Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

കേശവന്‍ അമ്മാവനെ സയന്റിസ്റ്റ് ആക്കിയ പശു..!!

Print Friendly and PDF



ത്തിരി കാലങ്ങള്‍ക്ക് ശേഷം ആണ് ഉണ്ണിക്കുട്ടന്‍ നാട്ടിലെത്തിയത്. പഠനം അല്പം ദൂരെയാണ് ഡറാഡൂണിലുള്ള ഒരു കാര്‍ഷികസര്‍വകലാശാലയില്‍ ആണ് പഠനം. ആനിമല്‍ ഹസ്ബണ്ട്രി ആയിരുന്നു വിഷയം. കൂടുതലും പശുക്കളെ കുറിച്ചുള്ള പഠനം തന്നെ. വീട്ടില്‍ വളര്‍ത്തുന്ന നിഷ്കളങ്കനായ ഒരു ജീവിയെ പറ്റി പഠിക്കാന്‍ എളുപ്പം ആകുമല്ലോ എന്ന മിഥ്യാ ധാരണയായിരുന്നു അതിനു പിന്നില്‍. പിന്നീടാണ് മനസിലായത്. ഈ ലോകത്ത് മനുഷ്യശരീരം മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും അവരുടെതായ ശാരീരിക അവസ്ഥകള്‍ ഉണ്ടെന്ന്. പഠിക്കാന്‍ നല്ല പ്രയാസം ആയിരുന്നു. സപ്പ്ലികളുടെ എണ്ണം തന്നെ അതിനു തെളിവായിരുന്നു.പഠനം കഴിഞ്ഞു നാട്ടില്‍ എത്തിയിരിക്കുന്നു. ഉണ്ണി വഴിവക്കുകളിലൂടെ കണ്ണോടിച്ചു. പണ്ട് സ്കൂളില്‍ ഓടിച്ചാടി പോയിരുന്ന വഴി.വഴിവക്കില്‍ ഉണ്ടാവാറുള്ള തെച്ചി പഴങ്ങളും, കിങ്ങിണി ചെടിയുടെ നീല നിറത്തിലുള്ള പഴങ്ങളും പങ്കിട്ടെടുത്ത നാട്. 


കേശവന്‍ അമ്മാവന്റെ വീട്ടില്‍ നിന്നാണ് പോയി വന്നിരുന്നത്. അമ്പേ പഴഞ്ചനായ അമ്മാവന്‍ മെല്ലിച്ചു മസിലൊക്കെ പെരുപ്പിച്ച് എപ്പോഴും ഒരു ഒറ്റ തോര്‍ത്തില്‍ ആയിരിക്കും.ജിമ്മില്‍ പോകാതെ തന്നെ തെളിഞ്ഞു കാണാവുന്ന സിക്സ് പേക്ക്‌ ശരീരം.ഇരു നിറം.ചാണകത്തിന്റെ മണം എപ്പോഴും പരത്തി കടന്നു പോകുന്ന സ്വന്തം അമ്മാവന്‍. അമ്മായിയെക്കാള്‍ കൂടുതല്‍ അമ്മാവനെ കാണുക സുനന്ദി  എന്ന്  വിളിച്ചിരുന്ന  അവരുടെ  സ്വന്തം പശുവിന്റെ കൂടെയായിരുന്നു. മുറിയെക്കാള്‍ അമ്മാവനിഷ്ടം ചാണകവും, മൂത്രവും, ഈച്ചകളും നിറഞ്ഞ തൊഴുത്തായിരുന്നു. അമ്മാവന്‍ വളരെ നന്നായി അവളോട്‌ സംസാരിക്കുമായിരുന്നു.അവള്‍ ഒന്ന് കരഞ്ഞാല്‍, എന്തിനു ഒന്ന് തല ഉയര്‍ത്തി നോക്കിയാല്‍ അമ്മാവന് അറിയാം എന്തിനാണെന്ന്.
പലപ്പോഴും ഉണ്ണി, പശുവിനെ കുറിച്ച് പഠിക്കുമ്പോള്‍ അമ്മാവനെ കുറിച്ചും സുനന്ദിയെ കുറിച്ചും ചിന്തിക്കും. ചിലപ്പോള്‍ അത്ഭുതം തോന്നും. എഴുതാന്‍ അറിയാത്ത. കഷ്ടി മലയാളം കൂട്ടിവായിക്കുന്ന അമ്മാവന്‍, അവര്‍ക്ക്  പശുവിനെ കുറിച്ച് പാഠങ്ങള്‍ പറഞ്ഞു തരുന്ന അധ്യാപകനെക്കാള്‍ വിവരം ഉള്ളവന്‍ ആണെന്ന് ഉണ്ണിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 


