Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2010, ഡിസംബർ 14, ചൊവ്വാഴ്ച

ജീവിതത്തില്‍ നമ്മള്‍ കാണാതെ പോകുന്നത്..

Print Friendly and PDF
അന്നായിരുന്നു അവര്‍ നാല് പേരുടെയും ഗുരുകുല വിദ്യാഭ്യാസം കഴിയുന്നത്.ഗുരു തന്‍റെ ശിഷ്യരെയെല്ലാം വിളിച്ചു. എന്നിട്ട് അവരോടു പറഞ്ഞു.
" പ്രിയ കുട്ടികളെ നിങ്ങളുടെ വിദ്യാഭ്യാസം ഇന്നത്തോടെ തീരുകയാണ്.പോകുന്നതിനു മുന്‍പ് എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്".
"എന്താണ് ഗുരോ ?".ശിഷ്യരെല്ലാം കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു.
ഗുരു പറഞ്ഞു 
"നിങ്ങള്‍ എന്‍റെ കൂടെ വരൂ".
 അങ്ങനെ ഗുരു മുന്‍പിലും, ശിഷ്യര്‍ പിറകിലുമായി നടന്നു.ഒരു മുറിയിലേക്കാണ്  ഗുരു അവരെ കൊണ്ട് പോയത്.ഒരിരുണ്ട മുറി.അതില്‍ രണ്ട് നിലവിളക്കുകള്‍. ഒന്നില്‍ തിരി കത്തി കൊണ്ടിരിക്കുന്നു.മറ്റേ വിളക്ക് കത്തിക്കാതെ വെച്ചിരിക്കുന്നു.എന്താണാവോ ഗുരുവിനു പറയാനുള്ളത്.ശിഷ്യര്‍ പരസ്പരം നോക്കി.
ഗുരു പറഞ്ഞു.

"നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം.ആ കത്തിക്കാതെ വെച്ച നിലവിളക്ക് കത്തിക്കണം.മനസ്സില്‍ ഒരു കാര്യം ഓര്‍മയുണ്ടാവണം .ഇതൊരു സാധാരണ വിളക്ക് അല്ല.ഇത് കത്തിച്ചാല്‍ നിങ്ങള്‍ക്കൊരു സന്ദേശം കിട്ടും.ആ സന്ദേശത്തിന് ഒരു ജന്മം മുഴുവന്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ കഴിയും".

ശിഷ്യര്‍ പിന്നെ കാത്തു നിന്നില്ല എത്രയും വേഗം വിളക്ക് കത്തിച്ച്  സന്ദേശം കൈക്കലാക്കാനുള്ള തിരക്കില്‍ ആയിരുന്നു എല്ലാവരും.വളരെ പെട്ടെന്ന് തന്നെ എല്ലാവരും പുറത്തേക്കോടി.അങ്ങനെ ഒരു ശിഷ്യന്‍ ഓടി വന്നു ഒരു തീപ്പെട്ടിയുമായി.എന്നിട്ട് ആ വിളക്ക് കത്തിച്ചു.ഗുരുവിനെ അഭിമാനത്തോടെ നോക്കി.ഗുരു വന്നു ആ തിരി എടുത്ത് നിലത്തിട്ടു.എന്നിട്ട് പുതിയൊരു തിരി വെച്ചു.രണ്ടാമനും, മൂന്നാമനും, നാലാമനും ഇത് തന്നെ ആവര്‍ത്തിക്കുകയും ഗുരു തിരികള്‍ നിലത്ത് എറിയുകയും ചെയ്തു.ശിഷ്യര്‍ പകച്ചു നില്‍ക്കുകയാണ്.അവര്‍ക്കൊന്നും മനസിലായില്ല എന്താണ് സംഭവിക്കുന്നതെന്ന്.ഒടുവില്‍ മൗനിയായി നിന്ന ഗുരുവിനോട് ശിഷ്യര്‍ ചോദിച്ചു.

"ഗുരോ എന്തിനാണ് തിരികള്‍ അങ്ങ് തിരസ്ക്കരിച്ചത്?ഞങ്ങളെല്ലാം ആ വിളക്ക് കൊളുത്തുന്നതില്‍  വിജയിച്ചില്ലേ"?

ഗുരു ഒന്നും പറഞ്ഞില്ല പകരം ആ വിളക്കിനരികിലേക്ക് ചെന്നു.മെല്ലെ തിരിയെടുത്തു.എന്നിട്ട്  തൊട്ടടുത്ത്‌ കത്തികൊണ്ടിരിക്കുന്ന വിളക്കിലെ തിരിയില്‍ നിന്നും ആ തിരി മെല്ലെ കത്തിച്ചു തിരികെ വെച്ചു. എന്നിട്ട് ഗുരു അവരോടായി പറഞ്ഞു.

"ഞാന്‍ നിങ്ങള്‍ക്കൊരു പ്രശ്നം പരിഹരിക്കാന്‍ തന്നു.അതിനു പരിഹാരവും അതിനു തൊട്ടടുത്ത്‌ തന്നെയുണ്ടായിരുന്നു.അത് ശ്രദ്ധിക്കാതെ നിങ്ങള്‍ മറ്റു പരിഹാരങ്ങള്‍ക്കായി ഓരോ വഴിക്ക് പാഞ്ഞു.ഇത് നിങ്ങളുടെ മാത്രമല്ല മറിച്ച് ഈ ലോകത്തിലെ ഓരോ മനുഷ്യന്‍റെയും ദൌര്‍ബല്യമാണ്.ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനെ നേരിടാനുള്ള എല്ലാം നമ്മുടെയുള്ളില്‍ തന്നെയുണ്ട്.അതറിയാതെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പല വഴികള്‍ തേടുകയും,ആ വഴികളിലുടെ അവനവന്‍റെ ആത്മവിശ്വാസം നഷ്ടപെടുകയും അതിലുടെ ഒരുവന്‍ ജീവിതത്തില്‍ പരാജയപെടുകയും ചെയ്യും.പ്രിയ കുട്ടികളെ ഇത് ഞാന്‍ നിങ്ങള്‍ക്ക് തരുന്ന ജീവന്‍റെ പാഠം".



0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