ഇന്ന് പള്ളികൂടത്തില്‍ സ്വാതന്ത്ര്യദിനം ആണ്.പ്യൂണ്‍ ഗോപാലേട്ടന്റെ കൂടെ അവള്‍ ആ പള്ളിക്കൂടത്തിന്റെ പടി കയറി വന്നു. വന്നയുടന്‍ ഉപ്പുമാവും കഞ്ഞിയുമെല്ലാം ഉണ്ടാക്കാന്‍ നില്‍ക്കുന്ന ജാനകി ഏടത്തിയോട് അവളെ നോക്കാന്‍ പറഞ്ഞു ഗോപാലേട്ടന്‍ മറ്റു തിരക്കുകള്‍ക്കിടയില്‍ പോയി.കുട്ടികള്‍ മെല്ലെ മെല്ലെ പള്ളിക്കൂടത്തിലേക്ക് വന്നു തുടങ്ങി. അവളെ കണ്ടതും കൊച്ചു കുട്ടികള്‍ വരാനും തോണ്ടാനും, പിച്ചാനും തുടങ്ങി. കുട്ടികള്‍ കാണാതിരിക്കാനും കൂടുതല്‍ ശല്യം ചെയ്യാതിരിക്കാനും ജാനകി ഏടത്തി എന്ത് ചെയ്തെന്നോ? അവളെ കട്ടിയുള്ള ഒരു തുണി കൊണ്ട് അങ്ങ് മൂടി.നാല് വശവും തുണി. അകത്തു കുറ്റാകൂരിരുട്ട്. അവള്‍ക്കു ശ്വാസം മുട്ടാന്‍ തുടങ്ങിയിരിക്കുന്നു. എത്ര നേരം ആയി ഇങ്ങനെ ഇതിനുള്ളില്‍. പുറത്തു എല്ലാവരും സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ തയാറെടുക്കുന്നു. താന്‍ മാത്രം ഇങ്ങനെ ഈ തുണിക്കുള്ളില്‍ വീര്‍പ്പുമുട്ടി...മേലാസകലം മൂടിയ തുണി മെല്ലെ തള്ളി മാറ്റാന്‍ അവള്‍ ശ്രമിച്ചു. ജാനകി ഏടത്തി എന്ത് കൊണ്ടോ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഒരു രക്ഷയും ഇല്ല. പുറത്തു എന്തൊക്കെയോ കരഘോഷങ്ങളും പ്രസംഗവും നടക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചും, ഗാന്ധിയെ കുറിച്ചും സ്വാതന്ത്ര്യം നേടാന്‍ ജീവന്‍ ബലി കഴിച്ച ആയിരക്കണക്കിന് ആളുകളെ കുറിച്ചും വാ തോരാതെ ഘോരഘോരം പ്രസംഗം നടക്കുന്നുണ്ട്. കുട്ടികളുടെ ദേശഭക്തി ഗാനവും തുടങ്ങി.
പുറത്തു ആരോ വിളിച്ചു കൂവുന്നത് അവള്‍ വ്യക്തം ആയി കേട്ടു.
")))))))))അറ്റന്‍ഷന്‍.. സല്യൂട്ട്...))))))))"
തനിക്കെന്തു പറ്റി ?? തന്റെ ഭാരം നഷ്ട്ടപെടുന്നോ? അവള്‍ തുണിയുടെ മുകളില്‍ ഒരു പിടിവള്ളി തേടി അലഞ്ഞു. ഭൂമിയില്‍ നിന്നും ഉയര്‍ന്നുയര്‍ന്നു പോകും പോലെ. പുറത്തു താളത്തില്‍ കൊച്ചു കുട്ടികള്‍ കൈ അടിക്കുന്നു. കയ്യടികള്‍ക്കൊപ്പം താനും ഉയര്‍ന്നുയര്‍ന്നു പോകുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു. ഇളക്കം നിന്നു. ഇനിയെന്ത് എന്ന മട്ടില്‍ അവള്‍ ചിന്തിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അവളെ മൂടിയ തുണി മലര്‍ക്കെ തുറന്നു.പ്രാവിന്‍ പറ്റങ്ങള്‍ പറന്നിറങ്ങും പോലെ അവളുടെ ഇതളുകള്‍ ഇളം കാറ്റില്‍ തട്ടി തട്ടി താഴേക്കു ഒരു മഴപോലെ പൊഴിഞ്ഞു വീഴാന്‍ തുടങ്ങി..തന്റെ അവസാന ശ്വാസം ഉള്ളിലെക്കെടുത്ത്, ലഡുവിനു വേണ്ടി തിരക്കിട്ടോടുന്ന കുട്ടിക്കാലുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്നതിനു മുന്‍പ് അഭിമാനത്തോടെ അവള്‍ കണ്ടു..ആകാശത്ത് പാറിപറക്കുന്ന ആ ത്രിവര്‍ണ പതാക.
