Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂലൈ 25, തിങ്കളാഴ്‌ച

ദശാവതാരം ആയി ശോഭന- ഒരു സുന്ദര സായാഹ്നം !!

Print Friendly and PDF

ശ്രീമാന്‍ "മൊട്ട മനോജേട്ടന്റെ സ്വന്തം ബ്ലോഗില്‍ "പത്മശ്രീ ശോഭന ആദ്യമായി ആഫ്രികയില്‍വരുന്നു " എന്ന ലേഖനം നിങ്ങളൊക്കെ വായിച്ചു കാണുമല്ലോ. മലയാളി കൂട്ടായ്മ ആയ കലാമണ്ഡലം സംഘടിപ്പിച്ച ആ പരിപാടി ഇന്നലെ ദാരുസലാം പട്ടണത്തില്‍ വെച്ച് നടന്നു. അത്യന്തം ഭംഗിയേറിയ നൃത്ത ചുവടുകളുമായി, പ്രായത്തേയും വെല്ലി തന്റെ വിദ്യാര്‍ത്ഥികളുടെ കൂടെ ഏകദേശം രണ്ടു മണിക്കൂറോളം ശോഭന മലയാളികളുടെ കൂട്ടായ്മയ്ക്ക് മുന്നില്‍ ചെലവഴിച്ചു.     
          ക്കാ ക്ലാസിക്കല്‍ നൃത്തത്തില്‍ തുടങ്ങി പഴയ ഹിന്ദി സംഗീതത്തിനും, കൃഷ്ണനെ പ്രകീര്‍ത്തിക്കുന്ന തമിഴ്‌ ഗാനത്തിനും, എന്തിനു പറയുന്നു എ ആര്‍ റഹ്മാന്റെ "വന്ദേമാതരം" എന്ന ആല്‍ബതാളത്തിനും ഒപ്പം ശോഭന ചുവടു വെച്ചു. ഗുരുവാണോ, ശിഷ്യകളാണോ കൂടുതല്‍ നല്ലത് എന്ന് തിരിച്ചറിയാന്‍ ആവാത്ത വിധം ചടുലമായി തന്നെ ചുവടുകള്‍ വെച്ചായിരുന്നു പരിപാടിയുടെ മുന്നേറ്റം.
ദ്യത്തെ ക്ലാസ്സിക്‌ നൃത്തങ്ങള്‍ അത്ര മനസിലായില്ലെങ്കിലും ചിലതെല്ലാം വളരെ നന്നായി ആസ്വദിക്കാന്‍ സാധിച്ചു. കുണ്ഡലി എന്ന നാഗത്തെ ഉണര്‍ത്തുവാന്‍ ചെയ്യുന്ന ചടുല നൃത്തം, ശിവനെയും, വിഷ്ണുവിനെയും വന്ദിക്കുന്ന മറ്റൊരു നൃത്തം, കണ്ണന്റെ കുറുമ്പുകള്‍ അതെ പടി പകര്‍ത്തിയ മറ്റൊരു നൃത്തം അങ്ങനെ പോകുന്നു ഭാഗങ്ങള്‍ .
 ന്നിരുന്നാലും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതും പരിപാടിയിലെ അവസാന ഇനവുമായ ദശാവതാര അവതരണം ആയിരുന്നു. ദശാവതാരത്തെ, ജീവന്റെ ഉല്‍പത്തിയുമായി ബന്ധിപ്പിക്കുക എന്ന ശ്രമകരമായ ഒരു ദൌത്യം. പരിപാടി തുടങ്ങുന്നതിനു മുന്‍പേ ദശാവതാരങ്ങളെയും, ഡാര്‍വിന്റെ മനുഷ്യ പിറവി സങ്കല്‍പത്തെയും ഇഴ ചേര്‍ത്ത് എന്താണ് അവര്‍ ചെയ്യാന്‍ പോകുന്നത് എന്ന്  ശോഭന വിവരിച്ചിരുന്നു. അതിങ്ങനെയാണ്.
