പൊട്ടകിണറ്റിലെ തവള എന്ന് കേട്ടിട്ടുണ്ടെങ്കിലും " പൊട്ട കിണറ്റിലെ കഴുത എന്ന് കേള്‍ക്കുന്നത് ആദ്യമായി ആകുമല്ലേ. ആ കഥ ഞാന്‍ നിങ്ങളോട് പറയാം. കഴുത ആരാണെന്ന് നിങ്ങള്‍ പറയണം. കാലം കുറച്ചു പിന്നോട്ട് സഞ്ചരിക്കണം അതായത് ഏകദേശം ഒരു എട്ടു വര്‍ഷം...
ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. എല്ലാ വര്‍ഷവും നടത്താറുള്ള കലാപരിപാടികളില്‍ ഇപ്രാവശ്യം ഹിന്ദി നാടക മത്സരവും ഉണ്ട്. ഹോസ്റ്റല്‍ ലീഡര്‍ ഞാനായിരുന്നു. ഹോസ്റ്റല്‍ അധ്യാപകന്‍ ഞങ്ങളുടെ പ്രിയ ഹിന്ദി വാധ്യാര്‍ " ദാമോദരന്‍ സാറും". അതിന്റെ ഒരു അഹങ്കാരം ഞങ്ങള്‍ക്കുണ്ടായിരുന്നു. പലതുമുണ്ട് അഹങ്കാരത്തിന് പിറകില്‍ . ഒന്ന് സ്ക്രിപ്റ്റ് സാറെ കൊണ്ട് എഴുതിക്കാം. പ്രാക്ടീസ് എന്നാ പേരില്‍ ഒരുപാട് ക്ലാസുകള്‍ കട്ട് ചെയ്യാം. അങ്ങനെ പോകുന്നു കാര്യങ്ങള്‍ .തൊട്ടപ്പുറത്തെ ഹോസ്റെലുകളില്‍ ഉള്ളവര്‍ മമ്മൂട്ടിയുടെ കിംഗ് സിനിമയിലെ ഡയലോഗുകള്‍ തര്‍ജമ ചെയ്തും ..ഷോലെ പടത്തിലെ പ്രസിദ്ധങ്ങളായ കിടിലന്‍ വരികള്‍ അതെ പടി പകര്‍ത്തിയും അരങ്ങു തകര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് ഒരു കൊച്ചു കഥ ആയിരുന്നു. ഒരു കിണറും, കര്‍ഷകനും അദേഹത്തെ ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളും.
സ്റെജിനു നടുവില്‍ വെക്കാന്‍ ഒരു കിണറിന്റെ മാതൃക കാര്‍ഡ് ബോര്‍ഡ് വെട്ടി ഉണ്ടാക്കി. ഓരോ കല്ലും മറ്റും കറുത്ത നിറങ്ങള്‍ വെച്ച് വരച്ചു ചേര്‍ത്തു. പിന്നെ അത് ബെഞ്ചിനോട് ചേര്‍ത്തു കെട്ടി. ചുരുക്കത്തില്‍ മുന്‍പില്‍ നിന്നും നോക്കിയാല്‍ ഒരു കിണര്‍ കാണാം. ഇനി നാടകത്തിന്റെ കഥ ചുരുക്കത്തില്‍ പറയാം. രാത്രിയില്‍ ഒരു കര്‍ഷകന്‍ നടന്നു പോകുന്നു. നടുവിലുള്ള പൊട്ടകിണര്‍ അയാള്‍ കാണുന്നില്ല. അബദ്ധത്തില്‍ കാലു തെറ്റി അയാള്‍ അതിലേക്കു വീഴുന്നു. പിന്നീട് അദേഹം നിലവിളികള്‍ സൃഷ്ട്ടിക്കുന്നു. അത് കേട്ട് അതിലെ പോകുന്ന വിവിധ തരം ആളുകള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ആണ് നാടകത്തിന്റെ ഇതിവൃത്തം.
നല്ലവണ്ണം പ്രാക്ടീസോക്കെ ചെയ്താണ് നാടകത്തിന് കയറിയത്. എനിക്കായിരുന്നു കര്‍ഷകന്റെ വേഷം. ഡയലോഗ് എല്ലാം മനപ്പാഠം ആക്കി ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് സ്റെജില്‍ കയറി.
കിണര്‍ യഥാസ്ഥാനത്ത് വെച്ചു. കര്‍ട്ടന്‍ പൊക്കുമ്പോള്‍ കിണറും ഇരുട്ടും മാത്രം ആണ് കാണുക. സ്റെജിന്റെ പുറകില്‍ നിന്നും ഞാന്‍ ശബ്ദം മൈക്കിലൂടെ നല്‍കണം. ആദ്യത്തെ ആ വീഴ്ചയുടെ യഥാര്‍ത്ഥ ആവിഷ്കാരത്തിനു വേണ്ടി ഒരു ബക്കറ്റ് നിറയെ വെള്ളവും ഒരു എമണ്ടന്‍ കല്ലും ഞാന്‍ കരുതിയിരുന്നു. ഒരു കൂട്ടുകാരന്‍ മൈക്ക് അടുത്ത് പിടിക്കും, പിന്നീട് ഞാന്‍ കര്‍ട്ടന്‍ പൊങ്ങുന്ന സമയത്ത് കല്ല് വെള്ളത്തില്‍ ഇടും. അതിനു ശേഷം ഉച്ചത്തില്‍ നിലവിളിക്കും. അതാണ് പ്ലാന്‍ .
