Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

ഒരു പ്രവാസിക്കഥ!!

Print Friendly and PDF


ഫോണ്‍ മണി അടിക്കുന്നുണ്ട്.. ഉറ്റവരുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ കാതോര്‍ത്തു..താന്‍ അവരെ ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന് അവനു തോന്നി. ഒരു വര്ഷം കഴിഞ്ഞെങ്കിലും ഒരു ദിവസത്തെ ദൈര്‍ഘ്യം പോലെ ഇന്നും കണ്ണീര്‍ ഒഴുക്കി അവനെ വിമാനം കയറ്റിവിടാന്‍ വന്ന ഉപ്പയുടെയും, ഉമ്മയുടെയും മുഖം. ആരോ ഫോണ്‍ എടുത്തു.
 "ഇക്കാ " ... പെങ്ങള്‍ ആണ്. അവളുടെ ശബ്ദമൊക്കെ മാറിയിരിക്കുന്നു. കുട്ടിത്തം വിട്ടിരിക്കുന്നു.
"ഉമ്മാക്ക് കൊടുക്ക്‌ മോളൂ.."

"ഉമ്മാ ഇക്ക വിളിക്കണ് .."

ഉമ്മ ഫോണ്‍ വാങ്ങിയെന്ന് തോന്നണു.അപ്പുറത്ത് നിന്നും ഉമ്മയുടെ ശബ്ദം.

"എന്താ പ്രത്യേകിച്ച് ..!!
ചോദ്യം ഒന്ന് വിഷമിപ്പിച്ചെങ്കിലും ചിരിച്ചു കൊണ്ട് ഒരു മറു ചോദ്യം അവനും എറിഞ്ഞു.

"ഹി ഹി എന്താ ഉമ്മാ അങ്ങനെ ചോദിച്ചേ ..? എനിക്കിങ്ങളെ ബിലിക്കാന്‍ പ്രത്യേകിച്ച് കാരണം വല്ലോം ബേണോ ??

"അല്ല ഇജ്ജ്‌ പൈസ ബല്ലോം അയച്ചിട്ടുണ്ടോ ? ഞമ്മള് ബിചാരിച്ചു അത് പറയാന്‍ ബിലിക്കാവുംന്നു...ഇന്നും ബാപ്പ ബാങ്കില് നോക്കാന്‍ പോയിരുന്നു.."

"ഇല്ലുമ്മ , ഇബിടന്നു പൈസ കിട്ടീട്ടില്ല. കിട്ട്യാ അപ്പം ഞാന്‍ അയക്കാം "

"ഇജ്ജ്‌ അന്റെ ഇഷ്ട്ടത്തിനു എപ്പലാച്ചാ അയച്ചോ ..പക്ഷേങ്കി പെരപ്പണി മുന്നോട്ടു പോകൂല " അപ്പുറത്ത് നിന്നും വാപ്പാന്റെ ശബ്ദം ഫോണില്‍ കേള്‍ക്കാം.

"അന്നോട് വാപ്പാക്ക് എന്തോ പറയാന്‍ ഉണ്ടത്രേ ..ഞമ്മള്‍ വാപ്പാക്ക് കൊടുക്കാം..."

"ശരി ഉമ്മ കൊടിക്കീ.."

അങ്ങേ തലക്കല്‍ ഉപ്പ. പണ്ടും ഉപ്പയോട് വല്ലാതെ സംസാരിക്കാറില്ലായിരുന്നു. ഉമ്മ വഴിയാണ് എല്ലാം.ഇന്നിപ്പം വാപ്പ തന്നോട് സംസാരിക്കാന്‍ പോകുന്നു.അവന്‍ ശബ്ദത്തിനു കാതോര്‍ത്തു.

"കോയാ അന്നോട് പറയാനേ കൊണ്ട്..എമ്പാടും കല്യാണാ  ബരനത് ..എലെപ്പാന്റെ മൂത്ത കുട്ടീന്റെ കല്യാണാ .. അവര്ക്ക് ഒരു സ്വര്‍ണബള കൊടുക്കാംന്നു ബാപ്പ ഏറ്റ് .."

"മം ".............അവന്‍ മൂളി

"പിന്നെ താഴത്തെ അന്റെ അമ്മായീടെ ഇളയ മോള്‍ടെ കല്യാണത്തിന് ഒരു സ്വര്‍ണ ബള കൂടി കൊടുക്കണം..എല്ലാരും കൊടുക്കുംബം ഞമ്മളും കുറയ്ക്കാന്‍ പാടൂല്ലല്ലോ ..."

"മം".........അവന്‍ വീണ്ടും മൂളി.

"എന്താണ്ടാ ഇജ്ജ്‌ മൂളിക്കൊണ്ടിരിക്കനത് ..?? ബാല്ലോം പറ ..!!!

