളില്ല. ഫ്ലാറ്റിലെ കുടുസ് മുറികളും അവനവന്റെ ടി വി യും വീട്ടുകാരും എന്ന സങ്കല്പത്തില്‍ ലോകം ചുരുങ്ങിയിരിക്കുന്നു."

ചായ മുന്നില്‍ കൊണ്ട് വെച്ച് തോളത്ത്‌ കിടന്ന തോര്‍ത്തില്‍ കൈകള്‍ അമര്‍ത്തി തുടച്ച് രാവുണ്ണി ഏട്ടന്‍ തുടര്‍ന്നു.

"രാവുണ്ണി ഏട്ടന് സന്തോഷം തന്നെ. ഇന്ത്യ ജയിച്ചല്ലോ.ലോകത്തിന്റെ പലഭാഗത്തിരുന്നു സകലജോലികളും, തിരക്കുകളും മാറ്റി വെച്ച് ഇന്ത്യയ്ക്ക് വേണ്ടി എത്ര പേര്‍ പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്നിട്ടുണ്ടാവും? ടെന്‍ഷന്‍ അടിചിട്ടുണ്ടാവും, ജയ് വിളിച്ചിട്ടുണ്ടാവും.. ഞാനും ഇന്നലെ ഒരു മാലപടക്കം വാങ്ങി പൊട്ടിച്ചു"
ചായ കഴിച്ചു ഞങ്ങള്‍ ഇറങ്ങി. പൈസ രാവുണ്ണി ഏട്ടന് കൊടുത്തു.

"ഇന്ന് ചായ എന്റെ വക എല്ലാര്‍ക്കും ഫ്രീ ആണ് കേട്ടോ. ഇന്ന് പൈസ ഞാന്‍ വാങ്ങനില്ല. നിങ്ങ പോക്കോ.."

 രാവുണ്ണി ഏട്ടന്റെ മുഖത്ത് അലയടിക്കുന്ന സന്തോഷത്തിന്റെ പുഞ്ചിരി പൂക്കള്‍ .7 അഭിപ്രായങ്ങള്‍:

Fousia R പറഞ്ഞു...

"ഫ്ലാറ്റിലെ കുടുസ് മുറികളും അവനവന്റെ ടി വി യും വീട്ടുകാരും എന്ന സങ്കല്പത്തില്‍ ലോകം ചുരുങ്ങിയിരിക്കുന്നു."
നന്നായെഴുതി.

Sameer Thikkodi പറഞ്ഞു...

അങ്ങിനെ എത്ര രാവുണ്ണി ചേട്ടന്മാർ ... ജയ് ഹോ...

പഴയ കാലത്തെ നാട്ടിൻപുറത്തെ ഇത്തരം ചായക്കടകൾ ആയിരുന്നു രാഷ്ട്രീയ ചർച്ചകളുടെ ആത്മാവ്. വിവരങ്ങൾ അറിയാൻ പത്രങ്ങളും ആകാശവാണി വാർത്തകളും ആശ്രയിച്ചിരുന്ന ആ കാലം നാം മറന്നു. ഇന്നെല്ലാം കൈ പിടിയിൽ ഒതുങ്ങിയെങ്കിലും ചായയ്ക്കു കാശു വാങ്ങാത്ത ആ മനസ്സുകൾ അന്യമായിരിക്കുന്നു....

~ex-pravasini* പറഞ്ഞു...

എനിക്ക് സമാധാനായി.
ഈ കളിയൊന്നു കഴിഞ്ഞു കിട്ടിയല്ലോ..
തിന്നാന്‍ വിളിച്ചാല്‍ വരില്ല.കുളിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.ഇതായിരുന്നു അവസ്ഥ.
രാവുണ്ണിയേട്ടനും ഈ വലയില്‍ പെട്ടല്ലോ..പാവം.
ചായക്കാശുപോലും വാങ്ങാതെ..?

ബ്ലോഗ്‌ മൊത്തത്തിലോന്നു മാറ്റിയോ..
നന്നായിട്ടുണ്ട്.

കിങ്ങിണിക്കുട്ടി പറഞ്ഞു...

നൊസ്റ്റാൾജിക്ക് ഫീൽ ഉള്ള എഴുത്ത്.. എനിക്കൊരുപാട് ഇഷ്ടായി....

pushpamgad kechery പറഞ്ഞു...

രാവുണ്ണി ഏട്ടന്മാര്‍ ആര്മാദിക്കട്ടെ...
അങ്ങിനെ ഓസിനു ചായയും പരിപ്പ് വടയും എല്ലാവര്ക്കും ഇനിയും കിട്ടുമാറാകട്ടെ .
ജയ്‌ ഹോ ...

jayarajmurukkumpuzha പറഞ്ഞു...

rasakaramayi...... aashamsakal..............

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