മഞ്ഞ് മെല്ലെ കിനിഞ്ഞിറങ്ങുന്നു. എന്നത്തേയും പോലെ രണ്ടു ബ്രെഡും കടിച്ചുപറിച്ച് ബസ് സ്റ്റോപ്പിലേയ്ക്ക് ഞാൻ നടന്നു. ചെവിയിൽ വലിയ ഹെഡ് സെറ്റ് തിരുകിയിട്ടുണ്ട്.സ്റ്റോപ്പിൽ ഞാൻ മാത്രം.
"നീ മണിമുകിലാടകളാടിയുലഞ്ഞൊരു മിന്നൽ. ..."
ചെവിയിൽ മലയാളത്തിന്റെ മണിമുഴക്കം. ഞനും മെല്ലെ മൂളാൻ തുടങ്ങിയിരുന്നു. ചെവിയിൽ സ്പീക്കർ വെച്ച് പാട്ടിനൊപ്പം മൂളുമ്പോൾ പലപ്പോഴും യേശുദാസിന്റെ ശബ്ദവും എന്റെ ശബ്ദവും ഒരുപോലെ എനിക്ക് തോന്നാറുണ്ട്!
"ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ...
നീയില്ലയെങ്കിൽ എൻ പ്രണയവർണ്ണങ്ങളുണ്ടോ.."
ഞാൻ മൂളൽ നിർത്തി കൂടെ പാടാൻ തുടങ്ങി.
"അത്രമേലൊന്നാണു നമ്മൾ. ......)))))))))))))"
എന്റെ മുന്നിലൂടെ സൈക്കിൾ ചവിട്ടി പോകുകയായിരുന്ന മധ്യവയസ്കൻ പെട്ടെന്ന് സൈക്കിൾ സഡൻ ബ്രേക്ക് ഇട്ടുനിർത്തി.!!!
"പടച്ചോനെ പണിപാളിയോ? ? ഈ ജെർമ്മൻ ആളുകൾക്ക് ഒരു ശീലമുണ്ട് എവിടെ കലകാരന്മാരെ കണ്ടാലും പിടിച്ചു നിർത്തി യൂറോ കൊടുക്കും. ഇനി എനിക്ക് യൂറോ തരാൻ വല്ലോമാണോ. മനസിൽ പൊട്ടിയ ലഡു ഒരുവശത്ത് വെച്ചിട്ട് എന്താ എന്ന ഭാവത്തിൽ ഞാൻ ഹെഡ് സെറ്റ് മാറ്റി.
"ആർ യു ആൾ റൈറ്റ്? ?ഈസ് എവെരിതിംഗ് ഫൈൻ??"
ഇളിഭ്യത നിറഞ്ഞ എന്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരി ചിരിച്ച് സൈക്കിളുകാരൻ യാത്ര തുടർന്നു.
3 അഭിപ്രായങ്ങള്‍:
ഹഹഹ...ഞാനോര്‍ത്തു ആരാധകനായിരുന്നിരിക്കുംന്ന്
ajithettaa allaa..:P
മദാമ്മ മോനാണെന്നു തെറ്റിദ്ധരിച്ചു .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)