Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ജെസ്സിയുടെ തിരോധാനം..??

Print Friendly and PDF


പണ്ട് പണ്ടാണ് കേട്ടോ ഈ സംഭവം..ഒരിടത്ത് ഒരു കോളേജ്‌ ഉണ്ടായിരുന്നു. കോളേജില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നല്ല സുഹൃത്തുക്കള്‍ ആയി ജീവിതം മുന്നോട്ടു കൊണ്ട് പോയി കൊണ്ടിരിക്കുന്ന കാലം. പരസ്പരം ഇഴവിടാത്ത ബന്ധം.അങ്ങനെ ഒരിക്കല്‍ ആ ബന്ധം വഷളായി.. ഒരൊറ്റ ദിവസം കൊണ്ട്. നിങ്ങള്‍ക്കും അറിയണ്ടേ ആ കഥ .. ഞാന്‍ തുടങ്ങട്ടെ.

അന്നൊരു വെള്ളിയാഴ്ച. പുതപ്പിനടിയില്‍ കൈകള്‍ കാലുകള്‍ക്കിടയില്‍ തിരുകി സുഖനിദ്രയിലാണ്ട് കിടന്ന രാജേഷിന്റെ ഫോണില്‍ അതിരാവിലെ ഒരു ഫോണ്‍ കാള്‍ . ഞെട്ടി ചാടിയെണീറ്റ രാജേഷ്‌ ഫോണ്‍ എടുത്തു. ലേഡീസ് ഹോസ്റ്റലില്‍ നിന്നും ധന്യ ആണ്.

" രാജേഷേ ഡാ, നമ്മുടെ ജെസ്സിയെ കാണാനില്ല."

ഉറക്കപിച്ചില്‍ ആയിരുന്ന രാജേഷിന്റെ ഉറക്കമൊക്കെ പമ്പ കടന്നു.

"അവിടെ എവിടേലും കാണും. ഈ നേരത്ത്‌ അവള്‍ എവിടെ പോകാന്‍ ..??

" ഇല്ല രാജേഷേ ഞങ്ങള്‍ ഒരു പാട് നേരം ആയി തിരയുന്നു. ഇന്നലെ അവള്‍ വല്ലാത്ത വിഷമത്തിലായിരുന്നു.. എന്താന്നറിയില്ല പേടിയാകുന്നു. ഫോണില്‍ വിളിച്ചാല്‍ ഓഫ്‌ ആണെന്നാ പറയുന്നേ ."

ധന്യ പാതി കരച്ചിലില്‍ ആണെന്ന് രാജേഷിനു മനസിലായി.

" സാരമില്ല വിഷമിക്കാതെ നമുക്ക് നോക്കാം ". രാജേഷ്‌ ഫോണ്‍ വെച്ചു .

രാജേഷ്‌ അപ്പോള്‍ തന്നെ കൂടെയുള്ള ശ്യാമിനെയും, അനീഷിനെയും, ശ്രീജിത്തിനെയും വിവരം ധരിപ്പിച്ചു. ക്ലാസ്സ്‌ റൂമുകളിലും, കാന്റീനിലും എന്ന് വേണ്ട തൊള്ളായിരം ഏക്കര്‍ ചുറ്റളവുള്ള യുനിവേര്സിടി മുഴുവന്‍ ഉച്ച വരെ അവര്‍ തിരഞ്ഞു. ജെസ്സിയുടെ യാതൊരു വിവരവും ഇല്ല. അവര്‍ വീണ്ടും ലേഡീസ് ഹോസ്റെലിലേക്ക് വിളിച്ചു നോക്കി. മറുപടി എത്തിയിട്ടില്ല എന്ന് തന്നെ.

നില്‍ക്കകള്ളി ഇല്ലാതായപ്പോള്‍ രാജേഷ്‌ ജെസ്സിയുടെ വീട്ടിലേക്കു വിളിച്ചു.