ഒരു പക്ഷെ പണ്ട് തികച്ചും പുച്ഛത്തോടെ അവന്‍ നോക്കിയിരുന്ന ഒരു കഥാപാത്രം ആയിരുന്നു അമ്മാവന്‍. സ്വന്തം പ്രായത്തിലുള്ള മറ്റുള്ളവര്‍ വെട്ടി വെളുപ്പിച്ച മുണ്ടും, ഷര്‍ട്ടും ധരിച്ചു വിവിധ നിറത്തിലുള്ള പൌഡറും പൂശി  വഴിയിലൂടെ പോകുമ്പോള്‍ അമ്മാവന്‍ ചാണകം മണപ്പിച്ചു നടക്കാറാണ് പതിവ്. ഇടയ്ക്കു കൂട്ടുകാര്‍ ചോദിക്കാറുണ്ട് 

"എന്താടാ നിന്‍റെ അമ്മാവന് ഒന്ന് കുളിച്ചു കൂടെ" എന്ന്.


ഏകദേശം സ്ഥലം എത്താറായി അടുത്ത സ്റ്റോപ്പ്‌ ആണെന്ന് തോന്നുന്നു. വല്ലാതെ മാറ്റമൊന്നും വന്നിട്ടില്ല.അതേ കുണ്ടും കുഴിയും നിറഞ്ഞ റോഡും ആളുകളും, നെല്പാടങ്ങളും.

ബസിലിരിക്കുന്ന ആളുകളോട് ഉച്ചത്തില്‍ കുശലം പറഞ്ഞു പോകുന്ന ജോസപ്പ് ചേട്ടന്‍ ..

"റേഷന്‍ കടയിലെക്കാണോ "..

"അല്ല മോള്‍ടെ വീട്ടിലേക്കാ.. അവള്‍ക്കെ ഇത് ഒന്‍പതാം മാസാ "

ആരോ ബസില്‍ നിന്നും മറുപടി കൊടുക്കുന്നുമുണ്ട്. ഗ്രാമീണ നിഷ്കളങ്കത.
നീണ്ട വിസില്‍. സ്റ്റോപ്പ്‌ ആയെന്നു തോനുന്നു. ഇനി നടക്കാനുള്ള ദൂരമേ ഉള്ളൂ. ബാഗും പെറുക്കിയെടുത്ത്‌ ചാടി ഇറങ്ങി.


"മോനെ സൂക്ഷിച്ച് ഇറങ്ങു.. മഴ കാരണം അപ്പടി വഴുക്കലാ"
കണ്ടക്ടര്‍ ആണ്. 
പലപ്പോളും അവനെ തളളി താഴെയിടാറുള്ള  ടൌണിലെ കണ്ടെക്ടരെ കുറിച്ചോര്‍ത്തു.പിന്നെ മെല്ലെ മുന്നോട്ടു നടന്നു.

"പോട്ടെ റൈറ്റ്.. "

പുറകില്‍ ബസ്‌ അകലേക്ക് നീങ്ങി തുടങ്ങി.

ചെമന്ന മണ്ണ് പടര്‍ന്നു കിടന്ന വഴിയില്‍ വെള്ളത്തില്‍ ഷൂ നനയാതെ സൂക്ഷിച്ചു അടിവച്ചടിവെച്ചു നടക്കുമ്പോള്‍ അപ്പുറത്തെ പാടത്ത്‌ നിന്നൊരു വിളി.


" ഡാ മോനെ.. നിക്കെടാ ഞങ്ങളും വരാണ്.."

അമ്മാവന്‍ ആണ്. തലയില്‍ ഒതുക്കി കെട്ടി വെച്ചിരിക്കുന്ന പച്ച പുല്ല്. കയ്യില്‍ പേരിനു ചുറ്റിപിടിച്ച കയര്‍ ..അനുസരണയോടെ തൊട്ടുരുമ്മി നില്‍ക്കുന്ന സുനന്ദി


"ഹോ നീയങ്ങു വളര്‍ന്നല്ലോടി പെണ്ണെ "

 ഉണ്ണി മനസിലോര്‍ത്തു.

"നീയെപ്പോളാ പോന്നെ..?" അമ്മാവന്‍ ആണ്. 

" ആ ബാഗിങ്ങു താ.."
ഒരു കയ്യേ ഒഴിവുള്ളൂ എന്നിട്ടും ആ കയ്യില്‍ ബാഗും വാങ്ങി പിടിച്ചു.


രാത്രി ആവാറായി..സുനന്ദിയുടെ കരച്ചില്‍ എന്തോ കണ്ടു ഭയന്ന പോലെ.