"വാപ്പാ ഇങ്ങള്  ഫോണ്‍ ഉമ്മയ്ക്കൊന്നു കൊടുക്കോ ?

"ഇപ്പം കൊടുക്കാം ..ഡീ അന്നെ മോന്‍ ബിളിക്കനൂ .ബെക്കാം ഇങ്ങട് ബാ.. !!

ഉമ്മ ഫോണ്‍ എടുത്തു.. " എന്താ മോനെ ??

അപ്പുറത്ത് അവന്റെ പൊട്ടികരച്ചില്‍ .. പിന്നെ ഒരു ചോദ്യവും..

"ഉമ്മ ഇങ്ങളെന്നോട് ഒരു തവണ എങ്കിലും എനിക്കിബിടെ സുഖാണോ എന്നൊന്ന് ചോദിക്കോ ???

27 അഭിപ്രായങ്ങള്‍:

ചെകുത്താന്‍ പറഞ്ഞു...

മോന്‍ ബിഷമിക്കാതെ ല്ലാറ്റിനും ഒരു വഴിയുണ്ടാവും

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

മാമൂലുകളുടെ കയത്തില്‍ മുങ്ങിച്ചാവാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍.. ആശംസകള്‍..

Kadalass പറഞ്ഞു...

ഇനിയും പ്രവാസികളെ തിരിച്ചറിയാതിരിക്കരുത്...
അവർക്കും വേണ്ടെ സ്വസ്ഥമായൊരു ജീവിതം?
ആശംസകൾ!

കുറ്റൂരി പറഞ്ഞു...

"ഉമ്മ ഇങ്ങലെന്നോട് ഒരു തവണ എങ്കിലും എനിക്കിബിടെ സുഖാണോ എന്നൊന്ന് ചോദിക്കോ ???
ഈ വാക്ക് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി, അതാണ്‌ ഒരു പ്രവാസി, അവന്റെ ക്ഷ്ടതകളും വേദനകളും മനസ്സിലക്കാൻ നാട്ടുകാർക്കോ വീട്ടുകാർക്കോ കഴിയില്ല, അവനൊട്ട് അവരോട് പറയുകയുമില്ല, ഇനി പറഞ്ഞാൽ തന്നെ അവർ അംഗീഗരിക്കില്ല. ഇതാണ്‌ ഒരു പ്രവാസിയുടെ ലോകം. സ്വയം ഉരുകി മറ്റുഌഅവർക്ക് പ്രകാശം നൽകുന്ന പ്രമ ദരിദ്രൻ, അവനെ ആര്‌ മനസ്സിലാക്കാൻ? എല്ലാവരേയും പോലെ അവനും ഒരു മനുധ്യനല്ലേ? അവനിക്കുമില്ലെ വിജാര വികാരങ്ങളും ആശകളും ആഗ്രഹങ്ങളും???? ഗൾഫിലെത്തിപ്പെട്ടത് അവന്റെ നിർഭാഗ്യം,അതിൽ നിന്നും കര കയറുക എന്നത് അവനെ സംബന്ധിച്ചിടത്തോളം സങ്കല്പിക്കാൻ പോലുമാകാത്ത എന്തോ ഒന്നാണ്‌.......
NO COMMENTS

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

വട്ടാ കലക്കീട്ടോ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വെറും കുഞ്ഞിപോസ്റ്റ്...

Arjun Bhaskaran പറഞ്ഞു...

@ ചെകുത്താന്‍.. സ്വാന്തനം നല്‍കിയ മനസിന്‌ നന്ദി..
@കാര്ന്നോരെ സങ്കടം പങ്കു വെക്കാന്‍ മനസ് കാട്ടിയല്ലോ ..അത് മതി ..
@ ഷബീര്‍ ആന്‍ഡ്‌ മുഹമെദ്‌ കുഞ്ഞി : പ്രവാസികളെ നന്നായി അറിയാവുന്നവര്‍ അല്ലെങ്ങില്‍ പ്രവാസികള്‍.. ഈ ഒരു അനുഭവം ഒരിക്കലെങ്ങിലും നമ്മള്‍ ഓരോ പ്രവാസികളും അനുഭവിചിട്ടുണ്ടാവും.. അതിന്റെ നീറ്റല്‍ ഒന്ന് വേറെ തന്നെയാ അല്ലെ..
@കുടൂരി ആ വരികള്‍ എന്നെയും കരയിച്ചു.. അത് അത്രയും ആത്മാര്‍ഥമായി എഴുതിയ വരികള്‍ ആയിരുന്നു.
@ഫെനില്‍ , മുകുന്ദേട്ടാ.. വളരെ വളരെ നന്ദി.. ഇനിയും വരികയും വായിക്കയും ചെയ്യുമല്ലോ

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

അപ്പോ പ്രവാസിയാവാതിരുന്നത് പെരുത്ത് നന്നായീന്നു തോന്നുന്നു. കുഞ്ഞു കഥ മനസ്സില്‍ തട്ടും.