പ്ലാന്‍ പടി എല്ലാം തയാറായി. കര്‍ട്ടന്‍ ഉയര്‍ത്തുന്ന കുട്ടിയോട് ആന്ഗ്യത്തില്‍ ഉയര്‍ത്താനുള്ള സമ്മതം കൊടുത്തു. കര്‍ട്ടന്‍ മെല്ലെ ഉയരുമ്പോള്‍ ഞാന്‍ കല്ല് വെള്ളത്തിലേക്കിട്ടു.
" ബ്ളും... ബ്ളും "
തുടര്‍ന്ന് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.. " മുജെ ബചാവോ.... പ്ലീസ്..."
പുറത്തു പൊട്ടിച്ചിരികള്‍ ..എനിക്കാശ്വാസം ആയി എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്നുണ്ട്.
നാടകം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പല പല ആളുകള്‍ കിണറിന്റെ പരിസരത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴെല്ലാം ഞാന്‍ ഉച്ചത്തില്‍ നിലവിളി തുടര്‍ന്നു .
" മുജെ ബജാവോ പ്ലീസ് "
എന്റെ നിലവിളികള്‍ക്ക് കയ്യടികളും പൊട്ടിച്ചിരികളും കൂടി. എന്റെ മനസ്സില്‍ സന്തോഷവും. അങ്ങനെ നാടകം പര്യവസാനിച്ചു. കൂടെ അഭിനയിക്കുന്നവരോടൊപ്പം സംസാരിക്കുന്നതിന്റെ ഇടയില്‍ അല്പം അഹങ്കാരത്തോടെ തന്നെ ഞാന്‍ എന്റെ പെര്ഫോര്‍മന്സിനെ കുറിച്ച് പറഞ്ഞു.
" എല്ലാവര്‍ക്കും എന്റെ ഡയലോഗുകള്‍ ഇഷ്ട്ടപെട്ടു.. നിങ്ങള്‍ കണ്ടില്ലേ എന്തായിരുന്നു കയ്യടിയും പൊട്ടി ചിരികളും "
അത് കേട്ട് കൂടെ നിന്നവന്‍ മെല്ലെ മൊഴിഞ്ഞു.
" ഈ നാടകത്തിന്റെ റിസള്‍ട്ട് ഒന്ന് വന്നോട്ടെ എന്നിട്ട് ഇതിനുത്തരം പറയാം..!!
എനിക്കൊന്നും മനസിലായില്ല. " അതെന്താടാ നീ അങ്ങനെ പറഞ്ഞെ "?
ഉത്തരവും ഉടനടി വന്നു. " ഒരു സാധാരണ കര്‍ഷകന്‍ അതും ഒരു ഹിന്ദി നാടകത്തില്‍ മുജെ ബചാവോ എന്ന് പറയുന്നത് മനസിലാക്കാം.." അല്പം ഒന്ന് നിറുത്തി അവന്‍ വീണ്ടും തുടര്‍ന്നു.
"ഡാ മരകഴുതേ നീ എന്താ വിചാരിച്ചേ നിന്റെ കിടിലന്‍ ഡയലോഗ് കേട്ടിട്ടാണ് അവര്‍ ചിരിച്ചതെന്നോ.. അങ്ങനാണേല്‍ നിനക്ക് തെറ്റി. അവര്‍ ചിരിച്ചതെ നീ വാല് പോലെ എല്ലാ മുജെ ബചാവോയുടെയും ശേഷം ചേര്‍ത്ത " പ്ലീസ് " കേട്ടിട്ടാ..!!
ആ ഒരു വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പേ ഒന്നാം സ്ഥാനം അടുത്ത ടീമിലേക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടു. അവിടെ നില്‍ക്കാതെ മെല്ലെ പുറത്തേക്കു മുങ്ങിയ എന്റെ പിറകില്‍ നൂറു കണക്കിന് പേര്‍ ഒരുമിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു...
" മുജെ ബചാവോ പ്ലീസ്....!!
13 അഭിപ്രായങ്ങള്‍:
മുജെ ബചാവോ പ്ലീസ്....!!
ആഹാ...അടിപൊളി...ഇതിന്റെ തലക്കെട്ട് കണ്ടപ്പോള്‍, പൊട്ടക്കിണറ്റിലെ കഴുതയല്ല- പൊട്ടക്കിണറ്റിലെ തവളയാ എന്നു തിരുത്തി കമന്റ് കൊടുക്കാനുദദ്ധേശിച്ചതാ...ഇവിടെ വന്നത്...വന്നപ്പോഴെ ഫോട്ടൊകണ്ട് മനസ്സിലായി ആ കിടക്കുന്നത് താങ്കളായിരിക്കും...സംഗതി ഉഷാറായി
മുജെ ബചാവോ പ്ലീസ്....!
