Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഡിസംബർ 3, ശനിയാഴ്‌ച

അണ പൊട്ടുന്നതിനു മുന്നേ അണ പൊട്ടിയ ഒരമര്‍ഷം..!!

Print Friendly and PDF


ചെറുവിടവിലോരോ തുള്ളികള്‍ ഒന്ന് ചേര്‍ന്നൊരു പുഴയായ്‌ ഒഴുകി..

കുത്തൊഴുക്കില്‍ അലമുറകളും, നിലവിളികളുമിന്നലെയെങ്ങോ  മുങ്ങാംകുഴിയിട്ടു പോയ്‌..

ഒരുപിടി മനുഷ്യര്‍തന്‍ സ്വപ്നങ്ങളും, നഷ്ടസ്വര്‍ഗങ്ങളും മണ്ണോടു മണ്ണ് ചേര്‍ന്നു..

ഒരു തുണ്ട് മാംസത്തിനായ് പാതിജീവനില്‍ പല്ല് കോര്‍ക്കുന്ന ശ്വാനനും, 
എത്ര ഉയര്‍ത്തിയിട്ടും ഒരു സ്വാധീനവും ആരിലും ചെലുത്താന്‍ കഴിയാഞ്ഞ ഒരു പ്ലക്കാര്‍ഡും ഇന്ന് വാര്‍ത്തയിലെ "ബ്രേക്കിംഗ് ന്യൂസ്‌"..

ഈറനുണങ്ങാത്ത മണ്ണ് തുളച്ചൊരു പിഞ്ചു വിരല്‍ അമ്മയെ തിരയുന്നുണ്ടായിരുന്നു.

നഷ്ടപെടാഞ്ഞവര്‍ സഹതപിക്കാന്‍ തുടങ്ങിയിരിക്കുന്നു..പ്രതിഷേധം, പൊതുമുതല്‍ നശീകരണം അങ്ങനെ അങ്ങനെ..

അവരുടെ കാല്‍ക്കീഴില്‍ കണ്ണീരോടെയാരും ശേഷിപ്പില്ലാത്തവര്‍..
പ്രകൃതി സ്വയമേ കുഴിതോണ്ടി പുതച്ചവര്‍ വിതുമ്പിയുരയുന്നു..

"മനുഷ്യന്‍ മനുഷ്യനെ തൊട്ടറിഞ്ഞിരുന്നെങ്കില്‍ അവസാനശ്വാസത്തിന് വേണ്ടിയുള്ള കരച്ചില്‍ കാതില്‍ പതിഞ്ഞിരുന്നെങ്കില്‍..
ഞങ്ങളും ഉണ്ടാകുമായിരുന്നീ ലോകത്തിന്നും ഒരു പിടി സ്വപ്നങ്ങളും, പ്രതീക്ഷകളുമായി.."


6 അഭിപ്രായങ്ങള്‍:

സീത* പറഞ്ഞു...

അണപൊട്ടിയ അമർഷം നന്നായി..വാക്കുകൾക്ക് തീയുടെ ചൂട്

Unknown പറഞ്ഞു...

മുകളിലെ ചിത്രത്തിന്റെ ആവശ്യമില്ലായിരുന്നു..അല്ലാതെ തന്നെ കവിതയുടെ ഉള്ളടക്കം മനസ്സിലാക്കാം...മുല്ല്ലപ്പെരിയാറിനെക്കുറിച്ച് ലേഖനങ്ങൾ ഏറെ ഉണ്ടെങ്കിലും, കവിത വളരെ അപൂർവ്വമായേ കാണുന്നുള്ളു. അതുകൊണ്ടുതന്നെ ഏറെ ഇഷ്ടപ്പെട്ടു..സാധ്യമായ മാർഗ്ഗങ്ങളിലൂടെയെല്ലാം നാം, നമ്മുടെ വികാരം പ്രകടിപ്പിക്കുക..എല്ലാ ആശംസകളും...

സേവ് മുല്ലപ്പെരിയാർ...സേവ് കേരള.

കൊമ്പന്‍ പറഞ്ഞു...

നല്ല മൂര്‍ച്ച യുള്ള അമര്‍ഷം

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

നല്ല വരികള്‍....

ഒപ്പം മുല്ലപ്പെരിയാർ ഐക്യ ദാർഡ്യവും....

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

വളരെ നന്നായി...
മുല്ലപെരിയാര്‍ ബ്ലോഗുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നല്ലതാണ്.

ഞാനിട്ട ഒരു പോസ്റ്റിലെ വരികള്‍...
ഇനി അഥവാ രാഷ്ട്രീയ കുരുടന്മാരുടെ അന്ധത മാറ്റാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞില്ലെങ്കിലും നിന്നോടൊപ്പം ലക്ഷങ്ങള്‍ ഉണ്ടാകും...

തകര്‍ന്ന നീ പുറത്ത് വിടുന്ന കണ്ണീരില്‍ ഒഴുകി മരണത്തെ പുല്‍കാന്‍....
http://absarmohamed.blogspot.com/2011/11/blog-post_24.html

മാനത്ത് കണ്ണി //maanathukanni പറഞ്ഞു...

അര്‍ജുന്‍ ..
ഒരു കുഞ്ഞു വിരലും ..ഒരു പ്ലക്കാര്‍ഡും ..ഒരു മടുത്ത നായും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