സാഗര മടിത്തട്ടിലേക്കവനൊരു കനലായ് യാത്ര ചൊല്ലി മടങ്ങിയിട്ടു-
മീമണല്ത്തീരത്തെന്തിനു വിരഹ വിവശയായ്
മിഴിചിമ്മാതെയവനെ കാത്തുനില്പ്പൂ നീയെന്‍ സഖീ..
അഗാധതയില്‍ നിന്നുമൊരു മുത്തുചിപ്പിയിലാരും -
അണിയാത്തൊരു പിടി കുങ്കുമപ്പൂവിന് പൊടിയുമായി
ഈ രാവു പുലരും മുന്‍പേ അവനണയില്ലേയതു-
നിന് പീതദളനെറുകയില് ചാര്ത്തിയാമോദമായ്
ഒരു പകല്‍ മുഴുവന്‍ നിന് സ്നേഹലാളനത്തിലമരാന് ..
അത്രനേരം നിദ്രപൂകുക നീ,
നിന് പ്രേമിതന്‍ സ്നേഹം ഒരു നേര്‍ത്ത കിരണമായ് നിന് ഇതളുകളെ പുല്കും വരെ
ഈ കൊച്ചുതീരത്തെ ഉപ്പ്കാറ്റിലും,സ്ഥിരതയില്ലാത്ത മണല്‍ മെത്തയിലുമല്ല..
നിനക്കായ് അവന് വിരിയിച്ച പൂക്കളും, കായ്കളും നിറഞ്ഞ ആ കൊച്ചു പൂന്തോട്ടത്തില്‍
21 അഭിപ്രായങ്ങള്‍:
'സൂര്യകാന്തിയുടെ പ്രണയം..'
എനിക്കും ഏറെ ഇഷ്ടമുള്ളത്.. നന്നായി പറഞ്ഞു അര്ജുന്.. ആശംസകള്‍ ..
പണ്ടൊരിക്കല്‍ ഞാനെന്റെ സൂര്യകാന്തിയ്ക്ക് കുറിച്ച ഏതാനും വരികള്‍ ഇവിടെയുണ്ട്.. http://pranayasoonangal.blogspot.com/2010/04/05042010.html
പുതിയ ടെമ്പ്ലേറ്റ് ഉഷാറായിട്ടുണ്ട്.
സന്ദീപ് അത് ഞാന്‍ വായിച്ചു കേട്ടോ.. ഇതില്‍ ഞാന്‍ സൂര്യകാന്തിയെ കുറിച്ചും അതില്‍ താന്‍ സൂര്യനെ കുറിച്ചും ആണ് പ്രദിപാതിച്ചിരിക്കുന്നത്
ഹം താന്‍ ഇട്ട ഷര്‍ട്ട് കൊള്ളാം എന്ന് പറഞ്ഞ പോലായി :) പോസ്റ്റിനെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ :'(
മിഴിയടക്കാതെ കാത്തിരിക്കട്ടെ സൂര്യകാന്തി.....അതു തന്നെയല്ലേ പ്രണയത്തിന്റെ ഒരു സുഖം....
നന്നായിട്ടുണ്ട് അർജുനേട്ടാ.
അര്ജുന് നല്ല ഭംഗി ഉണ്ടല്ലോ കാണാന്‍ ?(templte)
..ഇഷ്ട്ടപ്പെട്ടു ഈ സുര്യകാന്തി..
നല്ല വരികള്‍ ...
ഒരു സന്ധ്യയിൽ സൂര്യൻ അണഞ്ഞാൽ വാടുന്ന പൂവാണോ സൂര്യകാന്തി? കടൽക്കരയിലാണോ അതിന്റെ താമസം.? കവിതയിൽ കുറച്ചുകൂടി യാഥാർത്ഥ്യബോധം ആവാം. പഴയ ഇമേജുകളെ പുതിയ കാലത്തിന്റെ ചിഹ്നങ്ങളാക്കി എഴുതാൻ ശ്രമിക്കൂ. ജി.ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി വായിച്ചിട്ടില്ലേ? ചിത്രം നന്നായി
സൂര്യകാന്തിയോട് പറഞ്ഞത് കേട്ടു,,മുഖ വാചകത്തില്‍ ...അക്ഷരങ്ങള്‍ക്കും ജാതിയോ ? മതം ഉണ്ടോ ? ഇവിടമാണ് ആദ്ധ്യാത്മ വിദ്യാലം എന്ന് കൂടി ആയാലോ :)
നിലവഴിയില് കാത്തിരിക്കുന്ന പൊന്‍വസന്തങ്ങള്‍ ഇനിയും നിന് ചാരെ എത്തട്ടെ !!