"അച്ഛാ ഞാന്‍ ജെസ്സിടെ കൂടെ പഠിക്കുന്ന രാജേഷ്‌ ആണ്.ജെസ്സിക്ക് ഫോണ്‍ ഒന്ന് കൊടുക്കാമോ?

"ജെസ്സി ഇവിടില്ലലോ അവള്‍ അവിടെയല്ലേ..??

"ശരി അച്ഛാ അവളെ വിളിച്ചിട്ട് കിട്ടുന്നില്ല, ഞാന്‍ കരുതി അവള്‍ വീട്ടില്‍ ആയിരിക്കുമെന്ന്.
രാജേഷ്‌ ഫോണ്‍ കട്ട് ചെയ്തു.

വീട്ടുകാര്‍ക്കെന്തോ പന്തികേട് തോന്നിയിട്ടോ എന്തോ അവര്‍ രാജേഷിനെ തിരിച്ചു വിളിച്ചു.

"മോനെ എന്തേലും കുഴപ്പം ഉണ്ടോ അവിടെ ??

രാജേഷ്‌ കാര്യം പറഞ്ഞു.

" ഞാന്‍ ഉടനെ അങ്ങോട്ട്‌ വരാം മോനെ " അതും പറഞ്ഞു ജെസ്സിയുടെ അച്ഛന്‍ ഫോണ്‍ വെച്ചു.

രാജേഷ്‌ ഉടന്‍ തന്നെ ധന്യയെ വിളിച്ചു.

" ധന്യേ പേടിക്കാതെ ഇരിക്കൂ. ഞാന്‍ അവളുടെ വീട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ ഇപ്പോള്‍ തന്നെ എത്താംന്നു പറഞ്ഞു "

"അയ്യൂ...." അപ്പുറത്ത് നിന്നും ധന്യ.

"നീ അപ്പോളേക്കും അവളുടെ വീട്ടിലേക്കു വിളിച്ചു പറഞ്ഞോ ??

"എന്താ കുഴപ്പം വല്ലോം ഉണ്ടോ ?? രാജേഷ്‌ ചോദിച്ചു.

വളരെ മധുരം ആയി അപ്പുറത്ത് നിന്നും ധന്യ മൊഴിഞ്ഞു.

" എടാ പൊട്ടാ ജെസ്സി ഇവിടെ തന്നെയുണ്ട്..നീ മറന്നോ ഇന്ന് ഏപ്രില്‍ ഫൂള്‍ ദിനം ആണ്. നിന്നെ ഞങ്ങളെല്ലാം കൂടി ഒന്ന് ഫൂള്‍ ആക്കിയതല്ലേ ..!!

രാജേഷിനു കരയണോ ദേഷ്യപെടണോ എന്നറിയാതായി.

" നിങ്ങളുടെ ഒരു തമാശ.. രാവിലെ മുതല്‍ ഇത്രേം നേരം ഞങ്ങള്‍ കുറച്ചു മനുഷ്യര്‍ ഇവിടെ തീ തിന്നത് നിങ്ങള്ക്ക് വെറും തമാശ ആയിരുന്നല്ലേ. അവളുടെ അച്ഛന്‍ ഇപ്പൊ ഇങ്ങോട്ട് എത്തും. ആ മനുഷ്യനോട് ഞാന്‍ എന്ത് പറയും. ഞങ്ങള്‍ കാണിച്ച ഈ ആത്മാര്‍ഥത നിങ്ങള്‍ അര്‍ഹിക്കുന്നില്ല എന്ന് നിങ്ങള്‍ തന്നെ കാണിച്ചു തന്നു.. വളരെ വളരെ നന്ദി.. ഒരേയൊരു കാര്യം മാത്രം.. തമാശകള്‍ ജീവിതത്തില്‍ നല്ലത് തന്നെ.. പക്ഷെ അത് മറ്റുള്ളവരുടെ സ്നേഹത്തെ ചൂഷണം ചെയ്യാനോ..ഒരാളുടെ മനസിനെ മുറിപ്പെടുത്താനോ ഇനിയെങ്കിലും ഉപയോഗിക്കരുത്‌. "