"എടിയെ ആ ടോര്‍ച്ച് ഇങ്ങെടുത്തെ " അമ്മാവന്‍ ..
കുറച്ചു കഴിഞ്ഞപ്പോ അമ്മാവന്‍ തിരിച്ചു വന്നു അമ്മായിയോട് പറയുന്ന കേട്ടു.  


"ഏയ്‌ പേടിക്കാനൊന്നുമില്ല.. ഹ്ഹ അവള്‍ക്കെ ചെന പിടിപ്പിക്കാത്തതിന്‍റെ സൂക്കേടാ.."


"ഹോ ലാബിലാണേല്‍ എന്തൊക്കെ ടെസ്റ്റ്‌ നടത്തണം എന്‍റെ ഈശ്വരാ ഒരു പശുവിന്റെ കാര്യം അറിയാന്‍ .ഇതിപ്പം അങ്ങനെയാണോ? ഒരു കരച്ചിലും, ടോര്‍ച്ചും സംഭവം റിസള്‍ട്ട്‌ റെഡി." ഉണ്ണി മനസിലോര്‍ത്തു.
പിറ്റേന്ന് രാവിലെ തന്നെ പശുവിനെ തോട്ടില്‍ ഇറക്കി വിട്ടിരിക്കുന്നു അമ്മാവന്‍ .. ചൂട് കുറയാന്‍ ആണത്രേ ശരീരത്തിന്റെ. അമ്മാവന് ഈസ്ട്രോജെനും, പ്രോജെസ്റ്റെറൊണും എന്താണെന്നും അത് ശരീരത്തില്‍ ഉണ്ടാക്കുന്നതാണ് ചൂടെന്നും അറിയില്ല. പക്ഷെ ഈ സമയങ്ങളില്‍ ഇങ്ങനൊക്കെ ഉണ്ടാവും എന്നും അതിനെന്തു ചെയണം എന്നും കൃത്യമായി അറിയാം.


ഉച്ച തിരിഞ്ഞപോഴേക്കും മൂസ ഹാജിയുടെ വീട്ടിലെ പോക്കര്‍  ഒരു എമണ്ടന്‍ കാളയെയും കൊണ്ട് വന്നിരിക്കുന്നു.ചെന പിടിപ്പിക്കാന്‍ ആണത്രേ. ചവിട്ടിക്കുകയെന്നും ഒരു നാട്ടു പ്രയോഗം നിലവിലുണ്ട്. ഈ പ്രയോഗത്തിനിടയില്‍ മുതുകില്‍ ചവിട്ടി കേറുന്നത് കൊണ്ടാവാം അതിനാ പേര് കിട്ടിയത്. എന്തൊക്കെയായാലും അതിനു ശേഷം സുനന്ദിക്കു കുശാല്‍ ആണ്. നാല് നേരോം മൃഷ്ട്ടാനം വെട്ടി വിഴുങ്ങാന്‍ ആയി സമയാ സമയങ്ങളില്‍ പച്ച പുല്ലും, കൊപ്ര കലക്കിയ കാടി വെള്ളവും എല്ലാം അമ്മാവന്‍ തൊഴുത്തില്‍ എത്തിക്കുംരാവിലേം വൈകീട്ടും കുറച്ചു നേരം നടക്കണം എന്നതൊഴിച്ചാല്‍ അവിടെ സുഖിച്ചിരുന്നു മട മടാ അടിച്ചു കേറ്റുക  മാത്രം ആണ് സുനന്ദിയുടെ ഏക പണി.


" ഡീ ഇച്ചിരി ഉപ്പ് കൂടുതല്‍ ഇട്ടെരെ കേട്ടോ "


സുനന്ദിയുടെ ഉള്ളില്‍ ഒരു കുഞ്ഞ് വളരുന്നുണ്ടെന്നും, അതിനാല്‍ അവളുടെ ശരീരത്തില്‍ നിന്നും ഒരുപാട് ലവണങ്ങള്‍ നഷ്ടപെടുന്നുണ്ടെന്നും അമ്മാവനറിയുമോ ആവോ?പച്ചപുല്ലിലുള്ള വൈററമിനുകളും,കൊപ്രയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനും, ഫാറ്റും, ഗ്ലുക്കോസുമൊക്കെയാണോ ഇതൊക്കെ നല്‍കാന്‍ അമ്മാവനെ പ്രേരിപ്പിക്കുന്നത് എന്നും അറിയില്ല.


