രണ്ടു ദിവസം മുന്‍പാണ് ദൈവം ഒരു മഞ്ഞു തുള്ളി തന്നത്
ഇന്നലെ ഒരു തീപ്പൊരിയും
പക്ഷെ ഒരു കാട്ടുതീയ്ക്ക് പോലും പൊള്ളിക്കാനാവാത്ത വിധം
മഞ്ഞു തുള്ളിയ്ക്കുള്ളില്‍ സുരക്ഷിതന്‍ ആയിരുന്നു ഞാന്‍
ചിത്രം കൃതജ്ഞത :
Guttation on a Equisetum fluviatile by Luc Viatour (GFDL)
15 അഭിപ്രായങ്ങള്‍:
കത്തിയില്ല
മഞ്ഞുതുള്ളിയിൽ എത്രനാൾ സുരക്ഷിതനാവും..?
ശാസ്ത്രം പറയുന്നത് അനുസരിച്ച് വെള്ളത്തിന്റെ ബോഇലിംഗ് പോയിന്റ് നൂറു ഡിഗ്രി സെല്‍ഷ്യസ് ആണ്. അതിനു മുകളില്‍ പോയാല്‍ മഞ്ഞുതുള്ളി സ്വര്‍ഗാരോഹണം നടത്തും.
നീ പഠിച്ചിട്ടില്ലേ രണ്ടാം ക്ലാസ്സില്‍
" മഞ്ഞുതുള്ളി നെറുകയില്‍ ചൂടി
കുഞ്ഞുപൂവൊന്നു മുറ്റത്ത് നിന്നു
പിച്ച വെച്ചോരാ പിഞ്ചു കുഞ്ഞപ്പോള്‍
കുഞ്ഞുപൂവിനെ നോക്കി ചിരിച്ചു ..."
ഹി ഹി
ഫയര്‍ ഫോര്സിനെ വിളിക്കണോ?
രമേശേട്ടാ എന്താ കത്താത്തെ? ഏതെങ്കിലും മഞ്ഞു തുള്ളി മൂടിയിട്ടുണ്ടോ?
ഈ മഞ്ഞുതുള്ളി അനശ്വരം ആണ് മൊയ്ദീന്‍ക്കാ..ഞാന്‍ പൂര്‍ണമായും സുരക്ഷിതന്‍ ആണ്. മഞ്ഞുതുള്ളി ഉള്ളിടത്തോളം ഞാനും ഉണ്ടാകും.. മഞ്ഞു തുള്ളി അംജിത് പറഞ്ഞത് പോലെ ഉയരങ്ങളിലെതുമ്പോള് ഞാനും കൂടെ പോകുമായിരിക്കും.
മിസ്റര്‍ അംജിത് ഫയര്‍ ഫോര്സിനെ വിളിക്കേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞല്ലോ ഈ തീയണയ്ക്കാന്‍ മഞ്ഞുതുള്ളി ധാരാളം.
ഇവിടെ വന്നു കമെന്റിയ എല്ലാര്ക്കും ഒരുപാട് നന്ദി കേട്ടോ
മഞ്ഞു തുള്ളി വെയില് കൊള്ളാതെ നോക്കണേ
കാട്ടുതീ ആര്ട്ടിഫിഷ്വാല് ആയിരുന്നതുകൊണ്ടാണ് പൊള്ളിക്കാന്‍ കഴിയാതിരുന്നത്
www.sunammi.blogspot.com
ഹ ഹ റഷീദ് ഇക്കാ അപ്പറഞ്ഞത് കാര്യം. വെയില് കൊള്ളാണ്ടിരിക്കാന് ഞാന്‍ ശ്രദ്ധിക്കാം.പിന്നെ ഇക്കയുടെ ലിങ്ക് കൊടുക്കുമ്പോള്‍ WWW എന്ന് മാറ്റി http:// എന്ന് ചേര്ക്കുകയാകും നല്ലത് എന്ന് തോന്നുന്നു !! അപ്പോള്‍ ലിങ്കില്‍ ക്ലിക്കിയാല്‍ നേരിട്ട് ഇക്കയുടെ സൈറ്റില്‍ എത്താം :)
ഹ ഹ ..മഞ്ഞു തുള്ളി ഉള്ളതുകൊണ്ട് നീ കത്തിയില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് ,,..ഈ അര്‍ജുന്റെ ഒരു കാര്യം ,,നിനക്കാ കത്താഞ്ഞത് ...:)
ശോ ഈ രമേശേട്ടന്റെ ഒരു കാര്യം.. ഞാന്‍ ആദ്യം കരുതിയത് താങ്കള്‍ക്ക് ഒന്നും വായിച്ചിട്ട് മനസിലായില്ലെന്നാ.. ഹി ഹി
എന്നും അങ്ങനെ തന്നെയാവട്ടെ..
കലാവല്ലഭന്‍ ചേട്ടാ വളരെ വളരെ നന്ദി കേട്ടോ. ഈ അടുത്തൊന്നും കണ്ടിരുന്നില്ലല്ലോ. ഇതിനു മുന്നേ എന്റെ ഓര്മ ശരിയാണേല് എന്റെ "കുന്നിക്കുരു"എന്നാ കവിതയ്ക്ക് കമന്റിടു മുങ്ങിയിട്ട് പൊങ്ങുന്നത് ഇപ്പോഴാനെന്നാ.. ഇടയ്ക്കിടയ്ക്ക് വരികയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമല്ലോ.
ഈ മഞ്ഞു തുള്ളി ഉരുകില്ല എന്നുണ്ടോ?
@സിദിക്ക
: തീര്‍ച്ചയായും ഞാന്‍ ഇല്ലാതാകുന്ന ദിവസം ആ മഞ്ഞു തുള്ളിയും എന്നോടൊപ്പം അടക്കം ചെയ്യപെടും.. തീര്‍ച്ച.
ഒറ്റ വാക്കില്‍ എന്റെ കമന്റ് : Fine.കുഞ്ഞുകഥയില് ജീവിതം ഒളിച്ചിരിക്കുന്നു.
പ്രദീപ് ചേട്ടാ..ഓരോരുത്തരുടെയും ജീവിതം ഇങ്ങനെ ഓരോരോ മഞ്ഞു തുള്ളിയില്‍ സുരക്ഷിതം ആണ്.. ഏതു വെയിലിലും വാടാതെ ഇളം തണുപ്പ് നല്കി സംരക്ഷിക്കും അത്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)