രാജേഷ്‌ ഫോണ്‍ വെക്കുമ്പോള്‍ മറുഭാഗത്ത്‌ ലേഡീസ് ഹോസ്റെലിലെ ആ മുറി ഒരു വല്ലാത്ത നിശബ്ദതയില്‍ മൂടിയിരുന്നു.

വാല്‍കഷണം : ലോക വിഡ്ഢി ദിനത്തില്‍ മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കി എന്ന് സ്വയം അഹങ്കരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢികള്‍ ആവുകയല്ലേ.. അവര്‍ വിഡ്ഢി ദിനത്തില്‍ മാത്രമല്ല എല്ലാ ദിവസവും വിഡ്ഢികള്‍ തന്നെ.നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കുമല്ലോ .

21 അഭിപ്രായങ്ങള്‍:

Arun Kumar Pillai പറഞ്ഞു...

എഡേ എന്തൊന്നിത്,നല്ല സന്ദേശമുള്ള ചെറുകഥ... എനിക്കൊരുപാട് ഇഷ്ടമായി.. :-)

ഓലപ്പടക്കം പറഞ്ഞു...

ഉം, ഏപ്രില്‍ ഫൂള്‍ തമാശകള്‍ വികാരങ്ങളെ മുറിവേല്‍പ്പിക്കുമ്പോല്‍ വല്ലാത്ത വേദനയാണ്.

രമേശ്‌ അരൂര്‍ പറഞ്ഞു...

നല്ല സന്ദേശം ..ഇന്നത്തെ വാര്‍ത്തയില്‍ കണ്ടില്ലേ റയില്‍ വെ സ്റ്റേഷന് സമീപം ബോംബെന്ന് പറഞ്ഞു എന്തൊക്കെയോ വച്ച് ജനങ്ങളുടെയും പോലീസിന്റെയും ആത്മാര്‍ത്ഥതയെയും ആകാംക്ഷ യെയും കബളിപ്പിച്ചു ചില തമാശ കാര്‍ ഒപ്പിച്ച പണികള്‍ ..ഇവരെയും യഥാര്‍ത്ഥ രാജ്യ ദ്രോഹികല്‍ക്കൊപ്പം കൂട്ടണം എന്നാണു എന്റെ പക്ഷം ..അതിരുകടന്ന തമാശകള്‍ കൊണ്ട് എത്രയോ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നവര്‍ മനസിലാക്കുന്നില്ല ..

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

അര്‍ജുന്‍.. ഈ കഥയില്‍ കാര്യം ഉണ്ട്.. നന്നായി അവതരിപ്പിച്ചു...

Unknown പറഞ്ഞു...

സ്നേഹം എപ്പോഴും ഇത്തരത്തില്‍ ചൂഷണം ചെയ്തുകൊണ്ടേ ഇരിക്കുന്നു.
ഏപ്രില്‍ ഫൂളുകള്‍ അതിര് കടക്കുന്നു എന്നതില്‍ സംശയമില്ല.
ഇന്ന് രാവിലെ ഇവിടയൂതെ പേപ്പര്‍ വായിച്ചതു തന്നെ ഗദ്ദാഫി ഇവിടെ ഉണ്ട് എന്നും പറഞ്ഞാ എന്താ ചെയ്യാ...

അജ്ഞാതന്‍ പറഞ്ഞു...

dear a very gud one !!!!!!!!!!!!!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നന്നായി ... ഏതൊക്കെ നമുക്ക് ചുറ്റും നടക്കുന്നത് ... ആശംസകള്‍ ..

Arjun Bhaskaran പറഞ്ഞു...

