Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജനുവരി 25, ചൊവ്വാഴ്ച

വൃത്തികേടുകള്‍

Print Friendly and PDF




ഞ്ഞുള്ള ആ പ്രഭാതത്തില്‍ അവന്‍ പുറത്തേക്കു മെല്ലെ തല നീട്ടി നോക്കി..
വഴിയില്‍ മൊത്തം എന്തൊക്കെയോ നിറഞ്ഞു കിടക്കുന്നു..
അതിലൂടെയൊക്കെ നടന്നാല്‍ ഉള്ള വൃത്തിയും പോകും..
വീടിന്റെ മുറ്റത്ത് തന്നെ ആരൊക്കെയോ പല പല "ജാതികള്‍ " തുപ്പി നിറച്ചിരിക്കുന്നു..
തൊട്ടപ്പുറത്ത് പെണ്കുഞ്ഞുങ്ങളുടെതെന്നു സംശയിക്കാവുന്ന ഭ്രൂണങ്ങള്‍ ..
കുറച്ചു മാറി ബലാല്‍സംഗത്തിനിടയില്‍ പൊഴിഞ്ഞു വീണ കന്യകാത്വങ്ങള്‍ ..
  ശുദ്ധ ജലം കിട്ടാതെ ഉണങ്ങി കരിഞ്ഞ ചില ജഡങ്ങള്‍ ..
വിണ്ടു കീറിയ ഭൂമി..
അതിനുമക്കരെ അവനെ മാടി വിളിക്കുന്ന ഒരു പറ്റം സുഖങ്ങള്‍ ..
വീടിന്റെ മൂലയില്‍ വെച്ചിരുന്ന..
ആവശ്യ ഘട്ടങ്ങളില്‍ മാത്രം മുഖത്ത്‌ അണിയാറുള്ള 
ഒരു തുള്ളി കണ്ണുനീര്‍ എടുത്തണിഞ്ഞു..
ഉറക്കെ ഉറക്കെ പരിതപിച്ചു..
സ്വയം കണ്ണടച് ഇരുട്ടാക്കി..
പിന്നെ കാലില്‍ പുതഞ്ഞ വൃത്തികേടുകള്‍ 
വക വെയ്കാതെ സുഖം തേടി മെല്ലെ മുന്നോട്ട്..
കുറ്റം പറയാന്‍ പറ്റില്ല.. 
അവനും ഈ സമൂഹത്തിന്‍റെ ഭാഗം മാത്രം 

6 അഭിപ്രായങ്ങള്‍:

jayanEvoor പറഞ്ഞു...

“ആവശ്യ ഘട്ടങ്ങളില്‍ മാത്രം മുഖത്ത്‌ അണിയാറുള്ള
ഒരു തുള്ളി കണ്ണുനീര്‍ എടുത്തണിഞ്ഞു..”

ഈ വാചകവും ആ ചിത്രവും ഒത്തുപോകില്ല അർജുൻ.

എഴുത്തിലെ ആശങ്കൾ ശരി തന്നെ.
പക്ഷേ, ചിത്രത്തിൽ കാണുന്ന പയ്യനല്ലല്ലോ “സുഖം തേടി മെല്ലെ മുന്നോട്ട്..” പോകുന്നത്?

അതോ, ആണോ?

SAJAN S പറഞ്ഞു...

കുറ്റം പറയാന്‍ പറ്റില്ല
അവനും ഈ സമൂഹത്തിന്‍റെ ഭാഗം മാത്രം

Arjun Bhaskaran പറഞ്ഞു...

@ സാജന്‍ നന്ദി സാജന്‍ ..ഇനിയും വരികയും അഭിപ്രായം എഴുതുകയും വേണം..
@ജയന്‍ , ജയന്‍ ചേട്ടാ..സത്യത്തില്‍ ഞാന്‍ വളരെ സന്തോഷവാന്‍ ആണ്..ഒന്നുമില്ലേലും ചേട്ടന്‍ എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും അഭിപ്രായം രേഘപെടുതുകയും ചെയ്തല്ലോ.. പറഞ്ഞത് പോലെ ചിത്രം ഞാന്‍ മാറ്റി സ്ഥാപിചെക്കാം..ഇപ്പോള്‍ എനിക്കും തോന്നുന്നു..ഹി ഹി..

Jithu പറഞ്ഞു...

കുറ്റം പറയാന്‍ പറ്റില്ല..
അവനും ഈ സമൂഹത്തിന്‍റെ ഭാഗം മാത്രം

ഇഷ്ടപ്പെട്ടു....

Unknown പറഞ്ഞു...

അതെ സമൂഹം തീരുമാനിക്കുന്നു..എല്ലാം..!

niyas പറഞ്ഞു...

ദൈവമേ ഈ അര്‍ജുനന്‍ എല്ലാറ്റിനും സാക്ഷി ആണല്ലോ ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