Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ജൂൺ 10, വെള്ളിയാഴ്‌ച

തെസ്സ പിടിച്ച പുലിവാല്‍ ..!!!

Print Friendly and PDF



വളുടെ പേര് തെസ്സ എന്നായിരുന്നുവത്രേ..ജെര്‍മനിയിലെ ഹാംബര്‍ഗില്‍ അച്ഛനോടും അമ്മയോടും കൂടി ജീവിക്കുന്നു. ഈ കഴിഞ്ഞ മാസം അവളുടെ പതിനെട്ടാം പിറന്നാള്‍ ആയിരുന്നു. എന്നത്തെയും പിറന്നാള്‍ പോലൊന്നുമല്ല കേട്ടോ. വളരെ നല്ല രീതിയില്‍ ആഘോഷിക്കാന്‍ തന്നെ ആയിരുന്നു തെസ്സയുടെ തീരുമാനം. ഏറ്റവും അടുത്ത കൂട്ടുകാരെയും കൂട്ടി അവള്‍ക്കു ഏറ്റവും ഇഷ്ട്ടപെട്ട മുത്തച്ഛന്റെയും , മുത്തശിയുടെയും കൂടെ ഒരു നല്ല പിറന്നാള്‍ .

കൂട്ടുകാരെ അറിയിക്കാന്‍ തെസ്സ ഒരു എളുപ്പമാര്‍ഗം കണ്ടു പിടിച്ചു. മറ്റൊന്നുമല്ല ഫേസ് ബുക്കില്‍ പ്രൊഫൈലില്‍ "അപ്കമിംഗ് ഇവന്റ് (UPCOMING EVENT)" എന്ന ഭാഗത്ത്‌  പിറന്നാള്‍ ദിനത്തെ കുറിച്ചും, ആഘോഷിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും അറിയിച്ചു കൊണ്ടുള്ള ഒരു കുറിപ്പും വെച്ച് കൂട്ടുകാര്‍ക്ക് ഒരു ക്ഷണക്കത്ത്  മെസ്സേജ് രൂപത്തില്‍ രേഖപെടുത്തി അത്ര തന്നെ.

പിറന്നാള്‍ ദിനം 


തെസ്സയുടെ വീടിനു മുന്നില്‍ ആയിരത്തി അഞ്ഞൂറോളം ആളുകള്‍ തടിച്ചു കൂടിയിരിക്കുന്നു. അവരെ നിയന്ത്രിക്കാന്‍ ആയി നൂറോളം പോലീസുകാരും. കൈകളില്‍ പൂക്കള്‍ ഉയര്‍ത്തി പിടിച്ച് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് അവിടെ തടിച്ചു കൂടിയ ജനങ്ങള്‍ . " പിറന്നാള്‍ ആഘോഷിക്കുന്നത് ഒരു തെറ്റല്ല " എന്നതായിരുന്നു അവിടെ ഉയര്‍ന്ന മുദ്രാവാക്യം. കഥനായികയെ അവിടെ എങ്ങും കാണുന്നില്ല...!!

സംഭവിച്ചത്‌ 

സംഭവം തുടങ്ങിയത് ഫേസ് ബുക്കില്‍ നിന്ന് തന്നെ. തെസ്സ അപ്കമിംഗ് ഇവന്റ്  (UPCOMING EVENT) എന്ന കോളത്തില്‍ പിറന്നാള്‍ ദിനവും ആഘോഷ വിവരങ്ങളും രേഖപെടുത്തിയതില്‍ ഒരു തെറ്റും ഇല്ല. പക്ഷെ അതിനു ശേഷം "ഷെയര്‍ " (SHARE) എന്ന ബട്ടണ്‍ അമര്‍ത്തിയ സമയം ഫേസ് ബുക്ക്‌ അവളോട്‌ ചോദിച്ചു. " ഷെയര്‍ വിത്ത്‌ ഫ്രെണ്ട്സ് ഓര്‍ വിത്ത്‌ എവെരി വണ്‍ ഇന്‍ ദി ഫേസ് ബുക്ക്‌ " (SHARE WITH FRIENDS OR SHARE WITH EVERYONE IN THE FACE BOOK) എന്ന്. പാവം കുട്ടി അറിയാതെ രണ്ടാമത്തെതില്‍ ആണ് അമര്‍ത്തിയത് . എന്തായി ?? വെറും രണ്ടു ദിവസം കൊണ്ട് പതിനയ്യായിരം ആളുകള്‍ " അറ്റെണ്ടിംഗ് (ATTENDING) എന്ന ഉത്തരം നല്‍കി. കുട്ടി പേടിച്ചു. അച്ഛനോടും അമ്മയോടും പറഞ്ഞു. അവര്‍ ആ ഇവന്റ് ലിസ്റ്റ് മായ്ക്കാന്‍ നിര്‍ദേശവും നല്‍കി. എന്നിട്ടെന്തായി. രാവിലെ കൃത്യസമയത്ത് തന്നെ..ആയിരത്തി അഞ്ഞൂറോളം ആളുകള്‍ വീട്ടുപടിക്കല്‍ എത്തി. വീട്ടുകാര്‍ കുട്ടിയെ രായ്ക്കു രാമാനം നാട് കടത്തി. ആളുകളുടെ എണ്ണം നിയന്ത്രണാതീതം ആയതോടെ പോലീസിനെ വിളിക്കുകയെ നിവൃത്തി ഉണ്ടായുള്ളൂ..

ചുരുക്കം : എന്തായാലും എനിക്കും ഒന്നാഘോഷിക്കണം.. പിറന്നാള്‍ ...!!! പക്ഷെ ഫേസ് ബുക്കിനോട്  ജാഗ്രത..

3 അഭിപ്രായങ്ങള്‍:

Arjun Bhaskaran പറഞ്ഞു...

ഒറ്റയടിക്ക് തന്നെ മനസിലായല്ലേ... എനിക്ക് തോന്നുന്നു അനുഭവം ഉണ്ടായിട്ടുണ്ടെന്ന്. ഇത് ഒരു യഥാര്‍ത്ഥ സംഭവം ആണ്. ഇവിടെ പത്രത്തില്‍ വന്നതാ.. അപ്പോള്‍ എല്ലാവരും ഇത് വായിച്ചിരിക്കണം എന്ന് എനിക്ക് തോന്നി.അതാ ചുമ്മാ കുറിച്ചിട്ടത്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തെസ്സ സംഭവം അങ്ങീനേം ഹിറ്റായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