ഷമീര്‍ തളിക്കുളം പറഞ്ഞു...

നീറുന്ന ഒരു ഉമ്മയുടെ മനസ്സ് ഇവിടെ പ്രത്യക്ഷത്തില്‍ കാണുവാന്‍ കഴിയില്ലെങ്കിലും വിരഹത്തിന്റെ നൊമ്പരം പേറുന്ന ഒരു നീറ്റല്‍ എല്ലാ ഉമ്മമാരുടേയും ഉള്ളിലുണ്ടാവും, അതൊരിക്കലും കാണാതെ വയ്യ..!

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പ്രവാസം പ്രയാസം തന്നെ ആണ്.. നൊമ്പരപ്പെടുത്തുന്ന വരികള്‍... അര്‍ജുന്‍.. നന്നായി എഴുതി.. ആശംസകള്‍..

faisu madeena പറഞ്ഞു...

ഇങ്ങനെയുള്ള ഭാഷ ഉപയോഗിക്കുമ്പോള്‍ അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക..

ഒരിക്കലും ഒരു ഉമ്മയും ഇത് പോലെ പറയില്ല എന്നാണു എനിക്ക് തോന്നുന്നത് ...ഇതൊരു വാദത്തിനു സമ്മതിക്കാം എങ്കിലും പ്രവാസികളായ മക്കളെ കുറിച്ചോര്‍ത്തു ഏറ്റവും സങ്കടപ്പെടുക അവരുടെ ഉമ്മമാര്‍ ആയിരിക്കും .......!

എനിവേ നന്നായിട്ടുണ്ട് ...!

Arjun Bhaskaran പറഞ്ഞു...

ഇവിടെ ഉമ്മ അങ്ങനെ മകനെ മുറിപെടുതാന്‍ ഒന്നും പറയുന്നില്ല.. പക്ഷെ അവര്‍ അവരുടെ പ്രശ്നങ്ങള്‍ മകനോട്‌ പങ്കു വെക്കുക മാത്രം ആണ് ചെയ്യുന്നത്..പക്ഷെ അവരെ പിരിഞ്ഞിരിക്കുന്ന മകന്റെ മനസ്സില്‍ അതെ വികാരമല്ല ഉണ്ടാവുക. ഇവര്‍ എന്ത് കൊണ്ട് തന്റെ കാര്യങ്ങള്‍ ഒന്നും ചോദിക്കുന്നില്ല എന്നാ ഒരു തോന്നല്‍ ഉണ്ടായേക്കാം..അത് ഒരു പക്ഷെ അവരെ വേദനിപ്പിച്ചേക്കാം..പക്ഷെ കഥയിലെ പോലെ ഒരിക്കലും നമ്മള്‍ അത് തുറന്നു പറയില്ല എന്ന് മാത്രം. സ്നേഹം ഇല്ല എന്നല്ല ഞാന്‍ ഈ കഥ കൊണ്ട് അര്‍ത്ഥമാക്കുന്ന്നതും. അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കാം ഫൈസൂ ..പ്രവാസിയാകാഞ്ഞത് നന്നായി എന്ന് ചിന്തിക്ക്കാമോ.. പ്രവാസി എന്നും പ്രവാസി തന്നെ.. something special.. ശ്രീജിത്തേ.. ഇനിയും വരികയും അഭിപ്രായങ്ങള്‍ തരികയും ചെയ്യുമല്ലോ

Divya Nair പറഞ്ഞു...

The story is very impressive...but more than than I liked your way of responding to the comments

അജ്ഞാതന്‍ പറഞ്ഞു...

മോനെ ..നിന്നോട് ഞാന്‍ ചോദിച്ചിരിക്കുന്നു .....നിനക്ക് സുഖമാണോ ..

Arun Kumar Pillai പറഞ്ഞു...

ഡാ അർജുൻ...
നത്തിങ് റ്റു സേ...

എ റ്റച്ചിങ്ങ് വൺ..

Arjun Bhaskaran പറഞ്ഞു...

ദിവ്യ ചേച്ചി.. കമെന്റുകള്‍ അല്ലെ നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നതും നമ്മുടെ എഴുത്ത് കൂടുതല്‍ ഭംഗിയാക്കാന്‍ സഹായിക്കുന്നതും.. ഒരുപാട് തിരക്കുകള്‍ക്കുള്ളില്‍ നിന്നുമല്ലേ അവരൊക്കെ വായിക്കാന്‍ സമയം കണ്ടെത്തുന്നെ ..കണ്ണാ സന്തോഷമുന്ടെടാ മച്ചൂ.. ഇനിയും വരണം...വായിക്കണം.. സുന്ദരേട്ടാ അതെ ഈ വാക്കുകളില്‍ സ്വാന്തനം ഞാന്‍ അറിയുന്നു.. റൊമ്പ നന്ദി ...