ഇപ്പോള്‍ മൂന്ന് നേരം തൊഴുത്ത് വെള്ളമൊഴിച്ച് കഴുകുന്നുണ്ട് അമ്മാവന്‍ .ശുചിത്വം ഈ സമയത്ത് അത്യാവശ്യം ആണെന്ന് അമ്മാവന്‍റെ ഭാഷ്യം.
 അമ്മായിയെ പ്രസവത്തിനു കൊണ്ട് പോകുമ്പോളുള്ള അതേ ഭാവമായിരുന്നു അമ്മാവന്റെ മുഖത്ത്‌ ഇന്ന്.
സുനന്ദി കരച്ചില്‍ തുടങ്ങിയിരിക്കുന്നു. അമ്മാവന്‍ തൊട്ടടുത്ത്‌ നിന്നു മെല്ലെ വയര്‍ അമര്‍ത്തി കൊടുക്കുന്നുണ്ട്. തല മെല്ലെ തലോടുകയും ചെയ്യുന്നു.


"സാരമില്ല മോളെ ഇപ്പൊ കഴിയും, ഇപ്പൊ കഴിയും.." അമ്മാവന്‍ പിറുപിറുക്കുന്നു.


പണ്ട് സാര്‍ ക്ലാസില്‍ പഠിപ്പിച്ചത് ഉണ്ണി ഓര്‍ത്തു. 

" ഗര്‍ഭ പാത്രത്തില്‍ ഉണ്ടാവുന്ന തള്ളിച്ചയോ കൂടുന്ന മര്‍ദ്ദമോ തലച്ചോറില്‍ ഹൈപ്പോതലാമസില്‍ ചലനങ്ങള്‍ ഉണ്ടാകുകയും , തല്‍ഫലമായി  പിട്യൂട്ടറി ഗ്രന്ഥികള്‍ ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുകയും അവ ഗര്‍ഭ പാത്ര കവാടത്തിന്റെ വാതില്‍ വികസിപ്പിക്കുകയും ചെയ്യും".
അത് തന്നെയല്ലേ ഇപ്പോള്‍ അമ്മാവനും തനിക്കു പഠിപ്പിച്ചു തരുന്നത്. ഉണ്ണിയുടെ കൌതുകം കൂടി.
ഒരു ഡോക്ടര്‍ ചെയ്യുന്ന അതേ തന്മയത്വത്തോടെ കുഞ്ഞിനേയും അമ്മയെയും അമ്മാവന്‍ വേര്‍പെടുത്തി.

"പെണ്‍കുഞ്ഞു തന്നാ" അമ്മാവന് ആഹ്ലാദം. 

പെണ്‍കുട്ടിയാണെന്ന് അറിയുമ്പോള്‍ സങ്കടപെടുന്നവരില്‍ നിന്നും വ്യത്യസ്തന്‍ ആയതു കൊണ്ടാണോ അതോ പെണ്ണാണെങ്കില്‍ തൊഴുത്തിലെ അംഗസംഖ്യ ഇനിയും വര്‍ദ്ധിക്കും എന്നത് കൊണ്ടാണോ അമ്മാവന്‍ നല്ല സന്തോഷത്തില്‍ തന്നെ.
മെല്ലെ കുഞ്ഞിന്‍റെ മുഖത്തുണ്ടായിരുന്ന നുരയും പതയും തുടച്ചു കളഞ്ഞു.പിന്നെ ചെറു വൈക്കോല്‍ തുരു കൊണ്ട് മൂക്കിന്‍റെ ഉള്ളില്‍ ചെറുതായി ഇക്കിളിപ്പെടുത്തി. ഡോക്ര്‍മാര്‍ ശ്വാസ തടസം മാറ്റാന്‍ കത്രികയും, പഞ്ഞിയും ഉപയോഗിച്ച് ചെയ്യുന്ന അതേ കര്‍മം..!!

"ഛീ".
ചെറു ശ്വാസം ശക്തിയായി കുഞ്ഞിന്റെ മൂക്കിലൂടെ പുറത്തേക്ക്. കൂടെ ചലനവും വന്നു.അമ്മാവന്‍ ആശ്വാസത്തോടെ മെല്ലെ തടവി തലോടി പിന്നെ കുഞ്ഞിനെ അമ്മയുടെ മുന്‍പിലേക്ക് വെച്ചു കൊടുത്തു. സുനന്ദിയോ കുഞ്ഞിനെ നക്കി തുവര്‍ത്താനും തുടങ്ങി..
"മം അവള് കുഞ്ഞിനെ തിരിച്ചറിയാന്‍ ചെയ്യണതാ കണ്ടില്ലേ."


ഉണ്ണി അന്തം വിട്ടു കേള്‍ക്കുകയായിരുന്നു.

"ദൈവമേ പരീക്ഷയ്ക്ക് താന്‍ കഷ്ട്ടപെട്ടു പഠിച്ചിട്ടും എഴുതാന്‍ കഴിയാഞ്ഞ "maternal imprinting അതിനെ കുറിച്ചാ ഇപ്പൊ അമ്മാവന്‍ സംസാരിക്കുന്നെ.ആദ്യത്തെ ആ നക്കി തുടക്കല്‍ മൃഗങ്ങളില്‍ കുഞ്ഞിനെ പിന്നീട് തിരിച്ചറിയാന്‍ ചെയുന്ന ഒരു പ്രതിഭാസം ആണ്".
അമ്മാവന്‍ കൈയും കാലും കഴുകാന്‍ അവിടെ നിന്നും മെല്ലെ നടപ്പ് തുടങ്ങിയിരിക്കുന്നു. 