ശ്രീജിത്ത് വളരെ വളരെ സന്തോഷം.. ഈ ചെറിയ കഥയിലെ സന്ദേശം എല്ലാവരും ഉള്കൊണ്ടിരുന്നെങ്ങില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മനോജേട്ടാ.. അത് സത്യം തന്നെ.. അല്ലേലും ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചന്തം എന്നല്ലേ ചൊല്ല്..
ഇതിലും എത്രയോ മടങ്ങാണ് ജബ്ബാരിക്ക നമ്മുടെ ചുറ്റും നടക്കുന്നത് ഇതൊരു കുഞ്ഞു സംഭവം മാത്രം.
അജ്ഞാത ആരാണെന്ന് അറിയില്ലെങ്ങിലും സ്നേഹം കൈ പറ്റിയിരിക്കുന്നു. ഇനിയും തുടര്‍ന്ന് വായിക്കുമല്ലോ.

Arjun Bhaskaran പറഞ്ഞു...

കണ്ണാ.. സ്ഥിരവായനക്കാരന്‍ ആയതില്‍ ഒരു പാട് സന്തോഷം. ഇത്തരം സന്ദേശങ്ങള്‍ നമ്മളെല്ലാം അടങ്ങുന്ന പുതു തലമുറകള്‍ക്ക് ആവശ്യം ആണെന്ന ഒരു തോന്നല്‍.. വികാരങ്ങളെ ചിപ്പുകള്‍ക്കുള്ളില്‍ ഒതോക്കി ജീവിക്കാന്‍ ശീലിച്ചു പോയ നാം കൊച്ചു കൊച്ചു എന്നാല്‍ വലിയ ദുഃഖങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന തെറ്റുകള്‍ ചെയ്തു കൂട്ടുന്നു.. തമാശ എന്നാ പേരും നല്‍കുന്നു.

ശരിയാണ് മാലപടക്കം പ്രവീണ്‍.. ചില കൊച്ചു കാര്യങ്ങള്‍ ഉണ്ടാക്കാവുന്ന ആഘാതം വളരെ വലുതാണ്‌.
ജനജീവിതം മുതല്‍ ക്രമസമാധാനം വരെ തകര്‍ക്കാവുന്ന ഇത്തരം തമാശകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ആളുകളെ നന്നായി കൈ കാര്യം ചെയ്യണം..അതും ഒരു തരത്തില്‍ രാജ ദ്രോഹം തന്നെ അല്ലെ..രമേശേട്ടാ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇതുപോലെ എന്നും വന്ന് മിണ്ടിപ്പറയുന്നതിൽ പരിഭവമൊന്നുമില്ലാല്ലൊ...?

Arjun Bhaskaran പറഞ്ഞു...

മിണ്ടിപറയാന്‍ വരുന്നതൊക്കെ കൊള്ളാം മുരളി ചേട്ടാ.. പക്ഷെ എന്നും മിണ്ടണം.. ഇല്ലെങ്കില്‍ പരിഭവം തീര്‍ച്ച.. :)

മിര്‍ഷാദ് പറഞ്ഞു...

കൊള്ളാട്ടോ ............ചില കോമഡികള്‍ ചിലപ്പോഴൊക്കെ ട്രാജഡി ആകും ........അത് പിന്നെ ഒരുപാട് കാലശേഷം എല്ലാവര്‍ക്കും കൂട്ടത്തോടെ പറഞ്ഞു ചിരിക്കാവുന്ന മറ്റൊരു ഒരു കോമഡിയും

അജ്ഞാതന്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌..പിന്നെ എവിടുന്നോ നല്ല പണി കിട്ടിയെന്നു തോന്നുന്നു....

Kadalass പറഞ്ഞു...

ഈ ഏപ്രിൽ ഒന്നിന് ‘ഫൂളുകൾ‘ ഉണ്ടാക്കുന്ന ഒരു പുലിവലുക്കളേയ്....
നല്ല സന്ദേശമുള്ള കഥ...
എല്ലാ ആശംസകളും!

