നട്ടുച്ചക്ക് നീളമുള്ള നിഴല്‍ തേടിയും..
കുറ്റാക്കൂരിരുട്ടില് നഷ്ടപെട്ട പകല്‍ തിരഞ്ഞും..
വേനലില്‍ മഴയെ കാത്തും..
സ്വപ്നങ്ങളെ ചായമടിച്ചും..
ചിന്തകളെ തേച്ചു മിനുക്കിയും..
ആരും നടക്കാത്ത വഴി നോക്കി നടന്നും..
തേഞ്ഞു തീര്‍ന്ന ഒരു തുകല്‍ ചെരുപ്പാണെനിക്കീ ജീവിതം..
നീളമുള്ള നിഴല്‍ വന്നപ്പോള്‍ ഉച്ചയെ തേടിയും..
പകല്‍ വന്നപ്പോള്‍ ഇരുട്ടിനെ തിരഞ്ഞും..
മഴയില്‍ വേനലിനെ കാത്തും..
സ്വപ്നങ്ങളിലെ ചായം തൂത്ത് കളഞ്ഞും
തേഞ്ഞു പോയ ചിന്തകളെ പൊടി തട്ടിയെടുത്തും..
ഞാന്‍ നടന്ന വഴികളില്‍ ആരും നടക്കാതെ നോക്കിയും..
ജീവിതമെന്ന തേഞ്ഞ തുകല്‍ ചെരുപ്പിലൂടെ
കയറുന്ന കല്ലും മുള്ളും നുകര്‍ന്ന്..കാത്തിരിക്കുന്നു
ഒരു ചെരുപ്പുകുത്തിയെ..

5 അഭിപ്രായങ്ങള്‍:
തേഞ്ഞു തീര്‍ന്ന ഒരു തുകല്‍ ചെരുപ്പാണെനിക്കീ ജീവിതം..
അങ്ങനെയാണോ...? ഒത്തിരി ഇഷ്ടമായി കവിത.
പ്രിയ സ്നേഹിതാ,താങ്കളുടെ കമെന്റ് കിട്ടി.വളരെ സന്തോഷം ഉണ്ട് ഈ കൊച്ച് കവിതയെ സ്വീകരീച്ചത്തില്. ഇനിയും തുടര്‍ന്നു വായിക്കുകയും കമെന്റ് എഴുതുകയും ചെയുമല്ലൊ. സ്നേഹത്തോടെ സ്വ. ലേ
കൊള്ളാം. നന്നായിരിക്കുന്നു. പിന്നെ താങ്കളുടെ ടെമ്പ്ലേറ്റ് വളരെ മനോഹരമാണ്
njan oru cheruppukuthiye kandu vachittund alochikkatte..........??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)