ഓര്മ്മയുണ്ടെന്നാകിലും മറന്നേനെയെന് കുടയിന്നു-
നിന് സ്നേഹമൊരു പെരുമഴയായ് പെയ്തിരുന്നെങ്കില്‍ ,
ഇഷ്ടമില്ലെങ്കിലും എന്‍ ചോറ്റുപാത്രം മറക്കാതെയെടുക്കാമിന്നു ഞാന്‍
അതിലൊരു തുടം സ്നേഹം തൂവാതെ തുളുമ്പാതെ അടച്ചു വെക്കാന്‍ ,
നിദ്രപൂകും മുമ്പെനിക്കത് തലമീതെയൊഴിക്കണമെന്നിട്ടൊരു പിടി-
സ്വപ്നങ്ങളില്‍ ഒരു നനുത്ത കുളിരായി നീ തന്ന സ്നേഹത്തെ ചേര്‍ത്ത് ചേര്ത്തുറങ്ങണം..!!
14 അഭിപ്രായങ്ങള്‍:
:::)))))))))))
മൊയ്ദീന് ഇക്ക പുഞ്ചിരി മറ്റൊരു മഴയായി പെയ്തിറങ്ങുകയാണല്ലോ
:)
നീ മഴയായ് പൊഴിയുന്നതും കാത്തു വേഴാമ്പലിനെ പോലെ......
ഇഷ്ടമില്ലെങ്കിലും എന്‍ ചോറ്റുപാത്രം മറക്കാതെയെടുക്കാമിന്നു ഞാന്‍
അതിലൊരു തുടം സ്നേഹം തൂവാതെ തുളുമ്പാതെ അടച്ചു വെക്കാന്‍
ഇഷ്ടമായി അര്ജുന്..
പ്രിയ ഇന്ടിമെറ്റ് സ്ട്രെഞ്ഞെര് വരികള്‍ ഉള്കൊണ്ടിരിക്കുന്നു.. സന്തോഷം..
നന്ദി സന്ദീപ്.. :)
നല്ലത് ..ഇഷ്ട്ടായി അര്ജുന്
ആശംസകള്‍
"തുളുമ്പാതെ നിറച്ചു വയ്ക്കാന്‍..."എന്നായിരുന്നെങ്കില്‍ കുറച്ചു കൂടി ഫീല്‍ വരുമെന്ന് തോന്നുന്നു ..
കുഞ്ഞുകഥകള്‍ എന്നാണു ബ്ലോഗിന്റെ പേര് ,,ഇപ്പോള്‍ എഴുതുന്നത് കവിതകളും !!
വാക്കിനു വ്യവസ്ഥ വേണം ..
എവിടെയോ കേള്‍ക്കാന്‍ കൊതിച്ചതാണ് നീ പറയുന്നതെല്ലാം...
നനുത്ത കുളിരായി നീ തന്ന സ്നേഹത്തെ ചേര്‍ത്ത് ചേര്ത്തുറങ്ങണം.
സ്ഫുടം ചെയ്തെടുത്ത വരികള്‍. കുട,ചോറ്റുപാത്രം എന്നിങ്ങനെ മനോഹരമായ ബിംബകല്പനകള്. പുതിയ കവിതകളില്‍ കാണാത്ത ഈണവും താളവും.
ഭംഗിയായി ചൊല്ലാനും പറ്റും ഈ കവിത.
അഭിനന്ദനങ്ങള്‍.
പെരുമഴയായ് പെയ്യുന്ന സ്നേഹത്തിന്
കുടപിടിക്കുന്ന വിഡ്ഢി !
അമൃത് പോലെ കഴിക്കാനുള്ള സ്നേഹത്തെ എണ്ണയാക്കി
തലവഴിയൊഴിക്കുന്ന മണ്ടന്‍ !
ഒരിക്കല്‍ ഒഴിച്ചുകളഞ്ഞതിനെ
പിന്നെ ചേര്‍ത്തുവച്ച് ഉറങ്ങുന്നതെങ്ങനെ ?
ഹയ്യോ... പ്രണയം തലയ്ക്കു പിടിച്ചാല്‍...
ഇതല്ല ഇതിനപ്പുറവും ചെയ്തുപോകും.
പറഞ്ഞത് വളരെ കറക്റ്റ്.
പൈമ ഡാങ്ക്സ് .. :)
രമേശേട്ടാ.. ചോറ്റുപാത്രം ബാഗിലെക്കല്ലേ വെക്കുന്നത്.. അപ്പം മൊത്തം പോയ്പോകില്ലേ.. അത് കൊണ്ടാ നിറച്ച് അടച്ചു വെക്കാം എന്ന് വിചാരിച്ചത്.
പിന്നെ കുഞ്ഞു കഥയുടെ പേരിലെ കാര്യം. മൊത്തത്തില്‍ ഒന്ന് അഴിച്ചു പണിയാന്‍ തീരുമാനിച്ചു. പേരും നാളും എല്ലാം. ഹി ഹി.. എന്റെ ഭ്രാന്തും മാറ്റാനാ തീരുമാനം. നല്ലൊരു ബ്ലോഗ് ടെമ്പ്ലേറ്റ് തിരഞ്ഞു നടക്കുവാ ഇപ്പം.
കൊമ്പന് ചേട്ടാ ആശംസകള്‍ക്ക് റൊമ്പ നന്ദി കേട്ടോ.
പ്രദീപേട്ടാ വന്നതിനും എന്റെ കുഞ്ഞു എഴുത്ത് ആസ്വദിച്ചതിനും ഒരു പാട് നന്ദി കേട്ടോ. ഇനിയും വരികയും വായിക്കുകയും ചെയ്യുമല്ലോ.
സോണി എന്താ ഇത് ങേ ?? എന്നെ മൊത്തത്തില്‍ വിഡ്ഢി, മണ്ടന്‍ എല്ലാം ആക്കി അല്ലെ. അല്ലെങ്ങിലെ ഭ്രാന്തന് എന്ന എല്ലാവരും വിളിക്കാറ്.. ഇപ്പം പൂര്‍ത്തിയായി. പക്ഷെ ഒരു തിരുത്തുണ്ട് കേട്ടോ. ഞാന്‍ അന്ന് കുട പിടിച്ചിട്ടില്ല. കുടയെടുക്കാന്‍ മറന്നു പോയിരുന്നു.
നല്ല വരികള്‍.
രമേശേട്ടന് ചൂരല്‍ പ്രയോഗം തുടങ്ങി അല്ലേ..
ങേ ങേ എന്താ പറഞ്ഞെ രമേശേട്ടന് ചൂരല്‍ പ്രയോഗം തുടങ്ങിയോ? എവിടെ ഞാന്‍ കണ്ടില്ലലോ ???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)