വായുവിലൂടെ അപ്പോഴും ഒഴുകി വരുന്നുണ്ടായിരുന്നു.
"സാരെ ജഹാന്‍സെ അച്ഛാ..ഹിന്ദോ സിതാം ഹമാരാ..ഹമാരാ..സാരെ ജഹാന്‍സെ അച്ഛാ.."
വാല്‍ക്കഷണം : ഇത് പോലെ ഭാരതത്തെ കൊള്ളയടിക്കാന്‍ വന്ന വിദേശികളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന ഒരായിരം ഇതളുകള്‍ നമുക്ക് നല്‍കിയ വസന്തം ആണ് ഈ സ്വാതന്ത്ര്യം. നമുക്കിനിയും സ്വാതന്ത്ര്യം കിട്ടിയോ എന്ന് സംശയിക്കുന്ന ഓരോരുത്തരോടും കിട്ടി എന്ന് ഉറപ്പിച്ചു പറയാന്‍ നമുക്കാവണം. അതിനു വേണ്ടത് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം അതിന്റെ എല്ലാ മഹത്വത്തോടും കൂടി ഉപയോഗിക്കുക എന്നത് തന്നെ. തന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ ഹിതത്തിന് ഉപയോഗിക്കുമ്പോഴാണ് ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍ ആകുന്നത്. സാഹോദര്യത്വത്തോടും, സമാധാനത്തോടും നമുക്ക് ഈ ദിനം ആഘോഷിക്കാം. നമ്മുടെ ഐക്യത്തെ തുരംഗം വയ്ക്കുന്ന ദുഷ്ട്ശക്തികള്‍ക്കെതിരെ നമുക്ക് ഒറ്റക്കെട്ടായി പോരാടാം.
എല്ലാവര്ക്കും എന്റെ "സ്വാതന്ത്ര്യ ദിനാശംസകള്‍"
മറ്റു ചില സ്വാതന്ത്ര്യ ദിന പോസ്റ്റുകള്‍

- ഫ്രീഡം ഫ്രീഡം (ചില്ലുകൊട്ടാരം)
- ടൊബാ ടെക് സിംഗ് (സെയ്നോക്കുലര്‍)
- ഫ്രീഡം വേണം പരേഡ് വേണ്ട(പരപ്പനങ്ങാടന്‍)
- സ്വാതന്ത്ര്യത്തിന്റെ കയ്പ്പ് (വേനല്‍ പക്ഷി)
- അത് കൊണ്ട് ഞാന്‍ എന്റെ ഇന്ത്യയെ പെരുത്ത് സ്നേഹിക്കുന്നു.(ജാഡലോ(ട)കം)
- സ്വാതന്ത്ര്യ ദിനത്തില്‍ അഭിമാനിക്കുന്ന ഇന്ത്യക്കാരന്‍ അറിയാന്‍(ചെകുത്താന്‍)
- സ്വാതന്ത്ര്യ ദിനാശംസകള്‍ (വോയിസ് ഓഫ് ചേരാപുരം യു പി എസ് )
- നവോദയയിലെ സ്വാതന്ത്ര്യ ദിനങ്ങള്‍ (അമ്പട ഞാനേ)
21 അഭിപ്രായങ്ങള്‍:
സ്വാതന്ത്ര്യം തന്നെ അമൃതം,സ്വാതന്ത്ര്യം തന്നെ ജീവിതം,പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം!! ഏല്ലാര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍.