നല്ല വരികള്‍ കൊമ്ബനിഷ്ട്ടായി
വേനല്‍ പക്ഷി വളരെ നന്ദി ഇവിടെ ചേക്കേറിയതിനും.. കയ്യിലുള്ള അല്പം നെല്ല് താഴെയിട്ടതിനും...
പ്രദീപ് വളരെ നന്ദി കേട്ടോ. ഇനിയും തുടര്‍ന്ന് വായിക്കുമല്ലോ.
@ എന്‍ ബി സുരേഷേട്ടന് : സുരേഷേട്ട.. എങ്ങനെ തോന്നി ഈ പാവം എന്നെ ജി എന്ന മഹാ കവിയുടെ കവിതയുമായി തട്ടിച്ചു നോക്കാന്‍ പറയാന്‍. ഞാന്‍ ഈ ലോകത്തൊരു കുഞ്ഞു പുഴു മാത്രം. സന്ധ്യയില്‍ വാടുമോ, കടല്‍ കരയിലാണോ താമസം എന്നൊക്കെ ചോദിച്ചാല്‍ എന്താ പറയാ. അതെല്ലാം ഒരു സാങ്കല്‍പ്പിക രംഗങ്ങള്‍ മാത്രം. കവിതയിലും കഥയിലും യഥാര്‍ത്ഥ സംഭവങ്ങള്‍ മാത്രമേ ആവിഷ്ക്കരിക്കാന്‍ പാടൂ എന്ന് പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല. കാരണം നാം കാണാത്ത അറിയാത്ത ഒരു ലോകം സൃഷ്ട്ടിച്ചു തരുന്നവര്‍ ആണല്ലോ ഈ പറയുന്ന കലാകാരന്മാര് . ഹനുമാന് ലങ്ക ചാടി കടക്കുന്നുണ്ട് രാമായണത്തില്‍ ..ആ ചാട്ടം നാം എല്ലാം ആ വായനയിലൂടെ ആസ്വദിചില്ലേ.. നമുക്കെല്ലാം അറിയാം ഒരു കുരങ്ങന് ചാടിയാല്‍ കടക്കാവുന്ന ദൂരം അല്ല ലങ്കയിലെക്കെന്നു.എന്ന് വെച്ചാല്‍ രാമായണം മോശം ആണെന്നാണോ? അതിനര്‍ത്ഥം.. നമുക്ക് സങ്കല്പ്പിക്കാം, സ്വപ്നം കാണാം. അത് കടലാസില്‍ പകര്‍ത്താം.. രണ്ടു പേരില്‍ ഒരാള്‍ ഇഷ്ട്ടപെടും, മറ്റൊരാള്‍ വിമര്‍ശിക്കും. കവിതയെ നന്നാക്കാന്‍ പറഞ്ഞു എന്നാ രീതിയില്‍ ചേട്ടന്റെ വിമര്‍ശനത്തെ ഞാന്‍ ഏറ്റു വാങ്ങുന്നു. ഭാവിയില്‍ ശ്രദ്ധിക്കാം. :)
@രമേശേട്ടന് : ചേട്ടായി.. എന്താ എല്ലാവരും ഈ ജാതിയെന്നു കാണുമ്പോള്‍ ഇങ്ങനെ. ജാതി എന്നതിന് caste എന്ന ഒരര്‍ത്ഥം മാത്രമേ ഉള്ളോ? "പലതരം, വിഭാഗം" എന്ന അര്‍ഥങ്ങള്‍ കൂടി അതിനുന്ടെന്നാണ് എന്റെ വിശ്വാസം.പിന്നെ ഒരു പേരിലെന്തിരിക്കുന്നു ഭായ്..