" മഹാവിഷ്ണു പത്തു അവതാരങ്ങള്‍ കൈകൊണ്ടു എന്നാണു സങ്കല്പം. അതില്‍ മത്സ്യം എന്നത് ആദ്യത്തെ അവതാരവും. മത്സ്യത്തെ പ്രപഞ്ചത്തില്‍ രൂപം കൊണ്ട ആദ്യ ജീവി അഥവാ വെള്ളത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ജീവിയായി സങ്കല്പ്പിച്ചിരിക്കുന്നു. അതായത് ആദ്യ ജീവന്‍ വെള്ളത്തില്‍ ആണത്രേ ഉണ്ടായത്. രണ്ടാമത്തെ അവതാരമായ കൂര്‍മം (ആമ) ജലത്തിലും, കരയിലും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന ഒരു ജീവി(amphibian). അതായത് ജല ജീവനെയും, കര ജീവനെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി.
     മൂന്നാമത്തെ അവതാരം വരാഹം(കാട്ടുപന്നി ), കരയില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന അത്ര പൂര്‍ണ്ണത കൈ വന്നിട്ടില്ലാത്ത ഒരു ജീവി. നരസിംഹത്തെ പൂര്‍ണത കൈവന്ന ആദ്യ മുഴുജീവി ആയും, കുള്ളന്‍ ആയ വാമനനെ മാനവ പിറവിയുടെ ആദ്യഘട്ടം ആയും നൃത്തത്തില്‍ സങ്കല്‍പ്പിക്കുന്നു. പരശുരാമനെ പ്രകൃതിയോടിണങ്ങി മാറ്റങ്ങളൊന്നും കാര്യം ആയി ബാധിചിട്ടില്ല്ലാത്ത ഒരു മാനവ സമൂഹത്തിന്റെ വക്താവായും ഉപമിക്കുന്നു. രാമന്റെ  കാലഘട്ടത്തെ കുരങ്ങന്മാരും, മനുഷ്യനും തമ്മിലുള്ള ബന്ധം വിവരിക്കാന്‍ ഉപയോഗിക്കുന്നു. കൃഷ്ണന്റെ കാലഘട്ടത്തെ ഒരു പുതു മനുഷ്യ സമൂഹത്തെ വരച്ചു കാട്ടാന്‍ ഉപയോഗിക്കുന്നു". 
       വയെല്ലാം വളരെ മനോഹരം ആയി സാധാരണക്കാര്‍ക്ക് മനസിലാവുന്ന രീതിയില്‍ സമന്യയിപ്പിക്കാന്‍ ശോഭനയ്ക്ക് കഴിഞ്ഞു. പാലാഴി കടയുന്നതും, കൂര്‍മമായി പര്‍വതത്തെ താങ്ങി നിര്‍ത്തുന്നതും, നരസിംഹം ആയി വന്നു ഹിരണ്യകശിപുവിനെ വധിക്കുന്നതും, ശ്രീരാമ- സീതാ സ്വയംവരവും, പൂതനാ വധവും, കാളിയ മര്‍ദനവും, ഗീതോപദേശവും  എല്ലാം ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചിടാന്‍ ശോഭനയ്ക്കും, കുട്ടികള്‍ക്കും കഴിഞ്ഞു. 
തന്റെ ജീവിതം മുഴുവനായും നൃത്തം എന്ന ദൈവീക കലയ്ക്ക്‌ വേണ്ടി ഉഴിഞ്ഞു വെച്ച കലാകാരിക്കുള്ളത് തന്നെയാണ് ഇതിന്റെ മുഴുവന്‍ അംഗീകാരവും. ശോഭനയ്ക്ക് എന്റെ വക നൂറില്‍ നൂറ്റൊന്നു മാര്‍ക്ക് 


ഇനി കാര്യത്തില്‍ അല്പം കളി 


എന്റെ സി ഡി യാണ് കേട്ടോ ഒപ്പിട്ടു കൊണ്ടിരിക്കുന്നത്. എനിക്ക് ആദ്യമായി കിട്ടിയ ഒരു കയ്യൊപ്പ്‌.
ഒപ്പ് ചാര്‍ത്തിയ സിഡി..ഇതൊന്നും വല്യ സംഭവം അല്ല എന്ന് തോന്നാം. പക്ഷെ എനിക്കീ പറയുന്ന ആളെ വളരെ ഇഷ്ട്ടമാ 


 ചുരുക്കി പറഞ്ഞാല്‍ ഒരു സുന്ദര സായാഹ്നം !!