"ആദ്യത്തെ പാല് കുട്ടി കുടിച്ചോട്ടെ കേട്ടോ.അത് നമക്ക് ദഹിക്കുകേലാ." അമ്മാവന്‍ അമ്മായിയോട് പറയുന്നു.
"ആദ്യത്തെ പാലില്‍ ഒരു പാട് മാംസ്യം അടങ്ങിയിട്ടുണ്ടെന്നും, അത് മനുഷ്യര്‍ കുടിച്ചാല്‍ ദഹിക്കില്ലെന്നും, ആ ആദ്യ പാല്‍ ആണ് പശുകുഞ്ഞിന്റെ ആരോഗ്യ രഹസ്യം എന്നും പിന്നീടുള്ള ദിവസങ്ങളില്‍ മാംസ്യത്തിന്‍റെ അളവ് കുറവായിരിക്കുമെന്നും അറിയുമായിരിക്കോ ഈ മനുഷ്യന്?"
 ഉണ്ണിയുടെ ചിന്തകള്‍ കാട് കയറുകയാണ്.


രാവിലെ എണീറ്റ്‌ ചെല്ലുമ്പോള്‍ അമ്മാവന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് സുനന്ദിയുടെ മുലകളില്‍ മാറി മാറി തളിക്കുന്നു. പിന്നെ വിരല് കൊണ്ട് നന്നായി തല്ലുകയും, അമര്‍ത്തുകയും ചെയുന്നു.നിമിഷങ്ങള്‍ക്ക് ശേഷം  പാല്‍ വലിച്ചു കറക്കുന്നു.


"സക്ക്ലിംഗ് റിഫ്ലെക്സ് " കണ്ണിനു മുന്നില്‍ കാണുകയായിരുന്നു ഉണ്ണി.


കുഞ്ഞ് മുലക്കണ്ണില്‍ കടിച്ചു പിടിച്ചു മുഖം കൊണ്ട് ആഞ്ഞാഞ്ഞു ഇടിക്കുന്നത് കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. അന്നൊന്നും അത് അമ്മയുടെ തലച്ചോറിലേക്ക് സിഗ്നലുകള്‍ അയക്കുകയാണെന്നും അത് മൂലം പ്രൊലാക്ടിന്‍ എന്നും ഓക്സിടോസിന്‍ എന്നും പേരായ രണ്ട് ഹോര്‍മോണുകള്‍ ഉണ്ടാവുന്നു എന്നും അവയില്‍ ഒന്നാമന്‍ പാലുണ്ടാവാനും, രണ്ടാമന്‍ പാല്‍ പുറത്തെത്തിക്കാനും സഹായിക്കുമെന്നത് പഠിച്ചത് കോളേജില്‍ എത്തിയിട്ടാണ്.പള്ളിക്കൂടത്തിന്റെ പടി കാണാത്ത അമ്മാവന് ഇതൊക്കെ കാണാപാഠം.അമ്മാവനെന്തു ഹോര്‍മോണ്‍ ,എന്ത്  സിഗ്നല്‍..!! നന്നായി ഇടിച്ചാല്‍, തടവിയാല്‍ കൂടുതല്‍ പാല് കിട്ടും അത്ര തന്നെ.
ഇപ്പോള്‍ പശുകുട്ടി ഓടി നടക്കുന്നുണ്ട്.വീട്ടില്‍ വന്നിട്ട് ഒരു പാട് കാലം കഴിഞ്ഞിരിക്കുന്നു. ഇന്നലെ പോസ്റ്റ്‌മാന്‍ വന്നിരുന്നു.ഒരു കത്തും തന്നു.നാഗര്‍കോവിലില്‍ ഒരു ജോലി ശരിയായിരിക്കുന്നു.നാളെ പോണം.
രാത്രി അമ്മാവന്‍ സാധനങ്ങളൊക്കെ പെറുക്കി അടുക്കാന്‍ കൂടെ വന്നു.


" ഉണ്ണിക്കുട്ടാ.."


അവന്‍ വിളികേട്ടു.


"നെനക്കറയോ കോരന്‍ മാപ്പിള., അപ്പുറത്തെ കുരിശിന്കലില്‍  ഉള്ള... അവന്‍ ഇന്നലെ എന്നോട് ചോദിക്കുവാ നെന്റെ പേരക്കുട്ടി എന്ത് പഠിപ്പാ പഠിക്കനെന്നു..? ഞാന്‍ പറഞ്ഞു കുട്ടീനോട് ചോദിച്ചിട്ട് നാളെ പറയാം എന്ന്.."