Unknown പറഞ്ഞു...

ഫിസു പറഞ്ഞതിനോട് ചെറിയ യോജിപ്പുണ്ട്. ഒരു ഉമ്മമാരും അങ്ങനെ പറയുമെന്ന് തോന്നുന്നില്ല. എന്നാലും അവസാനം കലക്കി. അത് മനസ്സിനെ നൊമ്പരപ്പെടുത്തി

Arjun Bhaskaran പറഞ്ഞു...

പ്രിയ ഡി പി കെ , ഫൈസൂ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.. നിങ്ങള്‍ പറഞ്ഞില്ലേ ഒരുമ്മമാരും അങ്ങനെ പറയില്ല എന്ന്.. അതായത് ഒരുമ്മമാരും മക്കളെ വിഷമിപ്പിക്കില്ല എന്ന്. ചുരുക്കി പറഞ്ഞാല്‍ ഉമ്മ പറഞ്ഞ ആ വരികള്‍ ആരിലും വിഷമം ഉണ്ടാകാവുന്ന ഒന്നാണ്.. അത് വായിച്ച നിങ്ങള്‍ക്കും, കേട്ട മകനും വിഷമം ഉണ്ടാക്കിയെങ്ങിലും ആ വാക്കുകള്‍ ഉമ്മ ആരെയും വിഷമിപ്പിക്കാന്‍ ചോദിച്ചതല്ല.. പക്ഷെ അത് മകനും, നിങ്ങളും ഉള്കൊള്ളുന്ന രീതിയില്‍ ഉണ്ടാവുന്ന തോന്നല്‍ മാത്രം.എന്താ വിശേഷിച്ച് എന്ന് സാധാരണ രീതിയില്‍ ചോദിക്കുന്നുന്ടെങ്ങിലും മകന്‍ വിചാരിക്കുന്നു " ഇത്രയും ദൂരെ നിന്നും ഞാന്‍ വിളിക്കുമ്പോള്‍ ഇവരെന്താ ഇങ്ങനെ ചോദിക്കുന്നത് എന്നാണു. അത്രയെ ഈ വരികളിലൂടെ ഞാന്‍ അര്‍ഥം ആക്കുന്നുള്ളൂ..

Unknown പറഞ്ഞു...

ഉമ്മമാരുടെ മനസ്സ്‌ ഒരു മഹാസാഗാരമാണ് പിരാന്താ..
അതീന്ന്‍ ഒന്നുംങ്ങട്ട് തിരിച്ചിട്ക്കാന്‍ കയ്യൂല..

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നന്നായിട്ടുണ്ട് .......ആശംസകള്‍

അസീസ്‌ പറഞ്ഞു...

Arjun,

Really touching..Keep writing.

Arjun Bhaskaran പറഞ്ഞു...

എന്റെ പ്രവാസിനി താത്ത.. ഉമ്മമാര്‍ എന്നും ഉമ്മമാര്‍ തന്നെയാണ്.. അതില്‍ എനിക്കും ഒരു തെറ്റിധാരണയും ഇല്ല. ചില സന്ദര്‍ഭങ്ങള്‍ ഇതൊരു മനുഷ്യനിലും കേള്‍ക്കുന്ന വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ കേള്‍ക്കാന്‍ പ്രേരിപ്പിക്കും..കഥാ നായകനും സംഭവിച്ചത് അത് തന്നെ.
അബ്ദുല്‍ ജബ്ബാരിക്ക ഇനിയും വരികയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണം കേട്ടോ.
അസീസ്ക്ക.. കുറെ കാലം കഴിഞ്ഞാണല്ലോ കാണുന്നെ.. തിരിച്ചു വീണ്ടും വന്നതിലും വായിച്ചു അഭിപ്രായം എഴുതിയതിലും വളരെ വളരെ സന്തോഷം..

അംജിത് പറഞ്ഞു...

ee kadha njan evideyo kettathaanallo...
aah, nee paranju thanne..
cheriya chila maattangal undenne ulloo...
hearty condolences ( uppaanem ummaanem pengalem onathinu kaanaam alle?)

Arjun Bhaskaran പറഞ്ഞു...

കാണാം കാണാം അംജി മകനെ.. നിന്നോട് തന്നാ ഈ കഥ ആദ്യം പറഞ്ഞത്..ഹം കള്ളന്‍ നല്ല ഓര്‍മയുണ്ടല്ലേ

ajith പറഞ്ഞു...

കഥ കൊള്ളാല്ലോ

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

നന്നായിട്ടുണ്ട് .......ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