കൂടുതല്‍ ഫോട്ടോകള്‍ക്കും, വാര്‍ത്തകള്‍ക്കും ഇവിടെ ക്ലിക്കൂ .. "മൊട്ടമനോജ് ബ്ലോഗ്‌ "

18 അഭിപ്രായങ്ങള്‍:

Unknown പറഞ്ഞു...

ആഹാ ഞാന്‍ എഴുതി വന്നതാ, അപ്പോഴേക്കും നീ ഇട്ടോ.
ശരി നന്നായി.

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

wow u r lucky man...ഞാന്‍ ശോഭനയുടെ ഒരു ആരാധികയാണ് ...
wota brilliant dancer she is..!!നേരിട്ട് ആ perfomance കാണാന്‍ പറ്റിയല്ലോ ..ഭാഗ്യവാന്‍ [assooyaa..hi hi] ഒപ്പ് ചാര്‍ത്തിയ സി ഡി വല്യ സംഭവം തന്നാ..

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ഞാന്‍ ഒരു ആരാധകനും !

ഫാഗ്യവാനെ :(

Arjun Bhaskaran പറഞ്ഞു...

മനോജേട്ടാ.. എഴുതി തുടങ്ങിയത് നിര്‍ത്തണ്ട.. അതിങ്ങു പോരട്ടെ.. ഒരു വിഷയം രണ്ടു പേര്‍ രണ്ടു രീതിയില്‍ അല്ലെ കാണുക.
ഇന്ടിമെറ്റ്‌ സ്ട്രെഞ്ഞെര്‍ ഞാനും അതൊരു ഭാഗ്യം ആയി തന്നാ കാണുന്നെ.. സി ഡി പോന്നു പോലെ സൂക്ഷിച്ചിട്ടുണ്ട്. കാരണം എനിക്കീ ഒപ്പ് ഒരു സംഭവം ആണ്.

Arjun Bhaskaran പറഞ്ഞു...

വില്ലെജ്മാനെ അവിടേം എന്തേലും പരിപാടികള്‍ ഉണ്ടാകുമല്ലോ. കാത്തിരിക്കാം... അല്ലെ.

രമേശ്‌ അരൂര്‍ പറഞ്ഞു...

അര്‍ജുന്‍ ബ്ലോഗോ മാനിയ യുടെ ലക്ഷണം കാണിക്കുന്നു ...ഉടനെ ചികിത്സിക്കണം :)

Arjun Bhaskaran പറഞ്ഞു...

എന്ന് വെച്ചാല്‍ എന്താ രമേഷേട്ടാ..?? ഒന്ന് വ്യക്തം ആക്കാമോ? മിനിമം എന്തെങ്ങിലും ലക്ഷണങ്ങള്‍ :)

രമേശ്‌ അരൂര്‍ പറഞ്ഞു...

രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ ഉള്ള ബ്ലോഗുകള്‍ ...പതിനായിരം കവിയുന്ന മലയാളം ബ്ലോഗുകളില്‍ എഴുതുന്ന ബ്ലോഗുകള്‍ വായിക്കാനും അതില്‍ പത്തുപേര്‍ വച്ചെങ്കിലും അഭിപ്രായം പറയുവാനും സ്വന്തം ബ്ലോഗില്‍ വായനക്കാര്‍ക്ക് എന്തെങ്കിലും കുറിക്കാനും ഒക്കെ സമയം കൊടുക്കേണ്ടേ അര്‍ജുന്‍ ? ഭാവന യും സംഭവങ്ങളും തള്ളി കയറി വരുന്നു എങ്കില്‍ ചിലത് ഫേസ് ബുക്കിലോ ഗ്രൂപ്പിലോ ഒക്കെ എഴുതൂ ..അവിടെയും ചര്‍ച്ചകള്‍ ഉണ്ടാകുമല്ലോ ..ഔചിത്യ ബോധത്തോടെ ഇടവേളകള്‍ നല്‍കി ആവശ്യത്തിന് സമയം എടുത്തു എഴുതുന്ന ബ്ലോഗുകള്‍ കുറച്ചു കാലം പുതുമയോടെ നില്‍ക്കും .ആളുകള്‍ സാവധാനം വന്നു വായിച്ചു തോന്നുന്നത് കുറിക്കുകയും ചെയ്യും ...സമയ ക്കുറവ് മൂലം പിന്നത്തേക്കു മാറ്റി വയ്ക്കുന്നവര്‍ വീണ്ടും വരുമ്പോള്‍ ഇന്നത്തെ നിലയില്‍ അര്‍ജുന്‍ നാലാമത്തെ പോസ്റ്റ് ഇട്ടിരിക്കും ...എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ :)

Arjun Bhaskaran പറഞ്ഞു...

രമേഷേട്ടാ.. ചില കാര്യങ്ങള്‍ ചൂടോടെ ഇട്ടില്ലെങ്കില്‍ പിന്നെ അതിനൊരു സുഖം ഉണ്ടാവില്ല. ഞാന്‍ ചേട്ടന്‍ പറഞ്ഞ പോലെ സമയം പാലിക്കാറുണ്ട്. എല്ലാ ദിവസവും ബ്ലോഗ്‌ സ്റാടസ് നോക്കാറുണ്ട്. അതില്‍ ആളുകള്‍ ഒന്നോ രണ്ടോ എന്നാ രീതിയില്‍ സന്ദര്‍ശനം നടത്തി തുടങ്ങുമ്പോള്‍ മാത്രമേ ഞാന്‍ അടുത്ത പോസ്റ്റ്‌ ഇടാരുള്ളൂ.. ഇനിയും ശ്രദ്ധിക്കാം. അഭിപ്രായങ്ങള്‍ അങ്ങനെ അങ്ങനെ വെടിപ്പോട് കൂടി പോരട്ടെ.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

നാഗവല്ലി അങ്ങനെ താന്‍സാനിയിലും വന്നു അല്ലെ. പരിപാടി എന്തായാലും ഗംഭീരമായല്ലോ. പിന്നെ ശോഭനയുടെ കൂടെ നിന്ന് ഒരു ഫോട്ടോ കൂടി എടുക്കാമായിരുന്നു അര്‍ജുന്‍., ഇതിപ്പോ കയ്യൊപ്പ്‌ മാത്രം...:)

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ഭാഗ്യവാൻമാർ... കുറച്ചുകൂടി ചിത്രങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്..

അസൂയയോടെ....................

MOIDEEN ANGADIMUGAR പറഞ്ഞു...

അങ്ങനെ ശോഭനയുടെ കൈവിരലുകൾ പതിഞ്ഞ സാധനം കിട്ടി.ഇപ്പോൾ വലിയ ആശ്വാസം തോന്നുന്നുണ്ടാവുമല്ലേ..?
ഏതായാലും വിവരങ്ങൾ വിശദീകരിച്ച് പറഞ്ഞത് നന്നായി. അവിടെ ശോഭന വരുന്ന കാര്യം മനോജിന്റെ പോസ്റ്റിൽ നിന്നും നേരത്തെ അറിഞ്ഞിരുന്നു.

അജ്ഞാതന്‍ പറഞ്ഞു...

ലക്കി മാന്‍...... :))

Sandeep.A.K പറഞ്ഞു...