എന്തോ ഒരു സന്തോഷം തോന്നുന്നു ഇത് വായിച്ചപ്പോൾ. പതാകയിൽ പൊതിഞ്ഞ പൂവിന്റെ സന്ദേഹവും,ഒടുവിൽ ദേശീയഗീതത്തിന്റെ അകമ്പടിയോടെ സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി പറന്നിറങ്ങുമ്പോളുള്ള സന്തോഷവും...
ദുബായിക്കാരാ താന്കള്‍ പറഞ്ഞത് സത്യം തന്നെ...
വിപിന്‍ വളരെ സന്തോഷം താങ്കളുടെ കമെന്റില്‍..
രണ്ടു പേര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിനാശംസകള്‍
സാഹോദര്യത്വത്തോടും, സമാധാനത്തോടും നമുക്ക് ഈ ദിനം ആഘോഷിക്കാം. നമ്മുടെ ഐക്ക്യത്തെ തുരംഗം വയ്ക്കുന്ന ദുഷ്ട്ടശക്തികള്‍ക്കെതിരെ നമുക്ക് ഒറ്റകെട്ടായി പോരാടാം.
ഈ വാചകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം നമുക്ക്.
ഭാരത് മാതാവേ ജയിക്കുക ജയിക്കുക :)
സ്വാതന്ത്ര്യ ദിനാശംസകള്‍
ശുഭ പ്രതീക്ഷ നല്‍കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു ഇന്ത്യക്കാരന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഹിന്ദുസ്ഥാന്‍ ഹമാര ഹമാരാ...... പോസ്റ്റിനു ആശംസകള്‍..
സ്വാതന്ത്ര്യ ദിനാശംസകള്‍
@സിദ്ടിക്കാ നമുക്ക് കൈ കോര്‍ക്കാം..
@രമേശേട്ടാ.. ഭാരത് മാതാ കീ ജയ്
@ജെഫു ഒരു ഇന്ത്യക്കാരന്‍ ആയതില്‍ നാമെല്ലാം അഭിമാനിക്കുമ്പോള്‍ നാം ഒരു യഥാര്‍ത്ഥ രാജ്യ സ്നേഹി ആകുന്നു.
@മൊട്ട മനോജേട്ടാ തിരിച്ചും ആശംസകള്‍ നേരുന്നു.
ഇനിയും പൂര്‍ണത കൈ വരാത്ത സ്വാതന്ത്ര്യം ആശംഷകളോടെ ഞാനും
ഞാൻ രണ്ടുപ്രാവശ്യം വായിച്ചു- അപ്പോഴാ കാര്യം മനസിലായത്, എന്റെ പൊട്ടബുദ്ധി.
വ്യത്യസ്തതയുള്ള ഒരു ചിന്താഗതിയിൽ നിന്നും ഉണ്ടായ ഒരു സ്വതന്ത്ര പോസ്റ്റ്...
ഈ ദിനത്തിൽ ഇതു വായിച്ചപ്പോൾ.., സ്വാതന്ത്രം ഒരു വ്യക്തിയായി എന്റെ മുന്നിൽ രൂപാന്തരം പ്രാപിച്ചു നിന്ന് എന്റെ സഹതാപവും സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങി..
നന്നായിരിക്കുന്നു അർജുൻ
@നന്ദി കൊമ്പെട്ടാ... സ്വാതന്ത്രദിന ആശംസകള്‍
@ജാനകി: ഉള്ളടക്കം ഉള്കൊണ്ടതിലും അതിവിടെ അവതരിപ്പിച്ചതിലും ഒരുപാട് നന്ദി..ഇനിയും വരികയും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യണം
ഒരുൾപ്പുളകത്തോടെയാണു വായിച്ചു നിർത്തിയത്..ഭാരതത്തിന്റെ മണ്ണിൽ ജനിക്കാൻ പറ്റാത്ത ഭാരതീയയാണു ഞാൻ...എങ്കിലും സിരകളിലോടുന്ന രക്തത്തിനു ഭാരതം ലഹരിയാണു...നന്ദി ആശംസകൾ
വൈകിയാണെത്തിയത് ഇവിടെ..പല ബ്ലോഗുകളും വായിക്കാൻ കഴിയാറില്ല നെറ്റിന്റെ പരിമിധികളും സമയക്കുറവും കാരണം...ഇനി വരും ട്ടോ മാഷേ മുടങ്ങാതെ ഇങ്ങട്
നല്ല ചിന്തകള്‍ പകര്‍ന്നു തരുന്നു ഈ പോസ്റ്റ്..
സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.. മുന്‍ദിനപ്രാബല്യത്തോടെ.. :)
"നമ്മുടെ ഐക്ക്യത്തെ തുരംഗം വയ്ക്കുന്ന ദുഷ്ട്ടശക്തികള്‍ക്കെതിരെ നമുക്ക് ഒറ്റകെട്ടായി പോരാടാം. " ഈ വരിയില്‍ മാത്രം 3 അക്ഷരതെറ്റ് കണ്ണില്‍ പെട്ടു.. തിരുത്തിയാലും..
ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍
സീതയ്ക്ക് ഈ കൊച്ചു കോളനിയിലെക്ക് സ്വാഗതം. വരുമെന്ന് സൂചിപ്പിച്ചതില്‍ സന്തോഷം.. പിന്നെ ഒന്നും രക്തത്തില്‍ ഒരു ലഹരി ആവാതിരിക്കാന്‍ ശ്രമിക്കുക.. :)
സന്ദീപ് തെറ്റുകള്‍ ചൂണ്ടി കാട്ടിയതില്‍ വളരെ സന്തോഷം. തിരുത്തിയിട്ടുണ്ട്..
നിസ്സാര്‍ ഇക്ക താങ്ങള്‍ ഉദ്ധരിച്ച വരികള്‍ പ്രസക്തം തന്നെ..വളരെ നന്ദി..ഇനിയും വരുമല്ലോ അല്ലെ
പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ട മനുഷ്യാ...
സംഗതി നന്നായിട്ടുണ്ട് ..
നീയൊന്നും ഈ നാട്ടില്‍ ജനിക്കെണ്ടാവനല്ല..
സുവോളജി പടിക്കെണ്ടാവനല്ലാ
ഫിസിയോളജിയില്‍ പിജീ ചെയ്യേണ്ടാവനല്ലാ
ടാന്‍സാനിയയില്‍ ജോലി ചെയ്യേണ്ടാവനല്ലാ..
മലയാള സാഹിത്യത്തിനു നഷ്ടപ്പെട്ടു പോയ കുപ്പയിലെ മാണിക്യമാണ് നീ
നീ ഒരു മുതലാടാ
ഈ വറൈറ്റി എനിക്ക് പെരുത്ത് പിടിച്ചു.. സൂപ്പര്‍
വളരെ നന്ദി അംജിത്..ഇത്തരം അഭിപ്രായങ്ങള്‍ ആണ് നമ്മളെ പോലുള്ള കൊച്ചു എഴുത്തുകാര്‍ക്ക് പ്രചോദനം..ഇനിയും വരികയും വായിക്കുകയും അഭിപ്രായങ്ങള്‍ നല്‍കുകയും ചെയ്യുമല്ലോ
വൈകിപ്പോയ സ്വാതന്ത്ര്യ ദിനാശംസകള്‍ ,,,
തിരിച്ചും ഒരു വൈകിയ സ്വാതന്ത്ര ദിനാശംസ നേരുന്നു :)
ഓർമകൾ വീണ്ടും ചിതലരിക്കുന്നു... ഓരോ ആകസ്റ്റ് 15നും നവോദയെ പ്രതിനിധീകരിച്ച് MSP ഇല്‍ പോയി വെയില്കൊണ്ടിട്ടുണ്ട്.... പിന്നെടു തിരിചുവരുമ്പോള്‍ മിട്ടായിക്കായ് കാത്തുനില്‍ക്കുന്ന കൂട്ടുകാരും, mess ഇല്‍ എന്നെ കാത്തിരിക്കുന്ന ലഡുവും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)