നാസ്സര്‍ നന്ദി ഈ വഴി വന്നതിനും വായിച്ചതിനും.ഇനിയും തുടരുക.
കൊമ്പന് കാക്ക... ഇപ്പറഞ്ഞത് നമുക്ക് പിടിച്ചു കേട്ടോ..
beautiful poem, keep writing..
നന്ദി പരിണീത.. ഇനിയും വരികയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമല്ലോ
സൂര്യന്റെ കാന്തി.. ആർക്കാ ഇഷ്ടാവാതിരിക്കാ..!
:) വായിച്ചു..
രണ്ട് കമന്റുകളിലൂടെ കവിത ആസ്വദിച്ചു..!
പ്രിയ കോമണ്‍ സെന്‍സ് പറഞ്ഞത് പോലെ എല്ലാവര്ക്കും ഇഷ്ട്ടം ഉള്ള ഒരു പൂവ് തന്നെ..
നിശാസുരഭി ഇതു കമെന്ടാ വായിച്ചു കവിത ആസ്വദിച്ചത്?
നല്ല വരികള്‍ ....ഇഷ്ടായി
രവീണ വളരെ നന്ദി ഇവിടെ വന്നതിനും ഇഷ്ട്ടപെട്ടതിനും.. ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ.
ഒരു സന്ധ്യയിൽ സൂര്യൻ അണഞ്ഞാൽ വാടുന്ന പൂവാണോ സൂര്യകാന്തി? കടൽക്കരയിലാണോ അതിന്റെ താമസം.?
കവിത വായിച്ചപ്പോള്‍ ഇതേ സംശയം എനിക്കും ഉണ്ടായിരുന്നു .,പക്ഷേ നിങ്ങളുടെ മറുപടി എന്നെയും നിശബ്ദനാക്കി ..
ഞാന്‍ ഒരു മാഡ് എന്ന് സ്വയം വിശേഷിപ്പിച്ചു എന്തിനാ സ്വയം ഉള്‍വലിയുന്നത് ? ഓര്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത ചിലതെങ്കിലും ഇല്ലാത്തവരായി ആരാണ് ഉണ്ടാവുക ? എല്ലാം പോസിറ്റീവ് ആയി കാണൂന്നെ ..( പ്രൊഫൈല്‍ കണ്ടു പറഞ്ഞു പോയതാ കേട്ടോ )
പ്രിയ ഫൈസല്‍ അഭിപ്രായങ്ങള്‍ ഞാന്‍ നല്ല രീതിയില്‍ മാത്രേ എടുത്തിട്ടുള്ളൂ.. പിന്നെ ചില സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ വരുമ്പോള്‍ അതെ പടി പകര്‍ത്തുന്നു എന്ന് മാത്രം. ആ കാലഘട്ടം ആണ് എന്നെ ഞാന്‍ ആക്കിയത്. എന്റെ ലോകത്ത് എനിക്ക് ഭ്രാന്തില്ല.. പുറം ലോകത്തിനു ചിലപ്പോള്‍ അങ്ങനെ തോന്നിയിട്ടുണ്ടാവാം. എനിക്ക് ഞാനും എന്റെ ചിന്തകളും ശരി എന്ന് വിശ്വസിക്കാന്‍ ഇഷ്ട്ടം.. വന്നതിനു വളരെ സന്തോഷം.. കമെന്റിയത്തിനു അതിലേറെ സന്തോഷം.. ഇനിയും വരും എന്നതിന് ഒരുപാട് സന്തോഷം
@@അര്ജുന് പറഞ്ഞ അര്‍ഥം തന്നെയാണ് എല്ലാവരും വിചാരിക്കുന്ന ജാതി എന്ന വാക്കിന്റെ അര്‍ഥം ..അക്ഷരങ്ങളെ യെങ്കിലും എല്ലാം ഒറ്റ ജാതിയില്‍ ..അഥവാ വ്യത്യസ്ത മായി കാണാതെ ഒരേ വിഭാഗത്തില്‍ പെടുത്തി കാണണം എന്ന ആഗ്രഹത്തില്‍ ഊന്നിയാണ് എന്റെ അഭിപ്രായം പങ്കുവച്ചത് ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)