ഇതൊരു ഭാഗ്യം തന്നെ.. ഇതുവരെ ടി.വിയില്‍ വരുന്ന സ്റ്റേജ് ഷോകളിലും മറ്റും കണ്ടിട്ടുള്ളൂ ആ പെഫോര്‍മെന്‍സ്.. നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല.. ഈ ദശാവതാരം ഡാന്‍സ് concept എന്റെ തലയില്‍ ഉണ്ടായിരുന്നതാ.. ശോഭനചേച്ചി അതടിച്ചു മാറ്റിയോ.. :)
ഹിന്ദു പുരാണങ്ങളും മറ്റു മതങ്ങളുടെ ഉല്‍പ്പത്തി വിശ്വാസങ്ങളും ഒപ്പം ഡാര്‍വിന്‍ സിദ്ധാന്തവും ബിഗ്‌ ബാങ്ങ് തിയറിയും ചേര്‍ത്തൊരു കൊളാഷ് ഞാന്‍ എഴുതാന്‍ വെച്ചിരുന്നതാ.. അതിലേക്കുള്ള എന്റെ പഠനം ഇനിയും നടന്നു കൊണ്ടിരിക്കുന്നു.. ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം.. എങ്കിലും എന്റെ വാക്കുകളില്‍ ആ ആശയം അവതരിപ്പിക്കണമെന്നുണ്ട്..

Arjun Bhaskaran പറഞ്ഞു...

നാഗവല്ലി ടാന്സാനിയയിലും വന്നു ശ്രീജിത്തേ.. പിന്നെ ഫോട്ടോ!! ഇത് തന്നെ എങ്ങനൊകെയോ ആണ് ഒപ്പിച്ചത്.
പോന്മളക്കാരാ.. ഇതൊരു ഭാഗ്യം ആയി തന്നെ കാണുന്നു.
ആശ്വാസമോ അതെന്താ മനസിലായില്ലലോ മോഇദീന്‍ കാക്കാ..സന്തോഷം ഉണ്ട് ഇങ്ങനെ ഒന്ന് ഒപ്പിക്കാന്‍ കഴിഞ്ഞതിനു.
വേദാത്മിക നന്ദി..
സന്ദീപ്‌ എഴുത്ത് തുടരട്ടെ.. ഇത്രയുമല്ല.. ഒരുപാട് പഠിക്കാന്‍ ഉണ്ട് പുരാണങ്ങളില്‍.. അത്രയും വികസിച്ചു കിടക്കുന്നു..അവയിലെ അന്ത:സത്തകള്‍

കൊമ്പന്‍ പറഞ്ഞു...

ഭാഗ്യവാന്മാര്‍ ഇതാ പിടിച്ചോ എന്റെ വക ഒരു ഒപ്പും കൂടി

ആമി പറഞ്ഞു...

അപ്പൊ നമ്മള്‍ ഇന്ത്യക്കാര്‍ അത്ര മോശം ഒന്നുമല്ലലേ?

Arjun Bhaskaran പറഞ്ഞു...

കൊമ്പന്‍ ചേട്ടാ.. ഇപ്പോളാ ഈ ഒപ്പ് ചാര്‍ത്തിയത് കാണുന്നത്.. ഹി ഹി ഇത് വെട്ടിയെടുത്തു ഷോ കേസില്‍ വെച്ചാലോ :)
വളരെ നന്ദി കേട്ടോ..
@ആമി : ഇന്ത്യാക്കാര്‍ മോശം അല്ലാലെ എന്ന് ചോദിക്കുന്ന ആദ്യ ഇന്ത്യാക്കാരന്‍ /കാരി താന്‍ ആണ് കേട്ടോ !!എത്രയെത്ര ലോക പ്രശസ്തര്‍ക്ക് ജന്മം കൊടുത്ത ഭൂമിയാ ഇത്.. അതൊന്നും അറിയില്ലേ ?? മേലാല്‍ ഇ ചോദ്യം ആരോടും ചോദിക്കരുത്. ;)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