ഉണ്ണി പറഞ്ഞു "അനിമല്‍ ഹസ്ബണ്ട്രി"..

" എന്ന് വെച്ചാ..?? അമ്മാവന്റെ നിഷ്കളങ്കമായ ചോദ്യം 


"എന്‍റെ അമ്മാവാ അമ്മാവന്‍ എന്നെ ഇത്രേം ദിവസം പഠിപ്പിച്ചത് തന്നെ.."


ഉണ്ണി അമ്മാവനെ ചേര്‍ത്ത് കെട്ടിപിടിച്ചു.


"യു ആര്‍ റിയലി ഗ്രെറ്റ്."


ഒന്നും മനസിലായില്ലേലും കൊച്ചുമകന്‍ സന്തോഷത്തിലാണ് എന്ന് അമ്മാവന് മനസിലായി.അമ്മാവനും അവനെ കൂട്ടി പിടിച്ചു.
രാവിലെ ബാഗും തോളത്ത്‌ ഇട്ട്‌ നാഗര്‍കോവിലിലേക്ക് ഉണ്ണി യാത്ര തിരിച്ചു. ബസ്‌ കയറ്റി വിടും വരെ അമ്മാവനും ഉണ്ടായിരുന്നു.ബസ്‌ മുന്നോട്ടെടുത്ത് നേരം അവന്‍ മെല്ലെ പിന്തിരിഞ്ഞു നോക്കി. 
ഒരു ഗ്രാമത്തിനു മുഴുവന്‍ നന്മയുടെ സുഗന്ധം പരത്തി അമ്മാവന്‍. പുറകില്‍ കയറിന്‍റെ അറ്റത്ത്‌ അയവിറക്കി കൊണ്ട് നില്‍ക്കുന്ന "സുനന്ദി". അവന്‍റെ മുന്‍പില്‍ കേശവന്‍ അമ്മാവനെ ഒരു സയന്റിസ്റ്റ് ആക്കിയ ഒരു നാടന്‍ പശു..!! 
  

26 അഭിപ്രായങ്ങള്‍:

അജ്ഞാതന്‍ പറഞ്ഞു...

ishtayi tto

ഓലപ്പടക്കം പറഞ്ഞു...

അര്‍ജുനേട്ടാ ഇഷ്ടായിട്ടോ, പിന്നെ മലയാളം എഴുത്ത് മെച്ചപ്പെടുത്തണം. സാരമില്ല. എഴുതിയെഴുതി പരിചയമായിക്കോളും. സ്വനലേഖയാണേലും ഗൂഗിള്‍ ട്രാന്‍സ്ലിറ്റേറിയനായാലും വഴ്ങ്ങാന്‍ സമയമെടുക്കും. happy blogging

Arjun Bhaskaran പറഞ്ഞു...

നന്ദി ഇനിയും വരികയും അഭിപ്രായങ്ങള്‍ പറയേം വേണം..

Unknown പറഞ്ഞു...

എനിക്കിതൊരുപാടിഷ്ട്ടായി..
പോരാത്തതിന് ആറു പ്രസവിച്ചിട്ടും അറിയാത്ത ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും പറ്റി.
ഗ്രാമത്തിന്‍റെ നിഷ്ക്കളങ്കത എഴുത്തിലുടനീളം കാണുന്നു.
അക്ഷരങ്ങള്‍ക്ക് അല്‍പ്പം ഭംഗി കുറഞ്ഞുപോയി.

Arjun Bhaskaran പറഞ്ഞു...

അക്ഷരങ്ങളുടെ ഭംഗി എന്ന് ഉദേശിച്ചത് എന്‍റെ എഴുത്തിലെ വാകുകളുടെ ഭാങ്ങിയാണോ അതോ ഫോണ്ടിന്റെ പ്രശ്നം ആനോന്നരിയാത്തത് കൊണ്ട്.. ഫോണ്ട് ഞാന്‍ അങ്ങ് മാറ്റി.. ഹ്ഹ താത തല്‍ക്കാലം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയണം.. ഇനിയും വന്നു വായിക്കണം കേട്ടല്ലോ.. ഹ്മം അല്ലെങ്കില്‍ ഞാന്‍ അങ്ങ് വരും..

കൂതറHashimܓ പറഞ്ഞു...

ഗ്രാമത്തിന്‍റെ നിഷ്ക്കളങ്കഅറിവുകള്‍ നന്നായി പറഞ്ഞിരിക്കുന്നു

അംജിത് പറഞ്ഞു...

