വിതയെറിയുന്നവനുള്ളില്‍ ആഹ്ളാദം,
കുറച്ചു കഴിഞ്ഞാല്‍ ഇത് വളര്‍ന്നു നെല്‍കതിര്‍ നല്കുമല്ലോ..
വിത ഏറ്റു വാങ്ങിയ പാടത്തിനു വേവലാതി,
ഇനിയീ വിത്തുകള്‍ മുളപ്പിക്കെണ്ടേ, നല്ല വിള നല്കണ്ടേ..
വിതയ്ക്കു സന്തോഷം,
ഇനിയെങ്കിലും ഉറക്കത്തില്‍ നിന്നും ഒരു മോചനമായല്ലോ ..
നാമ്പ് വന്നു ഞാറ് ആയപ്പോള്‍ നാട്ടിലെങ്ങും സന്തോഷം,
പെണ്ണുങ്ങള്‍ മുണ്ടുമുറുക്കി ഞാറ് നട്ടു ..
വിതയെറിഞ്ഞവന് ആവലാതി,
ഇനി ആനയ്ക്കും, പന്നിക്കും ഊര് വിലക്കും കാവലും വെക്കണ്ടേ ..
കതിര് വന്നു !!
മാടത്തയ്ക്ക് സന്തോഷം,
കൂട്ടില്‍ കരയുന്ന കുഞ്ഞുങ്ങള്‍ക്ക് മൂന്നു നേരവും നെല്ലൂട്ട് ..
കര്‍ഷകന്റെ ചെണ്ടയ്ക്ക് സങ്കടം ,
മാടത്ത വന്നാലും, ആന വന്നാലും അടി ചെണ്ടയുടെ നെഞ്ചത്ത് ..
ഇളം കാറ്റില്‍ നെല്‍കതിര്‍ ആടുന്നു..
കാണുമ്പോള്‍ കര്‍ഷകന് മനം കുളിര്‍ക്കുന്നു..
മാനം കറക്കുമ്പോള്‍ ,വന്‍ കാറ്റില്‍ മൂടോടെ
നെല്‍ വയല്‍ നിലംപൊത്തുമ്പോള്‍ മനം കറക്കുന്നു
എങ്കിലും സ്വയം ആശ്വസിച്ചു..
കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും..
അതല്ലേ ഈ ജീവിതം എന്ന് പറയുന്നത്
3 അഭിപ്രായങ്ങള്‍:
:)
"എങ്കിലും സ്വയം ആശ്വസിച്ചു..
കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും..
അതല്ലേ ഈ ജീവിതം എന്ന് പറയുന്നത്"
ഇതു തന്നെ ആണല്ലോ ജീവിതം... എന്തെല്ലാം കാര്യങ്ങൾ ഓരോ വിഷയവുമായി ബന്ധപ്പെട്ടു കിടക്കുന്നു... പ്രകൃതിയുടെ ആവാസ വ്യവസ്ഥ എത്ര സയുക്തികം....!!!
അതെ സമീര്‍ക്കാ..ചില കാര്യങ്ങള്‍ എന്നും പ്രകൃതിയില്‍ നിക്ഷിപ്തം ആണ്..അത് പലപ്പോഴും നാമെല്ലാം മറന്നു പോകുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)