Sidheek Thozhiyoor പറഞ്ഞു...

നല്ല രസമുള്ള വായന നല്‍കി ...

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഇതില്‍ നല്ലൊരു ഗുണപാഠമുണ്ട്...

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

അതെ... നല്ല ഗുണപാഠം ഉണ്ട്... എന്റെ റും മേറ്റ് സ്വന്തം ചേട്ടനെ വിളിച്ച് ഫൂളാക്കാന്‍ ശ്രമിച്ച് ഫീലായി ഇരിക്കുന്നത് കണ്ട് കണ്ണില്‍നിന്നും മറഞ്ഞിട്ടില്ല. 'ഫൂളാക്കാനെങ്കിലും ഫോണിലെ 30 fils നീ ചിലവാക്കിയല്ലോ' എന്നായിരുന്നു ചേട്ടന്റെ പ്രതികരണം

ആശംസകള്‍സ്...

Unknown പറഞ്ഞു...

നന്നായിരിക്കുന്നു,
കഥയുടെ ഉള്ളടക്കം.
ഇതൊക്കെതന്നെയല്ലേ ഏപ്രില്‍ ഒന്നിന് എല്ലാരും ചെയ്യുന്നത്.വിഡ്ഢികള്‍...

ഈ പോസ്റ്റ്‌ കണ്ടില്ലായിരുന്നു.

അംജിത് പറഞ്ഞു...

നീ ഒരു സംഭവം തന്നെയാടാ

അജ്ഞാതന്‍ പറഞ്ഞു...

arjun is dis a real story with names changed

Arjun Bhaskaran പറഞ്ഞു...

ആദ്യം ആയി എല്ലാവരോടും മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

@മിര്‍ഷാദ് : യാ അത് ശരിയാ അന്നത് ഒരു ട്രാജെടി തന്നെ ആയിരുന്നു.പക്ഷെ ഇപ്പോള്‍ ഒരു കഥയിലൂടെ അത് മറ്റുള്ളവര്‍ക്കുള്ള ഒരു ഗുണപാഠം ആക്കാന്‍ കഴിഞ്ഞതിന്റെ ചാരിധാര്‍ത്യം.
@മഞ്ഞു തുള്ളി പണി കിട്ടി.. പക്ഷെ എനിക്കല്ല കേട്ടോ. എന്റെ ഒരു സ്നേഹിതന്.
@മുഹമ്മദ്‌, ഷമീര്‍, സിദിക് ഇക്കമാര്‍ക്ക് നന്ദി.. ഇനിയും സന്ദേശങ്ങള്‍ നല്കാന്‍ എനിക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കൂ. ഒപ്പം സ്നേഹത്തിന്റെ ആ ആശംസകള്‍ ഞാന്‍ കൈപ്പറ്റിയിരിക്കുന്നു
@ഷബീര്‍ ഇക്ക അങ്ങനെയെങ്കിലും സഹോദരനെ വിളിച്ചു അല്ലെ.. ഹം..
@പ്രവാസിനി എക്സ് താത്ത , ഇപ്പലാണ് ഞാനും കാണുന്നെ. അപ്പം അത് സബൂരായി..നോ വഴക്ക്. പക്ഷെ ഇനീം ഇത് ആവര്‍ത്തിക്കരുത് കേട്ടോ.
@ഹോ അമ്ജിത്തെ ഇപ്പോലെലും നീയൊന്നു സമ്മതിച്ചല്ലോ..എനിക്കിനി ചത്താലും വേണ്ടില്ല.
@അജ്ഞാതന്‍ ആരാനെന്നരിയില്ലേലും പറയാം ഇത് നടന്നത് തന്നെ. നമ്മുടെ കൊച്ചു കേരളത്തില്‍ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