എന്നവാചകങ്ങൾക്കൊപ്പം സ്വന്തം ഫോട്ടോയും കൊടുത്ത കഴുതയോ...
എന്നാരും തെറ്റിദ്ധരിക്കാതിരുന്നത് നന്നായി...
എന്റെ മുരളിയേട്ടാ ഇനിയിപ്പം അങ്ങനെ തെറ്റി ധരിച്ചാലും അവരെ കുറ്റം പറയാന്‍ പറ്റില്ല.. എല്ലാവരിലും അല്‍പ സ്വല്പം കഴുതത്വം ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@കാര്‍ന്നോര്‍ : ഹാവൂ കാര്‍ന്നോര്‍ ഒന്ന് ചിരിചൂലോ അത് മതി.. എപ്പോളും അത് പറ്റില്ല കേട്ടോ. ഇടക്കൊകെ ഒന്ന് രണ്ടു വാക്ക് പറയാം.
@കുറ്റൂരി : എന്തായാലും ആടിനെ പട്ടിയാക്കുക എന്ന് കേട്ടിടുണ്ടായിരുന്നു. എങ്ങാനും ഈ തെറ്റ് തിരുത്തിയിരുന്നെങ്കില്‍ കുറ്റൂരി ആയേനെ കഴുതയെ തവള ആക്കിയ ആദ്യത്തെ ആള്‍ .. എന്തായാലും അത് നടന്നില്ലലോ.
@ഇസ്മായില്‍ : എന്റെ കാക്ക സമ്മതിച്ചു. എന്റെ പിറകിലെ നൂറു നിലവിളികളുടെ കൂടെ അങ്ങയുടെ ഈ കൊച്ചു നിലവിളി കൂടി ചേര്‍ത്തിരിക്കുന്നു.
എല്ലാം വായിച്ചുകഴിഞ്ഞപ്പോള്‍ ഒന്ന് മനസ്സിലായി ,
നാടകം രസകരമായി എന്ന് ...!
അതിനു എന്റെ വക ഒരു കൂവല്‍ ......
സോറി ,തൂവല്‍ !
:D
പുഷ്പേട്ടാ കൂവല്‍ തന്നെ ആണ് നന്നായാല്‍ ആളുകള്‍ തരുന്ന തൂവല്‍.. എന്തായാലും വരവ് വെച്ചിരിക്കുന്നു.
ഓലപടക്കം എന്തായാലും ചിരിചില്ലേ അത് മതി...
കൂയ് കൂയ് ആരും കൂവിയില്ലലോ നാടകത്തിന്റെ ഇടയില്‍,
വരട്ടെ ഇനിയും വരട്ടെ വട്ട കിണറ്റിലെ പൊട്ടത്തരങ്ങള്‍
ജെ ബചാവോ പ്ലീസ്....!
hi hi... neyalle aalu.. ithalla ithinappuram parayum...
inginathe kathakal poratte...
da, @#$%#* mone... avideyum nee njangalkkittu vaari alle?
damodaran sir illaayirunnenkil kaanaamaayirunnu ningalude avastha..
kaaryam njangalu DDLJ, Mohabatein okke copy adichenkilum ningalekkaal nallathu njangalde skit aayirunnu janapriyam.
(skit script writer n director sree damodaran sir judgesinte koottathil undaayirunnathu konadaanu ningalkku annu first kittiyathu ennu ippozhum oru aaropanam nilavil undu)
mujee bi bachao..
മൊട്ട മനോജേട്ടാ.. എന്താ ചെയ്യാ പൊട്ടത്തരങ്ങള്‍ എന്റെ കൂടാ പിരപ്പായി പോയി..
@ജുവൈരിയ അപ്പോഴത്തെ അവസ്ഥ അതായിരുന്നു. ഹി ഹി
@അംജിത്: എടാ ഉള്ള കാര്യങ്ങള്‍ എഴുതിയതല്ലേ.. എന്താ ചെയ്യാ എല്ലാം കഴിയുമ്പോഴാണ് മനസിലാകുക എല്ലാത്തിനും പിന്നില്‍ ഒരു നീലഗിരി ഹൌസ് ഉണ്ടാകുമെന്ന്.അത് മനപൂര്‍വം സംഭവിക്കുന്നതല്ല..
@വര്‍ക്കി: എടാ വളരെ അധികം സന്തോഷം. ഹി ഹി നിന്നെ ഇവിടെ കണ്ടതിലും ഇത് പോലൊരു കമെന്റ്റ് ഇട്ടതിലും. തുടര്‍ന്നും വന്നു വായിക്കണം കേട്ടോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
24X7hrs നിങ്ങള്‍ക്കായി ഈ കമെന്റ്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു.സഭ്യമായ രീതിയില്‍ എന്തും കമെന്റാം കേട്ടോ..:)