സൂപ്പര്‍.. ഇഷ്ടായി .. നിനക്ക് ഇത് പോലെ വൃത്തീം വെടിപ്പും ഉള്ള കാര്യങ്ങള്‍ എപ്പഴും എഴുതിയാല്‍ എന്താ?

Arjun Bhaskaran പറഞ്ഞു...

നന്ദി സഹോദരാ..

Unknown പറഞ്ഞു...

ഫോണ്ട് ആണ് ഉദ്ദേശിച്ചത്.

Arjun Bhaskaran പറഞ്ഞു...

ഹാവൂ സമാധാനം ആയി..നന്ദി താതാ. രണ്ടാമതും വന്നു കമന്റ് അടിച്ചതിനു. ഫൈസുവിനെ കണ്ടില്ല എവിടാനാവോ? അവന്‍ വന്നില്ലേല്‍ ഒരു ബര്‍ക്കതുണ്ടാവില്ല പോസ്റ്റിനു.ഹി ഹി

faisu madeena പറഞ്ഞു...

ഒന്നും മനസിലായില്ലേലും കൊച്ചുമകന്‍ സന്തോഷതിലാനെന്നു അമ്മാവന് മനസിലായി..അമ്മാവനും അവനെ കൂട്ടി പിടിച്ചു..!

കുറെ ദിവസത്തിന് ശേഷമാണ് ഇത്ര നല്ല ഒരു പോസ്റ്റ്‌ വായിക്കുന്നത് ...കലക്കി അര്‍ജുന്‍ ...എല്ലാം കൊണ്ടും സംഭവം ആയി ....!

കൊമ്പന്‍ പറഞ്ഞു...

ഒരു ഗ്രാമത്തിന്റെ ഗ്രാമീണന്റെ നിഷ്കളങ്കത വളരെ ഇഷ്ട്ടമായി നന്നായി എയുതൂ ഇനിയും

hafeez പറഞ്ഞു...

നന്നായി .. നാട്ടറിവുകള്‍ നഷ്ടമായി കൊണ്ടിരിക്കുന്നു....

കാന്താരി പറഞ്ഞു...

nannayitund..pakshe font kurach cheruthaaki koode?

Arjun Bhaskaran പറഞ്ഞു...

പ്രിയ കാന്താരി എന്നെ ത്രിശങ്കു സ്വര്‍ഗത്തില്‍ ആക്കല്ലേ. ഇത് ചെറുതായിരുന്നു. പലരുടെയും അഭിപ്രായം വായിക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു.അതാ ഞാന്‍ വലുതാക്കിയെ. ഇപ്പം ദേ പറയുന്നു വലുതാക്കാന്‍. പോയെ പോയെ നല്ല അടി വെച്ച് തരും..

കാന്താരി പറഞ്ഞു...

onnegil kalarikk purath allengil ashante purath...enitt kuttam njangalkum lle?

Arjun Bhaskaran പറഞ്ഞു...

ഇപ്പളാ കണ്ടേ കാന്താരി.. നീയൊന്നു സബൂരാക്കൂ... ഹ ഹ

Sidheek Thozhiyoor പറഞ്ഞു...

ഗ്രാമത്തനിമയുള്ള കഥ നന്നായി പറഞ്ഞു..

Prabhan Krishnan പറഞ്ഞു...

ചെറുപ്പം മുതല്‍ പശു,തൊഴുത്ത് ഇവയൊക്കെ കണ്ട് ശീലിച്ചതുകൊണ്ടാവണം..എനിക്കീ പോസ്റ്റ് ക്ഷ പിടിച്ചിരിക്കണു..!
ചേട്ടത്തിയമ്മ പാണ്ടിപ്പശുവിനെ കറന്ന് പാലുമായി വന്നപ്പോള്‍ മോളൂട്ടി പറയുന്നകേട്ടു..
”ഹും..അമ്മച്ചീനെ പശുമണക്കണ്...!!”

ഗ്രാമത്തിന്റെ വിശുദ്ധിയുള്ള ഈ വായനക്ക്
ആശംസകള്‍...!!

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

അര്‍ജുന്‍.... ഹി ഹി ഇഷ്ടായി

Arjun Bhaskaran പറഞ്ഞു...

നന്ദി സിദ്ദിക്ക...

പ്രഭന്‍ ചേട്ടാ.. ഇന്ന് ഈ തനിമയോക്കെ കാണുന്നത് സത്യന്‍ അന്തിക്കാടിന്റെ പടങ്ങളില്‍ മാത്രം അല്ലെ.. എങ്കിലും ചെറുപ്പത്തില്‍ ഇത് പോലുള്ള ഒരുപാട് സംഭവങ്ങളില്‍ ജീവിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്.

ഇന്ടിമെറ്റ്‌ വളരെ നന്ദി കേട്ടോ.. ഇനിയും വരികയും വായിക്കുകയും ചെയ്യണേ.

Sandeep.A.K പറഞ്ഞു...

"ഏട്ടിലെ പശു പുല്ലു തിന്നില്ല" എന്നൊരു ചൊല്ലുണ്ട്..

പുസ്തകത്തില്‍ ന്നിന്നും കിട്ടുന്ന അറിവിനെക്കാള്‍ വലുത് പ്രായോഗികജ്ഞാനം തന്നെ എന്ന് ഉറപ്പിച്ചു പറയുന്നു ഈ പോസ്റ്റ്‌.. മനോഹമായ അവതരണം അര്‍ജുന്‍.. അര്‍ജുനെ പോലെ തന്നെ ഞാനും കരുതുന്നു അര്‍ജുന്റെ പോസ്റ്റുകളില്‍ ഇത് മികച്ച ഒന്ന് തന്നെയെന്ന്.. ഇഷ്ടപെട്ട മറ്റൊന്ന് ശോഭനയുടെ നൃത്തത്തെ പറ്റി എഴുതിയ പോസ്റ്റും.. മുന്‍കാല പോസ്റ്റുകള്‍ കൂടുതലായി വഴിയെ വായിക്കാം.. തുടര്‍ന്നും നല്ല പോസ്റ്റുകള്‍ എഴുതാന്‍ എല്ലാ ആശംസകളും പിന്തുണയും നേരുന്നു..

Arjun Bhaskaran പറഞ്ഞു...

പ്രിയ സന്ദീപ്‌ വളരെ നന്ദി ഈ പോസ്റ്റ്‌ വായിക്കാന്‍ സമയം കണ്ടെത്തിയതിനും അഭിപ്രായം പറഞ്ഞതിനും..വഴിയെ പഴയ പോസ്റ്റുകളും വായിക്കുമല്ലോ അല്ലെ.

biju wayanad പറഞ്ഞു...

http://qreadtechno.com/malayalam/

മകനെ അർജ്ജുനാ ..
നല്ല ശുദ്ധമായ മലയാള ഭാഷ ഇവിടെ എഴുതി പടിച്ചോ കേട്ടോ ..
വല്ലതുമൊക്കെ എഴുതാൻ മനസ്സ് വിങ്ങുമ്പോൾ വേറെ ആരെയും ആശ്രയിക്കാതിരിക്കാൻ ഞാൻ ഉണ്ടാക്കിയതാ ..

biju wayanad പറഞ്ഞു...

പശുക്കിടാങ്ങൾ തുള്ളിചാടിനടക്കുന്ന ഒരു മുറ്റത്ത്‌ തന്നെയാണ് ഞാനും പിച്ചവെക്കാൻ പഠിച്ചത് ...

ഇപ്പോളുമുണ്ട് തൊഴുത്ത് നിറയെ അതിസുന്ദരികളായ പശുക്കൾ , വാത്സല്യം നിറഞ്ഞ ഓമന കിടാങ്ങളും ഒക്കെ ..

കറക്കാൻ ചെല്ലുമ്പോൾ ചുര വലിച്ചുപിടിക്കുന്ന കുറുമ്പി പശുവിനെ ചാച്ചൻ ശകാരിക്കുന്നത് , എന്നും രാവിലെ കേൾക്കാം .
ഞാനും നന്നായി പശുവിനെ കറക്കുമായിരുന്നു .
ഇപ്പോൾ വയ്യ ; കാരണം .. വല്ലപ്പോഴും ഒക്കെ വയനാട്ടിലെ തണുപ്പിലേക്ക് ചെല്ലുമ്പോൾ പുതപ്പിനടിയിൽ നിന്ന് എഴുനേൽക്കാൻ ഒരിക്കലും തോന്നാറില്ല . തണുപ്പ് എനിക്കും ഒരു അപൂർവ്വത ആയിരിക്കുന്നു ഇപ്പോൾ ..
എങ്കിലും , പാത്രത്തിലേക്ക് ഇളം ചൂട് പാല് പിഴിഞ്ഞൊഴിക്കുമ്പോൾ കേൾക്കുന്ന ക്രമാനുഗതമായ സംഗീതം കാതിന് എന്നും പുതുമ തന്നെയാണ് .

ഓർമ്മകളുടെ അയവിറക്കൽ വായനയിൽ സമ്മാനിച്ചതിന് ഒത്തിരി നന്ദി .

പ്രവീണ്‍ കാരോത്ത് പറഞ്ഞു...

ഇതെന്തേ, വായിക്കാൻ ഇത്ര വൈകീത് ! നന്നായിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ്‌ ബോക്സ്‌ തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)

Next previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